Month: March 2023

  • Crime

    സ്വവര്‍ഗാനുരാഗം കൊലപാതകത്തില്‍ കലാശിച്ചു; കൊല്ലപ്പെട്ട വ്യവസായിയും പ്രതിയും തമ്മിലുള്ള ബന്ധത്തിന്റെ ചുരുളഴിയുന്നു

    ബംഗളൂരു: നഗരത്തില്‍ 44 വയസ്സുകാരനായ വ്യവസായി കൊല്ലപ്പെട്ടത് സ്വവര്‍ഗാനുരാഗ ബന്ധത്തിലെ തര്‍ക്കത്തെ തുടര്‍ന്നെന്നു സൂചന. പരസ്യം പ്രിന്റ് ചെയ്യുന്ന ഏജന്‍സി നടത്തിയിരുന്ന ലിയാക്കത്ത് അലി ഖാനെ(44) ഫെബ്രുവരി 28നു പുലര്‍ച്ചെ നായണ്ടഹള്ളിയില്‍ പുതുതായി നിര്‍മിച്ച വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലയാളി ഇല്യാസ് ഖാന്‍ (26) തൈറോയ്ഡ് ഗുളിക അമിതമായി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇയാള്‍ ഇപ്പോള്‍ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇതിനിടെയാണ് സ്വവര്‍ഗാനുരാഗ ബന്ധത്തിലെ തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന വിവരം പുറത്തുവരുന്നത്. ലിയാക്കത്തും ഇല്യാസും തമ്മില്‍ അടുപ്പത്തിലായിരുന്നെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ജെജെ നഗറിലെ നിര്‍മാണത്തൊഴിലാളിയായ ഇല്യാസിന് വിവാഹാലോചനകള്‍ ആരംഭിച്ചതോടെ ലിയാക്കത്തുമായി തര്‍ക്കമുണ്ടായെന്നാണ് പോലീസ് ഭാഷ്യം. ഇതിന്റെ തുടര്‍ച്ചയായി 28നു രാത്രി ലിയാക്കത്തിന്റെ വീട്ടിലെത്തിയ ഇല്യാസ്, വാക്കേറ്റത്തിനൊടുവില്‍ ലിയാക്കത്തിന്റെ തലയില്‍ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി. ഇതിനുശേഷം സ്വന്തം വീട്ടിലെത്തി അമിത അളവില്‍ ഗുളിക കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി…

    Read More »
  • Crime

    കാപ്പാ നിയമം ലംഘിച്ചു; കാഞ്ഞിരപ്പള്ളിയിൽ യുവാവ് അറസ്റ്റിൽ

    കാഞ്ഞിരപ്പള്ളി: കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട പ്രതി നിയമം ലംഘിച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി പട്ടിമറ്റം ഭാഗത്ത് ചാവടിയിൽ വീട്ടിൽ നൂഹ് മകൻ അൽത്താഫ് നൂഹ് (24) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. മോഷണം, കവർച്ച, കഞ്ചാവ് വിൽപ്പന തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം നാടുകടത്തിയിരുന്നു. എന്നാൽ ഇയാൾ ഈ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിക്കുകയായിരുന്നു. ഇയാൾ ജില്ലയിൽ പ്രവേശിച്ചിട്ടുണ്ടെന്ന് പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ ഷിന്റോ പി.കുര്യന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

    Read More »
  • Crime

    വയസ് 30, കേരളത്തിലുടനീളം 30 ഓളം മോഷണ കേസുകൾ! വീട്ടമ്മയുടെ മാല പറിച്ച കേസിൽ ഏഴാച്ചേരി സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവ് ഒറ്റപ്പാലത്ത് പിടിയിൽ

    രാമപുരം: കേരളത്തിലുടനീളം 30 ഓളം മോഷണ കേസുകളിൽ പ്രതിയായ ആളെ പോലീസ് അറസ്റ്റ് ചെയ്തു. രാമപുരം ഏഴാച്ചേരി ഭാഗം കുന്നേൽ വീട്ടിൽ പ്രശാന്ത് മകൻ വിഷ്ണു പ്രശാന്ത് (30) എന്നയാളെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ മാസം 22 ആം തീയതി രാമപുരം കുടപ്പുലം എന്ന ഭാഗത്ത് നടന്നുവരികയായിരുന്ന രാമപുരം സ്വദേശിനിയായ വീട്ടമ്മയുടെ മാല വലിച്ചുപൊട്ടിച്ച് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് രാമപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളാണ് മോഷ്ടാവ് എന്ന് കണ്ടെത്തുകയും തുടർന്ന് നടത്തിയ ശക്തമായ തിരച്ചിലിനോടുവിലാണ് ഇയാളെ ഒറ്റപ്പാലത്തു നിന്നും പിടികൂടുന്നത്. ഇയാൾക്ക് പാലാ, വിയ്യൂർ എന്നീ സ്റ്റേഷനുകളിൽ അടിപിടി കേസും, മരങ്ങാട്ടുപള്ളി, കടുത്തുരുത്തി, രാമപുരം, കൊടകര, പൊന്നാനി, ചെർപ്പുളശ്ശേരി എന്നീ സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളും നിലവിലുണ്ട്. ബൈക്കിൽ കറങ്ങി നടന്ന് വഴിയാത്രക്കാരുടെ മാല പൊട്ടിച്ചെടുക്കുന്നതാണ് ഇയാളുടെ രീതി. പാലാ ഡി.വൈ.എസ്.പി തോമസ് എ.ജെ,…

    Read More »
  • Movie

    മണിച്ചേട്ടന്‍ വാങ്ങി തന്ന ഓട്ടോ മരണശേഷം വീട്ടുകാര്‍ തിരികെ കൊണ്ടുപോയി ; രേവത് പറയുന്നത് കേട്ടോ?

    കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി സൗജന്യമായി ഓട്ടോ സര്‍വീസ് നടത്തുന്ന തൃശൂര്‍ സ്വദേശിയാണ് രേവത്. എഴുപതിനായിരം രൂപക്കടുത്ത് തന്റെ ഓട്ടോ കടത്തിലായിരുന്ന സമയത്താണ് രേവതിന് ഒരു ലക്ഷം രൂപ ലോട്ടറിയടിക്കുന്നത് എന്നാല്‍ അതില്‍ നിന്നും ലഭിച്ച പൈസ മുഴുവന്‍ കാന്‍സര്‍ രോഗിക്ക് നല്‍കുകയാണ് ആ ചെറുപ്പക്കാരന്‍ ചെയ്തത്. തന്നെ നേരില്‍ കാണാന്‍ നടന്‍ കലാഭവന്‍ മണി ആഗ്രഹിച്ചിരുന്നെന്നും ആരെയും തനിക്ക് കാണേണ്ട എന്നാണ് ആദ്യം മറുപടി പറഞ്ഞതെന്നും രേവത് പറഞ്ഞു. പിന്നീട് മണി തന്നെ നേരിട്ട് വിളിപ്പിച്ചുവെന്നും തന്റെ കയ്യില്‍ നിന്നും 2900 രൂപയുടെ ലോട്ടറി വാങ്ങിയിട്ട് 5000 രൂപ നല്‍കിയെന്നും ബിഹൈന്‍ഡ്വുഡ്സിനോട് സംസാരിക്കവെ രേവത് പറഞ്ഞു. ‘മണിച്ചേട്ടനെ ഞാനൊരു ദൈവത്തെ പോലെയാണ് കാണുന്നത്. മലയാള സിനിമയില്‍ എന്നെ കാണാന്‍ ആഗ്രഹിച്ച ഒരു വ്യക്തി മണിച്ചേട്ടന്‍ മാത്രമാണ്. ആമ്പലൂര്‍ എന്ന സ്ഥലത്ത് ലോട്ടറി വിറ്റ് നടക്കുന്ന സമയത്ത് ഒരു ചേട്ടന്‍ കാറില്‍ വന്ന് എന്റെ കയ്യില്‍ നിന്നും ടിക്കറ്റ് വാങ്ങിയിട്ട് പറഞ്ഞു, മോന്‍…

    Read More »
  • Crime

    പോക്സോ കേസിലെ പിടികിട്ടാപ്പുള്ളിയായ തമിഴ്നാട് സ്വദേശിയെ നാഗർകോവിൽനിന്ന് മേലുകാവ് പോലീസി പൊക്കി

    പാലാ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ ജയൻ(52) എന്നയാളെയാണ് മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2013 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോവുകയായിരുന്നു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ഒളിവിൽ പോയ പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയതിനൊടുവിലാണ് ഇയാളെ നാഗർകോവിൽ നിന്നും പിടികൂടുന്നത്. പാലാ ഡി.വൈ.എസ്.പി തോമസ് എ.ജെ, മേലുകാവ് സ്റ്റേഷൻ എസ്.എച്ച്. ഓ രഞ്ജിത്ത് കെ. വിശ്വനാഥ്,എസ്.ഐ മനോജ് കുമാർ, സി.പി.ഓ അനൂപ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.

    Read More »
  • Crime

    കോട്ടയത്തെ ബിഎസ്പി പ്രാദേശിക നേതാവിന്റെ കൊലപാതകം: അയൽവാസികളായ രണ്ടു പേർ കസ്റ്റഡിയിൽ

    കോട്ടയം: അയർക്കുന്നത്ത് ബിഎസ്പി പ്രാദേശിക നേതാവിന്റെ കൊലപാതകം മുൻ വൈരാഗ്യത്തെ തുടർന്നുണ്ടായ തർക്കത്തെ തുടർന്നെന്നു സൂചന. തലയ്ക്ക് ഹെൽമറ്റ് ഉപയോഗിച്ചേറ്റ അടിയും, വയറിലേറ്റ കുത്തുമാണ് മരണ കാരണമെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശ വാസികളായ ലാലു, സിബി എന്നിവരെ അയർക്കുന്നം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ആർ.മധു കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെയാണ് അയർക്കുന്നം വന്നല്ലൂർക്കര കോളനിയിൽ ഷൈജു ഇലവുങ്കലിനെ (49) പ്രദേശത്തെ മറ്റൊരു വീടിനു സമീപത്തു മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ടാണ് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇരുവരെയും ചോദ്യം ചെയതിൽ നിന്നും കുറ്റം സമ്മതിച്ചതായാണ് സൂചന. ശനിയാഴ്ച രാത്രി 11 മണിയ്ക്കു ശേഷമാണ് സംഭവം ഉണ്ടായതെന്നാണ് പൊലീസ് നൽകുന്ന സൂചന. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപമാണ് ലാലുവിന്റെ വീട്. ലാലുവിന്റെ വീടിന് സമീപത്തു കൂടി ഷൈജുവിന്റെ വീട്ടിലേയ്ക്കു പോകാം. അയർക്കുന്നത്ത് പോസ്റ്റർ ഒട്ടിച്ച ശേഷം ഷൈജു വീട്ടിലേയ്ക്കു മടങ്ങിയത് ഈ ഇടവഴിയിലൂടെയാണ് എന്നു പൊലീസ് പറയുന്നു.…

    Read More »
  • Local

    എസ്എഫ്ഐ ആക്രമണം അപലപനീയം; ഏഷ്യാനെറ്റ് ന്യൂസിന് പിന്തുണയുമായി നിരവധി പേർ

    നർകോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ് എന്ന റോവിങ് റിപ്പോർട്ടിൽ വ്യാജ വാർത്ത നൽകിയെന്ന പേരിൽ സി പി എം ആരോപണം കടുക്കുകയാണ്. ഇതിനിടെ കഴിഞ്ഞ ദിവസം എസ്എഫ്ഐ ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി ഓഫീസിലേക്ക് പ്രതിഷേധവുമായെത്തി. രാത്രി സമയത്ത് ജീവനക്കാരുടെ ജോലിയെ പോലും തടസം ചെയ്തു കൊണ്ടാണ് പ്രവർത്തകർ എത്തിയതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് പറയുന്നത്. ഒരു വാർത്ത വ്യാജമാണെന്ന ആരോപണം മാത്രം കൊണ്ട് എസ്എഫ്ഐ നടത്തിയ പ്രവർത്തി അപലപനീയമെന്നാണ് പലരും പറയുന്നത്. സംഭവത്തിൽ കെ യു ഡബ്ല്യൂ ജെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. സിപിഎം പ്രതിഷേധങ്ങൾ കൂടിയതോടെ ഏഷ്യാനെറ്റ് ന്യൂസിന് പിന്തുണയുമായി നിരവധി പേരാണെത്തുന്നത്. ജനാധിപത്യത്തിന്റെ കറുത്ത മുഖമാണ് എസ്എഫ്ഐ പ്രതിഷേധമെന്നാണ് കെസി വേണുഗോപാൽ പറഞ്ഞത്. ഭയപ്പെടുത്താനുള്ള ശ്രമമാണെന്നും വിരട്ടൽ ശ്രമം അംഗീകരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അഭിപ്രായപ്പെട്ടു. തൃക്കാക്കര എംഎൽഎ ഉമ തോമസ് ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസ് സന്ദർശിച്ചു. പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യയും രാഷ്ട്രീയ സാമൂഹിക രംഗത്തുള്ള…

    Read More »
  • Kerala

    പനി കിടക്കയിലായി കേരളം വിറയ്ക്കുന്നു… ഒപ്പം കൊടുംചൂടും; പനിക്കൊപ്പം ആഴ്ചകൾ നീളുന്ന ചുമയും ശ്വാസകോശ പ്രശ്നങ്ങളും

    കോഴിക്കോട്: ഇൻഫ്ലുവൻസ വകഭേദമായ H3N2 പടരാതിരിക്കാൻ മുൻകരുതൽ എടുക്കണമെന്ന് ഐസിഎംആർ. രോഗലക്ഷണം ഉള്ളവർ മാസ്ക് ധരിക്കണം, പൊതു സ്ഥലങ്ങളിൽ തുപ്പരുത്, സാമൂഹിക അകലം പാലിക്കണം, രോഗലക്ഷണങ്ങൾ ഉള്ളവർ പൊതുസ്ഥലങ്ങളിലേക്ക് പോകരുത് തുടങ്ങിയ നിർദ്ദേശങ്ങൾ ആണ് ഐസിഎംആർ നൽകിയത്. അതേ സമയം പനിയും ചുമയും ബാധിച്ച് ചികിത്സയ്ക് എത്തുന്നവർക്ക് ആന്റിബയോട്ടിക്ക് നൽകുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഡോക്ടർമാർക്ക് നിർദേശം നൽകി. ഇൻഫ്ലുവൻസ രോഗത്തിന് ആന്റിബയോട്ടിക് ആവശ്യമില്ലാത്തതിനാൽ രോഗം സ്ഥിരീകരിച്ച ശേഷം മാത്രമേ ആന്റിബയോട്ടിക് നൽകാവൂ എന്നാണ് നിർദേശം. അതേസമയം H3N2 ഇൻഫ്ലുവൻസ ദില്ലിയിൽ ഉൾപ്പെടെ വ്യാപകമാകുമ്പോൽ കേരളത്തിലും കുറവില്ലതെ സമാന ലക്ഷണങ്ങളോട് കൂടിയ പനിയും ചുമയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇന്നലെ മാത്രം 8245 പേരാണ് ചികിത്സ തേടിയത്. 117 പേരെ അഡ്മിറ്റ് ആക്കി. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ആണ് ഭൂരിഭാഗം കേസുകളും. മൂന്ന് ജില്ലകളിലും ആയിരത്തിന് മുകളിൽ ആണ് ഇന്നലെ ചികിത്സ തേടിയ പനി രോഗികളുടെ എണ്ണം. ആഴ്ചകൾ നീണ്ട്…

    Read More »
  • LIFE

    “ആശുപത്രിവാസം കഴിഞ്ഞ് ഇന്ന് പുതിയ സിനിമയിൽ ജോയിൻ ചെയ്തു… ” ആരോ​ഗ്യനിലയിൽ പുരോ​ഗതി നേടി സിനിമാ തിരക്കുകളിലേക്ക് വീണ്ടും മടങ്ങി കോട്ടയം നസീർ

    ചലച്ചിത്ര നടനും മിമിക്രി താരവുമായ കോട്ടയം നസീറിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് വലിയ വാർത്ത ആയിരുന്നു. ആൻജിയോഗ്രാം പരിശോധനയ്‍ക്ക് വിധേയനാക്കിയ നസീറിന് ആൻജിയോപ്ലാസ്റ്റിയും ചെയ്‍തു. നിലവിൽ ആരോ​ഗ്യനിലയിൽ പുരോ​ഗതി നേടി സിനിമാ തിരക്കുകളിലേക്ക് വീണ്ടും മടങ്ങുകയാണ് നടൻ. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. തന്നെ ചികിത്സിച്ച ഡോക്ടർമാർക്കും നഴ്‌സുമാർക്കും പ്രാർത്ഥിച്ചവർക്കും നസീർ നന്ദി പറയുകയും ചെയ്‌തു. “ആശുപത്രിവാസം കഴിഞ്ഞ് ഇന്ന് പുതിയ സിനിമയിൽ ജോയിൻ ചെയ്തു…എന്നെ ചികിൽസിച്ച കാരിതാസ് ഹോസ്പിറ്റലിലെ ഡോക്ടർമാർക്കും… പരിചരിച്ച നഴ്‌സുമാർക്കും എന്റെ അസുഖ വിവരം ഫോണിൽ വിളിച്ചു അന്ന്വേഷിക്കുകയും….. വന്നു കാണുകയും….. എനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്ത എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി”, എന്നാണ് കോട്ടയം നസീർ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്.   View this post on Instagram   A post shared by kottayamnazeer (@kottayamnazeer) ഫെബ്രുവരി 27ന് ആയിരുന്നു നെഞ്ചുവേദനയെ തുടർന്ന് കോട്ടയം നസീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോട്ടയം…

    Read More »
  • LIFE

    ഉണ്ണി മുകുന്ദന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ മാളികപ്പുറത്തിന്റെ മേക്കിം​ഗ് വീഡിയോ പുറത്ത്; ഗംഭീര സംഘട്ടന രം​ഗങ്ങളും ​ഗാനങ്ങളും ചിത്രീകരിക്കുന്നതി​ന്റെ വീഡിയോ കാണാം

    കഴിഞ്ഞ വർഷം ഡിസംബറിലാണ് റിലീസ് ചെയ്തതെങ്കിലും പുതുവർഷത്തിലും മികച്ച പ്രതികരണം നേടി പ്രദർശനം തുടർന്ന ചിത്രമാണ് ‘മാളികപ്പുറം’. വിഷ്ണു ശശിശങ്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മാളികപ്പുറത്തിൽ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും നിറഞ്ഞാടിയപ്പോൾ, അത് പ്രേക്ഷകർക്ക് പുത്തൻ അനുഭവമായി മാറി. ഉണ്ണി മുകുന്ദൻ എന്ന നടന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റും മാളികപ്പുറം തന്നെ. ഇപ്പോഴിതാ 100 കോടി ക്ലബ്ബ് ചിത്രമായ മാളികപ്പുറത്തിന്റെ മേക്കിം​ഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മാളികപ്പുറത്തിലെ പ്രധാന രം​ഗങ്ങൾ ഉൾക്കൊള്ളിച്ചാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. സിനിമയിലെ അവസാന ഭാ​ഗത്തുള്ള ​ഗംഭീര സംഘട്ടന രം​ഗങ്ങൾ ചിത്രീകരിക്കുന്നതിലെ വെല്ലുവിളികളും ​ഗാനങ്ങൾ ചിത്രീകരിക്കുന്നതുമെല്ലാം വീഡിയോയിൽ ​ദൃശ്യമാണ്. പിന്നാലെ നിരവധി പേരാണ് രം​ഗത്തെത്തിയത്. ‘​ഗുഡ് വർക്ക്.. ​ഗുഡ് റിസൾട്ട്, ഒരു സിനിമ ചെയ്യുമ്പോൾ ഓരോ വ്യക്തിയും തങ്ങളുടെ ഹൃദയവും ആത്മാവും അതിൽ വയ്ക്കുന്നു. മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ, പരിശ്രമങ്ങളുടെ പടി കയറി ചരിത്രവിജയത്തിന്റെ മല ചവിട്ടിയ കാഴ്ച്ചകൾ’, എന്നിങ്ങനെ പോകുന്നു കമന്റുകൾ. 2022 ഡിസംബര്‍…

    Read More »
Back to top button
error: