Month: March 2023

  • India

    കൈക്കൂലി കേസിൽ കർണാടക ബിജെപി എംഎല്‍എ അറസ്റ്റില്‍

    ബംഗളൂരു: കൈക്കൂലിക്കേസില്‍ കര്‍ണാടകയിലെ ബിജെപി എംഎല്‍എ അറസ്റ്റിൽ.മദല്‍ വിരുപക്ഷപ്പയാണ് അറസ്റ്റിലായത്.ഇദ്ദേഹം ചെയർമാനായ കര്‍ണാടക സോപ്‌സ് ആന്‍ഡ് ഡിറ്റര്‍ജന്റ്‌സ് ലിമിറ്റഡുമായി ബന്ധപ്പെട്ട കൈക്കൂലിക്കേസിലാണ് അറസ്റ്റ്.   ദാവൻഗരെ ജില്ലയിലെ ചന്നഗിരിയിൽ നിന്നുള്ള എംഎൽഎയായ വിരൂപാക്ഷപ്പയെ തുംകൂർ ക്യാത്‌സാന്ദ്ര ടോളിന് സമീപം വെച്ചാണ് ലോകായുക്ത പോലീസ് പിടികൂടിയത്.   മദല്‍ വിരുപക്ഷപ്പയ്ക്കു വേണ്ടി 40 ലക്ഷം രൂപ കൈക്കൂലി വാങ്ങവെ അദ്ദേഹത്തിന്റെ മകന്‍ പ്രശാന്ത് മദല്‍ നേരത്തേ അറസ്റ്റിലായിരുന്നു.കര്‍ണാടക സോപ്‌സ് ആന്‍ഡ് ഡിറ്റര്‍ജന്‍സിലേക്കാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ടെന്‍ഡര്‍ ഉറപ്പാക്കുന്നതിനായാണ് ഈ പണം വാങ്ങിയതെന്നാണ് കേസ്. ഈ പണം പിടിച്ചെടുത്തതിനു പിന്നാലെ എംഎല്‍എയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍പെടാത്ത എട്ടുകോടി രൂപ പിടിച്ചെടുത്തിരുന്നു.

    Read More »
  • Local

    സ്വകാര്യ ബസ് കെഎസ്ആർടിസിയിലും മാരുതി വാനിലും ഇടിച്ച് നിരവധി പേർക്ക് പരിക്ക്

    എരുമേലി : അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് കെ എസ് ആർ ടി സി ബസിലും മാരുതി വാനിലും ഇടിച്ച് നിരവധി പേർക്ക് പരിക്ക്.എരുമേലി-ശബരിമല പാതയിൽ മണിപ്പുഴയിലാണ് അപകടം. ആരുടെയും പരിക്കുകൾ ഗുരുതരമല്ല. എരുമേലിയിൽ നിന്നും പമ്പക്ക് ശബരിമല തീർത്ഥാടകരെയും കൊണ്ട് പോയ കെഎസ്ആർടിസി ബസിൽ മണിപ്പുഴ ഇറക്കത്തിൽ വെച്ച് പാഞ്ഞെത്തിയ സ്വകാര്യ ബസ് വന്നിടിക്കുകയായിരുന്നു.റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന മാരുതി വാനിലും ഇടിച്ചിട്ടുണ്ട്.പരിക്കേറ്റവരെ മുക്കൂട്ടുതറയിലും എരുമേലിയിലുമുള്ള ആശുപത്രികളിൽ എത്തിച്ചു.ഇവരെ പ്രാഥമിക ചികിത്സകൾ നൽകിയ ശേഷം വിട്ടയച്ചു.

    Read More »
  • NEWS

    സൗദിയിൽ പെട്രോളുമായി പോയ ടാങ്കറിന്‌ തീപിടിച്ച് മലയാളി ഡ്രൈവർ മരിച്ചു

    ജുബൈൽ: സൗദി അറേബ്യയിൽ പെട്രോളുമായി പോയ ടാങ്കറിന്‌ തീപിടിച്ച് മലയാളി ഡ്രൈവർ മരിച്ചു. ജുബൈൽ – അബുഹദ്രിയ റോഡിലായിരുന്നു സംഭവം. പാലക്കാട് കല്ലേകുളങ്ങര സ്വദേശി വിനോദ് വിഹാറിൽ അനിൽകുമാർ ദേവൻ നായർ (56) ആണ് മരിച്ചത്. ഞായറാഴ്​ച ഉച്ചകഴിഞ്ഞ്​ ജുബൈൽ – അബുഹദ്രിയ റോഡിലായിരുന്നു സംഭവം.ഇന്ധനവുമായി പെട്രോൾ പമ്പിലേക്ക് പോയ വാഹനമാണ് അപകടത്തിൽ പെട്ടത്. സാരമായി പൊള്ളലേറ്റ അനിൽ കുമാർ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. അപകട കാരണം വ്യക്തമല്ല. ടാങ്കർ പൂർണമായും കത്തി നശിച്ച നിലയിലാണ്.   അനിൽകുമാർ14 വർഷമായി സൗദിയിൽ പ്രവാസിയാണ്​.

    Read More »
  • LIFE

    പൊന്തൻപുഴ വനത്തിനുള്ളിൽ വാഴുന്ന തച്ചരിക്കലമ്മയ്ക്ക് ഭക്തരുടെ പടയണി സമർപ്പണം; വലിയ പടയണി ഇന്ന്

    മണിമല: വനത്തിനുള്ളിൽ വാഴുന്ന തച്ചരിക്കലമ്മയ്ക്ക് ഭക്തരുടെ പടയണി സമർപ്പണം. പൊന്തൻപുഴ വനത്തിൽ സ്ഥിതി ചെയ്യുന്ന ആലപ്ര തച്ചരിക്കൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തിലാണ് ഏഴ് നാൾ നീളുന്ന പടയണി ഉത്സവം. പച്ചപ്പാളിൽ വരച്ചെടുത്ത കോലങ്ങൾ തുള്ളി ഒഴിയുമ്പോൾ ദേവീകടാക്ഷമുണ്ടാകുമെന്ന വിശ്വാസത്തിലാണ് പടയണി. തപ്പും കൈമണിയും ചേർന്ന താളത്തിൽ ആർപ്പുവിളകളോടെ പടയണിക്കളത്തിൽ ചൂട്ടുകറ്റ എരിഞ്ഞു തുടങ്ങുമ്പോൾ ആലപ്രയിൽ പടയണിക്കാലത്തിനും തുടക്കമാകും. പടയണിയെന്ന അനുഷ്ഠാനകലാരൂപം നടക്കുന്ന കോട്ടയം ജില്ലയിലെ ഏക ക്ഷേത്രമാണ് ആലപ്ര ശ്രീഭദ്രകാളി ക്ഷേത്രം. ദാരിക നിഗ്രഹത്തിന് ശേഷം കോപാകുലയായ ഭദ്രകാളിയെ അനുനയിപ്പിക്കാൻ ശിവന്റെ ഭൂതഗണങ്ങൾ ദേവിയുടെ രൂപം പച്ചപ്പാളയിൽ വരച്ച് തുള്ളിയെന്നതാണ് പടയണിയുടെ ആധാരം. പച്ചപ്പാള ചെത്തി പ്രകൃതികൊണ്ടുള്ള നിറങ്ങൾ ഉപയോഗിച്ചാണ് വിവിധ കോലങ്ങൾ വരച്ചെടുക്കുന്നത്. പ്രത്യേക ആകൃതിയിൽ വെട്ടിയെടുത്ത തടിയിൽ തോൽ പൊതിഞ്ഞുണ്ടാക്കുന്ന തപ്പെന്ന വാദ്യ ഉപകരണവും കൈമണിയുമാണ് ഉപയോഗിക്കുന്നത്. ഗണപതി, മറുത, മാടൻ, പക്ഷി, യക്ഷി, സുന്ദരയക്ഷി, കാലൻ, ഭൈരവി എന്നിങ്ങനെ വിവിധ കോലങ്ങൾ പാട്ടിനൊത്ത് കളത്തിൽ തുള്ളി ഒഴിയും.…

    Read More »
  • India

    നരേന്ദ്ര മോദിക്കും സംഘപരിവാറിനും എതിരെ പ്രതിഷേധിക്കുമ്പോള്‍ കേരള പൊലീസിന് ഇത്രയും ഹാലിളകുന്നത് എന്തിനാണെന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ്

    തിരുവനന്തപുരം: നരേന്ദ്ര മോദിക്കും സംഘപരിവാറിനും എതിരെ പ്രതിഷേധിക്കുമ്പോള്‍ കേരള പൊലീസിന് ഇത്രയും ഹാലിളകുന്നത് എന്തിനാണെന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. പ്രതിഷേധിക്കുന്നവരെ ആക്രമിക്കാന്‍ പൊലീസ് നിരന്തരം ശ്രമിക്കുന്നത് സംസ്ഥാന ഭരണ നേതൃത്വത്തിന്റെ അറിവോടെയാണെന്നും സതീശൻ അഭിപ്രായപ്പെട്ടു. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെയും ബി ജെ പിയുടെയും ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് കണ്ണൂര്‍ ഡി സി സി ഇന്ന് പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്. ഡി സി സി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജും സജീവ് ജോസഫ് എം എല്‍ എയും ഉള്‍പ്പെടെയുള്ളവരെ പൊലീസ് കയ്യേറ്റം ചെയ്തു. അതിനെതിരെ പ്രതിഷേധിച്ച പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് രാജ്ഭവന്‍ മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസുകാരുടെ തലയടിച്ച് പൊളിച്ചതും പിണറായിയുടെ പൊലീസാണെന്നും സതീശൻ ചൂണ്ടികാട്ടി. മുഖ്യമന്ത്രിയും മന്ത്രിമാരും സി പി എം സംസ്ഥാന സെക്രട്ടറിയും രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് സമൂഹമാധ്യമങ്ങളില്‍…

    Read More »
  • India

    ഏപ്രിൽ 1 മുതൽ പുതിയ ആദായ നികുതി വ്യവസ്ഥ; നികുതിദായകർ അറിയേണ്ട കാര്യങ്ങൾ

    ദില്ലി: 2023 ഏപ്രിൽ 1 മുതൽ നികുതി നിരക്കുകളിൽ മാറ്റം. നികുതിദായകർ സ്വന്തം വരുമാനത്തിലും മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനത്തിലും അടയ്‌ക്കേണ്ട നികുതി മാറും. 2023 ലെ ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമനാണ് സുപ്രധാന പരിഷ്കാരങ്ങൾ അവതരിപ്പിച്ചത്. പുതിയ നിയമങ്ങളെക്കുറിച്ച് നികുതിദായകർ അറിഞ്ഞിരിക്കേണ്ട സുപ്രധാന കാര്യങ്ങൾ എന്തൊക്കെയാണ്? 1. പെൻഷൻകാർക്കും ശമ്പളമുള്ള വ്യക്തികൾക്കും സ്റ്റാൻഡേർഡ് ഡിഡക്ഷൻ അടിസ്ഥാനപരമായി വ്യക്തി ഏറ്റെടുത്തിട്ടുള്ള നിക്ഷേപമോ ചെലവോ പരിഗണിക്കാതെ അനുവദനീയമായ ഒരു നികുതി കിഴിവാണ് സ്റ്റാൻഡേർഡ് ഡിഡക്ഷൻ എന്നത്കൊണ്ട് അർത്ഥമാക്കുന്നത്. ഈ തരത്തിലുള്ള ആദായനികുതി സ്റ്റാൻഡേർഡ് കിഴിവ് ഒരു സാധാരണ നിരക്കിൽ അനുവദനീയമാണ്, അതിനാൽ തന്നെ ഈ കിഴിവ് ലഭിക്കാൻ വെളിപ്പെടുത്തലുകളോ നിക്ഷേപ തെളിവുകളോ ബില്ലുകളോ ആവശ്യമില്ല. 2023–2024 സാമ്പത്തിക വർഷത്തിൽ ആരംഭിക്കുന്ന പുതിയ നികുതി സമ്പ്രദായത്തിന് കീഴിൽ, ശമ്പളം വാങ്ങുന്ന നികുതിദായകർ ഇപ്പോൾ 2000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷന് അർഹരാണ്. പുതിയ നികുതി സമ്പ്രദായം തിരഞ്ഞെടുക്കാൻ ശമ്പളമുള്ള ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന്, സ്റ്റാൻഡേർഡ് ഡിഡക്ഷൻ ആനുകൂല്യം…

    Read More »
  • India

    അമൃത്പാൽ സിം​ഗിനായി ഒൻപതാം ദിവസവും തിരച്ചിൽ തുടർന്ന് പൊലീസ്

    ദില്ലി: ഖലിസ്ഥാൻ വിഘടനവാദി നേതാവ് അമൃത്പാൽ സിം​ഗിനായി ഒൻപതാം ദിവസവും തിരച്ചിൽ തുടർന്ന് പൊലീസ്. വളരെ നാടകീയമായിട്ടായിരുന്നു അമൃത്പാൽ സിം​ഗിന്റെ രക്ഷപ്പെടൽ. ​കഴിഞ്ഞ ദിവസം അമൃത്പാൽ സിം​ഗിന്റേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ പഞ്ചാബ് പൊലീസ് തയ്യാറായിട്ടില്ല. അമൃത് പാൽ സിം​ഗിനായി തിരച്ചിൽ ആരംഭിച്ചിട്ട് ഒൻപത് ദിവസമാകുന്നു. പഞ്ചാബ് പൊലീസ് മാത്രമല്ല, കേന്ദ്ര സേനകൾ കൂടി ഈ വിഷയത്തിൽ ഇടപെട്ട് അന്വേഷണം നടത്തുന്നുണ്ട്. പ്രത്യേകിച്ച് അമിത്ഷായെ വധിക്കുമെന്ന ഭീഷണി അമൃത് പാൽ സിം​ഗ് മുഴക്കിയ സാ​ഹചര്യത്തിൽ. ഹരിയാനയിൽ തെരച്ചിൽ നടത്തിയെങ്കിലും അവിടെ നിന്നും കണ്ടെത്താൻ സാധിച്ചില്ല. ഇയാൾക്കൊപ്പം താമസിച്ചിരുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്ന് രണ്ട് സ്ത്രീകളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. അവരിൽ നിന്ന് നിർണായകമായ വിവരങ്ങളൊന്നും തന്നെ കിട്ടിയിട്ടില്ല. അതുപോലെ ദില്ലിയിലെ പ്രധാനപ്പെട്ട ഇടങ്ങളിലെല്ലാം പരിശോധന നടത്തിയിരുന്നു. ഉത്തരാഖണ്ഡിലും ഡെറാഡൂണിലും പരിശോധന നടത്തിയിരുന്നു. ഇത്രയും ദിവസമായിട്ടും അമൃത്പാൽ സിം​ഗിനെ കണ്ടെത്താൻ സാധിക്കാത്തത് പ്രഹേളികയായി തുടരുകയാണ്.

    Read More »
  • Crime

    തലസ്ഥാനത്ത് വിദേശികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നു; ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വരാൻ ഭയന്ന് വിദേശികൾ

    തിരുവനന്തപുരം: തലസ്ഥാനത്ത് വിദേശികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വരാൻ ഭയന്ന് വിദേശികൾ. രണ്ടു ദിവസം മുൻ കോവളം തീരത്ത് ടാക്സി ഡ്രൈവറുടെ മർദനത്തിൽ നെതർലാൻഡ് സ്വദേശിയായ യുവാവിന് പരിക്ക് പറ്റിയതിനു പിന്നാലെ ശംഖുമുഖം ബീച്ചിൽ നടക്കാനിറങ്ങിയ ഫ്രാൻസ് സ്വദേശിനിക്ക് നേരെ പതിനാറുകാരൻ്റെ അതിക്രമം. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം എന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ പരാതിയിൽ പതിനാറുകാരനെ വലിയതുറ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സുഹൃത്തിനൊപ്പമെത്തിയ ഫ്രാൻസ് സ്വദേശിനി ഡൊമനിക്ക് പെരേര ശംഖുമുഖം ബീച്ചിൽ നടക്കാനിറങ്ങിയത് ആയിരുന്നു. മൊബൈൽ ഫോണിൽ സെൽഫി എടുക്കണമെന്ന് പറഞ്ഞു പതിനാറുകാരൻ പിന്നാലെ കൂടി. അസ്വാഭാവികമായി ഒന്നുമില്ലാത്തതിനാൽ യുവതി അതിനു സമ്മതം നൽകി. ഒന്നിലധികം ഫോട്ടോകൾ പകർത്തിയ പ്രതി അവസാന സെൽഫി എടുക്കുന്നതിനിടെ അപമര്യാദയായി പെരുമാറുകയായിരുന്നു. യുവതി ബഹളം വച്ചതോടെ ആളുകൾ കൂടുകയും സ്ഥലത്തുണ്ടായിരുന്ന പൊലീസ് എത്തി പതിനാറുകാരനെ സ്റ്റേഷനിലേക്ക് കൊണ്ട് പോയി. വലിയതുറ സി.ഐയുടെ നേതൃത്വത്തിൽ വനിതാ പൊലീസുകാർ സ്ഥലത്തെത്തി വിദേശ വനിതയുടെ…

    Read More »
  • Kerala

    കാപ്പിക്കോ റിസോർട്ട് പൊളിക്കൽ: സംസ്ഥാനസർക്കാരിന് ആശ്വാസം; പൊളിക്കൽ പൂർത്തിയാക്കില്ലെന്ന് കാട്ടിയുള്ള കോടതിയലക്ഷ്യ ഹർജി തുടരേണ്ടതില്ലെന്ന് സുപ്രീം കോടതി

    ദില്ലി: കാപ്പിക്കോ റിസോർട്ട് പൊളിക്കലിൽ സുപ്രീം കോടതിയിൽ സംസ്ഥാനസർക്കാരിന് ആശ്വാസം. പൊളിക്കൽ പൂർത്തിയാക്കില്ലെന്ന് കാട്ടിയുള്ള കോടതിയലക്ഷ്യ ഹർജി തുടരേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് സെക്രട്ടറിക്കും സംസ്ഥാനസർക്കാരിനെതിയുള്ള കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി അവസാനിപ്പിച്ചു. ജസ്റ്റിസ് അനിരുദ്ധബോസ് അധ്യക്ഷനായ ബെഞ്ചിന്റെയാണ് തീരുമാനം. പൊളിക്കൽ അവസാനഘട്ടത്തിലാണെന്ന സർക്കാർ വാദം അംഗീകരിച്ചാണ് കോടതി തീരുമാനം. നേരത്തെ ഹർജിയിൽ സുപ്രീം കോടതി നിർദ്ദേശപ്രകാരം സംസ്ഥാന സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. റിസോർട്ടിലെ 55 കെട്ടിടങ്ങളിൽ 54 ലും പൊളിച്ചെന്നും പ്രധാന കെട്ടിടം ഭാഗികമായി പൊളിച്ചു കഴിഞ്ഞെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. പ്രധാന കെട്ടിടം വലിയ കെട്ടിടമായതിനാൽ പൊളിക്കൽ തുടരുകയാണ് പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിലാണ് പൊളിക്കൽ എന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. നടക്കുന്നത് രാപ്പകൽ നീളുന്ന പൊളിക്കൽ നടപടികൾ എന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞതവണ ഹർജി പരിഗണിക്കേവെ പൊളിക്കൽ പൂർത്തിയാക്കാൻ കോടതി സംസ്ഥാന സർക്കാരിന് അന്ത്യശാസനം നൽകിയിരുന്നു. മാർച്ച് 28നകം പൊളിക്കൽ നടപടികൾ പൂർത്തിയാക്കണമെന്നാണ് സുപ്രീംകോടതി നേരത്തെ…

    Read More »
  • India

    അബ്ദുല്‍ നാസര്‍ മഅദനിയെ കേരളത്തിലേക്ക് പോകാന്‍ അനുവദിച്ചുകൂടേ എന്ന് കര്‍ണാടക സര്‍ക്കാരിനോട് സുപ്രീം കോടതി

        ന്യൂഡെല്‍ഹി: വിചാരണ പൂര്‍ത്തിയായെങ്കില്‍ ബെംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായ പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയെ കേരളത്തിലേക്കു പോകാന്‍ അനുവദിച്ചുകൂടേയെന്ന ചോദ്യവുമായി സുപ്രീം കോടതി. കേസിന്റെ വിചാരണയില്‍ അന്തിമവാദം മാത്രം ബാക്കിയുള്ള സാഹചര്യത്തില്‍, അബ്ദുല്‍ നാസര്‍ മഅദനി ബെംഗ്ലൂറില്‍ തന്നെ തുടരേണ്ടതുണ്ടോ എന്ന് വാദത്തിനിടെ ജസ്റ്റിസ് അജയ് റസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് ആരാഞ്ഞത്. നാളിതുവരെ മഅദനി ജാമ്യ വ്യവസ്ഥകളൊന്നും ലംഘിച്ചിട്ടില്ലല്ലോയെന്നും കോടതി ചൂണ്ടിക്കാട്ടി. വിചാരണ നടപടികള്‍ പൂര്‍ത്തിയാകുകയും ജാമ്യവ്യവസ്ഥകള്‍ ലംഘിക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ കേരളത്തിലേക്കു പോകാന്‍ അനുവദിക്കണമെന്ന മഅദനിയുടെ ആവശ്യം അംഗീകരിക്കേണ്ടി വരുമെന്ന സൂചനയും കോടതി നല്‍കി. മറുപടി നല്‍കാന്‍ സമയം വേണമെന്ന കര്‍ണാടക സര്‍കാരിന്റെ ആവശ്യം അംഗീകരിച്ച സുപ്രീം കോടതി, മഅദനിയുടെ ഹര്‍ജി ഏപ്രില്‍ 13ന് പരിഗണിക്കാനായി മാറ്റി. ജാമ്യവ്യവസ്ഥയില്‍ ഇളവു തേടിയാണ് മഅദനി വീണ്ടും സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്. ആരോഗ്യനില വഷളായെന്നും ഓര്‍മക്കുറവും കാഴ്ചപ്രശ്‌നങ്ങളുണ്ടെന്നും ചികിത്സയ്ക്കായി കേരളത്തിലേക്കു പോകാനും അവിടെ തങ്ങാനും അനുവദിക്കണമെന്നുമാണ് അപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. വിചാരണ…

    Read More »
Back to top button
error: