KeralaNEWS

മൂന്നര വയസുളള കുട്ടിയുമായി യുവതി കാമുകനൊപ്പം ഒളിച്ചോടി, ഇരുവരെയും തേടി പൊലീസ് ഉഡുപ്പിയിലേക്ക്

  ഭർത്താവിൻ്റെ സഹപ്രവർത്തകനായ യുവാവിനോട് ഭാര്യയ്ക്ക് കലശലായ പ്രണയം. ആദ്യമൊന്നും അയാളത് കാര്യമായെടുത്തില്ല. പക്ഷേ സംഗതി രൂക്ഷമായതോടെ ഭർത്താവിൻ്റെയും മട്ടുമാറി. വഴക്കായി, ഭീക്ഷണിയായി, വാഗ്വാദമായി. പക്ഷേ കഥാനായികയായ ഭാര്യയ്ക്ക് തെല്ലും കൂസലില്ല. ഒരിഞ്ചുപോലും പിന്നോട്ടുമില്ല. ഒടുവിൽ മൂന്നരവയസുളള കുട്ടിയെയും കൂട്ടി ഭാര്യ കാമുകനൊപ്പം നാടുവിട്ടു.

കണ്ണൂരിലെ വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചിറക്കല്‍ സ്വദേശിനിയായ 23 വയസുകാരിയാണ്  മൂന്നരവയസുളള കുട്ടിയെയും കൂട്ടി കാമുകനൊപ്പം ഒളിച്ചോടിയത്.  കാമുകൻ ഭര്‍ത്താവിനൊപ്പം ജോലി ചെയ്യുകയാണ് എന്നതാണ് മറ്റൊരു ട്വിസ്റ്റ്.

Signature-ad

മാര്‍ച്ച് 25നാണ് യുവതിയെയും കുഞ്ഞിനെയും വീട്ടില്‍ നിന്നും കാണാതായത്. തുടര്‍ന്ന് യുവതിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് യുവതിയും കാമുകനായ യുവാവും കര്‍ണാടകയിലെ ഉഡുപ്പിയിലെത്തിയതായി കണ്ടെത്തി. അടുത്ത ദിവസം തന്നെ ഉഡുപ്പിയിലേക്ക് പോയി ഇരുവരേയും നാട്ടിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് പൊലീസ്.
കഥാന്ത്യം എന്തായിരിക്കുമെന്ന് കാത്തിരിക്കാം.

Back to top button
error: