CrimeNEWS

ആക്രിസാധനങ്ങൾ ശേഖരിക്കാനെന്ന വ്യാജേന വീടുകളിലെത്തി മോഷണം; ഓച്ചിറയിൽ തമിഴ് നാടോടി സ്ത്രീകളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

കൊല്ലം: വീടുകളിൽ കറങ്ങി നടന്ന് മോഷണം നടത്തുന്ന തമിഴ് നാടോടി സംഘത്തിലെ സ്ത്രീകൾ കൊല്ലം ഓച്ചിറയിൽ പിടിയിൽ. ജില്ലയുടെ മറ്റ് ഭാഗങ്ങളിലും നടന്ന മോഷണങ്ങളിൽ ഇവർക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് ഓച്ചിറ പൊലീസ് പറയുന്നു. സേലം കക്കപ്പാളയം സ്വദേശികളായ ലക്ഷ്മി, മാരി കൗസല്യ എന്നിവരാണ് ഓച്ചിറ പൊലീസിന്റെ പിടിയിലായത്.

ആക്രി സാധനങ്ങൾ ശേഖരിക്കാനെന്ന വ്യാജേനയായിരുന്നു ഇവർ വീടുകളിൽ എത്തിയിരുന്നത്. ചങ്ങൻകുളങ്ങര ശ്രീമന്ദിരത്തിൽ വിനോദിന്റെ വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടെ ഇവരെ നാട്ടുകാർ പിടികൂടുകയായിരുന്നു. ഓച്ചിറയിലും സമീപ പ്രദേശങ്ങളിലും അടുത്തിടെ പലയിടത്തും മോഷണം നടന്നിരുന്നു. വീടുകളിലും ബസിനുള്ളിലുമായിരുന്നു മോഷണം. ഈ സംഭവങ്ങളിൽ ഇന്നലെ പിടിയിലായവർക്ക് പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിച്ച് വരുകയാണ്. പ്രതികളെ കരുനാഗപ്പള്ളി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: