Month: March 2023
-
India
പൊതുജനങ്ങളുടെ റിട്ടയർമെൻ്റ് പണം അദാനിയുടെ കമ്പനിയിൽ നിക്ഷേപിക്കുന്നതെന്തിന്? മോദിക്കും കേന്ദ്രത്തിനുമെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
ദില്ലി: മോദിക്കും കേന്ദ്രത്തിനുമെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. അയോഗ്യനാക്കിയതിന് പിന്നാലെ താൻ ചോദ്യങ്ങൾ തുടരുമെന്ന് രാഹുൽ പറഞ്ഞിരുന്നു. മോദാനി ബന്ധം വെളിപ്പെട്ടതിന് ശേഷവും പൊതുജനങ്ങളുടെ റിട്ടയർമെൻ്റ് പണം അദാനിയുടെ കമ്പനിയിൽ നിക്ഷേപിക്കുന്നതെന്തിനെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. അദാനിയെ കുറിച്ച് അന്വേഷണമില്ലെന്നും ചോദ്യങ്ങൾക്കുത്തരമില്ലെന്നും എന്തിനാണ് ഇത്ര ഭയമെന്ന് പ്രധാനമന്ത്രിയോട് രാഹുൽ ട്വിറ്ററിലൂടെ ചോദ്യമുന്നയിച്ചു. എൽഐസിയിലെയും എസ്ബിഐയിലെയും ഇപിഎഫ്ഒയിലെയും പണം അദാനിയുടെ കമ്പനിയിൽ നിക്ഷേപിക്കുന്നതെന്തിനെന്ന ചോദ്യമാണ് രാഹുൽ ഉന്നയിക്കുന്നത്. എന്തിനാണ് ഇത്ര ഭയമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് രാഹുൽ ചോദിച്ചു. എൽഐസിയുടെ മൂലധനം, അദാനിക്ക്! എസ്ബിഐയുടെ മൂലധനം, അദാനിയിലേക്ക്! ഇപിഎഫ്ഒയുടെ മൂലധനവും അദാനിക്ക്! ‘മോദാനി’ വെളിപ്പെട്ടതിന് ശേഷവും പൊതുജനങ്ങളുടെ റിട്ടയർമെന്റ് പണം എന്തിനാണ് അദാനിയുടെ കമ്പനികളിൽ നിക്ഷേപിക്കുന്നത്? പ്രധാനമന്ത്രി, അന്വേഷണമില്ല, ഉത്തരമില്ല! എന്തിനാണ് ഇത്ര ഭയം? – രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
Read More » -
Crime
കിടപ്പിലായ 88 വയസുകാരനെ പരിചരിക്കാനെത്തി ലൈംഗികപീഡനത്തിന് ഇരയാക്കിയ 67 വയസുകാരന്‍ അറസ്റ്റില്‍
തൃശൂര്‍: കിടപ്പിലായ വയോധികനെ പരിചരിക്കാനെത്തി ലൈംഗികപീഡനത്തിന് ഇരയാക്കിയ 67 വയസുകാരന്‍ അറസ്റ്റില്‍. പുത്തന്‍ചിറ ചക്കാലയ്ക്കല്‍ മത്തായിയെ (67) യാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജനുവരി ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വിദേശത്തു താമസിക്കുന്ന മക്കളാണ് അച്ഛനെ പരിചരിക്കാനായി മത്തായിയെ ഏര്‍പ്പെടുത്തിയത്. ഇരുവരും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. ജനുവരി അവസാനത്തോടെ അവശനിലയിലായ വയോധികനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അച്ഛന് രോഗം മൂര്‍ച്ഛിച്ചതോടെ നാട്ടിലെത്തിയ മക്കള്‍ മുറിയിലെ സി.സി. ടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് ലൈംഗികമായി പീഡനത്തിനിരയാക്കുന്നതിന്റെയും ദേഹോപദ്രവമേല്‍പ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ച മാള പോലീസ് എസ്.എച്ച്.ഒയുടെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. അതേസമയം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന എണ്‍പത്തെട്ടുകാരന്‍ ഡിസ്ചാര്‍ജ് ആയതിന് ശേഷം പാലിയേറ്റ് കെയറില്‍ കഴിയുന്നതിനിടെ മരണപ്പെട്ടു.
Read More » -
NEWS
ഫോക്കസ് കുവൈറ്റ് സാല്‍മിയ യൂണിറ്റ് പതിന്നാലിന്റെ ഭാരവാഹികള്‍
കുവൈറ്റ് സിറ്റി: ഫോക്കസ് കുവൈറ്റ് സാല്‍മിയ യൂണിറ്റ് പതിന്നാലിന്റെ വാര്‍ഷിക സമ്മേളനം കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം സജീവ് പ്ലാക്കാടിന്റെ അദ്ധ്യക്ഷതയില്‍ കൂടി. യൂണിറ്റ് കണ്‍വീനര്‍ ഷിബു മാത്യൂ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് സലിം രാജ്, ജനറല്‍ സെക്രട്ടറി ഡാനിയേല്‍ തോമസ്, ട്രഷറര്‍ സി.ഒ. കോശി, ഉപദേശക സമതിയംഗം റോയ് ഏബ്രഹാം എന്നിവര്‍ സംസാരിച്ചു. പുതിയ വര്‍ഷത്തെ ഭാരവാഹികളായി സാമുവല്‍ കൊച്ചുമ്മന്‍ (കേന്ദ്ര എക്‌സിക്യൂട്ടീവ്), ഷിബു മാത്യൂ (യൂണിറ്റ് കണ്‍വീനര്‍), സജീവ് പ്ലാക്കാട് (ജോ: കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു. റോയ് ഏബ്രഹാം സ്വാഗതവും സാമുവല്‍ കൊച്ചുമ്മന്‍ നന്ദിയും പറഞ്ഞു.
Read More » -
Crime
6 സ്ത്രീകള്‍ 13 പുരുഷന്മാര്‍, അതിഥി തൊഴിലാളികളുടെ അനാശാസ്യം; വീട് വളഞ്ഞത് മൂന്നൂറോളം വരുന്ന പ്രദേശവാസികള്‍
കണ്ണൂര്‍: അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നുവെന്ന വിവരത്തില്‍ നാട്ടുകാര്‍ വീടുവളഞ്ഞു. പിന്നാലെ പോലീസെത്തി താമസക്കാരെ ഒഴിപ്പിച്ചു. ഇതിനിടെ പോലിസിന്റെ കൃത്യനിര്‍വ്വഹം തടസപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഇന്നലെ രാത്രി എട്ട് മണിയോടെ പാപ്പിനിശേരി കാട്ടിയത്താണ് സംഭവം. അതിഥി തൊഴിലാളികള്‍ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ താമസിക്കുന്ന വീടു കേന്ദ്രീകരിച്ചാണ് അനാശാസ്യ പ്രവര്‍ത്തനം. പരിസരവാസികളായ നാട്ടുകാര്‍ക്ക് ശല്യമായതോടെയാണ് 300 ഓളം പേര്‍ വീട് വളഞ്ഞത്. അനാശാസ്യ പ്രവര്‍ത്തനത്തിനായി ഇന്നലെ വൈകുന്നേരം ചാലോട് ഭാഗത്ത് താമസിക്കുന്ന കൂടുതല്‍ അതിഥി തൊഴിലാളികള്‍ വീട്ടില്‍ എത്തിയതോടെയാണ് നാട്ടുകാര്‍ ശക്തമായ നിലപാടുമായി രംഗത്തെത്തിയത്. ആറ് സ്ത്രീകളും 13 പുരുഷന്മാരുമാണ് ഈ സമയം വാടക വീട്ടില്‍ ഉണ്ടായിരുന്നത്. നാട്ടുകാരില്‍ ചിലര്‍ വളപട്ടണം പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എസ്.ഐ. രേഷ്മയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി നാട്ടുകാരെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തി. വാതിലടച്ച് അകത്ത് കൂടിയ അതിഥി തൊഴിലാളികളോട് വാതില്‍ തുറക്കാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ നാട്ടുകാരില്‍ ചിലര്‍ വാതില്‍…
Read More » -
LIFE
പ്രേക്ഷകരുടെ മനം ‘ഹാക്ക്’ ചെയ്യാൻ, നിഗൂഢതകൾ ഒളിപ്പിച്ച് ‘മിസ്റ്റർ ഹാക്കർ’; ഫസ്റ്റ്ലുക്ക് എത്തി
സി.എഫ്.സി ഫിലിംസിന്റെ ബാനറിൽ നവാഗതനായ ഹാരിസ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവ്വഹിക്കുന്ന ‘മിസ്റ്റർ ഹാക്കർ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി. മലയാളത്തിലെ പ്രമുഖ നിർമ്മാതാവായ എസ് ജോർജ്, സംവിധായകൻ ജോണി ആന്റണി, സജി സുരേന്ദ്രൻ, സി സി എഫ് പ്രസിഡന്റ് അനിൽ തോമസ്, താരങ്ങളായ വിനു മോഹൻ, സഞ്ജു ശിവറാം, ജോണി ആൻ്റണി, സാജു നവോദയ, സിനോജ് വർഗ്ഗീസ്, വിദ്യ വിനു മോഹൻ, എന്നിവർ ചേർന്നാണ് പോസ്റ്റർ റിലീസ് ചെയ്തത്. ആകാംക്ഷാഭരിതവും നിഗൂഢതകൾ ഒളിപ്പിക്കുന്നതുമായ ചിത്രം മുഹമ്മദ് അബ്ദുൾ സമദ്, സൗമ്യ ഹാരിസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. എറണാകുളം, വാഗമൺ, തലയോലപ്പറമ്പ് എന്നിവിടങ്ങളിലായി ചിത്രീകരിച്ച സിനിമയിൽ ഹാരിസ്, ദേവൻ, ഭീമൻ രഘു, സോഹൻ സീനു ലാൽ, സാജു നവോദയ, ഷെഫീഖ് റഹ്‌മാൻ, എം.എ. നിഷാദ്, മാണി സി കാപ്പൻ, തോമസ് റോയ്, ഷാൻ വടകര, സാജൻ സൂര്യ, അലി റഹ്മാൻ, സയ്യിദ് അടിമാലി, ഫാറൂഖ്, കണ്ണൻ സാഗർ,…
Read More » -
Local
കോട്ടയത്ത് വഴിയോരക്കാറ്റ് പദ്ധതിയുടെ ഇരിപ്പിടങ്ങളും ദേവീക്ഷേത്രത്തിൻ്റെ കൊടിമരവും നശിപ്പിച്ചു
കോട്ടയം: മീനടം മാത്തുപ്പടിക്ക് സമീപം വഴിയോരക്കാറ്റ് പദ്ധതിയുടെ ഇരിപ്പിടങ്ങളും അലങ്കാര ചെടികളും മീനടം വട്ടക്കാവ് ദേവീക്ഷേത്രത്തിൻ്റെ കൊടിമരവും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം.നാട്ടുകാരുടെ ശ്രമഫലമായി നിർമ്മിച്ച മൂന്ന് കോൺക്രീറ്റ് ബഞ്ചുകളും പൂച്ചെടികളുമാണ് നശിപ്പിക്കപ്പെട്ട നിലയിൽ രാവിലെ കണ്ടെത്തിയത്.വട്ടക്കാവ് ദേവീക്ഷേത്രത്തിൻ്റെ കൊടിമരവും നശിപ്പിച്ചിട്ടുണ്ട്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പാമ്പാടി പോലീസ് സ്ഥലത്തെത്തുകയും സംഭവത്തിൽ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
Read More » -
India
സംവരണത്തെ ചൊല്ലി പ്രതിഷേധം; യെദിയൂരപ്പയുടെ വീട്ടിലേക്ക് തള്ളിക്കയറാൻ ശ്രമം, കല്ലേറ്
കർണാടക: കർണാടക മുൻ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ വീട്ടിലേക്ക് തള്ളിക്കയറാൻ ശ്രമം. ശിവമോഗ്ഗയിൽ യെദിയൂരപ്പയുടെ വീട്ടിലേക്കാണ് ദളിത് സംഘടനാ പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചത്. പ്രതിഷേധക്കാർ കല്ലേറും നടത്തി. ബൻജാര എസ്ടി വിഭാഗത്തിന് പ്രത്യേക സംവരണം ഏർപ്പെടുത്താത്തതിൽ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കി. വീടിന് മുന്നിലെ പ്രതിഷേധ പ്രകടനത്തിനൊടുവിൽ പ്രതിഷേധക്കാർ വീടിനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയായിരുന്നു. യെദ്യൂരപ്പയുടെ വീടിന് നേർക്ക് കല്ലേറുമുണ്ടായി. കല്ലേറിൽ വീടിന്റെ ചില്ലുകൾ തകർന്നു. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.
Read More » -
Local
റാന്നിയിൽ ഒറ്റയ്ക്ക് താമസിച്ചു വന്ന വായോധികനെ മരിച്ചനിലയിൽ കണ്ടെത്തി
റാന്നി: ഒറ്റയ്ക്ക് താമസിച്ചു വന്ന വായോധികനെ മരിച്ചനിലയിൽ കണ്ടെത്തി.പഴവങ്ങാടി മുക്കാലുമാൺ ചാക്യാനിക്കുഴി ജോർജ്ജ് (65)ആണ് മരിച്ചത്. കസേരയിൽ നിന്നും പിന്നിലേക്ക് വീണുകിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. തലയുടെ പിന്നിൽ മുറിവേറ്റിട്ടുണ്ട്.വീഴ്ചയിൽ പറ്റിയതാകാമെന്നാണ് നിഗമനം. വിവരം അറിഞ്ഞെത്തിയ റാന്നി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Read More » -
Kerala
ലൈഫ് മിഷൻ അഴിമതിക്കേസിൽ കരാറുകാരൻ സന്തോഷ് ഈപ്പന് ജാമ്യം
കൊച്ചി: ലൈഫ് മിഷൻ അഴിമതിക്കേസിൽ കരാറുകാരൻ സന്തോഷ് ഈപ്പന് ജാമ്യം. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് സന്തോഷ് ഈപ്പൻ, പത്ത് തവണ ഇഡിക്ക് മുന്നിൽ ഹാജരായിരുന്നു. നിലവിൽ ഏഴ് ദിവസം ഇഡിയുടെ കസ്റ്റഡിയിലും ഉണ്ടായിരുന്നു. ഇക്കാലമത്രയും അന്വേഷണവുമായി സഹകരിച്ചു. അന്വേഷണവുമായി ഇനിയും സഹകരിക്കുമെന്ന് സന്തോഷ് ഈപ്പന്‍ കോടതിയെ അറിയിച്ചു. പ്രതിഭാഗത്തിന്‍റെ ഈ വാദങ്ങൾ അംഗീകരിച്ചു കൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്.
Read More » -
NEWS
കപ്പലിൽ നിന്ന് വീണ് മലയാളി യുവാവിനെ കാണാതായി; സംഭവം ഷാർജയിൽ
ഷാർജ: മലയാളി യുവാവിനെ ഷാർജയിലെ കടലിൽ കാണാതായി. വർക്കല ഓടയം വിഷ്ണു നിവാസിൽ അഖിലിനെയാണ് കാണാതായത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ഷാർജയിലെ പുറം കടലിൽ വെച്ചായിരുന്നു സംഭവം.ജോലി ചെയ്തിരുന്ന കപ്പലിൽ വെച്ച് മീൻ പിടിക്കുന്നതിനിടയിൽ കാൽവഴുതി കടലിലേക്ക് വീഴുകയുമായിരുന്നു എന്നാണ് വിവരം.കപ്പൽ അധികൃതരാണ് ഈ വിവരം അഖിലിന്റെ ബന്ധുക്കളെ അറിയിച്ചത്.
Read More »