CrimeNEWS

പോലീസ് വാഹനത്തില്‍നിന്ന് ചാടി തലയിടിച്ചു വീണു; ചികിത്സയിലായിരുന്ന പ്രതി മരിച്ചു

തൃശ്ശൂര്‍: പോലീസ് വാഹനത്തില്‍നിന്ന് ചാടിയതിനെത്തുടര്‍ന്ന് പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രതി മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി(32)യാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കസ്റ്റഡിയിലായിരുന്ന സനു സോണി പോലീസ് വാഹനത്തില്‍നിന്ന് ചാടിയത്. മൂന്നുദിവസം മുന്‍പായിരുന്നു സംഭവം.

Signature-ad

വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇയാള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് മരിച്ചത്.

ലഹരിക്കടിപ്പെട്ട് യാത്രക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തിയതിനാണ് സനു സോണിയെ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ഇയാള്‍ തിരുവനന്തപുരത്ത് കൊലക്കേസിലടക്കം പ്രതിയാണെന്നും പോലീസ് പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: