Month: February 2023
-
India
ത്രിപുരയിൽ പോളിങ് 81.10 ശതമാനം, പലയിടങ്ങളിലും സംഘർഷം
ത്രിപുര നിയമസഭ തെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. ഔദ്യോഗിക പോളിങ് സമയം അവസാനിച്ചപ്പോള്‍ ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം 81.10 ശതമാനം ആളുകള്‍ വോട്ടുരേഖപ്പെടുത്തി. അവസാന കണക്ക് പുറത്ത് വരുന്നതോടെ പോളിംഗ് ശതമാനം ഇനിയും ഉയര്‍ന്നേക്കും. പല ബൂത്തുകൾക്കു മുൻപിലും രാവിലെ നീണ്ട നിര രൂപപ്പെട്ടിരുന്നു. അവസാന മണിക്കൂറുകളിലും ബൂത്തുകളിൽ വൻ നിരയാണ്. സംസ്ഥാന സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരമാണ് പോളിങ് ശതമാനത്തില്‍ പ്രതിഫലിച്ചതെന്ന് സി.പി.എം- കോൺഗ്രസ് സഖ്യം അവകാശപ്പെടുന്നു. ബിജെപിക്ക് അധികാരത്തുടര്‍ച്ച ലഭിക്കുമെന്ന് മുഖ്യമന്ത്രി മണിക് സാഹ, വോട്ടുചെയ്തശേഷം പ്രതികരിച്ചു. 2008ൽ 91.22, 2013ൽ 91.82, 2018ൽ 89.38 എന്നീ ശതമാനത്തിലായായിരുന്നു പോളിങ്. നാൽപ്പത്തിയഞ്ചോളം സ്ഥലങ്ങളിൽ ഇ.വി.എം പ്രവർത്തനം തകരാറിലായി. യന്ത്രം മാറ്റി സ്ഥാപിച്ച് വോട്ടിങ് തുടരുകയായിരുന്നു. തെരഞ്ഞെടുപ്പ് ദിനത്തില്‍ വ്യാപകമായ അക്രമങ്ങളും ക്രമക്കേടുകളും ത്രിപുരയില്‍ അരങ്ങേറിയതായി ആരോപണമുണ്ട്. വോട്ടിംഗ് സമയം ആരംഭിക്കുന്നതിന് മുമ്പേ തന്നെ ത്രിപുരയില്‍ ബിജെപി വ്യാപകമായ അക്രമം അഴിച്ചു വിട്ടിരുന്നു. സി.പി.എമ്മിന്റെ സിറ്റിങ്ങ് മണ്ഡലമായ ബിശാല്‍ഘട്ടില്‍ ഇന്ന്…
Read More » -
Kerala
വളർത്തുനായ കൃഷി നശിപ്പിച്ചതിനെ ചൊല്ലിയുണ്ടായ അടിപിടിയിൽ രണ്ട് പേർക്ക് പരുക്ക്; ഒരാൾ അറസ്റ്റിൽ
കല്‍പ്പറ്റ: പനമരത്ത് വളര്‍ത്തുനായ കൃഷി നശിപ്പിച്ചതിനെ ചൊല്ലിയുണ്ടായ അടിപിടിയിൽ രണ്ട് പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പനമരം ചുണ്ടക്കുന്ന് സ്വദേശി കിഴക്കേപറമ്പില്‍ ജയന്‍ (41) ആണ് പിടിയിലായത്. അയല്‍ക്കാരനായ പൂളക്കല്‍ രാമകൃഷണന്‍ (60) നെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചെന്ന കേസിലാണ് ജയനെ പനമരം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ജയന്റെ വളര്‍ത്തുനായ പച്ചക്കറിത്തോട്ടം നശിപ്പിച്ചെന്ന് രാമകൃഷ്ണന്‍ ജയനോട് പറഞ്ഞതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് അടിപിടിയിലെത്തിയത്. ഇരുവരും പരസ്പരം മര്‍ദ്ദിച്ചതായി പറയുന്നു. ജയന്‍ ഇരുമ്പ് വടി കൊണ്ട് തന്നെ മര്‍ദ്ദിച്ചെന്നാണ് രാമകൃഷ്ണന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇരുമ്പ് വടി കൊണ്ടുള്ള അടിയില്‍ രാമകൃഷ്ണന്റെ ഇടതു കൈയിലെ എല്ല് പൊട്ടിയെന്നും പറയുന്നു. മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ പരാതിയെ തുടര്‍ന്നായിരുന്നു പൊലീസ് നടപടി. മര്‍ദ്ദനത്തില്‍ തലയ്ക്കും കൈക്കും പരിക്കേറ്റ ജയന്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഡിസ്ചാര്‍ജ് ആയതോടെ പോലീസ് എത്തി അറസ്റ്റു…
Read More » -
Kerala
5906 അധിക അധ്യാപക തസ്തികകൾ അംഗീകരിക്കാൻ ശുപാർശ
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ 5906 അധിക അധ്യാപക തസ്തികകൾ അംഗീകരിക്കാൻ ശുപാർശ. വിദ്യാഭ്യാസ വകുപ്പ് ധനവകുപ്പിന് ശുപാർശ കൈമാറി. വിദ്യാർത്ഥികളുടെ എണ്ണം കൂടിയതിന് അനുസരിച്ചാണ് പുതിയ തസ്തിക നിർണ്ണയം.99 അനധ്യാപക തസ്തിക നിർണ്ണായത്തിനും ശുപാർശ ഉണ്ട്. കൊവിഡ് കാരണം 2019 മുതൽ തസ്തിക നിർണ്ണയം നടന്നിരുന്നില്ല. ഏറ്റവും അധികം പുതിയ തസ്തിക വരുന്നത് മലപ്പുറം ജില്ലയിൽ ആണ്. ഏറ്റവും കുറവ് അധിക തസ്തികകൾ സൃഷ്ടിക്കേണ്ട ജില്ല പത്തനംതിട്ടയാണ്, 62 തസ്തികകളാണുള്ളത്. അധ്യാപക സംഘടനകളുടെ ഏറെ നാളത്തെ ആവശ്യമാണ് അംഗീകരിക്കപ്പെടുന്നത്.
Read More » -
India
കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞടുപ്പ് വേണം; താൻ മത്സരിക്കാനില്ല, മറ്റുള്ളവർ മുൻപോട്ട് വരട്ടെ: ശശി തരൂർ
ദില്ലി: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞടുപ്പ് വേണമെന്ന് ശശി തരൂർ എം പി. പാർട്ടിയുടെ ആരോഗ്യത്തിന് തെരഞ്ഞെടുപ്പ് അഭിലഷണീയമാണ്. ഇതേ കുറിച്ച് താൻ നേതൃത്വത്തിന് പറഞ്ഞ് കൊടുക്കേണ്ടതില്ലെന്നും തരൂർ പറഞ്ഞു. എന്നാൽ താൻ മത്സരിക്കാനില്ല. മറ്റുള്ളവർ മുൻപോട്ട് വരട്ടെയെന്നും തരൂർ കൂട്ടിച്ചേർത്തു. ആകാംഷയോടെ ഉറ്റുനോക്കിയിരുന്നത് തരൂർ കമ്മിറ്റിയിലേക്ക് വരുമോ എന്നതാണ്. അക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് തരൂർ ഇപ്പോൾ. പരമാവധി തെരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം. എന്നാൽ തെരഞ്ഞെടുപ്പ് കോൺഗ്രസിന് അനിവാര്യമെന്ന നിലപാട് വ്യക്തമാക്കുകയാണ് തരൂർ. പ്രവർത്തക സമതിയിലേക്കില്ല. തെരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്ന് പോലും അറിയില്ല. ആക്കാര്യത്തിൽ താൻ അല്ല പാർട്ടിയാണ് തീരുമാനം എടുക്കേണ്ടത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മൽസരിച്ചത് പാർട്ടിയെ ബലപ്പെടുത്തിയെന്ന് സോണിയ ഗാന്ധി പറഞ്ഞു. പ്രവർത്തക സമിതിയിലേക്ക് എത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും തരൂർ പറഞ്ഞു. തരൂരിനെ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി കേരളത്തിലെ നേതാക്കൾ സമീപിച്ചെങ്കിലും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉറപ്പ് നൽകിയിരുന്നില്ല. ആലോചന തുടങ്ങിയില്ലെന്നാണ് ഖർഗെ കേരളത്തിലെ എംപിമാരോട് അറിയിച്ചത്. തരൂർ മുതൽക്കൂട്ടാണെന്ന്…
Read More » -
LIFE
ആരാധകരെ വലിയ ആവേശത്തിലാക്കി, സ്റ്റൈല്‍ മന്നൻ രജനികാന്തും മോഹൻലാലും ഒന്നിച്ചുള്ള ഫോട്ടോ പുറത്ത്!
തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്തും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രഖ്യാപനം വലിയ ചര്‍ച്ചയായിരുന്നു. രജനികാന്ത് നായകനാകുന്ന ജയിലര്‍ എന്ന ചിത്രത്തിലാണ് മോഹൻലാലും അഭിനയിക്കുന്നത്. മോഹൻലാല്‍ അതിഥിയായിട്ടാണെങ്കിലും ഇരുവരും ഒന്നിക്കുന്നുവെന്ന വാര്‍ത്ത ആരാധകരെ സംബന്ധിച്ചിടത്തോളം വലിയ ആവേശമുണ്ടാക്കുന്നതാണ്. മോഹൻലാലും രജനികാന്തും ഒന്നിച്ചുള്ള ഒരു ഫോട്ടോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കുന്നത്. https://twitter.com/filmy_monks/status/1626099570730999810?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1626099570730999810%7Ctwgr%5E2c95a48db9ec29d7901944c827723ce10de3c03c%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Ffilmy_monks%2Fstatus%2F1626099570730999810%3Fref_src%3Dtwsrc5Etfw തൂവെള്ള വസ്‍ത്രം ധരിച്ച് ചെറു ചിരിയോടെ നില്‍ക്കുന്ന മോഹൻലാലിനെയാണ് രജനികാന്തിനൊപ്പമുള്ള ഫോട്ടോയില്‍ കാണാൻ സാധിക്കുന്നത്. നെല്‍സണ്‍ ആണ് രജനികാന്ത് നായകനാകുന്ന ചിത്രത്തിന്റെ സംവിധാനം. കന്നഡ സൂപ്പര്‍സ്റ്റാര്‍ ശിവ രാജ്‍കുമാറും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുമ്പോള്‍ രമ്യാ കൃഷ്‍ണനും മികച്ച കഥാപാത്രമായുണ്ട്.. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തില്‍ ഒരു ‘ജയിലറു’ടെ വേഷത്തിലാണ് രജനി എത്തുക. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. ചെന്നൈയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം ഹൈദരാബാദിലേക്ക് ഷിഫ്റ്റ് ചെയ്‍തിരുന്നു. റാമോജി റാവു ഫിലിം…
Read More » -
Kerala
ഇരിങ്ങാലക്കുട മാര്‍വെല്‍ ജംഗ്ഷന് സമീപം ലോറിക്കടിയില്‍പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം
തൃശൂർ: ഇരിങ്ങാലക്കുട മാർവെൽ ജംഗ്ഷന് സമീപം ലോറിക്കടിയിൽ പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം. വ്യാഴാഴ്ച്ച വൈകീട്ട് ആറ് മണിയോടെ ഇരിങ്ങാലക്കുട – തൃശൂർ റോഡിൽ മാർവെൽ ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. അപടത്തിൽ ബൈക്ക് യാത്രികനായ കൊടുങ്ങല്ലൂർ കോട്ടപ്പുറം സ്വദേശി എടവനക്കാട് വീട്ടിൽ ഫൈസൽ (52) ആണ് മരിച്ചത്. കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിന്റെ ഓഫീസ് സെക്രട്ടറിയാണ് മരിച്ച ഫൈസൽ. തൃശൂരിൽ നിന്ന് വരികയായിരുന്ന ഫൈസലിന്റെ ബൈക്ക് നിയന്ത്രണം വിട്ട് എതിരെ വന്നിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ലോറിയുടെ അടിയിൽ പെടുകയായിരുന്നു. ലോറിയുടെ ചക്രങ്ങൾ ഇയാളുടെ തലയിലൂടെ കയറിയിറങ്ങി. സംഭവ സ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു. ഇരിങ്ങാലക്കുട പൊലീസെത്തിയാണ് മൃതദേഹം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. തൃശൂർ പട്ടിക്കാട് ദേശീയ പാതയിൽ കമ്പി കയറ്റി വന്ന ലോറിയുടെ പിന്നിലിടിച്ച് യുവാവ് മരിച്ച ഞെട്ടൽ മാറും മുമ്പാണ് ജില്ലയിൽ മറ്റൊരു അപകടം കൂടെയുണ്ടായത്. പറന്നുപോയ ടാർപോളിൻ ഷീറ്റ് എടുക്കാൻ ഡ്രൈവർ വണ്ടി നിർത്തി പുറത്തേക്കിറങ്ങുമ്പോഴാണ്…
Read More » -
Crime
ഇൻസ്റ്റാഗ്രാം വഴി സഹപാഠികളായ വിദ്യാർഥിനികൾക്ക് മെസേജ് അയച്ചത് ചോദ്യം ചെയ്ത വിദ്യാർഥികൾക്ക് നേരെ വാളും ഇരുമ്പ് കമ്പിയും ഉപയോഗിച്ച് ആക്രമണം
തിരുവനന്തപുരം: ഇൻസ്റ്റാഗ്രാം വഴി സഹപാഠികളായ വിദ്യാർഥിനികൾക്ക് മെസേജ് അയച്ചത് ചോദ്യം ചെയ്ത വിദ്യാർഥികൾക്ക് നേരെ വാളും ഇരുമ്പ് കമ്പിയും ഉപയോഗിച്ച് ആക്രമണം. വർക്കല ശിവഗിരിയിലെ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ അവസാന വർഷ ബികോം വിദ്യാർഥികളായ നാല് പേർക്കാണ് മർദനമേറ്റത്. വ്യാഴാഴ്ച രാവിലെ 11.45 ഓടെയാണ് വർക്കല പാലച്ചിറ ജംഗ്ഷനിൽ നിന്നും വർക്കല എസ്.എൻ കോളജ് റോഡിൽ മാരകായുധങ്ങളുമായി ബൈക്കിലെത്തിയ 12 അംഗ സംഘം റോഡരികിൽ നിന്ന വിദ്യാർഥികളെ മർദ്ദിച്ചത്. വാളും ഇരുമ്പ് കമ്പിയും ഉപയോഗിച്ചാണ് ആക്രമണം എന്നാണ് വിദ്യാർഥികൾ പറയുന്നത്. ആക്രമണത്തിൽ പരുക്കേറ്റ അഖിൽ മുഹമ്മദ്, വിപിൻ, സിബിൻ, ആഷിക് എന്നിവരെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ സഹപാഠിയുടെ ചില സുഹൃത്തുക്കൾ പതിവായി കോളജിൽ എത്താറുണ്ടായിരുന്നുവെന്നാണ് വിദ്യാർഥികൾ പറയുന്നത്. ഈ സംഘം തങ്ങളുടെ സഹപാഠികളായ പെൺസുഹൃത്തുക്കളെ ശല്ല്യം ചെയ്യുന്ന രീതിയിൽ ഇൻസ്റ്റാഗ്രാമിൽ അനാവശ്യ മെസേജുകൾ അയക്കാറുണ്ടെന്നും ഇക്കാര്യം ചോദ്യം ചെയ്യുകയും വാക്കേറ്റത്തിൽ കലാശിക്കുകയുമായിരുന്നു. തുടർന്നാണ് ഒരു സംഘം മാരകായുധങ്ങളുമായി…
Read More » -
Kerala
കടം വീട്ടാൻ വഴിയില്ലാത്ത പെയിൻറിംഗ് തൊഴിലാളി ഒ പോസിറ്റീവ് വൃക്ക വിൽപ്പനയ്ക്കുണ്ടെന്ന് പരസ്യപ്പെടുത്തി പോസ്റ്ററൊട്ടിച്ചു
മലപ്പുറം: കടം വീട്ടാൻ വഴിയില്ലാത്ത പെയിൻറിംഗ് തൊഴിലാളി ഒ പോസിറ്റീവ് വൃക്ക വിൽപ്പനയ്ക്കുണ്ടെന്ന് പരസ്യപ്പെടുത്തി പോസ്റ്ററൊട്ടിച്ചു. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി സജി (55)യാണ് വൃക്ക വിൽക്കാനുണ്ടെന്ന് ചിത്രം സഹിതമുള്ള പോസ്റ്റർ പതിച്ചത്. സജിക്ക് 11 ലക്ഷം രൂപയുടെ കടമാണുള്ളത്. അത് വീട്ടിത്തീർക്കാനാണ് വൃക്ക വിൽക്കാമെന്ന് തീരുമാനിച്ചതെന്ന് സജി പറഞ്ഞു. ഒ പോസിറ്റീവ് വൃക്ക വിൽപ്പനയ്ക്കുണ്ടെന്നും ബന്ധപ്പെടേണ്ട ഫോൺ നമ്പറും കാണിച്ചാണ് സജി പോസ്റ്റർ പതിച്ചത്. കാൽ നൂറ്റാണ്ടിലേറെ കാലമായി വാടകയ്ക്ക് താമസിക്കുന്ന സജിയും കുടുംബവും ഒന്നര വർഷം മുമ്പാണ് പത്ത് സെൻറ് സ്ഥലം വാങ്ങിയത്. മേൽക്കൂരയിൽ ആസ്ബസ്റ്റോസിട്ട് വീടും കെട്ടി. പക്ഷേ, കയ്യിലുള്ള പണവും കടം വാങ്ങിയുമൊക്കെയാണ് സ്ഥലം വാങ്ങിയതും വീട് തട്ടിക്കൂട്ടിയതും. പക്ഷേ, പിന്നീട് കടം വീട്ടാൻ പോലുമാകാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങളെത്തിയത്. നോട്ട് നിരോധനവും കൊവിഡും ജോലിയില്ലാതാക്കിയതും ബി. കോം കഴിഞ്ഞ രണ്ടു മക്കൾക്ക് ആറായിരം രൂപ മാത്രം ശമ്പളമുള്ള ജോലിയായതും വലിയ പ്രതിസന്ധിയായി. ഒപ്പം രണ്ടു തവണ ഹൃദയാഘാതം…
Read More » -
LIFE
തെലുങ്കിലെ ജനപ്രിയ താരങ്ങളില്‍ കീര്‍ത്തി സുരേഷും! ഒന്നാമത് സാമന്ത
ഓര്‍മക്സ് മീഡിയ പുറത്തുവിട്ട ജനപ്രിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാമത് സാമന്ത. തെലുങ്കിലെ ജനപ്രിയ താരങ്ങളില്‍ സാമന്ത ഒന്നാമത് എത്തിയപ്പോള്‍ മലയാളത്തിന്റെ കീര്‍ത്തി സുരേഷ് എട്ടാമത് ഇടംപിടിച്ചു. 2023 ജനുവരിയിലെ ജനപ്രിയ നായികമാരുടെ വിവരങ്ങളാണ് ഓര്‍മക്സ് മീഡിയ പുറത്തുവിട്ടത്. കാജല്‍ അഗര്‍വാളാണ് പട്ടികയില്‍ രണ്ടാമത്. സാമന്ത, കാജല്‍ അഗര്‍വാള്‍, അനുഷ്‍ക ഷെട്ടി, സായ് പല്ലവി, രശ്‍മിക മന്ദാന, പൂജ ഹെഗ്‍ഡെ, തമന്ന, കീര്‍ത്തി സുരേഷ്, ശ്രീലീല, ശ്രുതി ഹാസൻ എന്നിവരാണ് ഓര്‍മക്സ് മീഡിയയുടെ ജനപ്രിയ നായികമാരുടെ പട്ടികയില്‍ യഥാക്രമം ഒന്ന് മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നത്. സാമന്ത നായികയായി ‘ശാകുന്തളം’ എന്ന ചിത്രമാണ് ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. ‘ദസറ’യാണ് കീര്‍ത്തി സുരേഷ് നായികയായ ചിത്രമായി പ്രദര്‍ശനത്തിന് എത്താനുള്ളത്. ‘ശാകുന്തളം’ ഏപ്രില്‍ 14നും കീര്‍ത്തി ചിത്രം ‘ദസറ’ മാര്‍ച്ച് 30നുമാണ് റിലീസ് ചെയ്യുക. കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്‍പദമാക്കിയുള്ള സിനിമയില്‍ സാമന്ത ‘ശകുന്തള’യാകുമ്പോള്‍ ‘ദുഷ്യന്തനാ’കട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മോഹനാണ്. ഗുണശേഖര്‍…
Read More » -
India
കത്വ പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തി; അൽ ജസീറ ചാനലിന് 10 ലക്ഷം രൂപ പിഴയിട്ട് ദില്ലി ഹൈക്കോടതി
ദില്ലി: ജമ്മു കശ്മീരിലെ കത്വയിൽ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ അൽ ജസീറാ ചാനലിന് പിഴ. പത്ത് ലക്ഷം രൂപയാണ് അൽ ജസീറയ്ക്ക് പിഴ ചുമത്തിയിരിക്കുന്നത്. പിഴയടയ്ക്കാമെന്ന് അൽ ജസീറാ ചാനൽ ദില്ലി ഹൈക്കോടതിയെ അറിയിച്ചു. 16 മാധ്യമങ്ങൾക്കാണ് കോടതി പിഴയിട്ടത്. പിഴത്തുക പെൺകുട്ടിയുടെ കുടുംബത്തിന് കൈമാറാൻ കോടതി നിർദ്ദേശം നൽകി. മറ്റു മാധ്യമങ്ങൾ നേരത്തെ പിഴ ഒടുക്കിയിരുന്നു.
Read More »