BusinessTRENDING

പിരിച്ചുവിടൽ ഇന്ത്യയിലും രൂക്ഷം; രണ്ട് വർഷത്തിനിടെ കാൽ ലക്ഷത്തിലധികം പേർക്ക് പണി പോയി

ദിനം പ്രതി ആയിരക്കണക്കിന് ആളുകൾക്ക് ജോലി പോയെന്ന വാർത്തകൾ വരുന്നുണ്ട്. സാമ്പത്തികമാന്ദ്യമെന്ന കാരണം പറഞ്ഞ് ആഗോളതലത്തിൽ ടെക്ക് കമ്പനികളിൽ കൂട്ടപ്പിരിച്ചുവിടലുകൾ നടക്കുന്നുമുണ്ട്. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. layoff.fyi യുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ രണ്ട് വർഷത്തിനിടെ 36,400 ലധികം ആളുകൾക്കാണ് ജോലി നഷ്ടപ്പെട്ടത്.

ലിഡോ ലേർണിങ്, സൂപ്പർ ലീൻ, ഗോനട്‌സ് എന്നിവയുൾപ്പെടെ ഒമ്പത് കമ്പനികൾ സ്ഥാപനങ്ങളിൽ നിന്നും മുഴുവൻ തൊഴിലാളികളെയും പിരിച്ചുവിട്ടതായാണ് റിപ്പോർട്ടുകൾ. layoff.fyi വെബ്‌സൈറ്റ് കണക്കുകൾ പ്രകാരം എംഫൈൻ, ഗോമെക്കാനിക് തുടങ്ങിയ അഞ്ച് കമ്പനികൾ 75 ശതമാനത്തോളം തൊഴിലാളികളെ പിരിച്ചുവിട്ടു.

മൾട്ടിനാഷണൽ എഡുക്കേഷനൽ ടെക്‌നോളജി കമ്പനിയായ ബൈജൂസിൽ നിന്നും 4000 ജീവനക്കാരയാണ് പിരിച്ചുവിട്ടത്. 2021 ജനുവരിയിൽ വൈറ്റ്ഹാറ്റ് ജൂനിയർ 1,800 ജീവനക്കാരെയും 2022 ൽ 300 ജീവനക്കാരെയും പിരിച്ചുവിട്ടു. ചൈനീസ കമ്പനിയായ ബൈറ്റ് ഡാൻ്‌സ് ഇന്ത്യയിൽ നി്ന്നും 2021 ജനുവരിയിൽ 1800 ജീവനക്കാരെയാണ് ഒഴിവാക്കിയത്. 2020 ൽ പൈസബസാർ, കമ്പനിയുടെ 50 ശതമാനം ജീവനക്കരെ അതായത് 1,500 പേരെ പിരിച്ചുവിട്ടിരുന്നു.

ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയിൽ നിന്നും 2020 മെയ് മുതൽ 2880 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. 2020 ഏപ്രിലിൽ 800 ജീവനക്കാരെയും, 2020 ജൂലൈയിൽ 350 പേരെയും, 2022 ഡിസംബറിൽ 250 പേരെയും, 2023 ത്തിന്റെ തുടക്കത്തിൽ 380 പേരെയും പിരിച്ചുവിട്ടു. മെയ് 20 മുതൽ സൊമാറ്റോ പിരിച്ചുവിട്ടത് 620 പേരെയാണ് . 2020 മെയിൽ 520 ജീവനക്കാരും 2022 നവംബറിൽ 100 പേരും കമ്പനിയിൽ നിന്നും പുറത്തായി. 2020 മെയ് മുതൽ നാല് തവണയാണ് ഒല ജീവനക്കാരെ പിരിച്ചുവിട്ടത്. 2020ൽ 1400 ജീവനക്കാരെ പിരിച്ചുവിട്ടപ്പോൾ 2022 ജൂലൈയിൽ 1,000 പേരെ വീണ്ടും പിരിച്ചുവിട്ടു. 2022 സെപ്തംബറിൽ, 200 ജീവനക്കാരെ ഒഴിവാക്കിയതിന് പുറമെ 2023 ജനുവരിയിൽ വീണ്ടും 200 ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. എഡ്യു ടെക്് കമ്പനിയായ അൺഅകാഡമി 2022 വർഷത്തിൽ മൂന്ന് ഘട്ടങ്ങളിലായി 1500 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ആദ്യഘട്ടത്തിൽ 1,000, പേരെയും, തുടർന്നുള്ള രണ്ട് ഘട്ടങ്ങളിൽലായി 500 പേരെയും കമ്പനി പറഞ്ഞുവിട്ടു.

Back to top button
error: