Month: March 2023
-
Crime
പാക്കിസ്ഥാനില്‍ ഹിന്ദു ഡോക്ടര്‍ വെടിയേറ്റ് മരിച്ചു; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ കറാച്ചിയില്‍ ഹിന്ദു ഡോക്ടറെ വെടിവെച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കറാച്ചി മെട്രോ പൊളിറ്റന്‍ കോര്‍പ്പറേഷനിലെ മുന്‍ ഹെല്‍ത്ത് ഡയറക്റും നേത്രരോഗ വിദഗ്ധനുമായ ഡോ. ബിര്‍ബല്‍ ഗെനാനിയാണ് കൊല്ലപ്പെട്ടത്. ക്ലിനിക്കില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിന് ഇടയിലാണ് അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്. അജ്ഞാതന്‍ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡോ. ബിര്‍ബല്‍ ഗെനാനിയുടെ സഹായിയായ ലേഡി ഡോക്ടര്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. ലയാരി അതിവേഗ പാതയ്ക്ക് സമീപത്ത് വെച്ചാണ് ഇവര്‍ സഞ്ചരിച്ച കാറിന് നേരെ ആക്രമണം ഉണ്ടായത്. ഡോ. ബുര്‍ബല്‍ ഗെനാനിസംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. അസിസ്റ്റന്റ് ഡോക്ടറെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ ഗെനാനിയുടെ കാറിന്റെ നിയന്ത്രണം വിടുന്നതും കാര്‍ മതിലില്‍ ഇടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആസൂത്രിത ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനം.…
Read More » -
Kerala
സിങ്കുകണ്ടത്ത് കാട്ടാനയുടെ ആക്രമണം; രണ്ടുപേര്‍ക്ക് പരിക്ക്; അരിക്കൊമ്പനെ പിടിക്കാത്തതിനെതിരെ രാപ്പകല്‍ സമരം
ഇടുക്കി: സിങ്കുകണ്ടത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം. കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 10 മണിക്കാണ് കാട്ടാന രണ്ടുപേരെ ആക്രമിച്ചത്. സിങ്കുകണ്ടം സ്വദേശികളായ വത്സന്‍, വിന്‍സെന്റ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. അതേസമയം, അരിക്കൊമ്പനെ പിടികൂടുന്നത് വിലക്കിയ കോടതി ഉത്തരവിനെതിരെ പ്രതിഷേധം ശക്തമായി. ആനയുടെ ആക്രമണം പതിവായ സിങ്കുകണ്ടത്ത് ഇന്ന് മുതല്‍ രാപ്പകല്‍ സമരം ആരംഭിക്കും. കൊമ്പനെ പിടികൂടാന്‍ തീരുമാനമാകും വരെ സമരം തുടരാനാണ് നാട്ടുകാരുടെ തീരുമാനം. പൂപ്പാറ കേന്ദ്രീകരിച്ചും സമരം ശക്തമാവുകയാണ്. ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ധര്‍ണ നടത്തും. അടുത്ത ദിസങ്ങളില്‍ അരിക്കൊമ്പന്റെ ആക്രമണങ്ങള്‍ക്ക് ഇരകളായവരെ ഉള്‍പ്പെടുത്തിയും സമരം തുടരാനാണ് തീരുമാനം. കോടതി നിയോഗിച്ച വിദഗ്ധ സമിതി നേരിട്ട് പ്രദേശം സന്ദര്‍ശിച്ച് വിലയിരുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.
Read More » -
Kerala
ഇനി അവധിക്കാലം; സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് അടയ്ക്കും
തിരുവനന്തപുരം: അധ്യയന വര്‍ഷത്തിന് സമാപനം കുറിച്ച് സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് അടയ്ക്കും. മധ്യവേനല്‍ അവധിക്കായി വൈകീട്ട് അഞ്ചുമണിക്കാണ് സ്‌കൂളുകള്‍ അടയ്ക്കുക. പരീക്ഷകള്‍ കഴിഞ്ഞാലും ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ വരാം. അധ്യാപകരും ഇന്ന് സ്‌കൂളിലെത്തണം. പരീക്ഷാനുഭവങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കുവെയ്ക്കാം. ഉച്ചഭക്ഷണ പദ്ധതി പരിധിയില്‍ ഉള്‍പ്പെട്ട അഞ്ചുകിലോ അരി വാങ്ങാന്‍ ബാക്കിയുള്ള വിദ്യാര്‍ത്ഥികള്‍ ഇന്നു തന്നെ കൈപ്പറ്റണമെന്ന് അറിയിച്ചിട്ടുണ്ട്. അവധിക്കാലത്ത് സ്‌കൂളുകളില്‍ നിര്‍ബന്ധിത പരിശീലന ക്ലാസ് നടത്തരുതെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്. പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ച് സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും. ഒന്നാം ക്ലാസ് പ്രവേശന നടപടികള്‍ ഏപ്രില്‍ 17 ന് ആരംഭിക്കും. മെയ് രണ്ടിന് ശേഷം ടിസി കൊടുത്തുള്ള പ്രവേശനം നടത്തും. ഒന്നാം ക്ലാസ് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ പരീക്ഷകളുടെ ഫലപ്രഖ്യാപനം മെയ് രണ്ടിന് നടത്തും. എസ്എസ്എല്‍സി മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നു മുതല്‍ 26 വരെയാണ്. ടാബുലേഷന്‍ ഏപ്രില്‍ അഞ്ചിന് ആരംഭിക്കും. 4,19,554 പേരാണ് ഇത്തവണ…
Read More » -
NEWS
വിവാഹേതരബന്ധം മറച്ചുവെക്കാന്‍ നീലച്ചിത്രനടിക്ക് പണം നല്‍കിയ കേസ്; ട്രംപിന്റെ അറസ്റ്റിന് സാധ്യത
വാഷിങ്ടണ്‍: വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ നീലച്ചിത്ര നടിക്ക് പണം നല്‍കിയ കേസില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ ക്രിമിനല്‍ കുറ്റം ചുമത്തി. 2016-ല്‍ യു.എസ്. തിരഞ്ഞെടുപ്പ് പ്രചാരണസമയത്താണ് ട്രംപ് നടി സ്റ്റോമി ഡാനിയേല്‍സിന് 1.30 ലക്ഷം ഡോളര്‍ നല്‍കിയത്. എന്നാല്‍, ഇത് ബിസിനസ് ആവശ്യത്തിനെന്നായിരുന്നു ട്രംപ് രേഖകളില്‍ കാണിച്ചത്. ട്രംപിനെതിരെ ലൈംഗീകാരോപണമുന്നയിച്ച് സ്റ്റോമി ഡാനിയല്‍സ് നേരത്തേ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പിനു മുന്‍പ് ഇത് ഒത്തുതീര്‍ക്കാന്‍ വേണ്ടിയാണ് ട്രംപ് പണം കൈമാറിയതെന്നും ആരോപണവുമുയര്‍ന്നിരുന്നു. അതേസമയം സ്റ്റോമി ഡാനിയല്‍സുമായി ബന്ധമുണ്ടെന്ന ആരോപണത്തെ ട്രംപ് നിഷേധിക്കുകയാണ്. പണം കൈമാറിയത് ബിസിനസ് ആവശ്യങ്ങള്‍ക്കെന്നുമാണ് ട്രംപ് വ്യക്തമാക്കിയത്. ഇതാദ്യമായിട്ടാണ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഒരാള്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തുന്നത്. ഇതോടെ ട്രംപിന്റെ അറസ്റ്റിനുള്ള സാധ്യതകളും വര്‍ധിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് തന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കമുണ്ടെന്ന് നേരത്തെ ട്രംപ് പറഞ്ഞിരുന്നു. ഇപ്പോള്‍ തനിക്കെതിരേ നടക്കുന്നത്, അടുത്ത തിരഞ്ഞെടുപ്പില്‍ തന്റെ സാധ്യത ഇല്ലാതാക്കാനുള്ള ഗൂഢനീക്കമാണെന്നാണ് ട്രംപിന്റെ പ്രതികരണം. അതേസമയം, തന്നെ പിന്തുണച്ച എല്ലാവര്‍ക്കും…
Read More » -
Movie
പത്മരാജൻ സംവിധാനം ചെയ്ത മോഹൻലാൽ സിനിമ ‘സീസൺ’ റിലീസ് ചെയ്‌തിട്ട് ഇന്ന് 34 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ പ്രതിഭയുടെ ഗന്ധർവ്വൻ പത്മരാജൻ, കോവളം മയക്കുമരുന്ന് മാഫിയയെ കേന്ദ്രീകരിച്ച് രചനയും സംവിധാനവും നിർവ്വഹിച്ച സിനിമ ‘സീസൺ’ റിലീസ് ചെയ്‌തിട്ട് 34 വർഷം. മോഹൻലാൽ മുഖ്യവേഷത്തിൽ അഭിനയിച്ച ഈ ചിത്രം പ്രദർശനത്തിനെത്തിയത് 1989 മാർച്ച് 31 നാണ്. നിർമ്മാണം പന്തളം ഗോപിനാഥ്. പഞ്ചാഗ്നി, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്നീ ചിത്രങ്ങളുടെ നിർമ്മാണ പങ്കാളിയായിരുന്നു ഗോപിനാഥ്. സംഭാഷണങ്ങളേക്കാൾ ദൃശ്യങ്ങൾ കൂടുതൽ സംസാരിക്കുന്ന ‘സീസൺ’ന്റെ കാമറ വേണു. ബ്ലെസ്സി സംവിധാനസഹായി. ആറ് വിദേശികൾ ചിത്രത്തിൽ അഭിനയിച്ചു എൺപതുകളിൽ കോവളം കടപ്പുറത്ത് നടന്ന കഥയാണിത്. ഫോറിൻ ഗുഡ്‌സ് വിൽക്കുന്ന മോഹൻലാൽ, ബ്രൗൺ ഷുഗർ വിൽക്കുന്ന അശോകൻ, മണിയൻപിള്ള രാജു. ഗാവിൻ സായിപ്പും മലയാളി ഗേൾഫ്രണ്ടും അവിടെ കറങ്ങി നടക്കുന്നുണ്ട്. സായിപ്പുമായി ബ്രൗൺ ഷുഗർ കച്ചവടം നടത്തുന്നു മണിയൻപിള്ളയും അശോകനും. പണം കൈപ്പറ്റിയ ഉടൻ സായിപ്പ് കാശ് തിരിച്ച് തരാൻ പറഞ്ഞ് അശോകനെ വെടി വച്ച് കൊന്നു. ഇതിനിടെ…
Read More » -
Kerala
നാളെ മുതല്‍ പെട്രോളിനും ഡീസലിനും രണ്ടു രൂപ കൂടും; മദ്യത്തിന് 40 രൂപ വരെ വര്‍ധന
തിരുവനന്തപുരം: ഇന്ധന സെസായി രണ്ട് രൂപ നല്‍കേണ്ടി വരുന്നതോടെ സംസ്ഥാനത്ത് നാളെ മുതല്‍ പെട്രോളിനും ഡീസലിനും വിലകൂടും. 500 രൂപ മുതല്‍ 999 രൂപ വരെ വില വരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് കുപ്പിയൊന്നിന് 20 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ളവയ്ക്ക് 40 രൂപയും കൂടും. അഞ്ചുലക്ഷം മുതല്‍ 15 ലക്ഷം വരെ വിലയുള്ള വാഹനങ്ങള്‍ക്ക് രണ്ട് ശതമാനം അധിക നികുതി നല്‍കണം. രണ്ടുലക്ഷം വരെ വിലയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് ഒറ്റത്തവണ നികുതി രണ്ടു ശതമാനമായി ഉയര്‍ത്തി. ഫാന്‍സി നമ്പറുകള്‍ക്ക് പെര്‍മിറ്റ്, അപ്പീല്‍ ഫീസ് എന്നിവയും നിരക്ക് കൂട്ടി. അഞ്ചുലക്ഷം വരെ വിലയുള്ള കാറുകള്‍ക്ക് ഒരുശതമാനമാണ് നികുതി വര്‍ധന. ക്ഷേമ പെന്‍ഷനുകള്‍ നല്‍കാന്‍ പണം കണ്ടെത്താനായി ബജറ്റില്‍ പ്രഖ്യാപിച്ച രണ്ട് രൂപ സെസാണ് നിലവില്‍ വരുന്നത്. ഭൂമിയുടെ ന്യായവിലയില്‍ 20 ശതമാനം വര്‍ധന നിലവില്‍ വരും. 13 വര്‍ഷത്തിനിടെ അഞ്ച് തവണയാണ് സംസ്ഥാനത്ത് ന്യായവില കൂടിയത്. എട്ട് ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും…
Read More » -
Crime
പ്രണയബന്ധത്തില്‍നിന്ന് പിന്മാറിയതിന് 16 വയസുകാരിയെ മര്‍ദിച്ചു; 30 വയസുകാരന്‍ ഭാര്യവീട്ടില്‍നിന്ന് പിടയില്‍
പത്തനംതിട്ട: പ്രണയബന്ധത്തില്‍നിന്ന് പിന്മാറാന്‍ ശ്രമിച്ച 16 വയസുകാരിയെ മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ ആറന്മുള സ്വദേശി വിഷ്ണു സുധീഷിനെ (30) ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയും പ്രതിയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. വിവാഹിതനാണ് എന്നുള്ള വിവരം മറച്ചുവെച്ചുകൊണ്ടാണ് ഇയാള്‍ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുന്നത്. ഇവര്‍ തമ്മില്‍ സ്‌കൂള്‍ പരിസരത്ത് വച്ച് കാണുന്നത് പതിവായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയെ ബൈക്കിന്റെ പിന്നില്‍ കയറ്റി ഇയാള്‍ വെണ്ണിക്കുളത്തേക്ക് കൊണ്ടുപോയിരുന്നു. ഈ യാത്രയ്ക്കിടെ ഇയാള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ കടന്നു പിടിക്കുകയായിരുന്നു. ഈ വിഷയം കുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞതോടെ പെണ്‍കുട്ടി ബന്ധത്തില്‍ നിന്ന് പിന്മാറി. ഇയാളുടെ ഫോണ്‍കോളുകളും അവഗണിച്ചു. ഇതോടെ ചൊവ്വാഴ്ച പെണ്‍കുട്ടി സ്‌കൂളില്‍ നിന്നും മടങ്ങി വരുന്ന വഴിയില്‍ കാത്ത് നിന്ന പ്രതി പെണ്‍കുട്ടിയെ ചോദ്യം ചെയ്യുകയും അടിക്കുകയുമായിരുന്നു. തുടര്‍ന്ന് കുട്ടിയും അമ്മയും ചേര്‍ന്ന് പോലീസിന് പരാതി നല്‍കി. ബുധനാഴ്ച വൈകിട്ട് ഭാര്യവീട്ടില്‍ നിന്നാണ് പ്രതി വിഷ്ണു സുധീഷിനെ പോലീസ് പിടികൂടിയത്. പെണ്‍കുട്ടിയെ കൊണ്ടുപോകാനായി ഇയാള്‍ ഉപയോഗിച്ച…
Read More » -
Kerala
ദുരിതാശ്വാസനിധി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്ക് താല്‍ക്കാലികാശ്വാസം; ഭിന്നവിധി, ഹര്‍ജി ഫുള്‍ബെഞ്ചിന്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തെന്ന കേസ് ലോകായുക്ത മൂന്നംഗ ബെഞ്ചിനു വിട്ടു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും അടങ്ങിയ രണ്ടംഗ ബെഞ്ച് ഭിന്ന വിധി പുറപ്പെടുവിച്ചതിനെത്തുടര്‍ന്നാണ് നടപടി. കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍ എസ് ശശികുമാറാണ് മുഖ്യമന്ത്രിക്കും മറ്റുള്ളവര്‍ക്കും എതിരെ ലോകായുക്തയെ സമീപിച്ചത്. 2018 സെപ്റ്റംബറില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ 2022 മാര്‍ച്ച് 18 നാണ് വാദം കേള്‍ക്കല്‍ പൂര്‍ത്തിയായത്. മുഖ്യമന്ത്രിയും ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരും ദുരിതാശ്വാസ നിധി സ്വജനപക്ഷപാതത്തോടെ ചെലവഴിച്ചെന്നാണ് കേസ്. അന്തരിച്ച ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ കെകെ രാമചന്ദ്രന്റെയും അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെയും കുടുംബങ്ങള്‍ക്കും കോടിയേരി ബാലകൃഷ്ണന്റെ അകമ്പടിവാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ മരിച്ച പോലീസുകാരന്റെ കുടുംബത്തിനും ദുരിതാശ്വാസ നിധിയില്‍ നിന്നും പണം നല്‍കിയത് സ്വജനപക്ഷപാതമാണെന്നായിരുന്നു ഹര്‍ജിയിലെ വാദം. ലോകായുക്തയില്‍ കേസിന്റെ വാദം നടക്കുന്നതിനിടെ, ലോകായുക്തനിയമത്തിലെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്…
Read More » -
Kerala
പ്രതിഷേധത്തിനിടയിലും സോണ്‍ടയുടെ കരാര്‍ നീട്ടി കോഴിക്കോട് കോർപറേഷൻ
കോഴിക്കോട്: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് തീപിടിത്തത്തിന് പിന്നാലെ വിവാദത്തിലായ സോൺട ഇൻഫ്രാടെക് കമ്പനിക്ക് ഞെളിയൻപറമ്പിലെ മാലിന്യ സംസ്കരണത്തിനുള്ള കരാർ സോൺട ഇൻഫ്രാടെകിന് നീട്ടി നൽകി കോഴിക്കോട് കോർപറേഷൻ. പ്രതിപക്ഷത്തിന്‍റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് ഉപാധികളോടെ കരാർ ഒരു മാസത്തേക്ക് നീട്ടാൻ കൗൺസിൽ തീരുമാനിച്ചത്. ഒരു മാസത്തിനകം ബയോ മൈനിംഗും ബയോ ക്യാംപിംഗും പൂര്‍ത്തിയാക്കുമെന്ന കമ്പനിയുടെ ഉറപ്പിനെത്തുടര്‍ന്നാണ് ഈ തീരുമാനം. ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണത്തിൽ സോൺടയുടെ ക്രമക്കേടുകൾ ഓന്നൊന്നായി പുറത്തുവരുന്നതിനിടെയാണ് 2022 നവംബറില്‍ അവസാനിച്ച കരാർ വീണ്ടും നീട്ടിനൽകാനുളള കോർപ്പറേഷന്‍ തീരുമാനം. കൊവിഡ് അടക്കമുളള പ്രതികൂല സാഹചര്യങ്ങളെത്തുടര്‍ന്നാണ് ഞെളിയന്‍പറമ്പിലെ മാലിന്യം പുറത്തെടുത്ത് വേര്‍തിരിക്കുന്ന ജോലി നീണ്ടു പോയതെന്നായിരുന്നു സോണ്‍ട കന്രപനിയുടെ വാദം. ഈ വാദം മുഖവിലക്കെടുത്താണ് കരാർ നീട്ടാനുള കൗണ്‍സില്‍ തീരുമാനം. ആദ്യ ഇനമായി സോൺട വന്നതോടെ അജണ്ട കീറിയെറിഞ്ഞായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഇതിനിടെ ഉപാധികളോടെ സോൺടയ്ക്ക് ഒരുമാസം കൂടി സമയം അനുവദിക്കാൻ കൗൺസിൽ തീരുമാനിച്ചു. 2019ലാണ് സോൺടയുമായി കോഴിക്കോട് കോർപ്പറേഷൻ കരാറിലേർപ്പെട്ടത്. നാല്…
Read More »
