Month: March 2023

  • Crime

    അധ്യാപികയുടെ ഫോണ്‍ കവര്‍ന്നു, ഗ്രൂപ്പുകളില്‍ അശ്ലീല സന്ദേശം; അധ്യാപകര്‍ക്കെതിരേ നടപടി

    കൊല്ലം: സ്റ്റാഫ് റൂമില്‍നിന്ന് അധ്യാപികയുടെ ഫോണ്‍ കവര്‍ന്ന് സ്‌കൂളിലെ വാട്‌സാപ് ഗ്രൂപ്പുകളില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ച സംഭവത്തില്‍ 2 അധ്യാപകരെ പ്രതികളാക്കി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സിപിഎം ജില്ലാ കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള തേവലക്കര ഗേള്‍സ് ഹൈസ്‌കൂളിലെ അധ്യാപകരായ മൈനാഗപ്പള്ളി സ്വദേശി പ്രജീഷ്, തേവലക്കര സ്വദേശി സാദിയ എന്നിവര്‍ക്കെതിരെയാണ് നടപടി. ഇരുവരും ഒളിവിലാണ്. അന്തരിച്ച മുതിര്‍ന്ന നേതാവ് ഇ.കാസിമിന്റെ മകളും സ്‌കൂളിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപികയുമായ കെ.എസ്. സോയയുടെ മൊബൈല്‍ ഫോണ്‍ കവര്‍ന്നാണു കെഎസ്ടിഎ ഉള്‍പ്പെടെയുള്ള വാട്‌സാപ് ഗ്രൂപ്പുകളില്‍ പാര്‍ട്ടി നേതാക്കളെയും സ്‌കൂളിലെ അധ്യാപകരെയും പരാമര്‍ശിച്ച് അശ്ലീല സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത്. ഫോണ്‍ നഷ്ടമായ ഉടനെ അധ്യാപക സിം ബ്ലോക്ക് ചെയ്തു പോലീസില്‍ പരാതി നല്‍കി. എന്നാല്‍, ആരോപണ നിഴലിലായ പ്രജീഷും സാദിയയും മൊഴിയെടുക്കാന്‍ എത്താതെ മുന്‍കൂര്‍ ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിച്ചു. സ്‌കൂളിലെ സിസി ടിവി ദൃശ്യങ്ങളും സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ ഫോണുകളും പരിശോധിച്ച ശേഷം പ്രജീഷ്, സാദിയ എന്നിവരെ പ്രതികളാക്കി…

    Read More »
  • Kerala

    ആറ്റുകാല്‍ പൊങ്കാലയ്ക്ക് സുരക്ഷ ശക്തമാക്കി അഗ്‌നിരക്ഷാസേന; നാല് പ്രത്യേക ട്രെയിനുകള്‍

    തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സംസ്ഥാനത്ത് താപനില ഉയരുന്നതിനാല്‍ തീപിടിത്ത സാധ്യത മുന്നില്‍ കണ്ട് ശക്തമായ സുരക്ഷയാണ് ഇത്തവണ അഗ്‌നിരക്ഷാസേന ഒരുക്കുന്നത്. ആറ്റുകാല്‍ ദേവിക്ഷേത്രം, തമ്പാനൂര്‍, കിള്ളിപ്പാലം, അട്ടക്കുളങ്ങര, സിറ്റിഔട്ടര്‍ എന്നിങ്ങനെ അഞ്ചായി തിരിച്ചാണ് പ്രവര്‍ത്തനം. 300 അഗ്‌നിശമന സേനഅംഗങ്ങളെയാണ് ഇതിനായി വിന്യസിക്കുക. പൊങ്കാല ദിനം പ്രത്യേക ആരോഗ്യ സംഘത്തെയും ആരോഗ്യവകുപ്പ് ഒരുക്കും. 35 ആംബുലന്‍സുള്ള 10 മെഡിക്കല്‍ സംഘത്തെ നിയോഗിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ട്രാന്‍സ്‌ഫോമറിന് സമീപം പൊങ്കാലയിടുമ്പോള്‍ വേണ്ടത്ര അകലം പാലിക്കണമെന്നാണ് കെഎസ്ഇബിയുടെ അഭ്യര്‍ഥന. എറണാകുളത്ത് നിന്നും നാഗകോവില്‍ നിന്നും തിരിച്ചും നാല് പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തും. പത്ത് ട്രെയിനുകള്‍ക്ക് അധിക സ്റ്റോപ്പുകളും പൊങ്കാല ദിനത്തില്‍ അനുവദിച്ചിട്ടുണ്ട്. മാര്‍ച്ച് 7നാണ് പൊങ്കാല. 50 ലക്ഷം പേര് ഇത്തവണ പൊങ്കാലയ്‌ക്കെത്തുമെന്നാണ് പ്രതീക്ഷ. 800 വനിതാ പൊലീസുകാരുള്‍പ്പെടെ 3300 പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിക്കും.          

    Read More »
  • NEWS

    ബ്രഹ്‌മപുരത്തെ തീ വൈകിട്ടോടെ പൂര്‍ണമായും അണയ്ക്കാന്‍ സാധിക്കുമെന്നും ആശങ്ക വേണ്ടെന്നും മന്ത്രി പി രാജീവ്, മാലിന്യനീക്കം പുനരാരംഭിക്കാന്‍ പ്രത്യേക സംവിധാനം

       കൊച്ചി: ബ്രഹ്‌മപുരത്തെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീ നിയന്ത്രണ വിധേയമെന്ന് വ്യവസായ മന്ത്രി പി രാജീവ്. വൈകിട്ടോടെ തീ പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചേക്കുമെന്ന് പറഞ്ഞ മന്ത്രി ബ്രഹ്‌മപുരത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പ്രത്യേക കോഓര്‍ഡിനേഷന്‍ കമ്മിറ്റിക്കു രൂപം നല്‍കുമെന്നും അറിയിച്ചു. മാലിന്യനീക്കം പുനരാരംഭിക്കാന്‍ കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ബ്രഹ്‌മപുരത്തേയും സമീപത്തേയും ജനങ്ങള്‍ പുറത്തിറങ്ങരുത് എന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും ഇപ്പോള്‍ അങ്ങനെയൊരു സാഹചര്യമില്ല. ആസ്മ രോഗബാധിതര്‍ മാത്രം പുറത്തിറങ്ങാതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ മതിയെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ബ്രഹ്‌മപുരത്തു നിന്നുള്ള പുക ശ്വസിച്ചു കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പുക ശ്വസിച്ച് ആര്‍ക്കെങ്കിലും അസുഖങ്ങള്‍ ഉണ്ടായാല്‍ ചികിത്സയ്ക്കായി ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ആശുപത്രികളില്‍ ഓക്‌സിജന്‍ സൗകര്യമുള്ള കിടക്കകളും സജ്ജമാക്കി. ബ്രഹ്‌മപുരത്ത് രണ്ട് ഓക്‌സിജന്‍ പാര്‍ലറുകള്‍ ഒരുക്കി. ബ്രഹ്‌മപുരത്തിനു തൊട്ടടുത്തുള്ള വടവുകോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ അടുത്ത ഒരാഴ്ച…

    Read More »
  • Crime

    കോട്ടയത്ത് പമ്പ്ഹൗസിന് സമീപം ശരീരമാസകലം മുറിവുകളുമായി യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം

    കോട്ടയം: തിരുവഞ്ചൂര്‍ പോളച്ചിറയില്‍ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവഞ്ചൂര്‍ വന്നല്ലൂര്‍ക്കര കോളനിയിലെ ഷൈജു(46)വിനെയാണ് പോളച്ചിറ പമ്പ്ഹൗസിന് സമീപം മരിച്ചനിലയില്‍ കണ്ടത്. കൊലപാതകമാണെന്നാണ് പോലീസിന്റെ സംശയം. സംഭവവുമായി ബന്ധപ്പെട്ട് ഷൈജുവിന്റെ സുഹൃത്ത് അയര്‍ക്കുന്നം പോലീസിന്റെ കസ്റ്റഡിയിലുള്ളതായാണ് സൂചന. ഞായറാഴ്ച രാവിലെ നാട്ടുകാരാണ് യുവാവിന്റെ മൃതദേഹം ആദ്യംകണ്ടത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ യുവാവിന്റെ ശരീരത്തില്‍ വിവിധയിടങ്ങളിലായി ഒട്ടേറെമുറിവുകള്‍ കണ്ടെത്തി. അതേസമയം, ഷൈജുവിനെ ഹെല്‍മെറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് സുഹൃത്ത് മൊഴിനല്‍കിയിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ഏ ഇക്കാര്യം പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. മരിച്ച ഷൈജു പെയിന്റിങ് തൊഴിലാളിയാണ്.      

    Read More »
  • Crime

    ഹാഥ്റാസ് പെണ്‍കുട്ടി കൊല്ലപ്പെട്ട കേസ്; കൂട്ട ബലാത്സംഗത്തിന് തെളിവില്ലെന്ന് പ്രത്യേക കോടതി

    ന്യൂഡല്‍ഹി: ഹാഥ്റാസ് കൂട്ടബലാത്സംഗ- കൊലപാതക കേസില്‍ തെളിവില്ലെന്ന് പ്രത്യേക കോടതി. ഉത്തര്‍പ്രദേശിലെ എസ്.ടി- എസ്.സി. കോടതിയാണ് വിധി പുറപ്പെടുവിച്ചത്. കേസില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി എന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായും പരാജയപ്പെട്ടതായി കോടതി കണ്ടെത്തി. പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി എന്നതിന് മെഡിക്കല്‍ രേഖകളില്ലെന്നും പെണ്‍കുട്ടിയുടെ പ്രാഥമിക മൊഴിയില്‍ ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ലെന്നുമാണ് സ്പെഷ്യല്‍ ജഡ്ജ് ത്രിലോക് പാല്‍ സിങ്ങിന്റെ വിലയിരുത്തല്‍. സംഭവത്തില്‍ പ്രതികളില്‍ മൂന്ന് പേരെ വെറുതെ വിട്ടുകൊണ്ടുള്ള 167 പേജ് അടങ്ങുന്ന വിധിന്യായത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സംഭവത്തിന് ശേഷം എട്ട് ദിവസം പെണ്‍കുട്ടിക്ക് സംസാരിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍, ഈ സമയങ്ങളില്‍ ഒന്നും തന്നെ പ്രതിക്ക് തന്നെ കൊല്ലാന്‍ ഉദ്ദേശം ഉണ്ടായിരുന്നെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടില്ല. അതുപോലെതന്നെ, സംഭവം കഴിഞ്ഞ് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടി വനിതാ കോണ്‍സ്റ്റബിളിന് മൊഴി നല്‍കിയപ്പോള്‍ കൂട്ടബലാത്സംഗത്തെ കുറിച്ച് യാതൊന്നും തന്നെ മൊഴി നല്‍കിയിട്ടില്ലെന്നും വിധിന്യായത്തില്‍ പറയുന്നു. പ്രതി സന്ദീപിന്റെ പേര് മാത്രമായിരുന്നു പെണ്‍കുട്ടി പരാമര്‍ശിച്ചതെന്ന്…

    Read More »
  • Kerala

    കൊച്ചിയിലെ ആശുപത്രികളില്‍ പ്രത്യേക സംവിധാനം; കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, ശ്വാസകോശ രോഗികള്‍ പ്രത്യേകം ശ്രദ്ധിക്കണം

    കൊച്ചി: ബ്രഹ്‌മപുരത്തെ തീയും പുകയുമായി ബന്ധപ്പെട്ട് നിലവില്‍ ജില്ലയില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുമ്പോള്‍ പ്രത്യേകമായി ഇതുമായി ബന്ധപ്പെട്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അതുകൊണ്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പക്ഷെ കൃത്യമായ മുന്‍കരുതല്‍ എല്ലാവരും സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി കൊച്ചിയില്‍ പറഞ്ഞു. എല്ലാവരും മാസ്‌ക് ധരിക്കണം. പ്രായമുള്ളവര്‍, ശ്വാസകോശ സംബന്ധമായ രോഗമുളളവര്‍, ആസ്മയുള്ളവര്‍, ഗര്‍ഭിണികള്‍, കുഞ്ഞുങ്ങള്‍ പ്രത്യേകമായി ശ്രദ്ധിക്കണം. ആരോഗ്യവകുപ്പ് ഇതുമായി ബന്ധപ്പെട്ട് പ്രത്യേകമായ ക്രമീകരണങ്ങള്‍ ജില്ലയിലെ പ്രധാന ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടത്തിയിട്ടുണ്ട്. എറണാകുളം ജില്ലാ ജനറല്‍ ആശുപത്രി, കളമശേരി മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ ആശുപത്രികളില്‍ പ്രത്യേകം സജ്ജീകരണം ഏര്‍പ്പെടുത്തിയതായും ബ്രഹ്‌മപുരത്ത് രണ്ട് ഓക്സിജന്‍ പാര്‍ലറുകള്‍ ബ്രഹ്‌മപുരത്ത് സെറ്റ് ചെയ്തിട്ടുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയിലെ ഏതെങ്കിലും ആശുപത്രിയില്‍ ഇതുസംബന്ധിച്ച് ഏതെങ്കിലും ആസുഖങ്ങള്‍ ഉണ്ടായാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തീയണയക്കുന്നവര്‍, മാധ്യമപ്രവര്‍ത്തകള്‍ ഉള്‍പ്പടെ അവിടയെുള്ളവര്‍ക്ക് മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. 24 മണിക്കുര്‍ പ്രവര്‍ത്തിക്കുന്ന രണ്ട് കണ്‍ട്രോള്‍ റുമുകള്‍…

    Read More »
  • NEWS

    13 വയസുകാരന്റെ കുഞ്ഞിനെ പ്രസവിച്ച് 31 വയസുകാരി; തടവുശിക്ഷ വേണ്ടെന്ന് കോടതി

    വാഷിങ്ടണ്‍: പതിമൂന്നുകാരന്റെ കുഞ്ഞിനെ പ്രസവിച്ച 31 വയസ്സുകാരിയെ വെറുതെവിട്ട് പോലീസും കോടതിയും. ആന്‍ഡ്രിയ സെറാനോ എന്ന യുവതിയാണ് 13 വയസ്സുകാരനുമായുള്ള ബന്ധത്തില്‍ കുഞ്ഞിനെ പ്രസവിച്ചത്. കഴിഞ്ഞ വര്‍ഷം യുഎസിലെ കൊളറാഡോയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസില്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു എന്നതടക്കമുള്ള കുറ്റം യുവതിക്കെതിരെ ചുമത്തപ്പെട്ടിരുന്നു. ചെയ്ത കുറ്റം ഇല്ലെന്ന് സ്ഥാപിക്കുന്നില്ല, പക്ഷേ ഇവരെ ജയിലില്‍ ഇടരുതെന്നായിരുന്നു സെറാനോയുടെ അഭിഭാഷകന്‍ വാദിച്ചത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. എന്നാല്‍ ആണ്‍കുട്ടിയുടെ അമ്മ ഈ കോടതി ഉത്തരവ് അംഗീകരിക്കാനാവുന്നതല്ലെന്ന് പ്രതികരിച്ച് രംഗത്തെത്തി. ”എന്റെ മകന്റെ കുട്ടിക്കാലമാണ് അപഹരിക്കപ്പെട്ടത്. അവന്‍ ഈ ചെറിയ പ്രായത്തില്‍ ഒരു അച്ഛനായിരിക്കുന്നു. അവന്‍ ഒരു ഇരയാണ്, ജീവിതകാലം മുഴുവന്‍ അതങ്ങനെ തന്നെയായിരിക്കില്ലേ? പീഡിപ്പിക്കപ്പെട്ടത് ഒരു ചെറിയ പെണ്‍കുട്ടിയും പീഡിപ്പിച്ചത് ഒരു യുവാവുമായിരുന്നെങ്കിലോ? അപ്പോള്‍ സാഹചര്യങ്ങള്‍ മാറിമറിയില്ലായിരുന്നോ? ഇരയാക്കപ്പെട്ടത് ഒരു പെണ്‍കുട്ടി അല്ല എന്ന കാരണത്താലാണ് എന്റെ മകന് നീതി നിഷേധിക്കപ്പെട്ടത്” എന്നായിരുന്നു ആണ്‍കുട്ടിയുടെ അമ്മ വൈകാരികമായി പ്രതികരിച്ചത്. കുറഞ്ഞത് പത്തുവര്‍ഷമെങ്കിലും…

    Read More »
  • Kerala

    കോഴിക്കോട്ടെ ആശുപത്രികളില്‍ നാളെ ഡോക്ടര്‍മാരുടെ സമരം; അത്യാഹിത വിഭാഗം മാത്രം പ്രവര്‍ത്തിക്കും

    കോഴിക്കോട്: ചികിത്സാപ്പിഴവ് ആരോപിച്ച് ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ ജില്ലയിലെ എല്ലാ ആശുപത്രികളിലും തിങ്കളാഴ്ച രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഡോക്ടര്‍മാര്‍ സമരം പ്രഖ്യാപിച്ചു. അത്യാഹിത വിഭാഗം മാത്രമേ പ്രവര്‍ത്തിക്കൂ എന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ഭാരവാഹികള്‍ അറിയിച്ചു. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരോടും സമരത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രി സംരക്ഷണ നിയമത്തില്‍ ഭേദഗതി ഈ നിയമസഭാ കാലയളവില്‍ പാസാക്കണം. സ്ഥിരമായി ഡോക്ടര്‍മാരും ആശുപത്രികളും ആക്രമിക്കപ്പെടുന്നു. ഒരു വര്‍ഷം 80 കേസുകള്‍ വരെ സംഭവിക്കുന്നുവെന്നും ഐഎംഎ വ്യക്തമാക്കി. സംഭവത്തെ അപലപിച്ച ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമം ഒരുതരത്തിലും അംഗീകരിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. സ്വകാര്യ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനായ പി.കെ.അശോകനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ ആറു പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.

    Read More »
  • Kerala

    ബ്രഹ്‌മപുരത്ത് 20 അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ ചികിത്സ തേടി; കൊച്ചി നഗരസഭയ്ക്ക് 1.8 കോടി പിഴ

    കൊച്ചി: ബ്രഹ്‌മപുരത്തെ മാലിന്യകൂമ്പാരത്തിലെ കനത്ത വിഷപ്പുക ശ്വസിച്ച 20 അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഛര്‍ദിയും ശ്വാസതടസ്സവും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ ചികിത്സ തേടിയതെന്ന് ജില്ലാ ഫയര്‍ ഓഫിസര്‍ എം കെ സതീശന്‍ അറിയിച്ചു. വൈകിട്ടോടെ 80 ശതമാനം തീയും അണയ്ക്കാനാകും എന്നാണ് പ്രതീക്ഷ. വിഷപ്പുകയും കാറ്റുമാണ് തീയണയ്ക്കുന്നതിന് തടസ്സായി നില്‍ക്കുന്നത്. 25 യൂണിറ്റുകളിലായി 150 ഓളം ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ബ്രഹ്‌മപുരം തീപടിത്തത്തില്‍ കൊച്ചി നഗരസഭയ്ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പിഴ ചുമത്തി. 1.8 കോടി രൂപ കോര്‍പ്പറേഷന്‍ പിഴ അടയ്ക്കണമെന്നാണ് ഉത്തരവ്. നിയമപരമായ നടപടികള്‍ക്ക് ചീഫ് എന്‍ജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മലിനീകരണ നിയന്ത്രണബോര്‍ഡ് ചെയര്‍മാന്‍ എ ബി പ്രദീപ് കുമാര്‍ പറഞ്ഞു. 15 ദിവസത്തിനകം ഇതുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷന്‍ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. പ്ലാസ്റ്റിക് മാലിന്യത്തിന് തീ പിടിച്ചത് മൂലം വന്‍ പാരിസ്ഥിതിക ആഘാതമാണ് നഗരത്തിലുണ്ടായത്. പരിസ്ഥിതിക്കുണ്ടായ ആഘാതം മറ്റ് നഷ്ടങ്ങള്‍ എന്നിവ വിലയിരുത്തി…

    Read More »
  • Kerala

    അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു; മോദിക്ക് പ്രതിപക്ഷത്തിന്റെ കത്ത്, വിട്ടുനിന്ന് കോണ്‍ഗ്രസ്

    ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ അറസ്റ്റിനെ ചൊല്ലിയുള്ള രാഷ്ട്രീയ പോരിനിടെ, കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് എട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ എന്നിവരുള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ ഒപ്പിട്ട കത്തില്‍നിന്ന് കോണ്‍ഗ്രസ് വിട്ടുനിന്നു. നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല, നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) അധ്യക്ഷന്‍ ശരദ് പവാര്‍, ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) നേതാവ് ഉദ്ധവ് താക്കറെ, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എന്നിവരാണ് കത്തില്‍ ഒപ്പുവച്ച മറ്റു നേതാക്കള്‍. ”ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ രാജ്യമാണെന്ന് നിങ്ങള്‍ സമ്മതിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗം,…

    Read More »
Back to top button
error: