CrimeNEWS

യുവാക്കളെ ആക്രമിച്ച് സ്വര്‍ണ മാല തട്ടി കടന്നു; 19 അംഗ സംഘത്തിലെ ഒരാള്‍ പിടിയില്‍

തിരുവനന്തപുരം: യുവാക്കളെ ആക്രമിച്ച് കൊല്ലാന്‍ ശ്രമിക്കുകയും സ്വര്‍ണ മാല കവരാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ പിടിയില്‍. 19 അംഗ സംഘമാണ് ആക്രമണത്തിന് പിന്നില്‍. വിഴിഞ്ഞത്താണ് മൂന്ന് യുവാക്കളെ സംഘം ആക്രമിച്ച് കൊല്ലാന്‍ ശ്രമിച്ചത്.

വിഴിഞ്ഞം, പൂല്ലൂര്‍ക്കോണം ചെന്നവിളാകം വീട്ടില്‍ അക്ബര്‍ ഷാ (21) യാണ് അറസ്റ്റിലായത്. വിഴിഞ്ഞം പോലീസാണ് ഇയാളെ പിടികൂടിയത്. ഒളിവില്‍ കഴിയുന്ന മറ്റു പ്രതികളെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ 20നാണ് സംഭവം. കോവളം സ്വദേശികളായ മൂന്ന് യുവാക്കളെ അക്രമി സംഘം ഇടിക്കട്ടയും ആയുധങ്ങളും കൊണ്ട് ആക്രമിച്ച് സ്വര്‍ണ മാല പിടിച്ചു പറിച്ചെടുത്ത് കടന്നു കളയുകയായിരുന്നു എന്ന് പോലീസ് പറയുന്നു. യുവാക്കളും സംഘവും തമ്മില്‍ നേരത്തെയും സംഘര്‍ഷമുണ്ടായിരുന്നെന്നും ഇതിന്റെ പ്രതികാരമാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും പോലീസ് വ്യക്തമാക്കി.

 

 

Back to top button
error: