CrimeNEWS

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ്, ആണ്‍സുഹൃത്തിനോടൊപ്പം മൈസൂരുവില്‍ താമസിച്ചിരുന്ന മലയാളി യുവതി മരിച്ച നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ

തൃശൂർ: മൈസൂരുവിൽ ജോലി സ്ഥലത്ത് മലയാളി യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഊരകം സ്വദേശി ചെമ്പകശ്ശേരി ഷാജിയുടെ മകൾ സബീനയെയാണ് (30) മരിച്ച നിലയിൽ കണ്ടെത്തിയത്. സബീനയുടെ ആൺ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സബീനയുടെ ശരീരത്തിൽ മുറിപ്പാടുകളുണ്ടെന്നും മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു.

കരുവന്നൂർ സ്വദേശിയായ ആൺ സുഹൃത്തുമായുള്ള തർക്കത്തിനിടെയാണ് മരണമെന്നും സംശയിക്കുന്നു. സബീനയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് യുവാവിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം തുടർ നടപടി സ്വീകരിക്കും. പോസ്റ്റ്മാർട്ടമടക്കമുള്ള നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് എത്തിക്കും. മൈസൂരുവിൽ സ്വകാര്യ ടെലികോം കമ്പനിയിലെ ജീവനക്കാരിയാണ്. വിവാഹിതയാണെങ്കിലും ഭർത്താവുമായി വേർപിരിഞ്ഞാണ് താമസം. 10 വയസുള്ള മകനുണ്ട്.

Signature-ad

തൃശൂർ സ്വദേശിയായ ആൺസുഹൃത്തിനോടൊപ്പമാണ് മൈസൂരുവിൽ താമസിച്ചിരുന്നത്. വ്യാഴാഴ്ച പുലർച്ചെ കഴുത്ത് മുറിഞ്ഞനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസമയം ആൺസുഹൃത്ത് ഷഹാസും ഒപ്പമുണ്ടായിരുന്നു. വിവാഹത്തെക്കുറിച്ച് ഇവർക്കിടയിൽ തർക്കമുണ്ടായിരുന്നു. കൊലപാതകമാണെന്നാണ് ബന്ധുക്കൾ ആരോപിച്ചു. ആൺസുഹൃത്ത് ഷഹാസിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി. സരസ്വതിപുരം പോലീസാണ് കേസെടുത്തത്.

Back to top button
error: