KeralaNEWS

മാരാമണ്‍ കണ്‍വെന്‍ഷനെത്തിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു; ഒരാള്‍ക്ക് വേണ്ടി തിരച്ചില്‍

പത്തനംതിട്ട: പമ്പാനദിയില്‍ കോഴഞ്ചേരി മാരാമണ്‍ ഭാഗത്ത് ഒഴുക്കില്‍പ്പെട്ട രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. മാവേലിക്കര ചെട്ടികുളങ്ങരയില്‍ നിന്നും മാരാമണ്‍ കണ്‍വെന്‍ഷനായി എത്തിച്ചേര്‍ന്ന സംഘത്തിലെ മൂന്നു പേരാണ് അപകടത്തില്‍പ്പെട്ടത്. ആല്‍ബിന്‍, സഹോദരങ്ങളായ മെറിന്‍, മെഫിന്‍ എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. ഇതില്‍ സഹോദരങ്ങളായ മെറിന്റെയും മെഫിന്റെയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

ഉച്ചയ്ക്ക് മൂന്നരയോടു കൂടിയായിരുന്നു അപകടം. കുളിക്കാനിറങ്ങിയ മൂന്നു പേരും ഒഴുക്കില്‍പ്പെടുകയായിരുന്നു. ഏറെ വൈകിയായിരുന്നു ഇവര്‍ ഒഴുക്കില്‍പ്പെട്ടുവെന്ന വിവരം സമീപവാസികളടക്കം അറിഞ്ഞത്. അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനവും ഏറെ വൈകിയിരുന്നു.

Signature-ad

ഫയര്‍ഫോഴ്‌സ് എത്തി നീണ്ട തിരച്ചിലിനൊടുവിലാണ് ഇരുവരേയും കരയിലെത്തിച്ചത്. ഇരുവരേയും കോഴഞ്ചേരിജില്ലാ ആശുപത്രില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ആല്‍ബിന് വേണ്ടിയാണ് ഇനിയുള്ള തിരച്ചില്‍. രാത്രിയായത് കൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനം തത്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്.

 

Back to top button
error: