KeralaNEWS

”കെട്ടിപിടിച്ചു ഒരു ഉമ്മ തന്നേ”, അര്‍ജുന്റെ വീടിന് തറക്കല്ലിട്ടു; വാക്കുപാലിച്ച് ഗണേഷ് കുമാര്‍

കൊല്ലം: ഏഴാം ക്ലാസുകാരന്‍ അര്‍ജുന് വീടുവെച്ചു നല്‍കുമെന്ന് പറഞ്ഞ വാക്കുപാലിച്ച് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. വീടിന്റെ തറകല്ലിടല്‍ കര്‍മം ഗണേഷ് കുമാര്‍ നിര്‍വഹിച്ചു. മൂന്ന് മാസത്തിനുള്ളില്‍ വീടിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗണേഷ് കുമാര്‍ പറഞ്ഞു.നിര്‍മാണം പൂര്‍ത്തിയാകുന്ന വീടിന്റെ രേഖാചിത്രവും കാണിച്ചു. ഭാര്യ ബിന്ദു മേനോനും ഗണേഷ് കുമാറിനൊപ്പമുണ്ടായിരുന്നു.

കഴിഞ്ഞ ദിവസമാണ് പത്തനാപുരം കമുകുംചേരി സ്വദേശി അഞ്ജുവിനും ഏഴാം ക്ലാസുകാരനായ മകന്‍ അര്‍ജുനും വീടുവെച്ച് നല്‍കുമെന്ന് ഗണേഷ് കുമാര്‍ വാക്കുനല്‍കിയത്. എംഎല്‍എ ഇവരെ സന്ദര്‍ശിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ”എന്റെ നാലാമത്തെ കുട്ടിയെ പോലെ ഇവനെ ഞാന്‍ നോക്കും, നിനക്ക് എവിടെ വരെ പഠിക്കണോ അവിടെ വരെ പഠിപ്പിക്കും, എന്റെ സ്വപ്നത്തില്‍ ഇവന്‍ സിവില്‍ സര്‍വീസൊക്കെ പാസായി മിടുക്കാനായി വരുന്നത് കാണണം”, എന്നാണ് വൈറലായ വീഡിയോയിലെ ഗണേഷ് കുമാറിന്റെ വാക്കുകള്‍. കമുകുംചേരിയില്‍ ‘നവധാര’യുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ജില്ലാ പഞ്ചായത്തംഗം സുനിത രാജേഷ് ആണ് അര്‍ജുന്റെ കാര്യം ഗണേഷ് കുമാറിനോട് സൂചിപ്പിച്ചത്.

Signature-ad

താനൊരു നിമിത്തം മാത്രമാണെന്നും ഈ വീട് നിര്‍മിച്ചു നല്‍കുന്നത് താനല്ലെന്നും തന്നെ സ്നേഹിക്കുന്ന നാട്ടുകാരാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. വീഡിയോ കണ്ട് നിരവധി പേര്‍ തന്നെ ബന്ധപ്പെട്ടതായും ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്ത പുതിയ വിഡിയോയില്‍ ഗണേഷ് കുമാര്‍ പറഞ്ഞു.

Back to top button
error: