Month: March 2023

  • Movie

    സുരേഷ് ഗോപിയുടെ ‘തമിഴരശ’നും സേതുവിൻ്റെ തിരക്കഥയിൽ മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘ഖജുരാഹോ ഡ്രീംസും’ വരുന്നു

    സിനിമ സുരേഷ് ഗോപി അഭിനയിക്കുന്ന തമിഴ് ചിത്രം ‘തമിഴരശന്‍’ മലയാളികളും കാത്തിരിക്കുന്ന സിനിമയാണ്. വിജയ് ആന്റണിയാണ് ചിത്രത്തിലെ നായകന്‍. മലയാളത്തില്‍ നിന്ന് രമ്യാ നമ്പീശനുമുണ്ട്. പല കാരണങ്ങളാല്‍ റിലീസ് നീണ്ടുപോയ ‘തമിഴരശന്‍’ മാര്‍ച്ച് 31ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നു. ബാബു യോഗേശ്വരന്‍   തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആര്‍.ഡി രാജശേഖര്‍ ഐ.എസ് ഛായാഗ്രാഹണം നിർവ്വഹിക്കുന്നു. ഇളയരാജ സംഗീത സംവിധാനം. എസ്.എൻ.എസ് മൂവീസിന്റെ ബാനറിൽ എസ് കൗസല്യ റാണിയാണ് ചിത്രം നിര്‍മിക്കുന്നത്. മലയാളത്തിലെ പുതിയ തലമുറയിലെ ഏറ്റവും ജനപ്രിയരായ ഒരു സംഘം അഭിനേതാക്കള്‍ ഒന്നിച്ചണിനിരക്കുന്ന ‘ഖജുരാഹോ ഡ്രീംസ്’ പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്നു. അര്‍ജുന്‍ അശോകന്‍, ധ്രുവന്‍, ശ്രീനാഥ് ഭാസി, ഷറഫുദ്ദീന്‍, അതിഥി രവി എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സേതു തിരക്കഥ എഴുതിയ ‘ഖജുരാഹോ ഡ്രീംസ്’ പുതിയ തലമുറയുടെ കാഴ്ച്ചപ്പാടുകള്‍ക്കൊപ്പം അവതരിപ്പിക്കുന്ന ചിത്രമാണ്. സോഹന്‍ സീനുലാല്‍, സാദിഖ്, വര്‍ഷാ വിശ്വനാഥ്, നേഹാ സക്സേന എന്നിവരും പ്രധാന താരങ്ങളാണ്. നവാഗതനായ മനോജ് വാസുദേവാണ്…

    Read More »
  • Crime

    അശ്ലീലം പറഞ്ഞു പരിഹസിച്ചപ്പോള്‍ മുളകുപൊടി വിതറിയ സ്ത്രീയെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു, 3 ഓട്ടോ റിക്ഷാ ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

    കന്യാകുമാരിയില്‍ സ്ത്രീയെ പോസ്റ്റില്‍ കെട്ടിയിട്ട് മർദ്ദിച്ച മൂന്നു ഓട്ടോ റിക്ഷാ ഡ്രൈവര്‍മാര്‍ അറസ്റ്റില്‍. ശശി(47), വിനോദ് (44), വിജയകാന്ത് (37) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മേല്പുറം സ്വദേശിനി കല (35)ആണ് മർദ്ദനത്തിനിരയായത്. ഈ മാസം എട്ടിന് കന്യാകുമാരി അരുമനൈക്ക് സമീപം മേല്പുറം ജംഗ്ഷനിലായിരുന്നു സംഭവം നടന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് മരിച്ച കല മാര്‍ത്താണ്ഡത്ത് മസാജ് സെന്റര്‍ നടത്തുകയാണ്. മേല്പുറം ജംഗ്ഷന്‍ വഴി നടന്ന് പോകുമ്പോള്‍ ഓട്ടോ റിക്ഷാ സ്റ്റാന്‍ഡിലുള്ള ഡ്രൈവര്‍മാര്‍ അവരെക്കുറിച്ച് അശ്ലീലം പറയുന്നത് പതിവായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. ഇത് സഹിക്കാന്‍ വയ്യാതെ കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ കല മുളകുപൊടി പൊതിഞ്ഞ് കയ്യില്‍ സൂക്ഷിച്ചു. ഓട്ടോ റിക്ഷാ ഡ്രൈവര്‍മാര്‍ അശ്ലീലം പറഞ്ഞപ്പോള്‍ സ്ത്രീ കയ്യില്‍ കരുതിയിരുന്ന മുളക് പൊടി വിതറി. ഇതില്‍ പ്രകോപിതരായാണ് ഇവര്‍ അടുത്തുള്ള വൈദ്യുതി പോസ്റ്റില്‍ സ്ത്രീയെ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ഗുണ്ട ദിപിന്‍, അരവിന്ദ്…

    Read More »
  • Movie

    റാണി പത്മിനിയുടെ ആദ്യ മലയാള ചിത്രം, ജോൺപോൾ രചനയും മോഹൻ സംവിധാനവും നിർവ്വഹിച്ച ‘കഥയറിയാതെ’ പ്രദർശനത്തിനെത്തിയിട്ട് 42 വർഷം

    സിനിമ ഓർമ്മ ജോൺപോൾ- മോഹൻ കൂട്ടുകെട്ടിലെ ‘കഥയറിയാതെ’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 42 വർഷം. 1981 മാർച്ച് 11 നാണ് സോമൻ, സുകുമാരൻ, ശ്രീവിദ്യ, റാണി പത്മിനി തുടങ്ങിയവരഭിനയിച്ച ഈ ചിത്രം റിലീസ് ചെയ്‌തത്‌. റാണി പത്മിനിയുടെ ആദ്യ മലയാള ചിത്രമാണിത്. നടൻ സായ്‌കുമാറും ചെറിയൊരു വേഷം ചെയ്‌തു. നിർമ്മാണം എ രഘുനാഥ്. സോമൻ, ശ്രീവിദ്യ ദമ്പതികളുടെ മകൾ റാണി പത്മിനി, മകൻ സായ്‌കുമാർ. ഭാര്യ മരിച്ചു പോയ സുകുമാരൻ (സോമന്റെ സഹപ്രവർത്തകനാണയാൾ) അവരുടെ കുടുംബ സുഹൃത്താവുന്നു. അവരൊന്നിച്ച് ടൂർ പോയ രാത്രിയിൽ അമ്മയോടൊപ്പം അങ്കിളിനെ സംശയകരമായ നിലയിൽ മകൾ കാണുന്നു. മൂവർക്കും ഷോക്കായി ആ സംഭവം. ‘ഡാഡിയോട് പറയരുത്’ എന്ന ഭീഷണി അവൾ വക വയ്ക്കാതായപ്പോൾ അങ്കിൾ അവളെ നശിപ്പിക്കുന്നു. അമ്മ ആത്മഹത്യ ചെയ്‌തു. അങ്കിൾ രോഗിയായി മരിച്ചു. കുടുംബജീവിതത്തിൽ സംഭവിച്ച ഒരു തെറ്റ് പരിഹാരമില്ലാത്ത വലിയൊരു ദുരന്തമായി മാറുന്നു. എം.ഡി രാജേന്ദ്രൻ-ദേവരാജൻ ടീമിന്റെ ഗാനങ്ങളിൽ ‘നിറങ്ങൾ’, ‘പൊട്ടിച്ചിരിക്കുന്ന നിമിഷങ്ങളേ’ ലത…

    Read More »
  • NEWS

    പരമാർത്ഥത്തെ അറിഞ്ഞീടാതെ പരിഹാസത്തെ നടത്തീടരുത്

    വെളിച്ചം   ആ വീട്ടില്‍ ഒരു വിധവയും രണ്ടു കുട്ടികളുമാണ് താമസിച്ചിരുന്നത്. ഗ്രാമാതിര്‍ത്തിയിലുള്ള ഒരു ചെറിയ വീടായിരുന്നു അത്. അവര്‍ വീടിനു പുറത്ത് അധികം ഇറങ്ങാറില്ല. അവരുടെ മക്കളാകട്ടെ മിക്ക ദിവസവും പുറത്ത് കളിക്കുകയും അടുത്ത വീടുകളില്‍ നിന്ന് ഭക്ഷണം വാങ്ങിക്കഴിക്കുകയുമൊക്കെ ചെയ്തിരുന്നു. ഒരു അമ്മ എന്ന നിലയില്‍ മക്കളെ നന്നായി നോക്കാത്ത സ്ത്രീ എന്ന പേര്ദോഷം മക്കളുടെ ഈ പ്രവർത്തികൾ അവര്‍ക്ക് ചാര്‍ത്തിക്കൊടുത്തു. കൂടാതെ, മിക്ക ദിവസവും അവിടേക്ക് മൂന്ന് പുരുഷന്മാര്‍ വരാറുണ്ടായിരുന്നു. മററുള്ളവരുമായി അധികം ഇടപെഴകാത്തതുകൊണ്ടു തന്നെ അവരെ കുറിച്ച് ധാരാളം കിംവദന്തികള്‍ പ്രചരിച്ചിരുന്നു. അവരുടെ സ്വഭാവത്തെ പോലും പലരും ചോദ്യം ചെയ്തു. ഒരു ദിവസം അവര്‍ പലചരക്കുകടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്നു. ആ കടയില്‍ നല്ല തിരക്കുണ്ടായിരുന്നു. കുറച്ചധികം നേരം അവര്‍ക്ക് അവിടെ നില്‍ക്കേണ്ടി വന്നു. ഇതിനിടയില്‍ അവര്‍ക്ക് ബോധക്ഷയമുണ്ടായി. കടയുടെ വരാന്തയില്‍ അവര്‍ വീണു. അവിടെ കൂടി നിന്നവര്‍ അവരെ അടുത്തുള്ള ആശുപത്രിയിലാക്കി. ആശുപത്രിയില്‍ അവരെ…

    Read More »
  • Kerala

    മുൻകൂർ അനുമതിയില്ലാതെ സ്ഥാനമേറ്റെടുത്തതിൽ കാരണം കാണിക്കൽ നോട്ടീസ്; കെടിയു വിസി സിസ തോമസിനെതിരായ നടപടി ശക്തമാക്കി സർക്കാർ

    തിരുവനന്തപുരം: കെടിയു വിസി സിസ തോമസിനെതിരായ നടപടി ശക്തമാക്കി സർക്കാർ. മുൻകൂർ അനുമതിയില്ലാതെ വിസി സ്ഥാനമെറ്റടുത്തതിൽ കാരണം കാണിക്കാൻ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി നോട്ടീസ് നൽകി. സർക്കാർ നൽകിയ പേരുകൾ തള്ളി ഗവർണ്ണർ സിസയെ നിയമിച്ചത് മുതൽ സർക്കാർ ഉടക്കിലായിരുന്നു. സിസാ തോമസിനെ നിയമിച്ച് 5 മാസത്തിന് ശേഷമാണ് ചുമതലയേറ്റതിൽ കാരണം കാണിക്കൽ നോട്ടീസ്. അടുത്തിടെ സിസയെ സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ നിന്നും മാറ്റി പകരം നിയമനം നൽകിയിരുന്നില്ല. ഒടുവിൽ സിസയുടെ പരാതിയിൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തിരുവനന്തപുരത്ത് നിയമിക്കാൻ ഉത്തരവിടുകയായിരുന്നു. സിസയുടെ ഹർജിയിൽ ആണ് ഉത്തരവ്. സിസയെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ സ്ഥാനത്തു നിന്ന് മാറ്റിയിരുന്നു. പകരം നിയമനം നൽകിയിരുന്നില്ല. സിസ തോമസിന് പകരം നിയമിച്ചത് കെടിയു വിസി സ്ഥാനത്ത് നിന്ന് സുപ്രീംകോടതി അയോഗ്യയാക്കിയ ഡോ എം എസ് രാജശ്രീയെയാണ്. സാങ്കേതിക വകുപ്പിൽ സീനിയർ ജോയിൻറ് ഡയറക്ടറായിരിക്കെയാണ് സിസ തോമസിനെ ഗവർണർ കെടിയു വിസിയാക്കിയത്. നിലവിൽ വിസി സ്ഥാനത്ത് തുടരുന്നതിന്…

    Read More »
  • NEWS

    ദുബൈയിലെ സ്വകാര്യ സ്‍കൂളുകളിൽ അടുത്ത അദ്ധ്യയന വർഷം ഫീസ് വർദ്ധിക്കും

    ദുബൈ: ദുബൈയിലെ സ്വകാര്യ സ്കൂളുകളില്‍ അടുത്ത അദ്ധ്യയന വര്‍ഷം ആറ് ശതമാനം വരെ ഫീസ് വര്‍ദ്ധിക്കും. ട്യൂഷന്‍ ഫീസില്‍ മൂന്ന് ശതമാനം മുതല്‍ ആറ് ശതമാനം വരെ വര്‍ദ്ധനവ് വരുത്താന്‍ ദുബൈയിലെ നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‍മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ) അനുമതി നല്‍കി. എമിറേറ്റിലെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയും വിദ്യാഭ്യാസ നിലവാരം കാത്തുസൂക്ഷിച്ചുകൊണ്ട് സ്വകാര്യ സ്‍കൂളുകള്‍ നടത്തിക്കൊണ്ട് പോകാനുള്ള ചെലവും കണക്കാക്കിയാണ് ഫീസ് വര്‍ദ്ധനവിന് അനുമതി നല്‍കിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് കാലത്തെ പ്രതിസന്ധികള്‍ കണക്കിലെടുത്ത് കഴിഞ്ഞ മൂന്ന് വര്‍ഷമായി ദുബൈയിലെ സ്‍കൂളുകളിലെ ഫീസ് ഘടന മാറ്റമില്ലാതെ തുടരുകയായിരുന്നു. നിലവിലുള്ള ഫീസ് വര്‍ദ്ധനവ് സുതാര്യമായ നടപടികളിലൂടെയാണ് കൊണ്ടുവന്നിരിക്കുന്നതെന്നും രക്ഷിതാക്കള്‍ക്ക് ഇക്കാര്യം പരിശോധിച്ച് കുട്ടികളെ പഠിപ്പിക്കുന്നതിന് ആവശ്യമായ സ്‍കൂളുകള്‍ തെരഞ്ഞെടുക്കാമെന്നും കെ.എച്ച്.ഡി.എ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ് ദര്‍വീഷ് പറഞ്ഞു. സ്‍കൂളുകളില്‍ അധികൃതര്‍ നടത്തിയ ഏറ്റവും ഒടുവിലത്തെ പരിശോധന പ്രകാരം പ്രത്യേകം റേറ്റിങ് നല്‍കുകയും ഈ റേറ്റിങ് പ്രകാരം ഫീസ് ഘടനയില്‍ മാറ്റം…

    Read More »
  • Social Media

    സ്വപ്ന സുരേഷിന്‍റെ പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചും ചോദ്യങ്ങൾ ഉന്നയിച്ചും യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ

    തിരുവനന്തപുരം: സ്വപ്ന സുരേഷിന്‍റെ പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചും ചോദ്യങ്ങൾ ഉന്നയിച്ചും യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. സ്വപ്നയുടെ ആരോപണങ്ങളിൽ നിയമ നടപടി സ്വീകരിക്കുമെന്ന സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയെ പരിഹസിച്ച് രാഹുൽ രംഗത്തെത്തിയത്. സ്വപ്ന സുരേഷ് ഒരു ദിവസം ഒരൊറ്റ ആരോപണം ഉന്നയിച്ചതിന്‍റെ പേരിൽ സ്വപ്നയ്ക്കെതിരെ സി പി എം സെക്രട്ടറി നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരിക്കുന്നുവെന്ന ചൂണ്ടികാട്ടിയ രാഹുൽ, ‘ പുതിയ വിജയൻ ‘ മാനനഷ്ടക്കേസ് കൊടുക്കുന്നില്ലേ എന്ന് ചോദിച്ചു. പിണറായി വിജയൻ മാനനഷ്ടക്കേസ് കൊടുക്കാറില്ല എന്ന് വാദം നിലനിൽക്കില്ലെന്നും രാഹുൽ, ‘ പഴയ വിജയൻ’ ജസ്റ്റിസ് സുകുമാരൻ നടത്തിയ പരാമർശത്തിന്‍റെ പേരിൽ മാനനഷ്ടക്കേസ് കൊടുത്തുള്ളത് ചൂണ്ടികാട്ടി പറഞ്ഞു. അപ്പോൾ ‘പുതിയ വിജയനാണോ’ മാനം നഷ്ടമായാലും കേസ് കൊടുക്കാത്തതെന്നും യൂത്ത് കോൺഗ്രസ് നേതാവ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. ഒപ്പം ഏഴ് ചോദ്യങ്ങളും രാഹുൽ…

    Read More »
  • LIFE

    പഠാനിലെ വെട്ടി മുറിച്ച ആ രംഗങ്ങൾ ഒടിടിയില്‍ കാണാമെന്ന് സംവിധായകന്‍

    മുംബൈ: പഠാന്‍ സിനിമ കളക്ഷനില്‍ ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ തന്നെ റെക്കോഡാണ് സൃഷ്ടിച്ച് മുന്നേറുന്നത്. അതിനിടയില്‍ ചിത്രത്തിലെ പഠാന്‍ എന്ന കഥാപാത്രത്തിന്‍റെ ഒരു സുപ്രധാന കാര്യം വെളിപ്പെടുത്തുകയാണ് സംവിധായകന്‍ സിദ്ധാർത്ഥ് ആനന്ദ്. സിനിമയിലെ നടൻ ഷാരൂഖ് ഖാന്‍ അവതരിപ്പിച്ച ടൈറ്റില്‍ കഥാപാത്രമായ പഠാന് മതമില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ. എന്നാല്‍ പഠാന്‍ എന്ന കഥാപാത്രത്തിന്‍റെ യാഥാര്‍ത്ഥ പേര് എന്ത് എന്ന് സൂചന നല്‍കുന്ന ചിത്രത്തില്‍ നിന്നും വെട്ടിയ ഒരു രംഗം ചിലപ്പോള്‍ ഒടിടി റിലീസ് ചെയ്യുമ്പോള്‍ പ്രതീക്ഷിക്കാം എന്നും സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. തനിക്കും ആദിത്യ ചോപ്രയ്ക്കും പഠാന്‍റെ രചിതാക്കളായ ശ്രീധർ രാഘവനും അബ്ബാസ് ടൈരേവാലയ്ക്കും കഥാപാത്ര രൂപീകരണത്തില്‍ ഒരേ വിശ്വസമാണ് ഉണ്ടായതെന്നും സിദ്ധാർത്ഥ് ആനന്ദ് പറയുന്നു. പഠാന്‍ സിനിമയില്‍ ദീപിക പദുകോണിന്‍റെ കഥാപാത്രം ഷാരൂഖിന്റെ കഥാപാത്രമായ പഠാന്‍ മുസ്ലീമാണോ എന്ന് ചോദിക്കുന്നുണ്ട്. എന്നാല്‍ അഫ്ഗാൻ ഗ്രാമത്തിലെ കുട്ടികളെ രക്ഷിക്കാൻ സഹായിച്ചതിനെ തുടർന്നാണ് തനിക്ക് പഠാന്‍ എന്ന…

    Read More »
  • Kerala

    കേരളത്തിൽ ഒരു വികസനവും വരരുതെന്നതാണ് യുഡിഎഫിന്റെയും ബിജെപിയുടെയും നിലപാട്: എം.വി. ഗോവിന്ദൻ

    കോട്ടയം: കേരളത്തിൽ ഒരു വികസനവും വരരുതെന്നതാണ് യുഡിഎഫിന്റെയും ബിജെപിയുടെയും നിലപാടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേരളത്തിലെ എല്ലാ മേഖലയെയും ലോകോത്തര നിലവാരത്തിലാക്കുക എന്നതാണ് എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യം. അതിദരിദ്രരായി കണ്ടെത്തിയ എല്ലാവരെയും പൊതുസമൂഹത്തിന്റെ ഭാഗമാക്കുമെന്നും അതിനൊപ്പം ജീവിതനിലവാരം വികസിത രാജ്യങ്ങളുടേതിന് തുല്യമാക്കി ഉയർർത്തുമെന്നും ജനകീയ പ്രതിരോധജാഥയുടെ സ്വീകരണത്തിൽ അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 64,006 അതിദരിദ്ര കുടുംബങ്ങളുണ്ടെന്ന് കണ്ടെത്തി. സർക്കാർ ദത്തെടുക്കുന്നത് ഈ കുടുംബങ്ങളെയാണ്. എന്നാൽ മോദി സർക്കാർ അംബാനി- അദാനി കുടുംബത്തെയാണ് ദത്തെടുത്തത്. ജനങ്ങളുടെ സമ്പത്ത് ഊറ്റി മോദി സർക്കാർ ശതകോടീശ്വരന്മാർക്ക് നൽകുന്നു. ഇവിടെയാണ് കേരള സർക്കാർ ബദലാകുന്നത്. എല്ലാ ജനവിഭാഗങ്ങളെയും ഒരേപോലെ ഉയർന്ന ജീവിത നിലവാരത്തിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങളാണ് എൽഡിഎഫ് സർക്കാർ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാത വേണമെന്ന് പറഞ്ഞപ്പോൾ അതിനെ എതിർത്തവരാണ് യുഡിഎഫ്. എന്നാലിപ്പോൾ പിണറായി വിജയൻ സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ ഫലമായി ദേശീയപാത 66 യാഥാർഥ്യമാകുന്നു. കെ റെയിൽ വന്നാൽ കുടുംബശ്രീ ഉൽപ്പാദകർക്ക് ഏത് നിലയിൽ…

    Read More »
  • Crime

    കൊണ്ടോട്ടിയിൽ പൊലീസുകാര​ന്റെ വീടിനുനേരെ സ്ഫോടകവസ്തു എറിഞ്ഞു; പിന്നിൽ മണല്‍കടത്ത് സംഘമെന്ന് സൂചന

    മലപ്പുറം: കൊണ്ടോട്ടി നീറാട് പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു. വേങ്ങര സ്റ്റേഷനില്‍ ജോലി ചെയ്യുന്ന സിവില്‍ പൊലീസ് ഓഫീസര്‍ സിജിത്തിന് വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഗേറ്റിന് സമീപത്ത് വെച്ച് സ്ഫോടകവസ്തു പൊട്ടി. ആക്രമണത്തിന് പിന്നിൽ മണല്‍കടത്ത് സംഘമാണെന്നാണ് സൂചന. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണിയോടെയാണ് വീട്ടുകാര്‍ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നത്. ഗേറ്റിന് സമീപത്ത് തീ കത്തുന്നതാണ് പുറത്തിറങ്ങി നോക്കിയപ്പോള്‍ കണ്ടത്. ഫോറസന്‍സിക് സംഘം നടത്തിയ പരിശോധനയില്‍ ചിതറിയ നിലയിൽ ഡിറ്റണേറ്റര്‍ ജലറ്റിൻ സ്റ്റിക്, വയർ ചില്ലുകള്‍ തുടങ്ങിയവയുടെ അവശിഷ്ടം കണ്ടെത്തി. സിജിത്തിന്റെ വീടിന് സമീപത്ത് തന്നെയാണ് സഹോദരനും അരിക്കോട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനുമായ ശിശിത്തിന്റെ വീട്. മണല്‍ക്കടത്ത് സംഘമാണ് പിന്നിലെന്ന സംശയമാണ് പൊലീസിനുള്ളത്. ജില്ലാ പൊലീസ് മേധാവി ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.

    Read More »
Back to top button
error: