Month: March 2023
-
Kerala
സര്‍ക്കാരിന്റെ ഗ്രാന്റ് ലഭിച്ചില്ല; സംസ്‌കൃത സര്‍വകലാശാലയില്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങി
കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങി. സര്‍ക്കാരിന്റെ ഗ്രാന്റ് ലഭിക്കാത്തതാണു ശമ്പളം മുടങ്ങാന്‍ കാരണം. 800ലധികം ജീവനക്കാരാണു സര്‍വകലാശാലയിലുള്ളത്. ശമ്പളം ലഭിക്കാന്‍ വൈകുമെന്നാണു വിവരം. നിലവിലെ സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണു ഗ്രാന്റ് ലഭിക്കാത്തതിനു കാരണമെന്നാണു പ്രാഥമിക വിവരം. സര്‍വകലാശാലയിലെ അധ്യാപകരുടെയും ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഫെബ്രുവരി മാസത്തെ തുകയാണു മുടങ്ങിയത്. എല്ലാ മാസവും ഒന്നാം തീയതിയാണ് ശമ്പളവും പെന്‍ഷനും നല്‍കിവന്നത്.
Read More » -
LIFE
ജോജു ഡബിൾ റോളിൽ ഞെട്ടിച്ച ‘ഇരട്ട’യുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു
മലയാളത്തിൻറെ സ്ക്രീനിലേക്ക് എത്തിയിട്ട് കാലങ്ങളായെങ്കിലും ജോജു ജോർജിലെ പെർഫോമറിൻറെ ഗതി മാറ്റിവിട്ടത് എം പത്മകുമാർ ചിത്രം ജോസഫിലെ ടൈറ്റിൽ കഥാപാത്രമാണ്. പിന്നീടിങ്ങോട്ട് നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ജോജു അമ്പരപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ സമീപകാല കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് അടുത്തിടെ തിയറ്ററുകളിൽ എത്തിയിരുന്നു. നവാഗതനായ രോഹിത് എം ജി കൃഷ്‍ണൻ സംവിധാനം ചെയ്ത ഇരട്ട ആണ് ആ ചിത്രം. പേര് സൂചിപ്പിക്കുന്നത് പോലെ ജോജു ഡബിൾ റോളിലാണ് അഭിനയിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൻറെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഫെബ്രുവരി 3 ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിൻറെ ഒടിടി റിലീസ് പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെയാണ്. വരുന്ന വെള്ളിയാഴ്ച (മാർച്ച് 3) ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. ജോജു ജോർജ് ആദ്യമായി ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ഇത്. വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരായാണ് ജോജു ഈ ചിത്രത്തിൽ എത്തുന്നത്. നിരവധി സസ്പെൻസുകൾ ഒളിപ്പിച്ചു വച്ച ഒരു പൊലീസ് ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ…
Read More » -
Crime
അഴിമതിക്കാരെ പൂട്ടാൻ ഉറപ്പിച്ച് വിജിലൻസ്; അഴിമതിക്കേസിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചാലും കുറ്റപത്രം നൽകാമെന്ന് വിജിലൻസ് ഡയറക്ടർ, പുതിയ സർക്കുലർ ഇറക്കി
തിരുവനന്തപുരം: അഴിമതിക്കേസിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചാലും കുറ്റപത്രം നൽകാമെന്ന് വിജിലൻസ് ഡയറക്ടർ. അഴിമതിക്ക് വേണ്ടി ഗൂഡാലോചന നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കുറ്റപത്രം നൽകുന്നതിൽ സർക്കാർ അനുമതി തടസ്സമല്ലെന്ന് ഡയറക്ടർ മനോജ് എബ്രഹാം സർക്കുലർ ഇറക്കി. ഭരണ സ്വാധീനത്താൽ അഴിമതിക്കേസിൽ നിന്നും ഉദ്യോഗസ്ഥർ രക്ഷപ്പെട്ടാലും പുതിയ സർക്കുലറോടെ പിടിവീഴും. അഴിമതിക്കേസുകളിൽ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താനും, കുറ്റക്കാരായി കണ്ടെത്തിയാൽ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനും സർക്കാർ അനുമതി ആവശ്യമാണ്. അഴിമതി നിരോധന നിയമത്തിലെ 19-ാം വകുപ്പ് പ്രകാരമാണ് അനുമതി വേണ്ടത്. സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകുന്ന ഈ സംരക്ഷണം സ്വാധീനമുള്ള അഴിമതിക്കാർക്ക് പിടിവളളിയാകുന്നുണ്ട്. വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാരായി കണ്ടെത്തി റിപ്പോർട്ട് നൽകിയാലും സർക്കാർ വകുപ്പുകൾ അനുമതി നൽകുന്നത് നീട്ടികൊണ്ട് പോകുന്നുണ്ട്. ഒടുവിൽ അഴിമതിക്കേസിൽ നിന്നും ഒഴിവാക്കി ഉത്തരവിറക്കുന്നത് പതിവാവുകയാണ്. അങ്ങനെ അഴിമതിക്കാർ രക്ഷപ്പെട്ടുപോകുന്നത് തുടരുന്നതിനിടെയാണ് സർക്കാർ തീരുമാനത്തെ തന്നെ വെട്ടിലാക്കുന്ന ഡയറക്ടറുടെ പുതിയ സർക്കുലർ. അഴിമതിക്കാർക്കെതിരെ സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയില്ലെങ്കിലും…
Read More » -
Crime
കണ്ണൂരില്‍ ജയിലിലേക്ക് കഞ്ചാവ് ബീഡി എറിഞ്ഞുകൊടുക്കാന്‍ ശ്രമം; രണ്ടു പേര്‍ പിടിയില്‍
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ ഉള്‍പ്പെടെ ലഹരി വസ്തുക്കള്‍ എത്തിക്കുന്ന റാക്കറ്റിലെ മുഖ്യകണ്ണികള്‍ അറസ്റ്റില്‍. തളിപ്പറമ്പ് നാട്ടുവയല്‍ സ്വദേശി എം മുഹമ്മദ് ഫാസി, തൃച്ചംബരം സ്വദേശി എം.വി അനീഷ് കുമാര്‍ എന്നിവരെയാണ് ടൗണ്‍ എസ്.ഐ: സി.എച്ച് നസീബും സ്‌ക്വാഡും അറസ്റ്റ് ചെയ്തത്. ജില്ലാ ജയിലിലേക്ക് കഞ്ചാവ് ബീഡി എറിഞ്ഞ് കൊടുക്കുന്നതിനിടെ ജയില്‍ വളപ്പില്‍ നിന്ന് 120 പാക്കറ്റ് ബീഡിയാണ് ഇവരില്‍ നിന്നും പിടികൂടിയത്. കണ്ണൂര്‍ ടൗണ്‍ പോലീസ് ജയില്‍ വളപ്പില്‍ നടത്തിയ നിരീക്ഷണത്തിലാണ് ഇവര്‍ പിടിയിലായത്. എട്ട് പാക്കറ്റുകളിലായി 120 കഞ്ചാവ് ബീഡിയാണ് എറിഞ്ഞുകൊടുത്തത്. അറസ്റ്റിലായ രണ്ടുപേരെയും ചോദ്യം ചെയ്തു. പക്ഷേ ഇവര്‍ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. ആര്‍ക്കുവേണ്ടിയാണ്, ആരാണ് പണം നല്‍കിയത് തുടങ്ങിയ വിവരങ്ങള്‍ പോലീസ് ചോദിച്ചെങ്കിലും സംഘം മറുപടി നല്‍കിയില്ല. ജില്ലാ ജയിലിലും സെന്‍ട്രല്‍ ജയിലിലും വ്യാപകമായ ലഹരി ഉപയോഗമുണ്ടെന്നും പോലീസിന് തടയാനാകില്ലെന്നും കഴിഞ്ഞ ദിവസം വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനിടയില്‍ കഴിഞ്ഞ ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പതിനൊന്നും ബ്ളോക്കിനു സമീപത്തു നിന്നും…
Read More » -
LIFE
സ്വന്തം “സ്വീറ്റ്ഹാർട്ടി”ന് മനോഹരമായ ജന്മദിന ആശംസകള്‍ നേര്‍ന്ന് ഋഷഭ് ഷെട്ടി
‘കാന്താര’ എന്ന ഹിറ്റ് ചിത്രത്തിലൂടെ രാജ്യമൊട്ടെ ആരാധകരെ നേടിയെടുത്ത നടനാണ് ഋഷഭ് ഷെട്ടി. ഭാര്യ പ്രഗതിക്ക് മനോഹരമായ ജന്മദിന ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് ഋഷഭ് ഷെട്ടി. പ്രഗതിക്കൊപ്പമുള്ള ഒരു ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്. നിന്റെ മികച്ച പിന്തുണയ്ക്കും തനിക്കും തന്റെ പ്രവര്‍ത്തനങ്ങള്‍ക്കും നെടുംതൂണായി നില്‍ക്കുന്നതിനും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല എന്നുമാണ് ഭാര്യക്ക് സന്തോഷകരമായ ജന്മദിന ആശംസകള്‍ നേര്‍ന്ന് ഋഷഭ് ഷെട്ടി എഴുതിയിരിക്കുന്നത്. Happiest Birthday to my Sweetheart ♥️ Cannot thank you enough for your everlasting support and for being the Pillar of Strength to me and my work. ನೂರು ಕಾಲ ಖುಷಿಯಾಗಿ ಬಾಳು ✨ pic.twitter.com/5u95Z6NMfU — Rishab Shetty (@shetty_rishab) February 28, 2023 ദാദാസാഹേബ് ഫാല്‍കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 2023ല്‍ മോസ്റ്റ് പ്രോമിസിംഗ് ആക്ടര്‍ അവാര്‍ഡ് അടുത്തിടെ ഋഷഭ് ഷെട്ടിക്ക് ലഭിച്ചിരുന്നു. ഋഷഭ് ഫെബ്രുവരി…
Read More » -
NEWS
റെയില്‍വെ ക്ലീനിങ് തൊഴിലാളിയെ കൊല്ലാന്‍ ശ്രമം; തമിഴ്‌നാട്ടുകാരന്‍ ഓസ്‌്രേടലിയന്‍ പോലീസിന്റെ വെടികൊണ്ട് മരിച്ചു
സിഡ്‌നി: തമിഴ്‌നാട് സ്വദേശി ഓസ്‌ട്രേലിയയില്‍ പോലീസിന്റെ വെടിയേറ്റു മരിച്ചു. സിഡ്‌നി റെയില്‍വെ സ്റ്റേഷനിലെ ക്ലീനിങ് തൊഴിലാളിയെ കൊല്ലാന്‍ ശ്രമിക്കുകയും പോലീസുകാരെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തയാളെ പോലീസ് വെടിവെച്ചുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തമിഴ്‌നാട്ടിലെ മുഹമ്മദ് റഹ്‌മത്തുള്ള സയ്യദ് അഹമ്മദ് (32) എന്നായാളാണ് കൊല്ലപ്പെട്ടതെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു വരികയാണെന്നും, അങ്ങേയറ്റം ദൗര്‍ഭാഗ്യകരമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് പറഞ്ഞു. സിഡ്‌നിയിലെ ഓബണില്‍ 28-കാരനായ റെയില്‍വെ തൊഴിലാളിയെ കൊല്ലാന്‍ ശ്രമിക്കുകയും ഇത് തടയാന്‍ ശ്രമിച്ച പോലീസുകാരെ ഇയാള്‍ ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ഇയാള്‍ക്കെതിരെ മൂന്ന് തവണ വെടിയുതിര്‍ക്കുകയായിരുന്നു. ഇതില്‍ രണ്ടെണ്ണം ഇയാളുടെ നെഞ്ചിലായിരുന്നു കൊണ്ടത്. ഇയാളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചിരുന്നുവെന്ന് സിഡ്‌നി മോണിങ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാള്‍ നേരത്തേയും പോലീസ് സ്റ്റേഷനില്‍ വന്നിരുന്നതായും എന്നാല്‍ അത് ക്രിമിനല്‍ കേസുമായിട്ടല്ല, കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Read More » -
NEWS
യുഎഇയില്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്ന പ്രവാസികള്‍ക്ക് പുതിയ നിബന്ധന
അബുദാബി: യുഎഇയില്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്ന പ്രവാസികള്‍ക്ക് പുതിയ നിബന്ധന ബാധകമാക്കി അധികൃതര്‍. കുടുംബാംഗങ്ങളായ അഞ്ച് പേരെ സ്‍പോണ്‍സര്‍ ചെയ്യുന്ന പ്രവാസികള്‍ക്ക് കുറഞ്ഞത് പതിനായിരം ദിര്‍ഹം മാസ ശമ്പളമുണ്ടായിരിക്കണമെന്നതാണ് പുതിയ വ്യവസ്ഥ. ഇത് സംബന്ധിച്ച് ബുധനാഴ്ചയാണ് അറിയിപ്പ് പുറത്തിറങ്ങിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിന് പ്രാബല്യത്തില്‍ വന്ന യുഎഇ ക്യാബിനറ്റ് തീരുമാനപ്രകാരം രാജ്യത്തെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി ചെയര്‍മാന്‍ അലി മുഹമ്മദ് അല്‍ ശംസിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. കുടുംബാംഗങ്ങളെ സ്‍പോണ്‍സര്‍ ചെയ്യുന്ന പ്രവാസിക്ക് ഇതിന് ആവശ്യമായ താമസ സൗകര്യവുും ഉണ്ടായിരിക്കണം. ആറ് കുടുംബാംഗങ്ങളെ സ്‍പോണ്‍സര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്ക് കുറഞ്ഞത് 15,000 ദിര്‍ഹമെങ്കിലും മാസ ശമ്പളമുണ്ടായിരിക്കണം. ആറ് കുടുംബാംഗങ്ങളേക്കാള്‍ കൂടുതല്‍ പേരെ യുഎഇയിലേക്ക് കൊണ്ടുവന്ന് സ്വന്തം സ്‍പോണ്‍സര്‍ഷിപ്പില്‍ താമസിപ്പിക്കണമെങ്കില്‍, അത്തരം അപേക്ഷകള്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ തന്നെ നേരിട്ട് പരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
Read More » -
LIFE
മമ്മൂട്ടി തെലുങ്കിൽ എത്തുന്ന ചിത്രം ‘ഏജൻറ്’ കേരള വിതരണാവകാശം യൂലിൻ പ്രൊഡക്ഷൻസിന്; പുതിയ പോസ്റ്റര്‍ എത്തി
മമ്മൂട്ടിയുടെ അപ്കമിംഗ് പ്രോജക്റ്റുകളില്‍ ഏറെ ശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ് ഏജന്‍റ്. യാത്രയ്ക്കു ശേഷം മമ്മൂട്ടി തെലുങ്കില്‍ എത്തുന്ന ഈ ചിത്രത്തില്‍ യുവതാരം അഖില്‍ അക്കിനേനിയാണ് നായകന്‍. സ്പൈ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും സുരേന്ദര്‍ റെഡ്ഡിയാണ്. തെലുങ്കിനു പുറമെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്‍റെ റിലീസ് തീയതി ഏപ്രില്‍ 28 ന് ആണ്. ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം അഖില്‍, ആഷിഖ് എന്നിവര്‍ നേതൃത്വം നല്‍കുന്ന യൂലിന്‍ പ്രൊഡക്ഷന്‍സിന് ആണ്. മമ്മൂട്ടിയുടെ കഥാപാത്രമായ മിലിറ്ററി ഓഫീസര്‍ മഹാദേവിനെ അവതരിപ്പിക്കുന്ന ഒരു മലയാളം പോസ്റ്ററും വിതരണക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. അഖിൽ അഖിനേനിയും മമ്മൂട്ടിയും ആദ്യമായാണ് ഒരു ചിത്രത്തില്‍ ഒരുമിക്കുന്നത്. നവാഗതയായ സാക്ഷി വൈദ്യയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഹിപ് ഹോപ്പ് തമിഴൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് രാകുല്‍ ഹെരിയനും എഡിറ്റ് ചെയ്തിരിക്കുന്നത് നവീൻ നൂലിയുമാണ്. ആക്ഷന്‍ രംഗങ്ങള്‍ക്ക്…
Read More » -
Kerala
വീണ്ടും ഹെലികോപ്റ്റര്‍; പുതിയ കമ്പനിയുമായി കരാറിലെത്താന്‍ മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി വീണ്ടും ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാന്‍ മന്ത്രിസഭായോഗ തീരുമാനം. നിലവിലുള്ള ഹെലികോപ്റ്ററിന്റെ സേവന കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് മത്സരാധിഷ്ഠിത ലേലത്തിലൂടെ വെറ്റ് ലീസ് വ്യവസ്ഥയില്‍ പുതിയ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടാന്‍ മന്ത്രിസഭ തീരുമാനിച്ചു. നേരത്തെ, പവന്‍ ഹാന്‍സുമായി പ്രതിമാസം ഒരുകോടി 60 ലക്ഷം രൂപയുടെ കരാറില്‍ എത്തി ഹെലികോപ്റ്റര്‍ വാടയ്ക്കെടുത്തത് വിവാദമായിരുന്നു. ഇതിന് ശേഷം ജിപ്സന്‍ ഏവിയേഷനുമായി പ്രതിമാസം 80 ലക്ഷം രൂപയുടെ കരാറില്‍ എത്തിയിരുന്നു. കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന് 6000 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരന്റി അനുവദിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. 4200 കോടി രൂപ 12.01.23 വരെ കമ്പനി പുതുതായി എടുത്തതോ പുതുക്കിയതോ ആയ വായ്പകള്‍ക്കും ശേഷിക്കുന്ന 1800 കോടി രൂപ കമ്പനി പുതുതായി ലഭ്യമാക്കുന്നതോ, പുതുക്കുന്നതോ ആയ വായ്പകള്‍ക്കുള്ള ബ്ലാങ്കറ്റ് ഗ്യാരന്റിയുമാണ്.
Read More »
