Month: March 2023

  • India

    പെണ്‍കുട്ടിയോട് പൊലീസുകാരന്‍ അതിക്രമം നടത്തിയ സംഭവം: സുഹൃത്തായ പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റാൻ ശ്രമിച്ചതെന്ന്, വിചിത്ര വിശദീകരണവുമായി മധ്യപ്രദേശ് പൊലീസ്

    ഭോപ്പാൽ: വഴിയരികിൽ നിന്ന പെൺകുട്ടിയോട് പൊലീസുകാരൻ അതിക്രമം നടത്തിയ സംഭവത്തിൽ വിചിത്ര വിശദീകരണവുമായി മധ്യപ്രദേശ് പൊലീസ്. പൊലീസ് ഉദ്യോസ്ഥൻറെ സുഹൃത്തായ പെൺകുട്ടിയെ ബൈക്കിൽ കയറ്റാൻ ശ്രമിച്ചതാണ് സംഭവമെന്നാണ് മധ്യപ്രദേശ് പൊലീസിൻറെ വിശദീകരണം. പെൺകുട്ടിയെ പൊലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിക്കാൻ ശ്രമിച്ചതായുള്ള ദൃശ്യങ്ങൾ പ്രചരിച്ചത് വലിയ ചർച്ചയായതിന് പിന്നാലെയാണ് പൊലീസിൻറെ വിശദീകരണമെത്തുന്നത്. റോഡരികിൽ നിൽക്കുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ പൊലീസ് ഉദ്യോസ്ഥൻ ശ്രമിക്കുന്നെന്ന പേരിലുള്ള ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. പൊലീസുകാരനിൽ നിന്ന് കുതറിമാറാൻ പല തവണ പെൺകുട്ടി ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. പെൺകുട്ടിയും പൊലീസ് ഉദ്യോഗസ്ഥനും സുഹൃത്തുക്കളാണെന്ന് മധ്യപ്രദേശ് പൊലീസ് പറഞ്ഞു. പെൺകുട്ടി മദ്യപിച്ചിരുന്നുവെന്നതിനാൽ ബൈക്കിൽ കൊണ്ടുവിടാനായി ശ്രമിച്ചതാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ഭോപ്പാൽ അഡ‍ീ. ഡിസിപി സ്നേഹി മിശ്ര വ്യക്തമാക്കി. എങ്കിലും പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന കാരണത്താൽ വകുപ്പ് തല അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടുണ്ട്. പെൺകുട്ടി മൊഴി എഴുതി നൽകിയിട്ടുണ്ടെന്നും സംഭവത്തിൽ പരാതി നൽകിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. എന്നാൽ ദൃശ്യങ്ങളെ…

    Read More »
  • Crime

    കട്ടപ്പനയിൽ വീണ്ടും ഓൺലൈൻ പേയ്മെ​ന്റ് തട്ടിപ്പ്; വസ്ത്ര വ്യാപാര സ്ഥാപനത്തിൽനിന്ന് വസ്ത്രം വാങ്ങി പണം അക്കൗണ്ടിൽ നിക്ഷേപിച്ചെന്ന് പറഞ്ഞ് യുവതി മുങ്ങി

    കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ വീണ്ടും ഓൺലൈൻ പേയ്മെൻറ് തട്ടിപ്പ്. പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിന്നും വസ്ത്രം വാങ്ങിയ ശേഷം പണം അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് പറഞ്ഞ് യുവതി മുങ്ങി. കട്ടപ്പന ടൗണിലെ ഹൗസിംഗ് ബോർഡ് ഷോപ്പിംഗ് കോംപ്ലക്സിനുള്ളിൽ പ്രവർത്തിക്കുന്ന എറണാകുളം ടെക്സ്റ്റൈൽസ് എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്. മൂന്നാം തിയതിയായിരുന്നു സംഭവം. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥയാണെന്ന് സ്വയം പരിചയപ്പെടുത്തിയ യുവതി 2148 രൂപയുടെ സ്ത്രീകൾ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ വാങ്ങി. തുടർന്ന് കടയിലുണ്ടായ ഓൺലൈൻ പേയ്മെ​ന്റ് സ്കാനർ വഴി പണം അയച്ചിട്ടുണ്ടെന്ന് പറഞ്ഞ ശേഷം യുവതി കടയില്‍ നിന്ന് പോവുകയായിരുന്നു. കടയടക്കുന്ന സമയത്ത് കണക്ക് പരിശോധിച്ചപ്പോൾ പണം കുറവുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതി അയച്ച പണം കിട്ടിയിട്ടില്ലെന്ന് മനസ്സിലായത്. സാങ്കേതിക പ്രശ്നമാണെന്ന് കരുതി രണ്ടു ദിവസം കാത്തെങ്കിലും പണം അക്കൗണ്ടിൽ വരാതായതോടെയാണ് നടന്നത് തട്ടിപ്പാണെന്ന് മനസ്സിലായത്. ഇതേത്തുടർന്ന് കടയുടമ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസിൽ പരാതി…

    Read More »
  • Crime

    ഇടുക്കി ശാന്തൻപാറയിൽ തോട്ടം തൊഴിലാളിയെ വനിത ഗ്രാമപഞ്ചായത്ത് അംഗത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി

    ശാന്തന്‍പാറ: ഇടുക്കി ശാന്തൻപാറയിൽ തോട്ടം തൊഴിലാളിയെ വനിത ഗ്രാമപഞ്ചായത്ത് അംഗത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. അടുപ്പിൽ തീയൂതുന്ന ഇരുമ്പ് പൈപ്പു കൊണ്ടായിരുന്നു മർദ്ദനം. പന്നിയാർ സ്വദേശി സുധാകരനാണ് പരിക്കേറ്റത്. പന്നിയാർ സ്വദേശിയായ സുധാകരന് സമീപത്തെ തോട്ടം ഉടമയായ പീറ്റർ 9000ത്തോളം രൂപ പണിക്കൂലിയായി നൽകാൻ ഉണ്ടായിരുന്നു. പണം ലഭിക്കാതായതോടെ തോട്ടത്തിലെ ചില പണിയായുധങ്ങൾ സുധാകരൻ എടുത്തു കൊണ്ടു പോയി. ശാന്തൻപാറ പൊലീസിൽ പരാതിയും നൽകി. സംഭവത്തില്‍ പഞ്ചായത്ത് അംഗമായ നിർമ്മല ദേവി മധ്യസ്ഥം വഹിക്കാൻ എത്തുകയും സുധാകരന് പണം വാങ്ങി നൽകുമെന്ന് ഉറപ്പ് നൽകുകയുമായിരുന്നു. ഇതോടെ പണിയായുധങ്ങൾ സുധാകരന്‍ നിർമ്മലാ ദേവിയെ ഏൽപ്പിച്ചു. ഒരു വർഷം കഴിഞ്ഞിട്ടും പണം ലഭിക്കാതായതോടെ കഴിഞ്ഞ ദിവസം ഇദ്ദേഹം വീണ്ടും പണം ആവശ്യപ്പെട്ടു. അപ്പോഴാണ് താൻ നിർമ്മല ദേവിയെ ഏൽപ്പിച്ച പണിയായുധങ്ങൾ ഉടമക്ക് കിട്ടിയിട്ടില്ലെന്നറിഞ്ഞത്. ഇതേക്കുറിച്ച് ചോദിച്ചതിനെ തുടർന്നാണ് ഗ്രാമപഞ്ചായത്ത് അംഗം നിർമ്മലയും ഭർത്താവും വേൽമുരുകനും മറ്റ് മൂന്നു പേരും രാത്രി…

    Read More »
  • Crime

    ഗോമാംസം കൈവശംവച്ചെന്ന് ആരോപിച്ച് ബിഹാറില്‍ ആള്‍ക്കൂട്ടക്കൊല; 3 പേര്‍ അറസ്റ്റില്‍

    പട്‌ന: ഗോമാംസം കൈവശം വച്ചുവെന്നാരോപിച്ച് അന്‍പത്തഞ്ചുകാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ബിഹാറിലെ സാരന്‍ ജില്ലയിലെ ജോഗിയ ഗ്രാമത്തിലാണ് സംഭവം. സിവാന്‍ ജില്ലയിലെ ഹാസന്‍പുര്‍ സ്വദേശിയാണ് കൊല്ലപ്പെട്ട നസീം ഖുറേഷി (55). നസീം ഖുറേഷിയും ബന്ധുവായ ഫിറോസ് ഖുറേഷിയും ബന്ധുക്കളെ സന്ദര്‍ശിക്കാനായി ജോഗിയ ഗ്രാമത്തിലെത്തിയപ്പോഴായിരുന്നു ആക്രമണം. ഇവരുടെ സഞ്ചിയില്‍ ഗോമാംസമുണ്ടെന്ന് ആരോപിച്ചാണ് ജനക്കൂട്ടം വളഞ്ഞത്. ആക്രമണത്തിനിടെ ഫിറോസ് ഓടി രക്ഷപ്പെട്ടു. വടികൊണ്ടുള്ള അടിയേറ്റ് അവശനായ നസീമിനെ മര്‍ദിച്ചവര്‍ തന്നെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പോലീസ് നസീമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവവുമായി ബന്ധപ്പെട്ട് സുശീല്‍ സിങ്, ഉജ്വല്‍ ശര്‍മ്മ, രവി സാഹ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവരെ കണ്ടെത്താനായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.

    Read More »
  • Crime

    മാസങ്ങളോളം നാട്ടുകാരുടെ ഉറക്കം കെടുത്തി; അടയ്ക്ക മോഷ്ടാവ് പിടിയില്‍

    കോഴിക്കോട്: മാസങ്ങളോളമായി നാട്ടുകാരുടെ ഉറക്കം കെടുത്തിയ അടയ്ക്ക മോഷ്ടാവായ യുവാവ് പിടിയില്‍. കൂടത്തായി സ്വദേശി അബ്ദുള്‍ ഷമീര്‍ ആണ് പിടിയിലായത്. ഓമശേരി, ചളിക്കോട് തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളില്‍ ഉണക്കി സൂക്ഷിച്ചിരുന്ന കൊട്ടടയ്ക്ക മോഷ്ടിക്കപ്പെടുന്നത് പതിവായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇന്നു രാവിലെ മോഷ്ടിച്ച അടയ്ക്കയുമായി മുക്കത്ത് വില്‍പന നടത്താനെത്തിയപ്പോഴാണ് പ്രതി പിടിയിലായത്. ഓമശേരിയില്‍ വച്ച് മോഷ്ടിച്ച അടയ്ക്കയുമായി വരുന്നതിനിടെ പ്രതി നാട്ടുകാരുടെ മുന്‍പില്‍പെട്ടെങ്കിലും ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ മുക്കം, മണാശേരി, ഓമശേരി തുടങ്ങിയ സ്ഥലങ്ങളില്‍ പണിനടക്കുന്ന ആളൊഴിഞ്ഞ ബഹുനില കെട്ടിടങ്ങളുടെ മുകളില്‍ ആയിരുന്നു ഇയാളുടെ താമസം. മോഷണം നടന്ന വീടുകളിലും മോഷണമുതല്‍ വില്‍പന നടത്തിയ കടകളിലും പ്രതിയുമായി തെളിവെടുപ്പ് നടത്തുമെന്നും കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കുമെന്നും കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ പി.ചന്ദ്രമോഹന്‍ പറഞ്ഞു. താമരശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

    Read More »
  • LIFE

    എസ്.പി. വെങ്കിടേഷ് ഈണമിട്ട ‘കിട്ടിയാൽ ഊട്ടി’ മ്യൂസിക് വീഡിയോ സൂപ്പർ ഹിറ്റ് – വീഡിയോ

    ♦ അജയ് തുണ്ടത്തിൽ മെലഡിയുടെ രാജാവ് എസ്.പി വെങ്കിടേഷ് ഒരിടവേളയ്ക്കു ശേഷം ഈണമിട്ടിരിക്കുന്ന ‘കിട്ടിയാൽ ഊട്ടി’ എന്ന മ്യൂസിക് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി. ‘ കിലുക്കം, വെട്ടം തുടങ്ങിയ സിനിമകളെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ഊട്ടിയിലെ വിക്ടോറിയൻ കോട്ടേജിനുള്ളിലെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കൊച്ചിയിൽ നിന്നും വിളിച്ചു വരുത്തിയ അഭിനയമോഹിയായ പെൺകുട്ടിയെ, അഭിനയിപ്പിക്കാൻ പറ്റാതെ രണ്ട് സംവിധാന സഹായികൾ പറഞ്ഞു വിടുന്നിടത്താണ് ‘കിട്ടിയാൽ ഊട്ടി’ ആരംഭിക്കുന്നത്. അതേസമയം അവിടേയ്ക്കു വരുന്ന സംവിധായകൻ, യഥാർത്ഥ നായിക അവളാണന്ന് തെറ്റിദ്ധരിക്കുന്നു. എന്നാൽ സംവിധാന സഹായികൾ തെരഞ്ഞടുത്ത നായിക അടുത്ത ദിവസത്തെ ഷൂട്ടിംഗിലേക്ക് തയ്യാറെടുക്കുന്നു. ആ തെറ്റിദ്ധാരണയുടെ ഒരു ദിവസം പ്രമേയമാക്കി ആവിഷ്കരിച്ചതാണ് ‘കിട്ടിയാൽ ഊട്ടി.’ ജോ ജോസഫാണ് വീഡിയോയുടെ സംവിധായകൻ. നായക കഥാപാത്രമായ മൈക്കിളിനെ അവതരിപ്പിച്ചിരിക്കുന്നതും സംവിധായകൻ തന്നെ. ഒപ്പം അമര രാജ, ക്ലെയർ സാറ മാർട്ടിൻ, അനുമോദ് പോൾ, സുഹാസ് പാട്ടത്തിൽ, അളഗ റെജി എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രഹണം നിർവ്വഹിച്ചത് ബ്രിട്ടീഷ് സിനിമകളിലൂടെ പ്രശസ്തയായ…

    Read More »
  • Crime

    ഹോളി ആഘോഷത്തിനിടെ ജപ്പാന്‍ യുവതിക്കുനേരെ അതിക്രമം; എംബസിയെ സമീപിച്ച് പോലീസ്

    ന്യൂഡല്‍ഹി: ഹോളി ആഘോഷത്തിനിടെ ജപ്പാനില്‍നിന്നുള്ള യുവതിയെ ഒരുസംഘം അക്രമികള്‍ കടന്നുപിടിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ സംഭവത്തില്‍ വ്യാപക പ്രതിഷേധം. സാമൂഹ്യ മാധ്യമങ്ങളിലാണ് വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. ഡല്‍ഹിയിലാണ് സംഭവം നടന്നതെന്നാണ് സൂചന. എന്നാല്‍ പ്രചരിക്കുന്ന വീഡിയോ പഴയതാണോ എന്ന സംശയവുമുണ്ട്. ഒരു സംഘം അക്രമികള്‍ യുവതിയെ കടന്നുപിടിച്ച് നിറങ്ങള്‍ വാരിപ്പൂശുന്നതും തലയിലേക്ക് മുട്ടയെറിയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ തന്നെ കടന്നു പിടിക്കുന്ന വ്യക്തിയെ യുവതി അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളുടെ ആധികാരികത പരിശോധിക്കുമെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. ഇത്തരമൊരു സംഭവം നടന്നിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്. അതോ പഴയ വീഡിയോ പ്രചരിച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്. യുവതിയെ തിരിച്ചറിയാന്‍ എംബസിയെ സമീപിച്ചതായും ഡല്‍ഹി പോലീസ് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മിഷനും ഇടപെട്ടിട്ടുണ്ട്. സംഭവം അന്വേഷിച്ച് കേസെടുക്കാന്‍ ഡല്‍ഹി പോലീസിന് കമ്മിഷന്‍ നിര്‍ദേശം നല്‍കി.

    Read More »
  • India

    ത്രിപുര സന്ദര്‍ശനത്തിനിടെ എളമരം കരീം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എംപിമാര്‍ക്കു നേരെ ആക്രമണം

    അഗര്‍ത്തല: ത്രിപുരയില്‍ സന്ദര്‍ശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ സംഘത്തിനു നേരെ ആക്രമണം. സിപിഎം രാജ്യസഭാ കക്ഷിനേതാവ് എളമരം കരീമിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് സന്ദര്‍ശനം നടത്തിയത്. നേതാക്കളെ ദേഹോപദ്രവത്തിന് ശ്രമിച്ചെന്നും വാഹനങ്ങള്‍ അടിച്ചു തകര്‍ത്തെന്നുമാണ് പരാതി. സംഭവത്തില്‍ പോലീസ് കാര്യമായി ഇടപെട്ടില്ലെന്നും എംപിമാര്‍ ആരോപിച്ചു. ത്രിപുരയിലെ സംഘര്‍ഷ മേഖലകളാണ് ഇടത്, കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിക്കുന്നത്. ബിശാല്‍ഗഡ് നിയമസഭാ മണ്ഡലം സന്ദര്‍ശിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ജനങ്ങളുമായി സംസാരിക്കുന്നതിനിടയില്‍ ഒരുകൂട്ടം ആളുകള്‍ എത്തി ആക്രമിക്കുകയായിരുന്നെന്നാണ് നേതാക്കള്‍ പറയുന്നത്. ബിജെപി പ്രവര്‍ത്തകരാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് എംപിമാര്‍ ആരോപിച്ചു. ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ വിവിധ ഇടങ്ങളില്‍ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സംഘര്‍ഷ മേഖലകള്‍ സന്ദര്‍ശിക്കാനാണ് പ്രതിപക്ഷ എംപിമാര്‍ ത്രിപുരയില്‍ എത്തിയത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനൊടുവില്‍ ത്രിപുര ഗവര്‍ണറെയും എംപിമാര്‍ കാണുന്നുണ്ട്. ”ബിസാല്‍ഗാഡ്, മോഹന്‍പുര്‍ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ പ്രതിപക്ഷ നോതാക്കളെ ബിജെപി ഗുണ്ടകള്‍ ആക്രമിച്ചു. നേതാക്കള്‍ക്ക് ഒപ്പമുണ്ടായിരുന്ന പൊലീസ് മൗനം പാലിക്കുകയാണ് ചെയ്തത്.…

    Read More »
  • Crime

    കോട്ടയം കാരിത്താസിലെ ബാറിലുണ്ടായ തർക്കത്തെത്തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: ഒളിവിലായിരുന്ന കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ

    കോട്ടയം: ഏറ്റുമാനൂരിൽ ബാറിൽ ഉണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന കുപ്രസിദ്ധ ഗുണ്ടയെ പോലീസ് അറസ്റ്റ് ചെയ്തു. പേരൂർ തെളളകം ഭാഗത്ത് വലിയവീട്ടിൽ ജോസ് മകൻ ബുദ്ധലാൽ (25) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് കാരിത്താസിലുള്ള ബാറിനുള്ളിൽ വച്ച് തെള്ളകം സ്വദേശിയായ യുവാവിനെ ചീത്ത വിളിക്കുകയും ഇടിക്കുകയും തുടർന്ന് വെളിയിൽ ഇറങ്ങിയ ഇയാളെ കൂട്ടമായി മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. അഞ്ചാം തീയതിയായിരുന്നു കേസി നാസ്പദമായ സംഭവം. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് ഒളിവിൽ പോവുകയും ചെയ്തു. പ്രതികളിൽ ഒരാളായ സതീഷിനെ ഏറ്റുമാനൂർ പോലീസ് കഴിഞ്ഞദിവസം പിടികൂടിയിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശക്തമായ തിരച്ചിലിനൊടുവിലാണ് ബുദ്ധലാലിനെ എറണാകുളത്തു നിന്നും പിടികൂടുന്നത്. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് അബ്രഹാം വർഗീസ്, എസ്.ഐ പ്രശോഭ്, സി.പി.ഓ മാരായ സെയ്‌ഫുദ്ദീൻ, ഡെന്നി പി.ജോയ്, അനൂപ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ബുദ്ധലാലിന് ഏറ്റുമാനൂർ,…

    Read More »
  • Kerala

    പള്ളി തർക്കത്തിലെ നിയമ നിർമ്മാണത്തിനെതിരെ എതിർപ്പ്; ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി

    കോട്ടയം: പള്ളി തർക്കത്തിലെ നിയമ നിർമ്മാണത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കണ്ട് എതിർപ്പറിയിച്ച് ഓർത്തഡോക്സ് പക്ഷം. കോട്ടയത്തെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച. സഭാ സെക്രട്ടറി ബിജു ഉമ്മൻ,സിനഡ് സെക്രട്ടറി മെത്രാപ്പോലീത്ത അത്മായ സെക്രട്ടറി റോണി വർഗീസ് എന്നിവരടങ്ങുന്ന സഭാ പ്രതിനിധികളാണ് പാർട്ടി സെക്രട്ടറിയെ കണ്ടത്. നിലപാട് പാർട്ടി സെക്രട്ടറിയെ അറിയിച്ചതായി ഓർത്തഡോക്സ് സഭ വിശദമാക്കി. കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടു. സഭാതർക്കത്തിൽ നിയമനിർമാണത്തിനൊരുങ്ങുന്ന സർക്കാർ നീക്കത്തിനെതിരെ ഞായറാഴ്ച പള്ളികളിൽ ഓര്‍ത്തഡോക്സ് സഭ പ്രതിഷേധ ദിനം ആചരിക്കും. തീരുമാനത്തിനെതിരെ തിങ്കളാഴ്ച തലസ്ഥാനത്ത് വൈദികരുടെ ഉപവാസ പ്രതിഷേധം നടക്കും. മുൻപും സര്‍ക്കാര്‍ ഈ വിഷയത്തില്‍ നിയമ നിര്‍മാണ സാധ്യത പരിഗണിച്ചിരുന്നെങ്കിലും ഓര്‍ത്തഡോക്‌സ് വിഭാഗം വലിയ എതിര്‍പ്പ് വ്യക്തമാക്കിയതിന് പിന്നാലെ തീരുമാനത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ആരാധനാ സ്വാതന്ത്ര്യവും പള്ളിയുടെ ഉടമസ്ഥാവകാശവും രണ്ടായി കണക്കാക്കിയുള്ള നിയമ നിർമ്മാണത്തിനാണ് സർക്കാർ ശ്രമിക്കുന്നത്. സുപ്രീംകോടതി വിധി മറികടക്കാതെ പരമാവധി രമ്യതയിൽ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്…

    Read More »
Back to top button
error: