Month: March 2023

  • LIFE

    നീണ്ട ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം എന്താടാ സജി.. ആദ്യ ടീസർ പുറത്ത്

    മലയാളികളുടെ പ്രിയ താരങ്ങളായ ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന എന്താടാ സജി എന്ന ചിത്രത്തിന്‍റെ ആദ്യ ടീസർ അണിയറക്കാര്‍ പുറത്തുവിട്ടു. നവാഗതനായ ഗോഡ്ഫി സേവ്യർ ബാബു രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മിച്ചിരിക്കുന്നത്. നിവേദ തോമസ് ആണ് നായിക. ഫാമിലി കോമഡി എന്റർടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒരു ചിത്രത്തില്‍ ഒരുമിച്ച് എത്തുന്നത്. ഇരുവരും ഒന്നിച്ചപ്പോൾ എല്ലാം മലയാളികൾക്ക് മികച്ച ചിത്രങ്ങൾ ആയിരുന്നു ലഭിച്ചത്. എന്താടാ സജിക്ക് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് വില്യം ഫ്രാൻസിസ് ആണ്. ഛായാഗ്രഹണം ജിത്തു ദാമോദർ, കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, എഡിറ്റിംഗ് രതീഷ് രാജ്, ഒറിജിനൽ ബാക്ക്ഗ്രൌണ്ട് സ്കോര്‍ ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്, മേക്കപ്പ് റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷ്, പ്രൊഡക്ഷൻ…

    Read More »
  • India

    മനീഷ് സിസോദിയയെ പിന്തുണച്ചുള്ള പരിപാടിയിൽ വിദ്യാർത്ഥികളെ ഉപയോ​ഗിച്ചു; കുട്ടികളെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോ​ഗിച്ചതിന് ആം ആദ്മി പാർട്ടിക്കെതിരെ കേസ്

    ദില്ലി: വിദ്യാർത്ഥികളെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോ​ഗിച്ചുവെന്നതിൽ ആംആദ്മിപാർട്ടിക്കെതിരെ കേസ്. മനീഷ് സിസോദിയയെ പിന്തുണച്ചുള്ള പരിപാടിയിൽ വിദ്യാർത്ഥികളെ ആആദ്മി പാർട്ടി പങ്കെടുപ്പിച്ചെന്നും ഇത് കുട്ടികളെ ദുരുപയോഗം ചെയ്തതാണെന്നും കാട്ടി ഡൽഹി പൊലീസിന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസാണ് കേസെടുത്തത്. മദ്യനയവുമായി ബന്ധപ്പെട്ടുള്ള അഴിമതിയിൽ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റു ചെയ്തിരുന്നു. ബിജെപി നേതാവ് മനോജ് തിവാരി നാഷ്ണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എൻസിപിസിആർ എഎപി നേതാവ് ആദിഷിക്കെതിരെ ഡൽഹി പൊലീസ് കമ്മീഷ്ണർക്കും ചീഫ് സെക്രട്ടറിക്കും കേസെടുക്കാൻ നിർദേശം നൽകിയത്. സ്‌കൂളിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത കുട്ടികളെ അവരുടെ വ്യക്തിപരമായ അജണ്ടകൾക്കും രാഷ്ട്രീയ പ്രചാരണങ്ങൾക്കുമായി ഡൽഹി എഡ്യുക്കേഷൻ ടാസ്ക് ഫോഴ്സ് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയെന്നും ഈ വിഷയത്തിൽ അന്വേഷണം നടത്തണമെന്നും എൻസിപിസിആർ ആവശ്യപ്പെട്ടു. മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് കുട്ടികളെ രാഷ്ട്രീയ പരിപാടികളിൽ പങ്കെടുപ്പിച്ചതെന്ന് എൻസിപിസിആർ കമ്മീഷ്ണർക്കയച്ച കത്തിൽ പറയുന്നു.…

    Read More »
  • Health

    പനിയും ചുമയും കൂടുന്നു; എച്ച്3എൻ2 പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ടവ

    ദില്ലിയിൽ അടുത്തിടെ പനിബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതായി റിപ്പോർട്ടുകൾ. പനിയും ചുമയുമാണ് അധികപേരിലും കണ്ട് വരുന്ന പ്രധാനപ്പെട്ട ലക്ഷണമെന്ന് വിദ​ഗ്ധർ പറയുന്നു. ഇത് ഇൻഫ്ലുവൻസ എ സബ്ടൈപ്പ് H3N2 വൈറസ് ​ബാധമൂലമുണ്ടാകുന്നതാണ്. ‘പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനവും താപനില കടുത്ത തണുപ്പിൽ നിന്ന് ചൂടിലേക്ക് മാറുന്നതുമാണ് പനി കേസുകൾ കൂടുന്നതിനുള്ള കാരണങ്ങൾ…’ – ദില്ലിയിലെ ചാണക്യപുരിയിലെ പ്രൈമസ് ഹോസ്പിറ്റലിലെ പൾമണറി ഡിപ്പാർട്ട്‌മെന്റ് ഹെഡ് ഡോ. എസ്‌കെ ഛബ്ര പറഞ്ഞു. വൈറൽ രോഗങ്ങൾ ബാധിച്ച രോഗികളുടെ എണ്ണം വർധിപ്പിക്കുന്നതിൽ മലിനീകരണവും കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. പ്രായമായവരും കുട്ടികളും ഗർഭിണികളിലുമാണ് അണുബാധ കൂടുതലായി ബാധിക്കുന്നത്. പനി, ചുമ, മൂക്കൊലിപ്പ് തുടങ്ങിയ ശ്വസന ലക്ഷണങ്ങളും ശരീരവേദന, ഓക്കാനം അല്ലെങ്കിൽ വയറിളക്കം എന്നിവയുൾപ്പെടെയുള്ള മറ്റ് ലക്ഷണങ്ങളും H3N2 വൈറസിന്റെ ചില പ്രധാന ലക്ഷണങ്ങളാണ്. ‘ആസ്തമ രോഗികളെ കൂടാതെ, ഗുരുതരമായ ശ്വാസകോശ അണുബാധയുള്ളവരും ശ്വസിക്കാൻ ബുദ്ധിമുട്ടുള്ളവരുമായ നിരവധി വ്യക്തികളുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി രോഗികൾക്ക് സമാനമായ പ്രശ്നങ്ങൾ അനുഭവപ്പെടുന്നു. ആസ്ത്മ…

    Read More »
  • Kerala

    തൊഴിലാളി യൂണിയനുകളുടെ എതിര്‍പ്പ് തള്ളി ശമ്പളം ഗഡുക്കളായി വിതരണം ചെയ്ത് കെഎസ്ആര്‍ടിസി; എതിര്‍പ്പുള്ള സിഐടിയുവുമായി മന്ത്രിയുടെ ചര്‍ച്ച നാളെ

    തിരുവനന്തപുരം: തൊഴിലാളി യൂണിയനുകളുടെ എതിര്‍പ്പ് തള്ളി ശമ്പളം ഗഡുക്കളായി വിതരണം ചെയ്ത് കെഎസ്ആര്‍ടിസി. ഫെബ്രുവരി മാസത്തിലെ ശമ്പളത്തിന്‍റെ പകുതിയാണ് നൽകിയത്. സര്‍ക്കാര്‍ സഹായമായി കിട്ടിയ 30 കോടിയിൽ നിന്നാണ് ശമ്പളം നൽകിയത്. എതിര്‍പ്പുള്ള സിഐടിയുവിനെ ഗതാഗതമന്ത്രി നാളെ ചര്‍ച്ചയ്ക്ക് വിളിച്ചു എല്ലാ മാസവും അഞ്ചാം തീയതിയ്ക്ക് മുന്പ് ജീവനക്കാര്‍ക്ക് ശമ്പളം നൽകണമെന്നായിരുന്നു കെഎസ്ആര്‍ടിസി മാനേജ്മെന്‍റിന് ഹൈക്കോടതി നൽകിയ അന്ത്യശാസനം. ശമ്പളം നൽകാനുള്ള മാര്‍ഗം ഇന്നലെ രാത്രിയും കെഎസ്ആര്‍ടിസിയ്ക്ക് മുന്നിലുണ്ടായിരുന്നില്ല. ഇതിനിടയിലാണ് സര്‍ക്കാര്‍ സഹായമായി എല്ലാ മാസവും കിട്ടാറുള്ള തുകയിലെ 30 കോടിരൂപ ധവവകുപ്പിൽ നിന്ന് കെഎസ്ആര്‍‍ടിസിയുടെ അക്കൗണ്ടിലെത്തിയത്. ഈ തുകയിൽ നിന്നാണ് ഫെബ്രുവരി മാസത്തിലെ പാതി ശമ്പളം നൽകിയത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ സര്‍ക്കാര്‍ സഹായമായി 100 കോടിയാണ് കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ നൽകാനുണ്ടായിരുന്നത്. ജനുവരി മാസത്തിൽ കിട്ടാനുണ്ടായിരുന്ന 50 കോടിയിൽ നിന്ന് 30 കോടിയാണ് ഇന്നലെ രാത്രി അനുവദിച്ചത്. ബാക്കി ശമ്പളം എപ്പോൾ നൽകാനാകുമെന്ന ഉറപ്പ് ജീവനക്കാര്‍ക്ക് മാനേജ്മെന്‍റ് നൽകിയിട്ടില്ല. സര്‍ക്കാര്‍…

    Read More »
  • Sports

    കളി തുടങ്ങിയ ഇടത്തു തന്നെ ടെന്നീസ് റാക്കറ്റ് താഴെവെച്ച് സാനിയ മിര്‍സ; പ്രഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിച്ചു

    ഹൈദരാബാദ്: കരിയര്‍ തുടങ്ങിയ ഇടത്തു തന്നെ സാനിയ മിര്‍സ ടെന്നീസ് റാക്കറ്റ് താഴെവെച്ചു. പ്രഫഷണല്‍ ടെന്നീസില്‍ നിന്ന് നേരത്തെ വിരമിക്കല്‍ പ്രഖ്യാപിച്ച സാനിയ ഇന്ന് ഹൈദരാബാദിലെ ലാല്‍ ബഹാദൂര്‍ ടെന്നീസ് സ്റ്റേഡിയത്തില്‍ തന്‍റെ അവസാന മത്സരം കളിച്ചു. ദീര്‍ഘാലം മിക്സഡ് ഡബിള്‍സ് പങ്കാളിയായിരുന്ന രോഹന്‍ ബൊപ്പണ്ണ, ദീര്‍ഘകാല സുഹൃത്തും ഡബിള്‍സ് പങ്കാളിയുമായിരുന്ന ബെഥാനി മറ്റെക്, ക്രിക്കറ്റ് താരം യുവരാജ് സിംഗ് എന്നിവര്‍ക്കൊപ്പം പ്രദര്‍ശന മത്സരത്തില്‍ പങ്കെടുത്താണ് സാനിയ ടെന്നീസിനോട് വിടപറഞ്ഞത്. രണ്ട് പ്രദര്‍ശന മത്സരങ്ങള്‍ കളിച്ച സാനിയ രണ്ടിലും ജയത്തോടെയാണ് വിടവാങ്ങിയത്. മത്സരത്തിന് മുമ്പ് വിടവാങ്ങല്‍ പ്രസംഗത്തില്‍ സാനിയ കണ്ണീരണിഞ്ഞു. രാജ്യത്തിനായി 20 വര്‍ഷം കളിക്കാനായതാണ് തന്‍റെ കരിയറിലെ ഏറ്റവും വലിയ ബഹുമതിയെന്ന് സാനിയ പറഞ്ഞു. രാജ്യത്തിനായി കളിക്കുക എന്നത് ഏതൊരു കായിത താരത്തിന്‍റെയും വലിയ സ്വപ്നമാണെന്നും 20 വര്‍ഷം തനിക്കതിനായതില്‍ അഭിമാനമുണ്ടെന്നും സാനിയ പറഞ്ഞു. സാനിയയുടെ വാക്കുകള്‍ കാണികള്‍ ആര്‍പ്പുവിളികളോടെ സ്വീകരിച്ചതോടെ താരം കണ്ണീരണിഞ്ഞു. ഇത് സന്തോഷ കണ്ണീരാണെന്നും ഇതിലും…

    Read More »
  • Kerala

    ‘ഫ്ലാറ്റിനകം മുഴുവൻ പുകമണം, ചുറ്റും കാണാത്ത രീതിയിൽ പുക നിറഞ്ഞു’; പരിഷ്കൃത സാംസ്കാരിക കേരളത്തിൽ ഇതിനൊന്നും ഒരു ശാശ്വത പരിഹാരമില്ലേയെന്ന് സജിത മഠത്തിൽ

    കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിലെ തീപിടിത്തത്തെ തുടർന്നു നഗരത്തിൽ പുക നിറയുന്ന സാഹചര്യത്തിൽ പ്രതികരണവുമായി ചലച്ചിത്രതാരം സജിത മഠത്തിൽ. ഫ്ലാറ്റിനകം മുഴുവൻ പുകമണമാണെന്നും ഇന്നലെ രാത്രി ചുറ്റും കാണാത്ത രീതിയിൽ പുക നിറഞ്ഞിരുന്നുവെന്നും സജിത മഠത്തിൽ പറഞ്ഞു. ഇന്നു രാവിലെ കാറ്റിന്റെ ഗതി കൊണ്ടാവും പുറത്ത് അൽപ്പം തെളിച്ചമുണ്ട്. പരിഷ്കൃത സാംസ്കാരിക കേരളത്തിൽ ഇതിനൊന്നും ഒരു ശാശ്വത പരിഹാരമില്ലേയെന്നും സജിത മഠത്തിൽ ഫേസ്ബുക്കിലെ ചോദിച്ചു. അതേസമയം ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമായതായി മന്ത്രി പി രാജീവ് അറിയിച്ചു. ഞായറാഴ്ച വൈകിട്ടോടെ തീ പൂർണമായി അണയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. തീ അണയ്ക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കി. രണ്ട് വലിയ ഹൈപ്പവർ ഡീ വാട്ടറിങ് പമ്പ് സെറ്റുകൾ ഉപയോഗിച്ച് കടമ്പ്രയാറിൽനിന്ന് വെള്ളമെടുത്ത് പമ്പ് ചെയ്യുകയാണ്. ഫ്ളോട്ടിഹ് ജെസിബിയുടെ സഹായത്തോടെ കടമ്പ്രയാർ വൃത്തിയാക്കിയാണ് ജലമെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു. ബ്രഹ്മപുരത്തെ സ്ഥിതിഗതികൾ ഉന്നതതല യോഗം അവലോകനം ചെയ്തശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. 32 ഫയർ എൻജിനുകളാണ് തീയണയ്ക്കുന്നത്. കൂടുതൽ…

    Read More »
  • LIFE

    ഞങ്ങളുടെ പരിസരത്ത് വന്നാല്‍ വെട്ടിക്കൊല്ലും! ‘മാലിക്കി’നെ കൊന്ന ഡോക്ടർക്ക് ലഭിച്ച ഭീഷണികളും അനുഭവങ്ങളും വെളിപ്പെടുത്തി പാർവതി കൃഷ്ണ

    കൊച്ചി: അഭിനേത്രിയും ഒപ്പം മോഡലും ചാനൽ ഷോകളിൽ അവതാരകയുമാണ് പാർവതി ആർ കൃഷ്ണ. മലയാളം സീരിയലുകളിലും ആൽബങ്ങളിലും ഹ്രസ്വചിത്രങ്ങളിലും സജീവമാണ് പാർവതി. പത്തനംതിട്ട കോന്നി സ്വദേശിയായ താരം ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അമ്മമാനസം, ഈശ്വരൻ സാക്ഷി, തുടങ്ങിയ പരമ്പരകളാണ് കുടുംബപ്രേക്ഷകര്‍ക്കിടയിൽ താരത്തെ ഏറെ സ്വീകാര്യയാക്കിയത്. മാലിക്കില്‍ അഭിനയിച്ച ശേഷമുണ്ടായ അനുഭവങ്ങള്‍ തുറന്ന് പറയുകയാണ് പാര്‍വതി. തന്നെ ചിലര്‍ ഭീഷണിപ്പെടുത്തിയെന്നാണ് താരം പറയുന്നത്. ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി മനസ് തുറന്നത്. ഞാനാണ് അതിലെ ഡോക്ടറെന്ന് ഒരുപാട് ആളുകള്‍ക്ക് മനസിലായിട്ടില്ലെന്ന് പാര്‍വതി പറയുന്നു. മുസ്ലിം ക്യാരക്ടറാണ്. പിന്നെ കുറേ സ്‌കിന്‍ ഡള്ളാക്കിട്ടുണ്ടായിരുന്നു. അവിടെ നിന്നുള്ള കുറേ പേര് എന്നെ ഭീഷണിപ്പെടുത്തിയെന്നും താരം ഓര്‍ക്കുന്നു. ഞങ്ങളുടെ പരിസരത്ത് വന്നാല്‍ വെട്ടിക്കൊല്ലും എന്ന രീതിയില്‍ തന്നെ എന്നോട് സംസാരിച്ചുവെന്നാണ് പാര്‍വതി വെളിപ്പെടുത്തുന്നത്. ക്യാരക്ടറിനെ ക്യാരക്ടറായി കാണാതെ ഞാന്‍ ഫഹദിക്കയെ കൊന്ന ഒരാള്‍ എന്ന രീതിയിലാണ് അവര്‍ കണ്ടതെന്നാണ് താരം അതിനുള്ള കാരണമായി പറയുന്നത്. ഹീറോ ക്യാരക്ടറിനെ…

    Read More »
  • LIFE

    മമ്മൂട്ടിക്കൊപ്പം ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിൽ; ഡിനോ ഡെന്നിസ് ചിത്രത്തി​ന്റെ പുതിയ അപ്ഡേറ്റ്

    മലയാളികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളിൽ ഒന്ന് കലൂ‍‍ർ ഡെന്നിസിന്റെ മകൻ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന സിനിമയാണ്. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾക്ക് പ്രേക്ഷകരും ഏറെയാണ്. ചിത്രത്തിൽ അഭിനയിക്കുന്നവരെ സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സിനിമയിൽ മമ്മൂട്ടിക്കൊപ്പം ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിൽ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഫ്രൈഡേ മാറ്റിനിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ ക്രിസ്റ്റഫർ എന്ന ചിത്രത്തിന് ശേഷം ഷൈൻ ടോം ചാക്കോയും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്. അതേസമയം സിനിമയുടെ ഷൂട്ടിംഗ് ഏപ്രിൽ ആദ്യവാരത്തോടെ ആരംഭിക്കുമെന്നും ഫ്രൈഡേ മാറ്റിനി ട്വീറ്റ് ചെയ്യുന്നു. ജയറാം, ആസിഫ് അലി, ആന്റണി വര്‍ഗീസ് എന്നിവര്‍ ചിത്രത്തിന്റെ ഭാ​ഗമാകുമെന്ന റിപ്പോർട്ടുകളും ഉണ്ട്. News Reports:#ShineTomChacko on board for #Mammootty's next with Dinu Dennis. Shoot starts from April. pic.twitter.com/dusrX53N4p — Friday Matinee (@VRFridayMatinee) March 5, 2023 നിമിഷ് രവിയാകും ചിത്രത്തിന്റെ ഛായാഗ്രാഹണം.…

    Read More »
  • Kerala

    പിണറായി സര്‍ക്കാര്‍ വന്ധീകരിച്ച കേരളത്തിലെ ലോകായുക്ത കെട്ടുകാഴ്ചയായി മാറിയെന്ന് കെ. സുധാകരന്‍

    തിരുവനന്തപുരം: കര്‍ണാടകത്തിലെ ലോകായുക്ത ഭരണകക്ഷി എംഎല്‍എയുടെ വീട്ടില്‍ കയറിവരെ റെയ്ഡ് നടത്തി കോടികളുടെ കൈക്കൂലിപ്പണം പിടിച്ചെടുക്കുമ്പോള്‍, പിണറായി സര്‍ക്കാര്‍ വന്ധീകരിച്ച കേരളത്തിലെ ലോകായുക്ത കെട്ടുകാഴ്ചയായി മാറിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. മുഖ്യമന്ത്രി പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ദുരിതാശ്വാസ നിധി തട്ടിപ്പ് കേസില്‍ ഹീയറിംഗ് പൂര്‍ത്തിയായിട്ട് മാര്‍ച്ച് 18ന് ഒരു വര്‍ഷമാകുമ്പോള്‍ വിധി പറയാന്‍ ലോകായുക്ത തയാറാകുന്നില്ല. ഹീയറിംഗ് പൂര്‍ത്തിയായാല്‍ ആറ് മാസത്തിനകം വിധി പറയണമെന്ന സൂപ്രീംകോടതി നിര്‍ദേശമൊന്നും കേരള ലോകായുക്തക്ക് ബാധകമല്ല. ലോകായുക്തയുടെ ചിറകരിഞ്ഞ ബില്‍ ദീര്‍ഘകാലമായി ഗവര്‍ണറുടെ മുമ്പിലുണ്ടെങ്കിലും അദ്ദേഹവും അതിന്മേല്‍ അടയിരിക്കുകയാണ്. സര്‍ക്കാരും ഗവര്‍ണറും ലോകായുക്തയും ചേര്‍ന്ന ത്രിമൂര്‍ത്തികള്‍ കേരളത്തിന്റെ അഴിമതി വിരുദ്ധ പോരാട്ടത്തെ ഇല്ലാതാക്കിയെന്നു സുധാകരന്‍ ചൂണ്ടിക്കാട്ടി. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച പൊലീസുകാരന്റെ കുടുംബത്തിന് സര്‍ക്കാര്‍ ആനുകുല്യങ്ങള്‍ക്ക് പുറമെ 20 ലക്ഷം രൂപയും ചെങ്ങന്നൂര്‍ എംഎല്‍എ ആയിരുന്ന അന്തരിച്ച കെ. കെ രാമചന്ദ്രന്‍നായരുടെ മകന് എന്‍ജിനീയറായി ജോലിക്ക്…

    Read More »
  • Movie

    വിവാഹശേഷം മൂന്നാം മാസം ബേബി ഷവർ…? മൂന്നല്ല ഏഴു മാസമായെന്ന്  ഷംന കാസിം

       സമൂഹ മാധ്യമത്തിലൂടെ തന്റെ പ്രഗ്‌നന്‍സിയുടെ ഏഴാം മാസത്തില്‍ നടത്തുന്ന ബേബി ഷവറിന്റെ ചിത്രങ്ങളും മറ്റും നടി ഷംന കാസിം പങ്കുവച്ചിരുന്നു. എന്നാല്‍ ‘വിവാഹം നടന്ന് മൂന്നാം മാസത്തിണോ ബേബി ഷവര്‍ നടത്തുന്നത്’ എന്ന് ചില യുട്യൂബ് ചാനലുകളിലും മറ്റും ചോദ്യങ്ങള്‍ പുറത്തുവന്നിരുന്നു. കാരണം ഒക്ടോബര്‍ അവസാനമാണ് ഷംന വിവാഹിതായ വാര്‍ത്ത പുറത്തെത്തിയിരുന്നത്. ഇതിന്റെ ചുവട് പിടിച്ചായിരുന്നു യുട്യൂബിലെ ഈ തലക്കെട്ടുകള്‍. ഇപ്പോഴിതാ ഇതിനോടുള്ള തന്റെ പരസ്യ പ്രതികരണം അറിയിച്ച് നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മുസ്ലിം സമുദായത്തില്‍ നിക്കാഹ് എന്ന ചടങ്ങ് ഉണ്ടെന്നും. അത്തരത്തില്‍ വിവാഹത്തിന് മുന്‍പ് തന്റെ നിക്കാഹ് ജൂണ്‍ 12 ന് നടന്നതായും ഷംന പറയുന്നു. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ഷംനയുടെ പ്രതികരണം.   ‘കുറേ യുട്യൂബ് ചാനലുകളിലും മറ്റും പല തലക്കെട്ടുകളും കണ്ടു. എന്റെ നിക്കാഹ് നടന്നത് ജൂണ്‍ 12 ആയിരുന്നു. അത് വളരെ സ്വകാര്യമായ ഒരു ചടങ്ങ് ആയിരുന്നു. കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. നിക്കാഹ് കഴിഞ്ഞാല്‍…

    Read More »
Back to top button
error: