KeralaNEWS

കലക്ടറുടെ കാറിനു മനഃപൂര്‍വം വട്ടംവച്ചു; കാര്‍ ഡ്രൈവര്‍ക്ക് ലൈസന്‍സ് വിലക്ക്

കൊച്ചി: എറണണാകുളം കലക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ ഔദ്യോഗിക കാറിനു വട്ടംവച്ച് വഴി മുടക്കിയ സ്വകാര്യ കാറിന്റെ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. പടമുകള്‍ സ്വദേശി മുഹമ്മദ് റമീസിന്റെ ഡ്രൈവിങ് ലൈസന്‍സ് ആറ് മാസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 11 മണിക്ക് കലക്ടറേറ്റ് സിഗ്‌നല്‍ ജംഗ്ഷന് സമീപമാണ് കലക്ടറുടെ കാറിന് റമീസ് മനഃപൂര്‍വം തടസ്സം സൃഷ്ടിച്ചത്. റമീസ് അമിത വേഗത്തിലും തെറ്റായ ദിശയിലും ആയിരുന്നെന്നും കണ്ടെത്തി. കലക്ടറേറ്റില്‍ നിന്ന് അറിയിച്ചതനുസരിച്ച് ആര്‍ടിഒ ജി. അനന്തകൃഷ്ണന്‍ നോട്ടീസ് നല്‍കി റമീസിനെ വിളിച്ചുവരുത്തി. കുറ്റം സമ്മതിച്ച് മാപ്പപേക്ഷ നല്‍കിയതിനാല്‍ ലൈസന്‍സിന്റെ സസ്‌പെന്‍ഷന്‍ കാലാവധി കുറച്ചു.

Back to top button
error: