KeralaNEWS

ഓഹരി ഇടപാടില്‍ 2 കോടി നഷ്ടം: അടൂരില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍

പത്തനംതിട്ട: അടൂരില്‍ ഓഹരി ഇടപാട് നടത്തി സാമ്പത്തിക ബാധ്യതയിലായ യുവാവ് തൂങ്ങിമരിച്ച നിലയില്‍. എന്‍ജിനീയറായ ഏഴംകുളം തൊടുവക്കാട് സ്വദേശി ടെന്‍സണ്‍ തോമസ് (32) ആണ് മരിച്ചത്. ഓഹരി വിപണിയില്‍ നേരിട്ട വന്‍ നഷ്ടമാണ് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

തിങ്കളാഴ്ച വൈകിട്ടാണ് ടെന്‍സനെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. മാസങ്ങളായി ജോലിയില്‍നിന്നു വിട്ടുനിന്നാണ് ടെന്‍സന്‍ ഓഹരി ഇടപാട് നടത്തിയിരുന്നത്. ആദ്യം ചെറിയ രീതിയില്‍ തുടങ്ങിയ നിക്ഷേപം പിന്നീട് വന്‍തോതിലുളള നിക്ഷേപങ്ങളിലേക്ക് കടന്നു.

Signature-ad

തുടര്‍ന്നുണ്ടായ നഷ്ടമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം. വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Back to top button
error: