Month: February 2023
-
Local
കരുണ കാട്ടണേ ഭണാധിപന്മാരേ, അധികൃതരുടെ അനങ്ങാപ്പാറ നിലപാട് മൂലം അർബുദ രോഗിയായ വീട്ടമ്മയും ഭർത്താവും ഇടിഞ്ഞുവീഴാറായ വീട്ടിൽ ഭീതിയോടെ
ഓരോ ഫയലും ഓരോ ജീവിതമാണ് എന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണ്. ദുരിതങ്ങളും ദുഖങ്ങളും തളം കെട്ടിയ ആ ജീവിതങ്ങളെ അഴിമതിയും നിഷ്ക്രിയത്വവും അനങ്ങാപ്പാറ നയവും കൊണ്ട് ആത്മഹത്യയിലേക്ക് തള്ളിവിടുന്ന നിലപാടാണ് പല ഉദ്യോഗസ്ഥ പ്രമാണിമാരും സ്വീകരിക്കുന്നത്. കണ്ണൂർ ഇരിട്ടി കച്ചേരിക്കടവിലെ എ.ജെ ജോണി- സൂസമ്മ ദമ്പതിമാരുടെ ജീവിതം പ്രതിസന്ധികളുടെ നടുവിലാണ്. പ്രളയ പുനരുദ്ധാരണത്തിന്റെ ഭാഗമായി ഫണ്ട് അനുവദിച്ചിട്ടും തുടർനടപടിയില്ലാത്തതിനാൽ ഏതു നിമിഷവും ഇടിഞ്ഞുവീഴാറായ വീട്ടിൽ ഭീതിയോടെ കഴിയുകയാണ് ഇരിട്ടി കച്ചേരിക്കടവിലെ ആതുപള്ളി എ.ജെ ജോണിയും ഭാര്യ സൂസമ്മയും. ഏഴു മാസമായി വീടിനും ഭൂമി വാങ്ങാനുമായി പണം അനുവദിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയുമുണ്ടാകുന്നില്ലെന്ന് കുടുംബം പറയുന്നു. 2018ലെ പ്രളയത്തിൽ കച്ചേരിക്കടവിലെ പുഴയോരത്തുള്ള നാലു സെന്റ് ഭൂമിയിൽ കഴിയുന്ന ജോണിയുടെ വീട് അഞ്ചു ദിവസത്തോളം വെള്ളത്തിലായി. തുടർന്നുള്ള വർഷങ്ങളിലും സമാന സ്ഥിതിതന്നെയായിരുന്നു. അപകടാവസ്ഥയിലായ വീട് ഏത് നിമിഷവും നിലംപൊത്താറായ അവസ്ഥയിലാണ്. സമീപത്തുള്ള മറ്റ് കുടുംബങ്ങൾക്ക് വീടും സ്ഥലവും ലഭ്യമായി മാറിത്താമസിക്കാനൊരുങ്ങുമ്പോൾ ഏറ്റവും ദുരിതത്തിൽ കഴിയുന്ന…
Read More » -
Crime
തെങ്കാശിയിൽ റെയില്‍വേ ഗേറ്റ് കീപ്പറായ കൊല്ലം സ്വദേശിനിയെ ആക്രമിച്ച പ്രതി പിടിയിൽ
തെങ്കാശി പാവൂര്‍ ഛത്രത്തില്‍ ഗേറ്റ് കീപ്പറായ കൊല്ലം സ്വദേശിനി യുവതിയെ ആക്രമിച്ചത് മലയാളി. പത്താനാപൂരം സ്വദേശി അനീഷിനെ റെയില്‍വെ പൊലീസാണ് പിടികൂടിയത്. ചെങ്കോട്ടയില്‍ നിന്നാണ് പ്രതിപിടിയിലായത്. അനീഷിനെ പിടികൂടുന്നതില്‍ പ്രധാന തെളിവായത് കാക്കി പാന്റ്സും പെയിന്റ് പറ്റിയ ചെരുപ്പും. സംഭവ സ്ഥലത്ത് നിന്ന് കിട്ടിയ പെയിന്റ് പറ്റിയ ചെരുപ്പ് പ്രതിയെ കണ്ടെത്തുന്നതില്‍ നിര്‍ണ്ണായകമായി. പെയിന്റിംഗ് തൊഴിലാളിയാണ് പ്രതിയെന്ന നിഗമനത്തില്‍ അന്വേഷണം നടന്നതും പ്രതിയെ പിടികൂടാന്‍ എളുപ്പമായി. സിസിടിവി ദൃശ്യങ്ങളും പ്രതിയെ പിടികൂടാന്‍ പൊലീസിന് സഹായകമായി. ഒറ്റയ്ക്ക് ജോലി ചെയ്യുന്ന സ്ത്രീകളെ സമീപിച്ച് വഴങ്ങിയില്ലെങ്കില്‍ അവരെ ആക്രമിച്ചു കീഴ്പ്പെടുത്തുന്നതാണ് അനീഷിന്റെ രീതി. തെങ്കാശി പാവൂര്‍ഛത്രം റെയില്‍വേ ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കൊല്ലം സ്വദേശിനിയായ യുവതി വ്യാഴാഴ്ച രാത്രിയാണ് ആക്രമണത്തിന് ഇരയായത്. റെയില്‍വേ ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരി വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്നതിനിടെയാണ് അക്രമി എത്തിയത്. യുവതിയുടെ മുഖത്ത് കല്ലുകൊണ്ടിടിച്ച ഇയാള്‍ റെയില്‍വേ ട്രാക്കിലൂടെ യുവതിയെ വലിച്ചിഴയ്ക്കുകയും ചെയ്തു. ഇതിനിടയില്‍ പ്രതി യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ലൈംഗികമായി…
Read More » -
Local
ഇന്ന് എൽ.ഡി.എഫ് അവിശ്വാസ പ്രമേയം, കൂറുമാറ്റനിയമപ്രകാരം കോട്ടയം നഗരസഭ ചെയർപേഴ്സനെ അയോഗ്യയാക്കണമെന്ന് ഇലക്ഷൻ കമ്മീഷന് ഹർജി; ബിന്‍സി സെബാസ്റ്റ്യൻ്റെ കസേര തെറിക്കുമോ…?
കോട്ടയം നഗരസഭയിൽ വീണ്ടും എൽഡിഎഫ് അവിശ്വാസം. ഇന്ന് അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കുമെന്നാണ് സൂചന. 52 അംഗ നഗരസഭയില്‍ 22 സീറ്റുകളാണ് എല്‍.ഡി.എഫിനുള്ളത്. യു.ഡി.എഫിന് 21 ഉം ബി.ജെ.പിക്ക് എട്ടു സീറ്റുകളുമുണ്ട്. നഗരസഭ ചെയര്‍പേഴ്‌സൺ യുഡിഎഫിലെ ബിന്‍സി സെബാസ്റ്റ്യനെതിരെ ഇത് രണ്ടാം വട്ടമാണ് എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്. ഇതിനിടെ അവിശ്വാസ പ്രമേയത്തിൽ പങ്കെടുക്കുന്നതിൽ നിന്നും വിട്ടു നിൽക്കുന്നതിന് കോൺഗ്രസ് കൗൺസിലർമാർക്ക് ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സുരേഷ് വിപ്പ് നൽകി. ഇടത് അവിശ്വാസ പ്രമേയകാര്യത്തിൽ ബി.ജെ.പി ഇന്ന് നിലപാട് പ്രഖ്യാപിക്കും. നിലവിലെ സാഹചര്യത്തിൽ ബിജെപി പിന്തുണയുണ്ടെങ്കിൽ മാത്രമേ അവിശ്വാസം വിജയിക്കൂ. അവിശ്വാസം വിജയിച്ച് ചെയർപേഴ്സൺ പുറത്ത് പോയാൽ തുടർന്ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി വിട്ടുനിന്നാലും എൽഡിഎഫിന് ഭരണം പിടിക്കാമെന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. ചിങ്ങവനം പുത്തൻതോട് വാർഡ് കൗൺസിലറായിരുന്ന ജിഷ ഡെന്നിയുടെ നിര്യാണത്തെ തുടർന്ന് ഒരംഗത്തിൻ്റെ മുൻതൂക്കം നിലവിൽ എൽ ഡി എഫിന് ഉണ്ട്. ഇതിനിടെ സ്വതന്ത്രയായി മൽസരിച്ച് ജയിച്ച ബിൻസി…
Read More » -
Movie
സംഗീതസംവിധായകൻ രഘുകുമാർ ഓർമ്മയായിട്ട് 9 വർഷം
മറക്കാനാവാത്ത ഇമ്പമാർന്ന ഗാനങ്ങളിലൂടെ മലയാളി മനസിൽ ഇടം നേടിയ രഘുകുമാർ അന്തരിച്ചിട്ട് 9 വർഷം. 2014 ഫെബ്രുവരി 20 നാണ് അറുപതാം വയസിൽ ഒരു പിടി ഹരിത ഗാനങ്ങൾ ബാക്കിയാക്കി അദ്ദേഹം പോയത്. ‘ഈശ്വര ജഗദീശ്വര’ എന്ന ചിത്രത്തിലൂടെ 1979-ൽ ചലച്ചിത്രരംഗത്തെത്തിയ രഘുകുമാർ1953ൽ കോഴിക്കോട്ടാണ് ജനിച്ചത്. ആർ. കെ ശേഖറിന്റെ (ഏ. ആർ. റഹ്മാന്റെ അച്ഛൻ) കീഴിലാണ് പാട്ടുകാരനായി സിനിമാസംഗീതമേഖലയിലേയ്ക്ക് പ്രവേശിച്ചത് രഘുകുമാർ സംഗീത സംവിധാനം നിർവഹിച്ച ചില ഗാനങ്ങളിലൂടെ: 1. 30 സിനിമകളിലായി നൂറിൽപ്പരം ഗാനങ്ങൾ. കൂടുതൽ ഗാനങ്ങളെഴുതിയത് പൂവച്ചൽ ഖാദർ. രണ്ടാമത് ഗിരീഷ് പുത്തഞ്ചേരി. 2. സംഗീത സംവിധായകനാവുന്നതിന് മുൻപ് തബല ആർട്ടിസ്റ്റായിരുന്നു രഘുകുമാർ. യേശുദാസിന്റെയും ജയചന്ദ്രന്റെയും ഗാനമേളകളിൽ സ്‌റ്റേജിൽ തബല വായിച്ചിരുന്നു. 3. ‘നിന്നെയെൻ സ്വന്തമാക്കും ഞാൻ’ (വിഷം) ആദ്യ ഹിറ്റ്. ആദ്യം റിലീസ് ആയ ചിത്രവും ‘വിഷം’ (1981). 4. കൂടുതൽ പാടിയ ഗായകൻ യേശുദാസ്. സംവിധായകൻ പ്രിയദർശൻ. 5. ‘താളവട്ട’ത്തിലെ ‘കൂട്ടിൽ നിന്നും മേട്ടിൽ…
Read More » -
LIFE
ബാലിയിലേക്കുള്ള ആത്മീയ യാത്രയുടെ ചിത്രങ്ങള്‍ പങ്കിട്ട് നടി അമല
നടി അമല പോളിന് ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവം ആണ് താരം. അമല ഇടയ്ക്കിടെ തന്റെ യാത്ര വിശേഷങ്ങളെല്ലാം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. യോഗയും പരിശീലിക്കാറുണ്ട് താരം. ഇപ്പോഴിത മനോഹരമായ തന്റെ ചില ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് അമല. ബാലിയിലേക്കുള്ള ആത്മീയ യാത്രയുടെ ചിത്രങ്ങളാണ് അമലയിപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. മഹാശിവരാത്രി ആശംസകളും അമല ആരാധകരോട് പങ്കുവച്ചിട്ടുണ്ട്. അടുത്തിടെയായുള്ള അമലയുടെ ചിത്രങ്ങള്‍ കണ്ട് താരം ആത്മീയതയിലേക്ക് തിരിഞ്ഞോ എന്നാണ് ആരാധകരുടെ ചോദ്യം. കഴിഞ്ഞ ദിവസം ബാലിയില്‍ നിന്ന് മഴ ആസ്വദിക്കുന്ന ചിത്രങ്ങളും നടി പങ്കുവച്ചിരുന്നു. അമലയുടെ ചിത്രങ്ങള്‍ക്ക് നിരവധി പേരാണ് കമന്റുമായെത്തിയത്. ഇതിനോടകം പ്രകൃതി സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന നിരവധി ചിത്രങ്ങളാണ് അമല പങ്കുവച്ചിരിക്കുന്നത്. മൈന എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അമലപോള്‍. മലയാള സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന ഈ താരം മറ്റു ഭാഷാ ചിത്രങ്ങളിലാണ് തിളങ്ങിയത്. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്ന നീലത്താമരയില്‍ അമല അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മൈന എന്ന…
Read More » -
Crime
ബില്ല് ചോദിച്ചതിന് ഡോക്ടറെ മര്‍ദിച്ച് പമ്പ് ജീവനക്കാര്‍; കാര്‍ അടിച്ചുതകര്‍ത്തു
ഭോപ്പാല്‍: മധ്യപ്രദേശില്‍ യുവഡോക്ടറെ പെട്രോള്‍ പമ്പ് ജീവനക്കാര്‍ ആക്രമിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. ഡോക്ടറെയും സുഹൃത്തുക്കളെയും മര്‍ദിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പമ്പ് ജീവനക്കാരായ മൂന്നുപേര്‍ക്കെതിരേ പോലീസ് കേസെടുത്തത്. പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു. ശനിയാഴ്ച രാത്രിയാണ് ഇന്‍ഡോറിലെ ലാസുദിയയിലെ പെട്രോള്‍ പമ്പില്‍ ഡോക്ടര്‍ക്കും സുഹൃത്തുക്കള്‍ക്കുമെതിരേ ആക്രമണമുണ്ടായത്. യുവഡോക്ടറായ അവിനാശ് വിശ്വാനിയെയാണ് പമ്പ് ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ചത്. #इंदौर– देर रात पेट्रोल पर पर बबाल, पेट्रोल पम्प पर मौजूद लोगों में कार में कई तोड़फोड़, कार सवार शख्स को भी पीटा,पीड़ित शख्स निजी अस्पताल है चिकित्सक है,रात के वक़्त मामूली बात पर हुआ विवाद,विवाद के दौरान पेट्रोल पंप कर्मचारियों ने जमकर की पिटाई,वीडियो हुआ वायरल pic.twitter.com/GKuqps0ymW — Vikas Singh Chauhan (@vikassingh218) February…
Read More » -
Crime
മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ
കടുത്തുരുത്തി: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട അരുവിത്തുറ ചിറപ്പാറ കോളനി ഭാഗത്ത് തൈക്കാവിൽ വീട്ടിൽ സലീം മകൻ അദ്വാനി എന്ന് വിളിക്കുന്ന സബീർ (35) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ മാസം കടുത്തുരുത്തി മുട്ടുചിറയില്‍ പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ സ്വർണ്ണം എന്ന വ്യാജേനെ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുക്കുകയായിരുന്നു. കട ഉടമ പരിശോധിച്ചപ്പോൾ ഇത് മൂക്കുപണ്ടമാണെന്ന് മനസ്സിലാവുകയും പോലീസിൽ പരാതിപ്പെടുകയുമായിരുന്നു. പണം തട്ടിയെടുത്തതിനുശേഷം യുവാവ് ഒളിവിൽ പോവുകയും ചെയ്തു. കട ഉടമയുടെ പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾക്ക് കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട, പള്ളിക്കത്തോട്, പൊൻകുന്നം, കൂടാതെ ആലപ്പുഴ, പീരുമേട്, തൊടുപുഴ എന്നീ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഓ സജീവ് ചെറിയാൻ, എസ്.ഐ…
Read More » -
Crime
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ
പൊൻകുന്നത്ത്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പൊൻകുന്നം എലിക്കുളം പനമറ്റം ഭാഗത്ത് കണിയാംപറമ്പിൽ വീട്ടിൽഷാബു എന്ന് വിളിക്കുന്ന പ്രദീപ് കെ.കെ (50) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ രാജേഷ് എൻ, എസ്.ഐ അജി പി.ഏലിയാസ്, അഭിലാഷ് പി.റ്റി, സി.പി.ഓ ജയകുമാർ കെ.കെ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു
Read More »