Month: March 2023
-
Sports
മെസിയുടെ അര്‍ജന്‍റീന കപ്പുയര്‍ത്തിയ ഖത്തർ ലോകകപ്പിന്‍റെ കഥ പറയുന്ന ഡോക്യുമെന്‍ററി പുറത്തിറക്കി ഫിഫ
ദോഹ: ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മഹാനായ താരങ്ങളിലൊരാളായ ലിയോണൽ മെസിയുടെ അർജൻറീന കപ്പുയർത്തിയ ഖത്തർ ലോകകപ്പിൻറെ കഥ പറയുന്ന ഡോക്യുമെൻററി പുറത്തിറക്കി ഫിഫ. ‘Written in the Stars’ എന്ന പേരിലാണ് ഫിഫ ഡോക്യുമെൻററി തയ്യറാക്കിയത്. ലോകകപ്പിൻറെ ഒരുക്കവും വാശിയേറിയ പോരാട്ടങ്ങളും ടെലിവിഷൻ സ്‌ക്രീനിലൂടെ ആരാധകർ കാണാത്ത ദൃശ്യങ്ങളുമെല്ലാം കോർത്തിണക്കിയാണ് ഒരു മണിക്കൂർ 34 മിനുട്ട് ദൈർഘ്യമുള്ള ഡോക്യുമെൻററി നിർമ്മിച്ചിരിക്കുന്നത്. ലോകകപ്പിനായുള്ള ഖത്തറിൻറെ ഒരുക്കം മുതൽ അർജൻറീനയുടെ നീലവര കുപ്പായത്തിൽ ലിയോണൽ മെസിയും സംഘവും കിരീടം ഉയർത്തുന്നത് വരെയുള്ള സുപ്രധാന നിമിഷങ്ങൾ ഉൾക്കൊള്ളിച്ചാണ് ഫിഫ Written in the Stars നിർമിച്ചിരിക്കുന്നത്. ലോകകപ്പിലെ ജപ്പാൻ, മൊറോക്കോ തുടങ്ങിയ ടീമുകളുടെ കുതിപ്പും ജർമനി, സ്പെയ്ൻ തുടങ്ങിയവരുടെ കിതപ്പുമെല്ലാം വിശദമായി ഡോക്യുമെൻററിയിലുണ്ട്. ലോകകപ്പിനിടെ ടെലിവിഷനിൽ പ്രേക്ഷകർ കാണാത്ത ആംഗിളിൽ നിന്നുള്ള ദൃശ്യങ്ങളും പിന്നണിയിലെ കാഴ്ചകളും മൈക്കൽ ഷീനിൻറെ വിവരണത്തോടെ പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. ഇംഗ്ലീഷിന് പുറമെ അറബി, ജർമൻ, സ്‌പാനിഷ്, ഫ്രഞ്ച്, ഇന്തൊനേഷ്യൻ, ഇറ്റാലിയൻ, ജാപ്പനീസ്,…
Read More » -
Tech
ജിയോയുടെ എൻട്രി ലെവൽ പോസ്റ്റ് പെയ്ഡ് പ്ലാനിന് 299 രൂപ; 199 രൂപയുടെ പ്ലാൻ ഇനിയില്ല
ഉപയോക്താക്കൾക്ക് കൈനിറയെ വാഗ്ദാനങ്ങളുമായാണ് റിലയൻസ് ജിയോ വിപണിയിലെത്തിയത്. താരിഫ് വർദ്ധനവിനെക്കുറിച്ച് പ്രഖ്യാപനങ്ങളൊന്നും നടത്തില്ലെങ്കിലും, കൃത്യമായ ഇടവേളകളിൽ നിരക്ക് വർധിപ്പിച്ച് പ്ലാനുകൾ പുതുക്കാറുണ്ട്. പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്കായി ജിയോ പ്ലസ് എന്ന പേരിൽ 299 രൂപയിൽ ആരംഭിക്കുന്ന നാല് പുതിയ പോസ്റ്റ്പെയ്ഡ് പ്ലാനുകളാണ് ഏറ്റവുമൊടുവിൽ തുടങ്ങിയിരിക്കുന്നത്. ജിയോയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുടെ പട്ടികയിൽനിന്ന് ഏറ്റവും കുറഞ്ഞ തുകയുടെ പ്രതിമാസ പ്ലാൻ ആയ 199 രൂപയുടെ പ്ലാൻ കാണാനുമില്ല. നിലവിൽ ജിയോ എൻട്രി ലെവൽ പോസ്റ്റ്പെയ്ഡ് പ്ലാൻ 199 രൂപയിൽ നിന്ന് 299 രൂപയായി ഉയർത്തുകയാണ് ചെയ്തിരിക്കുന്നത്. 299 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാൻ – വിശദാംശങ്ങൾ ജിയോയുടെ പുതിയ 299 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ ഉപഭോക്താക്കൾക്ക് 30 ജിബി അതിവേഗ ഡാറ്റയും, ലോക്കൽ, എസ്ടിഡി, റോമിംഗ് എന്നിവയുൾപ്പെടെ അൺലിമിറ്റഡ് വോയ്സ് ആനുകൂല്യങ്ങളും ലഭിക്കും. പ്രതിദിനം 100 എസ്എംഎസുകൾ അയക്കുന്നതിനുള്ള ഓഫറുമുണ്ട്. യോഗ്യരായ ജിയോ വരിക്കാർക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ സഹിതം ജിയോ വെൽക്കം ഓഫർ ലഭിക്കും.375…
Read More » -
Kerala
കൈക്കൂലിക്കേസ് ഒതുക്കാന്‍ കൈക്കൂലി: ഒളിവിലുള്ള വിജിലന്‍സ് ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: കൈക്കൂലിക്കേസ് ഒതുക്കാന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ വിജിലന്‍സ് തിരുവനന്തപുരം സ്‌പെഷല്‍ സെല്‍ ഓഫിസിലെ ഡിവൈഎസ്പി: പി.വേലായുധന്‍ നായരെ സസ്‌പെന്‍ഡ് ചെയ്തു. വിജിലന്‍സ് ഡയറക്ടര്‍ മനോജ് ഏബ്രഹാമിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആഭ്യന്തര വകുപ്പ് അഡീഷനല്‍ സെക്രട്ടറിയാണ് സസ്‌പെന്‍ഡ് ചെയ്തത്. വീട്ടിലെ വിജിലന്‍സ് പരിശോധനയ്ക്കിടെ മുങ്ങിയ വേലായുധനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അനധികൃത സ്വത്തു സമ്പാദനക്കേസിലെ പ്രതിയായ ഉദ്യോഗസ്ഥനുമായി പണമിടപാടു നടത്തിയതായി തെളിവു ലഭിച്ചതിനെത്തുടര്‍ന്ന് വേലായുധന്‍ നായര്‍ക്കെതിരേ തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. കേസിലെ പ്രതിയായ റവന്യു വകുപ്പ് ഉദ്യോഗസ്ഥനെ കഴിഞ്ഞിടയ്ക്ക് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് കയ്യോടെ പിടികൂടി ജയിലില്‍ അടച്ചിരുന്നു. ഈ പ്രതിയുമായി വേലായുധന്‍ നായര്‍ സാമ്പത്തിക ഇടപാടു നടത്തിയതായി തെളിവു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു കേസ് എടുത്തത്. പിടിയിലായ റവന്യു ഉദ്യോഗസ്ഥനെതിരെ സ്‌പെഷല്‍ സെല്ലില്‍ മുന്‍പുണ്ടായിരുന്ന അവിഹിത സ്വത്തുസമ്പാദനക്കേസ് അന്വേഷിച്ചത് വേലായുധന്‍ നായരാണ്. അതു മനസ്സിലാക്കിയാണ് ഇവര്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടു വിശദമായി അന്വേഷിച്ചത്.…
Read More » -
LIFE
തീരുമാനങ്ങള്‍ തെറ്റി; വിവാഹമോചനത്തെക്കുറിച്ച് മനസ്സ് തുറന്ന് ശിഖര്‍ ധവാന്‍
മുംബൈ: തന്റെ വിവാഹമോചനത്തെക്കുറിച്ച് മനസ്സ് തുറന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. ഭാര്യ ഐഷ മുഖര്‍ജിയുമായി വേര്‍പിരിഞ്ഞ് താമസിക്കാന്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷത്തിന് ശേഷമാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ധവാന്‍ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. വിവാഹബന്ധത്തില്‍ താനെടുത്ത തീരുമാനങ്ങള്‍ പരാജയപ്പെട്ടതായി ധവാന്‍ പറഞ്ഞു. മറ്റാരുടെയും നേര്‍ക്ക് വിരല്‍ ചൂണ്ടാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. അന്തിമ തീരുമാനം ഓരോ വ്യക്തിയുടേതുമാണ്. വിവാഹജീവിതത്തെക്കുറിച്ചുള്ള തന്റെ അറിവില്ലായ്മയാണ് തന്റെ പരാജയത്തിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ വിവാഹമോചനക്കേസ് തുടരുകയാണ്. നാളെ മറ്റൊരു വിവാഹബന്ധത്തിലേക്ക് നീങ്ങുകയാണെങ്കില്‍, ഞാനെടുക്കുന്ന തീരുമാനങ്ങള്‍ കൂടുതല്‍ ശ്രദ്ധിച്ചായിരിക്കും. എങ്ങിനെയുള്ള പെണ്‍കുട്ടിയാണ് എനിക്ക് ആവശ്യമെന്ന് ഞാന്‍ ഇപ്പോള്‍ തിരിച്ചറിയുന്നു’- ധവാന്‍ പറഞ്ഞു. ബന്ധങ്ങളിലേക്ക് കടക്കുന്ന യുവാക്കള്‍ അവരുടെ പങ്കാളിയോടൊപ്പമുള്ള നിമിഷങ്ങള്‍ അസ്വദിക്കുന്നുണ്ടോ എന്ന് തിരിച്ചറിയണം. തിടുക്കത്തില്‍ വൈകാരികമായ തീരുമാനമെടുത്ത് വിവാഹത്തിലേക്ക് കടക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read More » -
Kerala
ബ്രഹ്‌മപുരത്ത് വീണ്ടും തീപിടിത്തം; പ്രദേശത്ത് വ്യാപക പുക
കൊച്ചി: എറണാകുളം ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ വീണ്ടും തീപിടിത്തം. സെക്ടര്‍ ഏഴിലെ മാലിന്യക്കൂമ്പാരത്തിനാണ് തീപിടിച്ചത്. ബ്രഹ്‌മപുരത്ത് തുടര്‍ന്നിരുന്ന അഗ്‌നിരക്ഷാസേനയുടെ യൂണിറ്റുകള്‍ക്കു പുറമേ ഒരു യൂണിറ്റ് കൂടി സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്. അഗ്‌നിശമന സേനയുടെ കൂടുതല്‍ യൂണിറ്റുകള്‍ സ്ഥലത്തേക്ക് എത്തുന്നു. പ്രദേശത്ത് വ്യാപകമായി പുക നിറഞ്ഞിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കൂനയായി കിടക്കുന്ന മാലിന്യം ഇളക്കിയിട്ട് തീയണയ്ക്കാനാണ് ശ്രമിക്കുന്നത്. പ്രദേശത്ത് കനത്ത പുകയാണ് ഉയരുന്നത്. തീപിടിച്ച പ്രദേശത്തെ മാലിന്യം മണ്ണുമാന്തി ഉപയോഗിച്ച് ഇളക്കി നനയ്ക്കുകയാണ്. കഴിഞ്ഞതവണയുണ്ടായ തീപിടിത്തത്തില്‍ ഏറ്റവും അവസാനം തീയണച്ച മേഖലയാണ് സെക്ടര്‍ ഏഴ്. മാര്‍ച്ച് ഒന്നിന് വൈകിട്ട് നാലേകാലിന് ആരംഭിച്ച തീപിടിത്തം മാര്‍ച്ച് 13ന് പൂര്‍ണമായും അണച്ചിരുന്നു. കൊച്ചിയെയും സമീപപ്രദേശങ്ങളെയും മൂടിയ പുകയും മലിനീകരണവും മൂലം ജനങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. തീപിടിത്തത്തില്‍ കൊച്ചി കോര്‍പ്പറേഷന് 100 കോടി രൂപ ദേശീയ ഹരിത ട്രൈബ്യൂണല്‍ പിഴ ചുമത്തിയിരുന്നു.
Read More » -
Crime
ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ പ്രവാസി യുവാവ് ജീവനൊടുക്കിയ സംഭവം: വീഡിയോയിലെ വാസ്തവത്തെക്കുറിച്ച് അന്വേഷണം തുടരുന്നു, ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി
ആലപ്പുഴ: ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ പ്രവാസി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ്. യുവാവിന്റെ ഫേസ്ബുക്ക് വീഡിയോയിലെ വാസ്തവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും കേസിൽ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കായംകുളം പൊലീസ് വ്യക്തമാക്കി. ന്യൂസിലാൻഡിൽ ജോലി ചെയ്തിരുന്ന കറ്റാനം കണ്ണനാകുഴി ക്രിസ്തുരാജ് ഭവനത്തിൽ ബൈജുരാജു (40) വിനെ കഴിഞ്ഞദിവസമാണ് കായംകുളത്തെ ലോഡ്ജിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്. ബോയ്‌സ് സ്‌കൂളിന് സമീപത്തെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ഭാര്യയും ഭാര്യവീട്ടുകാരും തന്നെ ചതിച്ചെന്നും താൻ ജീവനൊടുക്കാൻ പോവുകയാണെന്നും നേരത്തെ ബൈജുരാജ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞിരുന്നു. ഭാര്യ ചതിച്ചെന്നും ഭാര്യവീട്ടുകാർ പണം കൈക്കലാക്കി തന്നെ വഞ്ചിച്ചെന്നും മകളെ തന്നിൽനിന്ന് അകറ്റിയെന്നുമായിരുന്നു യുവാവിന്റെ ആരോപണം. ‘ഇനി പറ്റുന്നില്ല. ജീവിതത്തിൽ അർഥമില്ല. അവസാനപ്രതീക്ഷ മകളായിരുന്നു. ജീവിതത്തിൽ ഒത്തിരി കാര്യങ്ങൾ ആഗ്രഹിച്ചു. നല്ലൊരു കുടുംബം, നല്ലൊരു വീട്. ഒടുവിൽ സ്വന്തം കൂടെനിൽക്കുന്ന ആൾക്കാർ തന്നെ ചതിച്ചു. മകളെ തന്റെ കൈയിൽനിന്ന് തട്ടിപ്പറിച്ചു. കല്യാണം…
Read More » -
Sports
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിൽ ഈഗോ പോരാട്ടങ്ങൾ ഉണ്ടായിരുന്നു, അതൊക്കെ സ്വാഭാവികമാണ്; തുറന്നുപറഞ്ഞ് ഓപ്പണര്‍ ശിഖര്‍ ധവാന്‍
മുംബൈ: ഇന്ത്യന്‍ ടീമിലെ രോഹിത് ശര്‍മ-വിരാട് കോലി ഈഗോ പോരാട്ടങ്ങളിലേക്ക് വെളിച്ചം വീശി ഓപ്പണര്‍ ശിഖര്‍ ധവാന്‍. ആജ് തക്കിന് നല്‍കിയ അഭിമുഖത്തിലാണ് വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും പേര് പറയാതെ ഇന്ത്യന്‍ ടീമില്‍ ഈഗോ പോരാട്ടങ്ങളുണ്ടായിരുന്നുവെന്ന് ധനവാന്‍ തുറന്നു സമ്മതിച്ചത്. ദാര്‍ശനികമായാണ് ഇന്ത്യന്‍ ടീമിലെ ഈഗോ പോരാട്ടങ്ങളെക്കുറിച്ച് ധവാന്‍ പറഞ്ഞത്. ഞങ്ങളെല്ലാം മനുഷ്യന്‍മാരാണ്. വര്‍ഷം 220 ദിവസം ഞങ്ങള്‍ നാല്‍പതോളം പേര്‍ ഒരുമിച്ച് താമസിക്കുകയും കളിക്കുകയും ചെയ്യുന്നവരാണ്. ടീം അംഗങ്ങളും സപ്പോര്‍ട്ട് സ്റ്റാഫുമെല്ലാം ഇതില്‍പ്പെടും. സ്വാഭാവികമായും ആളുകള്‍ തമ്മില്‍ പരസ്പരം ഇഷ്ടമല്ലില്ലാത്ത പല കാര്യങ്ങളുമുണ്ടാകാം. അത് ഈഗോ പോരാട്ടങ്ങള്‍ക്ക് കാരണമാകുകയും ചെയ്തേക്കാം. അതൊക്കെ സ്വാഭാവികമാണെന്നും ധവാന്‍ പറഞ്ഞു. 2019ലെ ഏകദിന ലോകകപ്പ് സമയത്ത് ഇന്ത്യന്‍ ടീമില്‍ രണ്ട് ഗ്രൂപ്പുകളുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു. വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പും രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള മറ്റൊരു ഗ്രൂപ്പും. ഇരുവകും തമ്മില്‍ ശീതസമരത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് കോച്ച് ആയിരുന്ന രവി ശാസ്ത്രി ഇരുവരെയും തന്‍റെ മുറിയിലേക്ക്…
Read More » -
India
സിഖ് പരമ്പരാഗത വേഷം ഉപേക്ഷിച്ച് സൺ ഗ്ലാസും ജാക്കറ്റും ധരിച്ച് അമൃത്പാല്‍ സിംഗ്; പാട്യാലയിലെന്ന് വിവരം, സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ദില്ലി: പഞ്ചാബിലെ വിഘടനവാദി നേതാവ് അമൃത്പാൽ സിംഗ് പാട്യാലയിലെന്ന് വിവരം. പഞ്ചാബ് പട്യാലയിലുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ദില്ലിയിലും ഉത്തരാഖണ്ഡിലുമുൾപ്പെടെ തെരച്ചിൽ നടക്കുമ്പോഴാണ് പുതിയ ദൃശ്യങ്ങൾ പുറത്തുവരുന്നത്. സിഖ് പരമ്പരാഗത വേഷം ഉപേക്ഷിച്ച് സൺ ഗ്ലാസും ജാക്കറ്റും ധരിച്ച് അമൃത്പാൽ നിൽക്കുന്ന ദൃശ്യമാണ് പുറത്ത് വന്നത്. അടുത്ത അനുയായി പൽപ്രീത് സിങ്ങും അമൃത് പാൽ സിങ്ങിനൊപ്പമുണ്ട്. In a new CCTV footage allegedly #AmritpalSingh can be seen in a shirt, pants and jacket walking down in a street of #Patiala on March 19, a day after #Punjab Police launched a massive crackdown against 'Waris Punjab De' outfit. pic.twitter.com/ImBvJ78Fya — Parteek Singh Mahal (@parteekmahal) March 25, 2023 അമൃത് പാൽ സിങ്ങിനായി ദില്ലിയിലും തെരച്ചിൽ ആരംഭിച്ചിരുന്നു. പഞ്ചാബ് പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്…
Read More » -
Local
മിന്നൽ ചുഴലി; തൃശ്ശൂരിലും പരിസര പ്രദേശങ്ങളിലും വ്യാപക നാശനഷ്ടങ്ങൾ
തൃശ്ശൂർ: വെള്ളിക്കുളങ്ങരയിൽ ശനിയാഴ്ച വൈകിട്ട് ഉണ്ടായ മിന്നൽ ചുഴലിയിലും മഴയിലും വ്യാപക നാശനഷ്ടങ്ങൾ.വെള്ളിക്കുളങ്ങര, കൊപ്ലിപ്പാടം, കൊടുങ്ങാ മേഖലയിലാണ് ശക്തമായ കാറ്റുവീശിയത്.പ്രദേശത്ത് പലയിടത്തും മരങ്ങൾ ഒടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. കൊടുങ്ങയിൽ തെങ്ങ് വൈദ്യുതി ലൈനിലും ടിപ്പർ ലോറിയുടെ മുകളിലും വീണ് ലോറിയുടെ മുൻ ഭാഗം തകർന്നു. കൊപ്ലിപ്പാടം പേഴേരി ഉണ്ണികൃഷ്ണൻ, കിഴക്കേ കോടാലി അതിയാരത്ത് ദിനേശൻ എന്നിവരുടെ 200 ഓളം നേന്ത്ര വാഴകൾ കാറ്റിൽ ഒടിഞ്ഞു. കെഎസ്ഇബി വെള്ളിക്കുളങ്ങര സെക്ഷനിൽ വൈദ്യുതി ബന്ധവും തകരാറിലായി.കൊടുങ്ങ മാഞ്ഞൂക്കാരൻ ആന്റണി, മോഹനൻ എന്നിവരുടെ 1200 ഓളം നേന്ത്ര വാഴകൾ ഒടിഞ്ഞു നശിച്ചു. മാഞ്ഞൂക്കാരൻ ഡേവിസിന്റെ വീടിന്റെ സൺ ഷെയ്ഡിന് മുകളിൽ തെങ്ങ് വീണു. കൊടുങ്ങയിൽ അച്ചാർ കമ്പനിയുടെ മേൽക്കൂരയിലെ ഷീറ്റുകൾ പറന്നു പോയി. കൊടുങ്ങ പള്ളിയിലെ സെമിത്തേരിയിലേക്ക് കവുങ്ങും തേക്കും ഒടിഞ്ഞു വീണു.
Read More » -
Crime
കാഞ്ചിയാറിലെ കൊലപാതകം: വനമേഖലയിൽ ഒളിവിലായിരുന്ന ബിജേഷ് പൊലീസ് വലയിൽ കുടുങ്ങിയതിങ്ങനെ…
ഇടുക്കി: ഇടുക്കി കാഞ്ചിയാറിലെ പ്രീ പ്രൈമറി സ്കൂൾ അധ്യാപികയായ വത്സമ്മയെ (അനുമോൾ-27) കൊലപ്പെടുത്തി മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച കേസിലെ പ്രതിയായ ഭർത്താവ് ബിജേഷ് ഏറെ ദിവസത്തെ ഒളിജീവിതത്തിന് ശേഷം പിടിയിലായത് വനമേഖലയിൽ നിന്ന്. തമിഴ്നാട് വനമേഖല അതിർത്തിയിൽ നിന്നാണ് ബിജേഷ് പിടിയിലായത്. ബിജേഷിനെ പിടികൂടാൻ കേരളത്തിലും തമിഴ്നാട്ടിലും പൊലീസ് വലവിരിച്ചു. തമിഴ്നാട്ടിലേക്ക് കടന്നിട്ടുണ്ടാകാമെന്ന കണക്കൂകൂട്ടലിൽ തമിഴ്നാട് പൊലീസിന്റെ സഹായവും കേരള പൊലീസ് തേടിയിരുന്നു. അനുമോളുടെ ഫോൺ ബിജേഷ് 5000 രൂപക്ക് വിറ്റതാണ് കേസിലെ വഴിത്തിരിവായത്. അനുമോളുടെ മൊബൈൽ ഫോൺ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ മറ്റൊരാളുടെ കൈവശമുണ്ടെന്ന് കണ്ടെത്തി. കാഞ്ചിയാർ വെങ്ങാലൂർക്കട സ്വദേശിയായ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഭർത്താവ് ബിജേഷിൻറെ കൈയ്യിൽ നിന്നും ഫോൺ വിലയ്ക്ക് വാങ്ങിയതാണെന്ന് വ്യക്തമായത്. ബിജേഷിന്റെ മൊബൈൽ ഉപേക്ഷിച്ച നിലയിൽ കുമളിയിൽ നിന്നും കണ്ടെത്തിയിരുന്നു. ബിജേഷ് ഫോൺ ഉപേക്ഷിച്ചത് പൊലീസിന് തലവേദനയായി. ടവർ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തിൽ ബിജേഷ് ഫോൺ ഉപയോഗിക്കാത്തത് വിലങ്ങുതടിയായി. എന്നാൽ, ബിജേഷ്…
Read More »