Month: March 2023
-
Crime
വിതുരയിൽ സ്ത്രീകളെ ആക്രമിച്ച കേസിലെ പിടികിട്ടാപ്പുള്ളി കൊച്ചുകുട്ടൻ കുടുങ്ങി; പ്രതിയെ റിമാൻഡ് ചെയ്തു
തിരുവനന്തപുരം: വിതുരയിൽ സ്ത്രീകളെ ആക്രമിച്ച കേസിൽ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ച യുവാവ് പിടിയിൽ. മരുതാമല മക്കി വട്ടക്കുഴി മുകളിൽ തടത്തരികത്തു വീട്ടിൽ കൊച്ചുകുട്ടൻ എന്ന് വിളിക്കുന്ന അജയനെ(38)യാണ് വിതുര പൊലീസ് പിടികൂടിയത്. മദ്യപിച്ച് മക്കി സ്വദേശിനികളായ സ്ത്രീകളെ കയ്യേറ്റം ചെയ്ത കേസിൽ ആണ് ഇയാൾ പിടിയിലായിരിക്കുന്നത്. സംഭവ ശേഷം ഒളിവിൽ പോയ അജയനെ പൊലീസിന് പിടികൂടാൻ കഴിയാതെ വന്നതോടെ 2020ൽ ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉൾപ്പടെ പലയിടങ്ങളിലായി ഒളിവിൽ കഴിഞ്ഞ അജയൻ മലയിൻകീഴ് ശാന്തംമൂലയിൽ ഉള്ളതായി വിവരം പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ അജയനെ പൊലീസ് പിടികൂടുകയായിരുന്നു. വിതുര സി.ഐ അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More » -
Local
ആശുപത്രി പരിസരത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് യു.പി സ്കൂൾ അധ്യാപകന്‍, തിരിച്ചറിഞ്ഞത് ബന്ധുക്കള്‍
കാസര്‍കോട്ടെ ആശുപത്രി പരിസരത്തെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് ബദിയഡുക്കയിലെ അധ്യാപകനാണെന്ന് തിരിച്ചറിഞ്ഞു. ബദിയഡുക്ക മാന്യയിലെ യുപി സ്‌കൂള്‍ അധ്യാപകന്‍ പ്രദീപ് കുമാറാണ്(44) മരിച്ചത്. പ്രദീപ് കുമാറിനെ കാണാതായതുമായി ബന്ധപ്പെട്ട് മാര്‍ച്ച് 22 ന് ഭാര്യയും പൈക്ക സ്‌കൂളിലെ അധ്യാപികയുമായ രമ്യ ബദിയഡുക്ക പൊലീസില്‍ പരാതി നല്‍കിരുന്നു. പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയ വിവരമറിഞ്ഞ് എത്തിയ ബന്ധുക്കള്‍ മരിച്ചത് പ്രദീപ് കുമാറാണെന്ന് തിരിച്ചറിഞ്ഞു. ഇന്ന് (തിങ്കൾ) രാവിലെ പത്തു മണിയോടെയാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. ദുര്‍ഗന്ധം വമിച്ചതോടെ പരിസരത്തെ വീട്ടുകാര്‍ ചെന്ന് നോക്കിയപ്പോഴാണ് ആള്‍മറയുള്ള കിണറ്റില്‍ മൃതദേഹം പൊങ്ങി കിടക്കുന്നത് ശ്രദ്ധയില്‍പെട്ടത്. ഇലകളും മറ്റും വീഴാതിരിക്കാന്‍ കിണര്‍ വലകൊണ്ട് മൂടിയിരുന്നു. വല നീങ്ങിയ നിലയില്‍ കണ്ടാണ് കിണര്‍ പരിശോധിച്ചത്. പ്രദീപ് കുമാര്‍ പാര്‍കിന്‍സണ്‍സ് രോഗത്തിന് ചികിത്സ നടത്തിവന്നിരുന്നു എന്നും ഡോക്ടറെ കാണാനെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയതെന്നും അറിയുന്നു. നേരത്തെ രണ്ടുതവണ പ്രദീപ് കുമാര്‍ ആത്മഹത്യാ ശ്രമം…
Read More » -
Kerala
ഇരിങ്ങാലക്കുടയിലെത്തി ഇന്നസെന്‍റിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി
ഇരിങ്ങാലക്കുട: അന്തരിച്ച നടനും ചാലക്കുടി മുൻ എംപിയുമായി ഇന്നസെൻറിന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നസെൻറിൻറെ ജന്മദേശമായ ഇരിങ്ങാലക്കുട ടൌൺ ഹാളിൽ എത്തിയാണ് 50 കൊല്ലത്തോളം സിനിമ രംഗത്ത് സജീവമായ ഇന്നസെൻറിന് മുഖ്യമന്ത്രി അന്തിമോപചാരം അർപ്പിച്ചത്. ഭാര്യ കമലയ്ക്കൊപ്പമാണ് മുഖ്യമന്ത്രി എത്തിയത്. ഇന്നസെൻറിൻറെ ഭാര്യ ആലീസിനെയും കുടുംബാഗംങ്ങളെയും ആശ്വസിപ്പിച്ച് അവർക്കൊപ്പം അൽപ്പ സമയം ചിലവഴിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്. മന്ത്രിമാരായ ആർ.ബിന്ദു, കെ രാധാകൃഷ്ണൻ, എംബി രാജേഷ് തുടങ്ങിയവർ എല്ലാം ഇരിങ്ങാലക്കുട ടൌൺ ഹാളിൽ എത്തിയിരുന്നു. അതേ സമയം ഇന്നസെൻറിനെ അവസാനമായി ഒരു നോക്ക് കാണാൻ വൻ ജനസാഗരമാണ് എത്തിയത്. മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന നടൻ ഇന്നസെൻറ് ഇന്നലെ രാത്രിയാണ് അന്തരിച്ചത്. കൊച്ചിയിലെ വി പി എസ് ലേക്ക്ഷോർ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം. രോഗം മൂർച്ഛിച്ചതോടെ പല അവയവങ്ങളും പ്രവർത്തനക്ഷമമല്ലാതായിരുന്നു. മാർച്ച് മൂന്ന് മുതൽ കൊച്ചി ലേക്ക്ഷോർ ആശുപത്രിയിൽ…
Read More » -
Movie
മിലിറ്ററി ഓഫീസർ മഹാദേവനായി മമ്മൂട്ടി, അഖിൽ അക്കിനേനി നായകനായ തെലുങ്ക് ചിത്രം ‘ഏജൻ്റ്’ഏപ്രിൽ 28 ന് എത്തും
‘ഏജന്റി’ലെ മമ്മൂട്ടിയുടെ പ്രകടനം കാണാനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. സിനിമയുടെ പോസ്റ്ററുകളും മമ്മൂട്ടിയുടെ ‘ഏജന്റ്’ ലുക്കും ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ഹംഗറിയിലെ ബുഡപെസ്റ്റിൽ നടന്ന ചിത്രീകരണ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി. ‘ഏജന്റ് ബുഡാപെസ്റ്റ്’ എന്നാണ് വീഡിയോയിൽ കുറിച്ചത്. തീയും പുകയുമൊക്കെയായി ഒരു യുദ്ധസമാന അന്തരീക്ഷമാണ് ദൃശ്യങ്ങളിൽ. ഇതിനിടയിലൂടെ നടന്നുവരുന്ന മമ്മൂട്ടിയേയും കാണാം. ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലായി ഷൂട്ട് ചെയ്ത ‘ഏജന്റിലെ’ ഒരു പുതിയ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ‘ഏന്തേ ഏന്തേ’ എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവന്നത്. ഏപ്രിൽ 28നാണ് ഏജന്റ് റിലീസിനെത്തുക. ‘യാത്ര’യ്ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനിക്കുന്ന ചിത്രമാണിത്. മിലിറ്ററി ഓഫീസറായ മഹാദേവനായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുക. സ്പൈ ആക്ഷന്‍ ത്രില്ലറാണ് ചിത്രം. തെലുങ്കിനു പുറമെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ പാന്‍ ഇന്ത്യന്‍ സിനിമയായി പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് അണിയറക്കാർ പദ്ധതിയിടുന്നത്. ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിക്കുന്നത് സുരേന്ദര്‍ റെഡ്ഡിയാണ്. നവാഗതയായ സാക്ഷി…
Read More » -
Kerala
കരമന -കളിയിക്കാവിള ദേശീയപാതയിൽ ബാലരാമപുരത്ത് അടിപ്പാത നിര്‍മ്മിക്കുന്നതിനെതിരെ വ്യാപാരികൾ
തിരുവന്തപുരം : കരമന -കളിയിക്കാവിള ദേശീയപാതയിൽ ബാലരാമപുരത്ത് അടിപ്പാത നിര്‍മ്മിക്കുന്നതിനെതിരെ വ്യാപാരികൾ. അടിപ്പാത നിര്‍മ്മിച്ചാൽ വാണിജ്യ പട്ടണമെന്ന പ്രശസ്തി ബാലരാമപുരത്തിന് നഷ്ടമാകുമെന്നാണ് വ്യാപാരികളുടെ മുന്നറിയിപ്പ്. ദേശീയപാത വികസനത്തെ അട്ടിമറിക്കാനുള്ള സ്ഥാപിത നീക്കമെന്നാണ് ദേശീയപാതാ കര്‍മ്മസമിതിയുടെ നിലപാട്. നിര്‍മ്മാണം തുടങ്ങി 12 വര്‍ഷം പിന്നിട്ടിട്ടുട്ടും വഴിമുട്ടിയ കരമന-കളിയിക്കാവിള ദേശീയപാതാ വികസനത്തിനുള്ള ഏക പോംവഴിയായിരുന്നു ബാലരാമപുരത്തെ അടിപ്പാത. സ്ഥലം ഏറ്റെടുപ്പ് വഴിമുട്ടിയതോടെ മേൽപാലമെന്ന ആദ്യ നിര്‍ദ്ദേശം വ്യാപാരികൾ തള്ളിയതോടെയാണ് അടിപ്പാത നിര്‍മ്മിക്കാൻ പൊതുമരാമത്ത് വകുപ്പ് അനുമതി നൽകിയത്. കൊടിനട മുതൽ തയ്ക്കാപ്പള്ളിവരെ അടിപ്പാതയുടെ വിശദ പദ്ധതി രേഖ കിഫ്ബി അംഗീകരിച്ച് 113 കോടി രൂപ അനുവദിക്കുകയും ചെയ്തു. എന്നാൽ ദേശീയപാതാ വികസനത്തിനായി സ്ഥലം വിട്ടുനൽകാൻ തയ്യാറാണെന്ന് അറിയിച്ചിട്ടും അടിപ്പാത നിര്‍മ്മിക്കുന്നത് അശാസ്ത്രീയമാണെന്നാണ് വ്യാപരാകിൾ പറയുന്നത്. ഗതാഗതക്കുരുക്കഴിക്കാൻ ഏറ്റവും എളുപ്പമുള്ള മാര്‍ഗമായ അടിപ്പാതയുടെ നിര്‍മ്മാണത്തെ എതിര്‍ക്കുന്നതിന് പിന്നിൽ ദേശീയപാതാ വികസനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നാണ് കര്‍മ്മസമിതിയുടെ നിലപാട്. നാലുമുക്ക് കവലയായ ബാലരാമപുരത്ത് അടിപ്പാതയോ മേൽപ്പാലമോ ഇല്ലാതെ ദേശീയപാത…
Read More » -
Local
ഖരമാലിന്യ നിർമാർജ്ജന പദ്ധതികൾക്ക് 220 കോടി, ബ്രഹ്മപുരത്ത് വിപുലമായ പ്രവർത്തനങ്ങൾ, വമ്പൻ പ്രഖ്യാനങ്ങളോടെ കൊച്ചി കോർപ്പറേഷന്‍റെ ബജറ്റ്
കൊച്ചി: ഖരമാലിന്യ നിർമാർജ്ജന പദ്ധതികൾക്ക് 220 കോടി രൂപ വകയിരുത്തിയും ബ്രഹ്മപുരത്ത് വിപുലമായ പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചും കൊച്ചി കോർപ്പറേഷൻറെ ബജറ്റ്. കോർപ്പറേഷൻറെ ചരിത്രത്തിലാദ്യമായി ഡിവിഷൻ തലത്തിലുള്ള ബജറ്റ് വിഹിതം പൂർണ്ണമായി നിർത്തലാക്കി. ബ്രഹ്മപുരത്തെ തീപ്പിടുത്തതിൽ പ്രതിപക്ഷം നടത്തിയ ശക്തമായ പ്രതിഷേധങ്ങൾക്കിടയിലാണ് ബജറ്റ് അവതരണം പൂർത്തിയാക്കിയത്. ബ്രഹ്മപുരത്തെ പുക വിട്ടൊഴിയുന്നതിന് മുൻപെയാണ് ഈ വർഷത്തെ ബജറ്റ് എത്തിയത്. ബജറ്റവതരണം തുടങ്ങിയതും പ്രതിപക്ഷം കട്ടപ്പുക ബജറ്റ് മുദ്രാവാക്യം ഉയർത്തി രംഗത്തിറങ്ങി.ബജറ്റ് വായിച്ച ഒന്നേമുക്കാൽ മണിക്കൂറും ബഹളത്തിൽ മുങ്ങി.എന്നാൽ അവതരണം തുടർന്നു ഡെപ്യൂട്ടി മേയർ കെ എ അൻസിയ. ഉറവിടമാലിന്യ സംസ്കരണത്തിന് ഊന്നൽ.അജൈവ മാലിന്യം ബ്രഹ്മപുരത്തേക്കില്ല.ജൈവ മാലിന്യത്തിന് പുതിയ പ്ലാൻറ്. ബയോ മൈനിംഗ് നടത്തി ബ്രഹ്മപുരത്ത് മാലിന്യ സംസ്കരണ ഡെമോൺസ്ട്രഷൻ പാർക്ക്.പ്രത്യേക കന്പനി രൂപീകരിച്ച് സംസ്ഥാന സർക്കാരുമായി ചേർന്നുള്ള പദ്ധതികളാണ് ലക്ഷ്യമിടുന്നത്.വെള്ളക്കെട്ട് പരിഹരിക്കാൻ ചെന്നൈ നഗരത്തിൻറെ മാതൃകയിൽ പദ്ധതികൾ.കൊതുകുനിവാരണത്തിനായി ഇരുപത് കോടി രൂപ.ഫോർട്ട് കൊച്ചിയിലും സമൃദ്ധി ജനകീയ ഹോട്ടൽ.മേയറുടെ ഇന്ധന വിഹിതത്തിലടക്കം ചിലവ് ചുരുക്കൽ.ഡിവിഷൻ തലത്തിൽ…
Read More » -
India
ബിൽക്കിസ് ഭാനുവിൻ്റെ ഹർജി: ഗുജറാത്ത് സർക്കാരിനും കേന്ദ്ര സർക്കാരിനും സുപ്രീം കോടതിയുടെ നോട്ടീസ്
ദില്ലി: ബിൽക്കിസ് ഭാനുവിൻ്റെ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് നൽകി. ഗുജറാത്ത് സർക്കാരിനും കേന്ദ്ര സർക്കാരിനുമാണ് സുപ്രീം കോടതി നോട്ടീസ് നൽകിയിരിക്കുന്നത്. കേസിലെ പ്രതികൾക്കും നോട്ടീസ് നൽകി. അടുത്ത വാദത്തിന് മുൻപ് ജയിൽ മോചനവുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാൻ ഗുജറാത്ത് സർക്കാരിനും കേന്ദ്രത്തിനും കോടതി നിർദ്ദേശം നൽകി. ഏപ്രിൽ പതിനെട്ടിന് രണ്ട് മണിക്ക് വീണ്ടും ഹർജികൾ പരിഗണിക്കും. ഗുരുതര കുറ്റകൃത്യങ്ങൾ നടത്തിയവരെയാണ് ജയിൽ മോചിതരാക്കിയതെന്ന് ബിൽക്കിസ് ഭാനുവിൻ്റെ അഭിഭാഷകർ കോടതിയിൽ വാദിച്ചു. നിയമം അനുസരിച്ച് തന്നെയാണ് മോചനം സാധ്യമാക്കിയതെന്ന് പ്രതികളുടെ അഭിഭാഷകർ എതിർ വാദം ഉന്നയിച്ചു. ഭയാനകമായ കുറ്റകൃത്യമാണ് നടന്നതെന്ന് ജസ്റ്റിസ് കെ എം ജോസഫ് നിരീക്ഷിച്ചു. കൊലപാതക കേസുകളിലെ പ്രതികൾ ജയിൽ മോചനമില്ലാതെ കഴിയുകയാണ്. മറ്റു കേസുകളിൽ സ്വീകരിക്കുന്ന മാനദണ്ഡങ്ങൾ ഈ കേസിൽ സ്വീകരിച്ച സാഹചര്യമെന്തെന്ന് കോടതി നീരീക്ഷിച്ചു.
Read More » -
Crime
ഇടപാടുകാരില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡുകള്‍ കൈക്കലാക്കി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ മുന്‍ ബാങ്ക് ജീവനക്കാരന്‍ മലപ്പുറത്ത് പിടിയില്‍
മലപ്പുറം : ഇടപാടുകാരിൽ നിന്നും ക്രെഡിറ്റ് കാർഡുകൾ കൈക്കലാക്കി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ മുൻ ബാങ്ക് ജീവനക്കാരൻ മലപ്പുറത്ത് പിടിയിൽ. നിലമ്പൂർ സ്വദേശി ദലീൽ പറമ്പാട്ട് എന്നയാളാണ് വഴിക്കടവ് പൊലീസിന്റെ പിടിയിലായത്. ജില്ലയിലെ അധ്യാപകരുൾപ്പെടെ നിരവധി ഉദ്യോഗസ്ഥരെയാണ് പ്രതി തട്ടിപ്പിനിരയക്കിയത്. ബാങ്കിലെ ക്രെഡിറ്റ് കാർഡ് വിതരണം ചെയ്യുന്ന ജോലിയാണ് നിലമ്പൂർ സ്വദേശി ദലീൽ ചെയ്തുവന്നിരുന്നത്. ക്രഡിറ്റ് കാർഡ് ക്യാൻസൽ ചെയ്യാൻ വരുന്ന ഇടപാടുകാരുടെ ക്രഡിറ്റ് കാർഡും മൊബൈൽ ഫോണും ലോഗിൻ ഐ.ഡിയും പാസ്‌വേഡുമൊക്കെ കൈക്കലാക്കി പണം തന്റെ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു രീതി. പ്രതിയുടെ വ്യാജ ഇമെയിൽ ഐ.ഡിയും മൊബൈൽ നമ്പറും ഇടപാടുകാരുടെ ക്രഡിറ്റ് കാർഡ് അക്കൗണ്ടുമായി ബന്ധിപ്പിക്കുകയും ചെയ്യും. ഇടപാടുകാരുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ലക്ഷങ്ങൾ ലോണുകൾ എടുത്ത് വിവിധ അക്കൗണ്ടുകളിലേക്ക് തുക മാറ്റിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വഴിക്കടവ് സ്വദേശിനിയുടെ ഒരുലക്ഷത്തി ഇരുപതിനായിരം രൂപ തട്ടിയെടുത്ത കേസ്സിലാണ് ദലീൽ പിടിയിലായത്. വിശദമായ അന്വേഷണം നടത്തിയപ്പോൾ പ്രതി സമാനമായ രീതിയിൽ നിരവധിപേരെ തട്ടിപ്പിനിരയാക്കിയെന്ന്…
Read More » -
India
ടിഎൻ പ്രതാപനെയും ഹൈബി ഈഡനെയും ലോക്സഭയിൽനിന്ന് പുറത്താക്കണം; നിലപാട് കടുപ്പിച്ച് ബിജെപി
ദില്ലി: കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാരായ ടിഎൻ പ്രതാപൻ, ഹൈബി ഈഡൻ എന്നിവർക്കെതിരെ നിലപാട് കടുപ്പിച്ച് ബിജെപി. പാർലമെൻറി പാർട്ടി ഭാരവാഹികളുടെ യോഗം ചേർന്ന ശേഷം എംപിമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ലോക്സഭാ സ്പീക്കർക്ക് കത്ത് നൽകി. രണ്ടു പേരെയും പുറത്താക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സ്പീക്കറുടെ മുഖത്തേക്ക് രണ്ടു പേരും പേപ്പർ കീറി എറിഞ്ഞിരുന്നു. വൈകീട്ട് സഭ ചേർന്നപ്പോഴും ഇരുവരും കരിങ്കൊടി കാട്ടിയിരുന്നു. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ ലോക് സഭയിൽ ശക്തമായ പ്രതിഷേധമാണ് ഇന്ന് നടന്നത്. സ്പീക്കർക്ക് നേരെ പ്ലക്കാർഡ് വലിച്ചെറിഞ്ഞും, പേപ്പർ കീറിയെറിഞ്ഞും മുദ്രാവാക്യം മുഴക്കിയുമായിരുന്നു പ്രതിഷേധം. അദാനി വിഷയത്തിൽ കൂടി പ്രതിഷേധം കനത്തു. ഇതോടെ നിമിഷങ്ങൾക്കുള്ളിൽ രാജ്യസഭയും ലോക്സഭയും പിരിഞ്ഞു. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ലോക് സഭ സെക്രട്ടറിയേറ്റിൻറെ ഉത്തരവാണ് സ്പീക്കർക്ക് നേരെ കീറിയെറിഞ്ഞത്. അദാനി വിവാദത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ടുള്ള പ്ലക്കാർഡുകളും ചെയറിന് നേരെ വലിച്ചെറിഞ്ഞു. സ്ഥിതി വഷളായതോടെ നാല് മണിവരെ ലോക് സഭ നിർത്തിവച്ച് സ്പീക്കർ മടങ്ങി. രൂക്ഷമായ…
Read More » -
Business
സ്വർണവ്യാപാരികൾ അനിശ്ചിതകാല സമരത്തിലേക്ക്; ഏപ്രിൽ 1ന് കരിദിനം
തിരുവനന്തപുരം: അനിശ്ചിതകാല സമരത്തിനിറങ്ങാന്‍ ഓൾകേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ. സ്വർണാഭരണങ്ങളിൽ പഴയ ഹാൾമാർക്കിംഗ് മുദ്ര മായ്ച്ച് പുതിയ ഹാൾമാർക്കിംഗ് മുദ്ര (എച്ച് യു ഐ ഡി) പതിപിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തിലെ അപാകതകൾ പരിഹരിക്കണമെന്നും, 6 മാസത്തെ സാവകാശം അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് സമരം. ഇതിന്റെ ഭാഗമായി ഏപ്രിൽ 1 ന് ഓൾകേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ കരിദിനം ആചരിക്കുമെന്നും ഏപ്രിൽ 3 ന് കൊച്ചി ബ്യൂറോ ഓഫ് ഇൻഡ്യൻ സ്റ്റാൻഡേർസ് ഓഫീസിനു മുന്നിൽ ധർണ നടത്തുമെന്നും ഏപ്രിൽ 5 ന് കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തുമെന്നും സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനിച്ചതായി ഓൾകേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു. സ്വർണ വ്യാപാര മേഖലയിലെ ഇടപാടുകൾ കൂടുതൽ സുതാര്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹാൾമാർക്കിങ് യുണീക് ഐഡന്റിഫിക്കേഷൻ (എച്ച്.യു.ഐ.ഡി.) നിർബന്ധമാക്കുന്നത്. എന്നാൽ നിലവിൽ ഒരു ആഭരണത്തിൽ നിന്നും…
Read More »