CareersTRENDING

ദുബൈയിലെ സര്‍ക്കാര്‍ മേഖലയില്‍ ജോലി ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് സുവര്‍ണാവസരം; 20 ഓളം തസ്‍തികകളിൽ ഒഴിവ്, ശമ്പളം 50,000 ദിര്‍ഹം വരെ

ദുബൈ: ദുബൈയിലെ സർക്കാർ മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. വിവിധ വകുപ്പുകളിലെ തസ്‍തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റോഡ്സ് ആന്റ് ട്രാൻസ്‍പോർട്ട് അതോറിറ്റി (ആർ.ടി.എ), ദുബൈ അക്കാദമിക് ഹെൽത്ത് കോർപറേഷൻ, ദുബൈ വിമൺ എസ്റ്റാബ്ലിഷ്‍മെന്റ്, ഫിനാൻസ് ഡിപ്പാർട്ട്മെന്റ്, മുഹമ്മദ് ബിൻ റാഷിദ് സ്‍കൂൾ ഓഫ് ഗവൺമെന്റ് എന്നിങ്ങനെ വിവിധ സ്ഥാപനങ്ങളും വകുപ്പുകളുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രവാസികൾക്കും അപേക്ഷിക്കാം. പല സ്ഥാപനങ്ങളിലും 10,000 ദിർഹം മുതൽ 50,000 ദിർഹം വരെയാണ് ശമ്പളം.

ദുബൈ സർക്കാറിന്റെ റിക്രൂട്ട്മെന്റ് പോർട്ടലായ https://dubaicareers.ae/ എന്ന വെബ്‍സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാനാവും. വിവിധ മുഴുവൻ സമയ തൊഴിൽ തസ്‍തികകളുടെ വിശദാംശങ്ങൾ ഇങ്ങനെ. യോഗ്യതകൾ ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾ വെബ്‍സൈറ്റിൽ.

Signature-ad

1. കൺസൾട്ടന്റ് – ജനറൽ സർജറി ഫോർ ഹെപ്പാറ്റോബിലിയറി (ദുബൈ ഹോസ്‍പിറ്റൽ)
ശമ്പളം – 40,000 – 50,000

2. റേഡിയോഗ്രാഫർ – ദുബൈ അക്കാദമിക് ഹെൽത്ത് കെയർ കോർപറേഷൻ.
ശമ്പളം – 10,000 ദിർഹത്തിൽ താഴെ

3. മൾട്ടിമീഡിയ സ്‍പെഷ്യലിസ്റ്റ് – മുഹമ്മദ് ബിൻ റാഷിദ് സ്കൂൾ ഓഫ് ഗവൺമെന്റ്
ശമ്പളം – 10,000 – 20,000

4. ഇൻസ്ട്രക്ഷണൽ ഡിസൈനർ – മുഹമ്മദ് ബിൻ റാഷിദ് സ്കൂൾ ഓഫ് ഗവൺമെന്റ്.
ശമ്പളം – 10,000 – 20,000

5. ചീഫ് സിസ്റ്റംസ് ഓഫീസർ – ദുബൈ ഫിനാൻസ് ഡിപ്പാർട്ട്മെന്റ്

6. ചീഫ് ബിസിനസ് കണ്ടിന്യുവിറ്റി സ്‍പെഷ്യലിസ്റ്റ് – ദുബൈ ഫിനാൻസ് ഡിപ്പാർട്ട്മെന്റ്.

7. സീനിയർ ഐ.ടി ഓഡിറ്റർ – ഫിനാൻഷ്യൽ ഓഡിറ്റ് അതോറിറ്റി.

8. ഫിനാൻഷ്യൽ ഓഡിറ്റർ – ഫിനാൻഷ്യൽ ഓഡിറ്റ് അതോറിറ്റി.

9. ചീഫ് സ്‍പെഷ്യലിസ്റ്റ് – എന്റർപ്രൈസ് ആർക്കിടെക്ചർ – റോഡ്സ് ആന്റ് ട്രാൻസ്‍പോർട്ട് അതോറിറ്റി.

10. ക്ലിനിക്കൽ ഡയറ്റീഷ്യൻ – റാഷിദ് ഹോസ്‍പിറ്റൽ.

11. ഫിറ്റ്നസ് സൂപ്പർവൈസർ – ദുബൈ വിമൺ എസ്റ്റാബ്ലിഷ്‍മെന്റ്.

12. ദുബൈ ലൈസൻസിങ് എക്സ്പെർട്ട് – റോഡ്സ് ആന്റ് ട്രാൻസ്‍പോർട്ട് അതോറിറ്റി.

13. ചീഫ് എഞ്ചിനീയർ – അർബൻ പ്ലാനിങ് ആന്റ് ക്വാളിറ്റി ഓഫ് ലൈഫ് – റോഡ്സ് ആന്റ് ട്രാൻസ്‍പോർട്ട് അതോറിറ്റി.

14. സീനിയർ എഞ്ചിനീയർ – കോർപറേറ്റ് സെക്യൂരിറ്റി – റോഡ്സ് ആന്റ് ട്രാൻസ്‍പോർട്ട് അതോറിറ്റി.

15. സീനിയർ ഇന്റേണൽ ഓഡിറ്റർ – സ്‍പെഷ്യാലിറ്റി ഓഡിറ്റ് – റോഡ്സ് ആന്റ് ട്രാൻസ്‍പോർട്ട് അതോറിറ്റി.

16. പ്രൊജക്ട് മാനേജർ – ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് ഡേറ്റാ സയൻസ് – റോഡ്സ് ആന്റ് ട്രാൻസ്‍പോർട്ട് അതോറിറ്റി.

17. സീനിയർ ഇന്റേണൽ ഓഡിറ്റർ – ഓപ്പറേഷൻസ് ആന്റ് കോർപറേറ്റ് ഓഡിറ്റ് സപ്പോർട്ട് ഓഡിറ്റ് – റോഡ്സ് ആന്റ് ട്രാൻസ്‍പോർട്ട് അതോറിറ്റി.

18. സീനിയർ സ്പെഷ്യലിസ്റ്റ് – ക്വാളിറ്റി, ഹെൽത്ത്, സേഫ്റ്റി ആന്റ് സസ്റ്റെയിനബിലിറ്റി ഓഫീസ് – റോഡ്സ് ആന്റ് ട്രാൻസ്‍പോർട്ട് അതോറിറ്റി.

19. ചീഫ് സ്പെഷ്യലിസ്റ്റ് – ഡേറ്റാ മാനേജ്‍മെന്റ് – റോഡ്സ് ആന്റ് ട്രാൻസ്‍പോർട്ട് അതോറിറ്റി.

20. ചീഫ് സ്‍പെഷ്യലിസ്റ്റ് – സർവീസസ് അഷ്വറൻസ് ആന്റ് ഇംപ്രൂവ്‍മെന്റ് – റോഡ്സ് ആന്റ് ട്രാൻസ്‍പോർട്ട് അതോറിറ്റി.

Back to top button
error: