Month: February 2023

  • LIFE

    ഇത്തരം ഗോസിപ്പുകൾ തനിക്ക് ശീലമാണെങ്കിലും അജുവിന് പുതിയ അനുഭവം ആണ് എന്ന് അമൃത

    മിനിസ്ക്രീൻ പ്രേക്ഷകരുടെ ജനപ്രീയ പരമ്പരയായ കുടുംബവിളക്കിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറിയ താരമാണ് അമൃത നായർ. ‘ശീതൾ’ എന്ന കഥാപാത്രമായാണ് അമൃത പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. ശ്രദ്ധയ കഥാപാത്രം ആയിരുന്നെങ്കിലും വളരെ കുറച്ചു നാൾ മാത്രമാണ് നടി പരമ്പരയിൽ അഭിനയിച്ചത്. എന്നാൽ അതിനകം തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറാൻ അമൃതയ്ക്ക് കഴിഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ ശക്തമായി പ്രചരിച്ച ഗോസിപ്പുകളിലൊന്നാണ് അമൃത നായർ വിവാഹിതയായി എന്ന്. ഷിയാസ് കരീം അടക്കമുള്ളവർ ആശംസ അറിയിച്ച് സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്‍തിരുന്നു. അതിന്റെ സത്യാവസ്ഥ പങ്കുവച്ച് എത്തിയിരിയ്ക്കുകയാണ് നടി ഇപ്പോൾ. മോംമ്സ് ആന്റ് മി എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് നടി വിശദീകരണം നൽകിയത്. ‘എന്റെ ഭർത്താവും വീട്ടുകാരും’ എന്നാണ് വീഡിയോയ്ക്ക് തംപ്നെയിൽ നൽകിയിരിയ്ക്കുന്നത്. വീഡിയോയ്ക്ക് അകത്താണ് വാർത്ത വന്ന സാഹചര്യം അമൃത വിശദീകരിയ്ക്കുന്നത്. സത്യത്തിൽ ‘ഗീതാഗോവിന്ദം’ എന്ന പുതിയ സീരിയലിൽ തന്റെ പെയർ ആയി അഭിനയിക്കുന്നതാണ് അജു തോമസ്. ‘രേഖ’ എന്ന…

    Read More »
  • Sports

    ട്വൻറി 20 വനിതാ ലോകകപ്പിൽ ലങ്കൻ വനിതകളെ തരിപ്പണമാക്കി ഓസീസ്

    സെൻറ് ജോർജേർസ് പാർക്ക്: ബൗളിംഗ്, ഫീൽഡിംഗ്, ബാറ്റിംഗ്… ട്വൻറി 20 വനിതാ ലോകകപ്പിൽ ശ്രീലങ്കയ്ക്ക് മേൽ 10 വിക്കറ്റിൻറെ സമ്പൂർണ ജയവുമായി ഓസീസിൻറെ പടയോട്ടം. മേഗൻ ഷൂട്ടിൻറെ നാല് വിക്കറ്റ് പ്രകടനത്തിൽ തകർന്ന ലങ്ക മുന്നോട്ടുവെച്ച 113 റൺസ് വിജയലക്ഷ്യം ഓസീസ് വനിതകൾ ഓപ്പണർമാരായ ബേത്ത് മൂണിയും അലീസ ഹീലിയും അർധ സെഞ്ചുറി നേടിയതോടെ 15.5 ഓവറിൽ വിക്കറ്റ് നഷ്‌ടമില്ലാതെ ജയത്തിലെത്തി. ഹീലി 38 ഉം മൂണി 50 ഉം പന്തിൽ ഫിഫ്റ്റി തികച്ചു. ഹീലി 43 പന്തിൽ 54 ഉം* മൂണി 53 പന്തിൽ 53* ഉം റൺസെടുത്തു. ടൂർണമെൻറിൽ തുടർച്ചയായ മൂന്നാം ജയവുമായി ഓസീസ് പോയിൻറ് പട്ടികയിൽ തലപ്പത്ത് കുതിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്കൻ വനിതകൾക്ക് ഓസീസ് സ്‌പിൻ ആക്രമണത്തിന് മുന്നിൽ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 112 റൺസേ നേടാനായുള്ളൂ. നാല് ഓവറിൽ 24 റൺസിന് നാല് വിക്കറ്റുമായി മേഗൻ ഷൂട്ടും മൂന്ന്…

    Read More »
  • India

    മുൻ കേന്ദ്ര മന്ത്രിയും ബിജെപി എംപിയുമായ രാജിവ് പ്രതാപ് റൂഡി ഒരിക്കൽ കൂടി റഫേൽ വിമാനം പറത്തി റെക്കോർഡിട്ടു

    പറ്റ്ന: മുൻ കേന്ദ്ര മന്ത്രിയും ബിജെപി എംപിയുമായ രാജിവ് പ്രതാപ് റൂഡി ഒരിക്കൽ കൂടി റഫേൽ വിമാനം പറത്തി റെക്കോർഡിട്ടു. ബിഹാറിലെ സരനിൽ നിന്നുള്ള എംപി രാജിവ് പ്രതാപ് മാത്രമാണ് വാണിജ്യ പൈലറ്റ് ലൈസൻസുള്ള ഏക പാർലമെന്റേറിയൻ. ഒരു നാഴികക്കല്ലുകൂടിയാണ് റഫേൽ വിമാനം രണ്ടാം തവണയും പറത്തിക്കൊണ്ട് അദ്ദേഹം പിന്നിട്ടത്. 40 മിനുട്ടാണ് ബെംഗളൂരുവിൽ നടന്നു വരുന്ന എയ്റോ ഇന്ത്യ 2023-ൽ അദ്ദേഹം റഫേൽ യുദ്ധ വിമാനം പറത്തിയത്. 2017ൽ ബംഗളൂരുവിൽ നടന്ന ഇതേ എയ്‌റോ ഇന്ത്യ ഇവന്റിലായിരുന്നു രാജിവ് പ്രതാപ് ആദ്യമായി റാഫേലിൽ പറന്നത്. ഫ്രഞ്ച് ഏവിയേഷൻ കമ്പനിയായ ദസ്സാൾട്ട് ഏവിയേഷൻ നിർമ്മിച്ച റാഫേലിന്റെ ആദ്യ ബാച്ച് 2020 സെപ്തംബറിൽ ഇന്ത്യൻ വ്യോമസേനയിൽ ചേർന്നിരുന്നു. ചൊവ്വാഴ്ച എയർ ഷോയ്ക്കിടെ ഇരട്ട സീറ്റുള്ള വിമാനം പറന്നുയർന്ന് പ്രദർശനം നടത്തി. അഞ്ചാം തലമുറ യുദ്ധ വിമാനമാണിത്. അതിൽ അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അതിവേഗതയിൽ പറക്കുന്ന വിമാനത്തിന് ശത്രു റഡാറുകളിൽ നിന്ന് ഒളിക്കാനുള്ള ശേഷിയുണ്ട്.…

    Read More »
  • NEWS

    ഷാര്‍ജ ബുതീനയില്‍ കുത്തേറ്റ് കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

    ഷാർജ: ഷാർജ ബുതീനയിൽ ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി കുത്തേറ്റ് കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. പാലക്കാട് തൃക്കാക്കല്ലൂർ തച്ചിലംപാറ കല്ലുങ്കുഴി അബ്‍ദുൽ ഹക്കീം (30) ആണ് പാകിസ്ഥാൻ സ്വദേശിയുടെ കുത്തേറ്റ് മരിച്ചത്. നടപടികൾ പൂർത്തിയാക്കിയ ശേഷം വൈകുന്നേരം അഞ്ച് മണിക്ക് മുഹൈസിന മെഡിക്കൽ ഫിറ്റ്‍നസ് സെന്ററിൽ മൃതദേഹം എംബാം ചെയ്‍തു. മയ്യിത്ത് നമസ്‍കാരത്തിന് ശേഷം ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാത്രി 11.45നുള്ള എയർ ഇന്ത്യ എഐ 998 വിമാനത്തിൽ കോഴിക്കോടേക്കാണ് മൃതദേഹം കൊണ്ടുപോയത്. ഹംസ പടലത്ത് – സക്കീദ ദമ്പതികളുടെ മകനായ അബ്ദുൽ ഹക്കീം ഷാർജ ബുതീനയിലെ ഹൈപ്പർ മാർക്കറ്റിലായിരുന്നു ജോലി ചെയ്‍തിരുന്നത്. തൊട്ടടുത്തുള്ള കഫെറ്റീരിയയിൽ വെച്ചാണ് അദ്ദേഹത്തിന് കുത്തേറ്റത്. ജോലിയ്ക്കിടയിലെ ഒഴിവ് വേളകളിൽ പതിവായി ചായ കുടിക്കാൻ പോയിരുന്ന കഫെറ്റീരിയയിൽ വെച്ച് ഹക്കീമിന്റെ സഹപ്രവർത്തകനായ മലയാളിയും, ഇവിടെയെത്തിയ ഒരു പാകിസ്ഥാൻ പൗരനും തമ്മിൽ വാക്കു തർക്കമുണ്ടായി. ഇത് അറിഞ്ഞ് പ്രശ്‍നം പരിഹരിക്കാനായാണ് ഹക്കീം അവിടെയെത്തിയത്. എന്നാൽ…

    Read More »
  • Kerala

    കേരള ബാർ കൗൺസിലിന്‍റെ അഭിഭാഷക ക്ഷേമനിധി ഫണ്ടിൽ തിരിമറി: പ്രതികളുടെ മൂൻകൂർ ജാമ്യപേക്ഷ സുപ്രീം കോടതി തള്ളി

    ദില്ലി: കേരള ബാർ കൗൺസിലിന്‍റെ അഭിഭാഷക ക്ഷേമനിധി ഫണ്ടിൽ തിരിമറി നടത്തി 7.61 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതികളുടെ മൂൻകൂർ ജാമ്യപേക്ഷ സുപ്രീം കോടതി തള്ളി. 2007 മുതൽ വിവിധ ബാർ അസോസിയേഷനുകളിൽനിന്ന് പിരിച്ചെടുത്ത തുകയും ക്ഷേമനിധി സ്റ്റാമ്പ് വിൽപനയുമായി ബന്ധപ്പെട്ട് ലഭിച്ച തുകയും രേഖകൾ തിരുത്തി തട്ടിയെടുത്തു എന്നാണ് കേസ്. ഈ കേസിലെ ആറ് പ്രതികളാണ് മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്. ജയപ്രഭ, ഫാത്തിമ ഷെറിന്‍, മാര്‍ട്ടിന്‍ എ., ആനന്ദരാജ്, ധനപാലന്‍, രാജഗോപാലന്‍ പി. എന്നിവരാണ് മുന്‍കൂര്‍ ജാമ്യ അപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ കേസിലെ ഒന്നും രണ്ടും പ്രതികൾക്ക് സ്ഥിരജാമ്യം ലഭിച്ച സാഹചര്യത്തിലാണ് സുപ്രീം കോടതി അപേക്ഷ തള്ളിയത്. ജസ്റ്റിസ് മാരായ അനിരുദ്ധ ബോസ്, സുധാന്‍ഷു ധുലിയ എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് നടപടി. കേസ് നിലവിൽ സിബിഐയാണ് അന്വേഷിക്കുന്നത്. വിജിലൻസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ വിവിധ ബാർ അസോസിയേഷൻ പ്രതിനിധികൾ സമർപ്പിച്ച ഹർജികൾ പരിഗണിച്ചാണ് സി…

    Read More »
  • Kerala

    കിഫ്ബി കേസിൽ സർവ്വശക്തരായ ഇഡിക്ക് അടിതെറ്റുകയാണെന്ന് മുൻ ധനകാര്യമന്ത്രി ടി എം തോമസ് ഐസക്

    തിരുവനന്തപുരം : കിഫ്ബി കേസിൽ സർവ്വശക്തരായ ഇഡിക്ക് അടിതെറ്റുകയാണെന്ന് മുൻ ധനകാര്യമന്ത്രി ടി എം തോമസ് ഐസക്. തനിക്കെതിരായ സമൻസ് ഇഡിയുടെ രാഷ്ട്രീയക്കളിയായിരുന്നു. ആർബിഐ ചട്ടപ്രകാരം എൻഒസി അനുസരിച്ചാണ് പണം സമാഹരിച്ചത്. മസാല ബോണ്ട് കണക്കുകൾ കൃത്യമായി നൽകുന്നുണ്ടെന്ന് ആർബിഐ പറഞ്ഞു. ഇഡി പലയിടത്തും നടത്തുന്ന പയറ്റ് ഇവിടെ ഫലിക്കില്ലെന്നും തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കിഫ്ബി കേസിൽ സർവ്വശക്തരായ ED-യ്ക്ക് അടി തെറ്റുകയാണ്. മസാല ബോണ്ട് നിയമ വിരുദ്ധമാണ് എന്നു പറഞ്ഞാണല്ലോ ഈ ധനകാര്യ സ്ഥാപനത്തെ ഞെരുക്കി ഇല്ലാതാക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ തുനിഞ്ഞിറങ്ങിയത്. കഴിഞ്ഞ 2 കൊല്ലമായി കിഫ്ബിയുടെ വിശ്വാസ്യത ഇല്ലാതാക്കാനാണ് ഈ ഏജൻസികൾ ശ്രമിക്കുന്നത്. ആദ്യം ഓഡിറ്റ് സംബന്ധിച്ച വിവാദം. പിന്നെയാണ് ആദായ നികുതിക്കാർ വന്നത്. ഇന്ന് ബിബിസി റെയ്ഡ് കാണുമ്പോൾ എനിക്ക് ഓർമ്മവന്നത് കിഫ്ബി റെയ്ഡ് ചെയ്യാൻവന്ന ആദായനികുതിക്കാരെയാണ്. കിഫ്ബിയുടെ കരാറുകാരിൽ നിന്ന് സ്രോതസിൽ നികുതി പിടിച്ചില്ലായെന്നതാണ്…

    Read More »
  • LIFE

    ‘ഡിയര്‍ വാപ്പി’ നാളെ തിയേറ്ററുകളിലേക്ക്; പ്രിവ്യൂ ഷോയില്‍ മികച്ച അഭിപ്രായം

    ലാല്‍, നിരഞ്ജ് മണിയന്‍പിള്ള, അനഘ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്ന ‘ഡിയര്‍ വാപ്പി’ എന്ന ചിത്രം നാളെ തിയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ പ്രിവ്യൂ ഷോ കഴിഞ്ഞതോടെ കേരളത്തിലും തമിഴ്‌നാട്ടിലും മികച്ച അഭിപ്രായമാണ് ‘ഡിയര്‍ വാപ്പി’ക്ക് ലഭിക്കുന്നത്. കൂടുംബ പ്രേക്ഷകര്‍ക്ക് വേണ്ടിയുള്ള ചിത്രമാണ് ‘ഡിയര്‍ വാപ്പി’യെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ചിത്രത്തില്‍ തന്റെ അച്ഛന്റെ തന്നെ മകനായി അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ‘ഡിയര്‍ വാപ്പി’യിലെ നായകനായ നിരഞ്ജ് മണിയന്‍പിള്ള വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ആണ്‍ എന്നോ പെണ്‍ എന്നോ വ്യത്യാസമില്ലാതെ ആഗ്രഹങ്ങള്‍ക്കായി ആത്മാര്‍ത്ഥതയോടെ ശ്രമിച്ചാല്‍ ആര്‍ക്കും സ്വപ്‌നങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്നതാണ് ചിത്രം പറയുന്നതെന്ന് ചിത്രത്തിന്റെ സംവിധായകനായ ഷാന്‍ തുളസീധരന്‍ പറഞ്ഞു. സംവിധായകന് പുറമെ മണിയന്‍പിള്ള രാജു, കൈലാസ് മേനോന്‍, നിരഞ്ജ് മണിയന്‍പിള്ളരാജു, ശ്രീരേഖ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു. കൈലാസ് മേനോനാണ് ചിത്രത്തിന്റെ സംഗീതം. പാണ്ടികുമാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ചിത്രം നിര്‍മിക്കുന്നത് ക്രൗണ്‍ ഫിലിംസാണ്. തലശ്ശേരി, മാഹി, മൈസൂര്‍, മുംബൈ എന്നിവിടങ്ങളിലായിട്ടാണ് ‘ഡിയര്‍ വാപ്പി’…

    Read More »
  • Local

    താൽകാലികമായി പ്രവർത്തനം നിർത്തിവച്ച കോട്ടയം പാസ്‌പോർട്ട് സേവാ കേന്ദ്രം മറ്റൊരു കെട്ടിടത്തിൽ പ്രവർത്തിപ്പിക്കണം: തോമസ് ചാഴികാടൻ എംപി

    ന്യൂഡൽഹി: ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടി താൽകാലികമായി പ്രവർത്തനം നിർത്തിവച്ച കോട്ടയം പാസ്‌പോർട്ട് സേവാ കേന്ദ്രം അടിയന്തരമായി നഗരത്തിൽ തന്നെയുള്ള മറ്റൊരു കെട്ടിടത്തിൽ പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് തോമസ് ചാഴികാടൻ എംപി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, പാസ്‌പോർട്ട് സേവാ കേന്ദ്രത്തിന്റെ ചുമതലയുള്ള സെക്രട്ടറി, ചീഫ് പാസ്‌പോർട്ട് ഓഫീസർ ഓഫ് ഇന്ത്യ എന്നിവർക്ക് കത്തു നൽകി. ചീഫ് പാസ്‌പോർട്ട് ഓഫീസർ ഓഫ് ഇന്ത്യ ടി. ആംസ്‌ട്രോങ് ചാങ്സാനെ നേരിട്ട് സന്ദർശിച്ച് എംപി വിഷയത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി. പാസ്‌പോർട്ട് സേവാ കേന്ദ്രം ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടികാട്ടി കേന്ദ്ര പൊതുമരാമത്ത് വകുപ്പ് 14നാണ് റിപ്പോർട്ട് നൽകിയതെന്ന് ചാങ്സാൻ പറഞ്ഞു. പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതാണ് നല്ലതെന്നും സി.പി.ഡബ്ല്യു.ഡി അധികാരികൾ നിർദേശിച്ചതിനാലാണ് കോട്ടയത്തെ പാസ്‌പോർട്ട് സേവാ കേന്ദ്രത്തിന്റെ പ്രവർത്തനം താൽകാലികമായി നിർത്തിവച്ചത്. കോട്ടയത്തു നിന്നുള്ള അപേക്ഷകരോട് ആലപ്പുഴ,…

    Read More »
  • Local

    പാസ്പോർട്ട് സേവാ കേന്ദ്രം കോട്ടയത്ത് നിലനിർത്തണം: സജി മഞ്ഞക്കടമ്പിൽ

    കോട്ടയം: കോട്ടയത്ത് പ്രവർത്തിക്കുന്ന പാസ്പോർട്ട് സേവാ കേന്ദ്രം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ജില്ലക്ക് വെളിയിലേക്ക് മാറ്റുവാനുള്ളനീക്കം പിൻവലിക്കണമെന്ന് കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പാസ്പോർട്ട് സേവാ കേന്ദ്രം കെട്ടിടത്തിന്റെ സുരക്ഷാ കാരണം പറഞ്ഞ് പ്രവർത്തനം നിർത്താതെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സർക്കാരിന്റെ ഏതെങ്കിലും ഒരു സുരക്ഷിത കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ സ്ഥാപനം കോട്ടയത്തുനിന്ന് മാറ്റുന്നത് കോട്ടയം ലോക്സഭാ എംപിയുടെ പിടിപ്പുകേടാണെന്നും സജി ആരോപിച്ചു. പാസ്പോർട്ട് സേവാ കേന്ദ്രം നിർത്തുന്നതിൽ പ്രതിഷേധിച്ച് കേരളാ യൂത്ത് ഫ്രണ്ടിന്റെ നേത്യത്വത്തിൽ പാസ്പോർട്ട് ഓഫീസ് പിടിക്കൽ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ഉന്നതഅധികാരസമിതി അംഗം പ്രിൻസ് ലൂക്കോസ്, പാർട്ടി ജനറൽ സെക്രട്ടറി ജോയി ചെട്ടിശ്ശേരി, പാർട്ടി ജനറൽ സെക്രട്ടറി പി.സി. മാത്യു, യുത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് അജിത് മുതിരമല , യുത്ത് ഫ്രണ്ട് കോട്ടയം ജില്ലാ…

    Read More »
  • Local

    പാസ്പോർട്ട് സേവാ കേന്ദ്രം കോട്ടയത്ത് നിന്ന് മാറ്റാൻ അനുവദിക്കില്ല: തിരുവഞ്ചൂർ രാധാകൃഷ്ണൻ

    കോട്ടയം: നിലവിലുള്ള പാസ്പോർട്ട് സേവാ കേന്ദ്രം കെട്ടിടത്തിന് ഏതെങ്കിലും തകരാർ ഉണ്ടെങ്കിൽ കൂടുതൽ സൗകര്യപ്രദമായ കെട്ടിടം ഈ പാസ്പോർട്ട് സേവാ കേന്ദ്രം കോട്ടയത്ത് നില നർത്താനായി ക്രമികരിച്ച് നൽകാൻ തയാറണെന്ന് കേരളാ കോൺഗ്രസ് സമരത്തിന് പിന്തുണ അറിയിച്ചു കടന്നുവന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പ്രഖ്യാപിച്ചു. യാതൊരു കാരണവശാലും പാസ്പോർട്ട് സേവാ കേന്ദ്രം കോട്ടയത്തുനിന്ന് മാറ്റാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പസ്പോർട്ടി​ന്റെ പ്രോസസിങ്ങാണ് ഇവിടെ നടക്കുന്നത്. അതിനായി 25ൽ അധികം ജീവനക്കാരും അവരുടെ മേൽനോട്ടം വഹിക്കാനായി ആറ് ഉദ്യോ​ഗസ്ഥരുണ്ട്. ദീർഘകാലമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ ഓഫീസ് ഇവിടെ വരാനുള്ള കാരണം, ബഹുജനങ്ങളുടെ സമ്മർദ്ദമാണ്. സമൂഹത്തിലെ എല്ലാവരും ഒരുപോലെ ആവശ്യപ്പെട്ടപ്രകാരമാണ് ഈ സ്ഥാപനം ഇവിടെ ആരംഭിച്ചത്. ഒരു ദിവസം 500ൽ അധികം അപേക്ഷകൾ ഇവിടെ വരുന്നുണ്ട്. അപ്രകാരം വരുന്നവരെ ആലപ്പുഴയിലേക്കും ത‌ൃപ്പൂണിത്തുറയിലേക്കും മറ്റും പോകേണ്ട സാഹചര്യമാണ്. ഇത് അനുവദിക്കില്ല. കോട്ടയത്തെ പാസ്പോർട്ട് സേവാ കേന്ദ്രം ഉടൻ തന്നെ തുറന്ന് പ്രവർത്തിക്കാനുള്ള നടപടി കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നും…

    Read More »
Back to top button
error: