Month: February 2023
-
LIFE
കോട്ടയം രാജ്യാന്തര ചലച്ചിത്രമേള: കോട്ടയത്തിന്റെ സിനിമ ചരിത്രത്തിലൂടെ സെമിനാർ; നിറമേകി വിളംബര ജാഥ
കോട്ടയം: കോട്ടയത്തിന്റെ വൈവിധ്യവും സമ്പന്നവുമായ സിനിമ ചരിത്രം പുതുതലമുറയ്ക്ക് പകർന്നു നൽകുന്നതിനായി കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് വിപുലമായ സെമിനാർ സംഘടിപ്പിക്കും. ഫെബ്രുവരി 25 ന് രാവിലെ 11 ന് പഴയ പൊലീസ് മൈതാനത്തെ സാംസ്കാരിക വേദിയിലാണ് സെമിനാർ നടക്കുക. കോട്ടയത്തിന്റെ സിനിമ പൈതൃകം എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ സി.ആർ. ഓമനക്കുട്ടൻ, നിർമാതാവ് ജോയ് തോമസ്, സംവിധായകൻ ജോഷി മാത്യു, മുതിർന്ന മാധ്യമ പ്രവർത്തകൻ ജോസ് പനച്ചിപ്പുറം, എഴുത്തുകാരായ ഉണ്ണി ആർ., ഡോ. പോൾ മണലിൽ, ചലച്ചിത്ര നിരൂപകൻ എ. ചന്ദ്രശേഖർ, സിനിമ മാധ്യമ പ്രവർത്തകൻ എം.എം. ബാലചന്ദ്രൻ, ചലച്ചിത്ര ഗവേഷക ഡോ. ദിവ്യ എസ്. കേശവൻ, ചലച്ചിത്ര പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. മേളയ്ക്ക് മുന്നോടിയായി ഫെബ്രുവരി 23 ന് വൈകിട്ട് 4.30 ന് കളക്ട്രേറ്റിൽ നിന്ന് തിരുനക്കര പഴയപൊലീസ് മൈതാനത്തേക്കാണ് വിളംബര ജാഥ നടക്കും. ചലച്ചിത്ര കലാകാരന്മാർ, സാംസ്കാരിക- കലാ പ്രവർത്തകൾ, വിദ്യാർഥികൾ, പൊതുജനങ്ങൾ, വിവിധ സംഘടനകൾ എന്നിവർ…
Read More » -
Crime
ജസ്ന തിരോധാനം: വഴിത്തിരിവാകുമായിരുന്ന തടവുകാരന്റെ മൊഴി സിബിഐ തള്ളി
തിരുവനന്തപുരം: പത്തനംതിട്ട ജസ്ന തിരോധാനക്കേസിൽ വഴിത്തിരിവാകുമായിരുന്ന തടവുകാരന്റെ മൊഴി തള്ളി സിബിഐ. പൂജപ്പുര ജയിലിലെ സഹതടവുകാരന് ജസ്നയുടെ തിരോധാനത്തിൽ ബന്ധമുണ്ടെന്നായിരുന്നു കൊല്ലം സ്വദേശിയായ പോക്സോ കേസിലെ പ്രതിയുടെ മൊഴി. എന്നാൽ മൊഴിയിൽ ആധികാരികതയില്ലെന്നാണ് തുടർന്നുള്ള അന്വേഷണത്തിലെ കണ്ടെത്തൽ. ഈ മൊഴിയിലും സാധ്യത മങ്ങിയതോടെ പുതിയ വഴികൾ തേടുകയാണ് സിബിഐ. പത്തനംതിട്ടയിൽ നിന്നും ജസ്നയെന്ന വിദ്യാർത്ഥിനിയെ കാണാതായിട്ട് അഞ്ച് വർഷം കഴിയുന്നു. സിബിഐ പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസ് അനുസരിച്ച് നിരവധി വിവരങ്ങൾ സിബിഐക്ക് ലഭിക്കുന്നതിനിടെയാണ് പൂജപ്പുര ജയിലിൽ നിന്നും കൊല്ലം സ്വദേശിയായ പോസ്കോ തടവുകാരൻറെ വിളിയുമെത്തുന്നത്. മോഷണക്കേസിൽ പെട്ട് സെല്ലിലുണ്ടായിരുന്ന പത്തനംതിട്ടക്കാരന് ജസ്ന തിരോധാനത്തിൽ ബന്ധമുണ്ടെന്നായിരുന്നു മൊഴി. പത്തനംതിട്ട സ്വദേശിയായതിനാൽ ആദ്യം മൊഴി ഗൗരവമായി എടുത്ത സിബിഐ ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തു. മൊഴി കള്ളമെന്ന് തെളിഞ്ഞുവെന്ന് സിബിഐ വൃത്തങ്ങൾ പറയുന്നു. സെല്ലിൽ ഒപ്പമുണ്ടായിരുന്ന മൂന്നാമൻ പറഞ്ഞ് കേട്ട അറിവെന്നായിരുന്നു പോക്സോ കേസ് പ്രതിയുടെ വാദം. തട്ടിപ്പ് കേസിൽ അകത്തായി ജാമ്യത്തിലിറങ്ങിയ…
Read More » -
Crime
മൂന്നുമാസം ഗർഭിണിയായ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവം: ഭർത്താവ് പിടിയിൽ; പെൺകുട്ടി ഭർതൃവീട്ടിൽ നേരിട്ടിരുന്നത് കൊടിയ പീഡനമെന്ന് പോലീസ്
തിരുവനന്തപുരം: മൂന്നുമാസം ഗർഭിണിയായ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പിടിയിൽ. അട്ടക്കുളങ്ങര ശ്രീവള്ളിയിൽ ദേവിക(24) തൂങ്ങി മരിച്ച സംഭവത്തിൽ ആണ് ഭർത്താവ് ഗോപീകൃഷ്ണൻ (31) പിടിയിലായത്. പെൺകുട്ടി ഭർതൃവീട്ടിൽ നേരിട്ടിരുന്നത് കൊടിയ പീഡനം ആണെന്ന് പൊലീസ്. ഭർത്താവിൻറ മർദ്ദനത്തിൽ യുവതിയുടെ ഒരു ചെവിയുടെ കേൾവി കുറഞ്ഞിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഒരാഴ്ച മുൻപ് ഗോപീകൃഷ്ണൻ ദേവികയെ മുഖത്ത് അടിക്കുകയും തുടർന്ന് ദേവികയുടെ ഒരു ചെവിയുടെ കേൾവി 40 ശതമാനം ആയി കുറഞ്ഞതായും പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ദേവിക ഗർഭിണി ആയിരുന്നതിനാൽ ഇതിനുള്ള മരുന്നുകൾ കഴിക്കാനും കഴിഞ്ഞിരുന്നില്ല. വിവാഹ ശേഷം ഗോപീകൃഷ്ണൻ ദേവികയെ ദേഹോപദ്രവം ഏൽപ്പിക്കുന്നത് പതിവായിരുന്നു എന്ന് ഫോർട്ട് പൊലീസ് പറഞ്ഞു. സ്ത്രീധന പീഡന നിയമപ്രകാരം ഉൾപ്പടെ കേസ് എടുത്ത ഫോർട്ട് പൊലീസ് ഗോപീകൃഷ്ണൻറെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ദേവികയെ കിടപ്പ് മുറിക്കുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടത്. തുടർന്ന് വീട്ടുകാർ ഉടൻ…
Read More » -
Kerala
ഒരുവിധത്തിലും രക്ഷപ്പെടാൻ സമ്മതിക്കില്ലെന്ന് വെച്ചാൽ! നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോയിൽ എത്തിച്ച ഡീസലിൽ വൻ വെട്ടിപ്പ്; 1000 ലിറ്ററിന്‍റെ കുറവ്!
തിരുവനന്തപുരം: നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോയിൽ എത്തിച്ച ഡീസലിൽ വൻ വെട്ടിപ്പ്. 15,000 ലിറ്റർ ഡീസൽ എത്തിച്ചപ്പോഴാണ് 1000 ലിറ്ററിന്‍റെ കുറവ് കണ്ടെത്തിയത്. ഡീസൽ അളവിലെ കുറവ് വിവാദമായതോടെ അടുത്ത ടാങ്കറിൽ ബാക്കി ഡീസല്‍ എത്തിക്കുകയായിരുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി നെടുമങ്ങാട് ഡിപ്പോയിലെത്തുന്ന ഡീസലിന്‍റെ അളവിൽ കുറവുണ്ടെന്ന് ജീവനക്കാർ പരാതിപ്പെട്ടിരുന്നു. ജീവനക്കാർ നിരന്തരം പരാതി പറഞ്ഞിട്ടും അളവ് പരിശോധിക്കാൻ ഡിപ്പോ അധികൃതർ മെനക്കെട്ടതുമില്ല. ഒടുവിൽ കഴിഞ്ഞ ദിവസം രാത്രി ഡിപ്പോയിൽ എത്തിച്ച ഡീസൽ അളന്ന് നോക്കിയപ്പോഴാണ് ഡീസലിലെ കുറവ് വ്യക്തമായത്. 15,000 ലിറ്റർ എത്തിക്കേണ്ടയിടത്ത് ടാങ്കറിലുണ്ടായിരുന്നത് 14, 000 ലിറ്റർ. 1000 ലിറ്ററിന്‍റെ കുറവ്. നെടുമങ്ങാട് എംഎസ് ഫ്യുവൽസ് എന്ന സ്ഥാപനമാണ് ഡിപ്പോയിൽ ഡീസലെത്തിക്കുന്നത്. അളവിലെ കുറവ് ജീവനക്കാർ കണ്ടുപിടിച്ചതോടെ അടുത്ത ടാങ്കറിൽ ബാക്കി 1000 ലിറ്ററെത്തിച്ചു. ജീവനക്കാർ കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ കെഎസ്ആർടിസിക്ക് നഷ്ടം ഏകദേശം 96,000 രൂപ. നെടുമങ്ങാട് ഡിപ്പോയിൽ മൈലേജ് കുറവാണെന്നായിരുന്നു കഴിഞ്ഞ മാസങ്ങളിൽ ഡിപ്പോ അധികൃതർ ജീവനക്കാരോട് പറഞ്ഞിരുന്നത്. മെക്കാനിക്കിന്‍റെയും…
Read More » -
India
തെരഞ്ഞെടുപ്പിന് പിന്നാലെ ത്രിപുരയിലുണ്ടായ സംഘര്‍ഷത്തില്‍ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടു.
അഗര്‍ത്തല: തെരഞ്ഞെടുപ്പിന് പിന്നാലെ ത്രിപുരയിലുണ്ടായ സംഘര്‍ഷത്തില്‍ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടു. ബഗാൻ ബസാർ സ്വദേശി ദിലിപ് ശുക്ലദാസ് ആണ് കൊല്ലപ്പെട്ടത്. ദിലീപിനെ ബിജെപി പ്രവർത്തകർ ആക്രമിച്ച് കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചു. എന്നാല്‍ വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് ത്രിപുര പൊലീസ് വിശദീകരിച്ചു. ത്രിപുരയിലെ വിവിധയിടങ്ങളില്‍ സംഘർഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബിശാല്‍ഘഡില്‍ അക്രമികള്‍ ഒരു പ്രാഥമികാരോഗ്യകേന്ദ്രത്തിന് തീയിട്ടു. വിവിധ സംഘർഷങ്ങളുടെ അടിസ്ഥാനത്തില്‍ 16 കേസ് രജിസ്റ്റർ ചെയ്യുകയും 21 പേരെ അറസ്റ്റ് ചെയ്യുകയും ചെ്യതിട്ടുണ്ട്. സംസ്ഥാനത്ത് വൻ അർധസൈനിക, പൊലീസ്‍ വിന്യാസം നിലനില്‍ക്കേയാണ് സംഘർഷങ്ങള്‍ തടരുന്നത്. സംഘർഷങ്ങളില്‍ പരിക്കേറ്റ സിപിഎം പ്രവർത്തകരെ ത്രിപുര പ്രതിപക്ഷ നേതാവ് മണിക്ക് സന്ദർശിച്ചു. സംസ്ഥാനത്ത് വൻ അർധസൈനിക, പൊലീസ്‍ വിന്യാസം നിലനില്‍ക്കേയാണ് സംഘർഷങ്ങള്‍ തടരുന്നത്. വ്യാഴാഴ്ചയായിരുന്നു ത്രിപുരയില്‍ തെരഞ്ഞെടുപ്പ് നടന്നത്.
Read More » -
Tech
ദാസ… നമ്മുക്കൊരു യൂട്യൂബ് ചാനല്‍ തുടങ്ങി പണം വാരിയാലോ? എന്ത് നല്ല സ്വപ്നം അല്ലേ!!! യൂട്യൂബിലൂടെ പണമുണ്ടാക്കുന്നത് ഒരു എളുപ്പപണിയാണോ ? അറിയേണ്ടതെല്ലാം…
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ യൂട്യൂബ് ചാനലുകൾക്ക് പൂട്ടിടാൻ നിർദ്ദേശം വന്നത് കഴിഞ്ഞ ദിവസമാണ്. ഉദ്യോഗസ്ഥർ ഇതര സ്ത്രോതസ്സുകളിൽ നിന്ന് വരുമാനമുണ്ടാക്കുന്നതാണ് പ്രശ്നം. അപ്പോൾ ചോദ്യം യൂട്യൂബിൽ നിന്ന് പൈസ വരുന്നത് എങ്ങനെയാണ് ? യൂട്യൂബിൽ നിന്ന് പൈസയുണ്ടാക്കൽ ചില്ലറക്കളിയല്ല. വെറുതെ ഒരു ചാനൽ തുടങ്ങി എന്തെങ്കിലും വീഡിയോ ഇട്ടാൽ പണം കിട്ടുകയുമില്ല. യൂട്യൂബിൽ നിന്ന് നേരിട്ട് പണം കിട്ടുന്ന യൂട്യൂബ് പാർട്ണർ പദ്ധതിയുടെ ഭാഗമാകണമെങ്കിൽ ചാനലിന് കുറഞ്ഞത് ആയിരം സബ്സ്ക്രൈബർമാരെങ്കിലും വേണം. അതിനൊപ്പം പന്ത്രണ്ട് മാസത്തിനുള്ളിൽ നാലായിരം വാച്ച് അവറും വേണം. കഴിഞ്ഞ ഒരു വർഷത്തിനിടെ ചെയ്ത വീഡിയോകൾ ആകെ നാലായിരം മണിക്കൂറെങ്കിലും ആളുകൾ കണ്ടിട്ടുണ്ടാവണം. പന്ത്രണ്ട് മിനുട്ടുള്ള ഒരു വീഡിയോ ആണെങ്കിൽ നാലായിരം വാച്ച് അവർ തികയാൻ കുറഞ്ഞ 20,000 പേരെങ്കിലും ആ വീഡിയോ 12 മാസത്തിനിടെ കണ്ടിരിക്കണം. നിങ്ങൾ ചെയ്യുന്നത് ചെറു വീഡിയോകൾ അഥവാ ഷോർട്സ് ആണെങ്കിൽ അതിന് 90 ദിവസത്തിനിടെ കുറഞ്ഞത് പത്ത് മില്യൺ കാഴ്ചകൾ വേണമെന്നാണ്…
Read More » -
Crime
സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ മർദ്ദിച്ചു; സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കും ബന്ധുക്കൾക്കുമെതിരെ കേസ്
ആലപ്പുഴ: സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ മർദ്ദിച്ച സിപിഐ കായംകുളം ചിറക്കടവം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷമീർ റോഷനും ബന്ധുക്കൾക്കുമെതിരെ കായംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭാര്യ ഇഹ്സാന പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ ഷമീർ റോഷൻ ഒളിവിൽ പോയിരിക്കുകയാണ്. ഷമീർ റോഷനും കുടുംബത്തിനും എതിരെ സ്ത്രീധന പീഡനത്തിന് പരാതിയുമായി കഴിഞ്ഞ ദിവസമാണ് ഭാര്യ ഇഹ്സാന കായംകുളം പൊലീസിനെ സമീപിച്ചത്. ഭർത്താവും ഭർതൃ വീട്ടുകാരും ചേർന്ന് ക്രൂരമായി മർദ്ദിച്ചു എന്നും പരാതിയിലുണ്ട്. ഇഹ്സാന കായംകുളം പൊലീസ് സ്റ്റേഷനിൽ അഭയം തേടുകയും തുടർന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിക്കുകയുമായിരുന്നു. ഈ പരാതിയിലാണ് സിപിഐ കായംകുളം ചിറക്കടവം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ ഷമീർ റോഷനും ബന്ധുക്കൾക്കുമെതിരെ കായംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പരാതി നൽകിയ അന്ന് മുതൽ ഷമീർ റോഷൻ ഒളിവിലാണ്. മൂന്നുവർഷം മുമ്പായിരുന്നു ഇഹ്സാനയുടെ വിവാഹം. വിവാഹശേഷം സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് ഷമീർ റോഷൻ നിരന്തരം പീഡിപ്പിക്കുന്നു എന്നാണ് പരാതി. ഭർത്താവിന് പുറമേ…
Read More » -
Crime
പശുക്കടത്താരോപിച്ച് യുവാക്കളെ ചുട്ടുകൊന്ന സംഭവത്തിൽ ഹരിയാന പൊലീസിനെതിരെ ഗുരുതര വെളിപ്പെടുത്തൽ
ജയ്പൂർ: പശുക്കടത്താരോപിച്ച് യുവാക്കളെ ചുട്ടുകൊന്ന സംഭവത്തിൽ ഹരിയാന പൊലീസിനെതിരെ ഗുരുതര വെളിപ്പെടുത്തൽ. മർദനത്തിൽ അവശരായ ജുനൈദിനെയും നാസിറിനെയും പൊലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും പൊലീസ് തിരിച്ചയച്ചെന്ന് അറസ്റ്റിലായ പ്രതി മൊഴി നൽകി. അതിനിടെ, വീട്ടിലെത്തി രാജസ്ഥാൻ പൊലീസ് മർദിച്ചതിനെ തുടർന്ന് വയറ്റിലെ കുഞ്ഞ് മരിച്ചെന്ന് ഒളിവിലുള്ള പ്രതിയുടെ ഭാര്യ പരാതി നൽകി. കേസിൽ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്ത ബജ്റംഗ്ദൾ പ്രവർത്തകനായ റിങ്കു സൈനിയുടേതാണ് നിർണായക വെളിപ്പെടുത്തൽ. വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന രണ്ടുപേരെയും വഴിയിൽ തടഞ്ഞ് പത്തംഗ സംഘം മർദിച്ചു, അവശരായപ്പോൾ സമീപത്തെ ഫിറോസ്പൂർ ജിർക്ക പൊലീസ് സ്റ്റേഷനിലെക്ക് കൊണ്ടുപോയി പശുക്കളെ കടത്തവേ പിടികൂടിയതാണെന്ന് അറിയിച്ചു, എന്നാൽ യുവാക്കളുടെ അവസ്ഥ കണ്ട പൊലീസ് കസ്റ്റഡിയിലെടുക്കാൻ സമ്മതിച്ചില്ല, തിരിച്ചയച്ചെന്നാണ് റിങ്കു സൈനിയുടെ മൊഴി. പിറ്റേന്നാണ് ഇരുവരെയും വാഹനത്തിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മൊഴി പരിശോധിക്കുകയാണെന്നും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും രാജസ്ഥാൻ പൊലീസ് അറിയിച്ചു. അതേസമയം ഒളിവിൽ കഴിയുന്ന പ്രതി ശ്രീകാന്തിന്റെ ഭാര്യ രാജസ്ഥാൻ പൊലീസിനെതിരെ ഗുരുതര പരാതി…
Read More »