- റഹിം പനവൂർ
കന്യാസ്ത്രീ നായിക കഥാപാത്രമാകുന്ന ആദ്യ മലയാള സിനിമയാണ് നേർച്ചപ്പെട്ടി. അതുകൊണ്ടു തന്നെ ഈ സിനിമ ചിത്രീകരണ സമയത്തേ ഏറെ ശ്രദ്ധേയമായിരുന്നു. ബാബുജോൺ കൊക്കവയൽ ആണ് കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്. സ്‌കൈ ഗേറ്റ് മൂവീസും ഉജ്വയ്നി പ്രൊഡക്ഷൻസും ചേർന്ന് നിർമിക്കുന്ന ചിത്രം ക്രൈസ്തവസഭയിലെ ചില പ്രത്യേക വിഷയങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. കണ്ണൂരും പരിസര പ്രദേശങ്ങളിലുമായി സിനിമയുടെ ചിത്രീകരണം പൂർത്തിയായി.
തിരക്കഥ, സംഭാഷണം: സുനിൽ പുല്ലോട് ഷാനി നിലാമറ്റം. ക്യാമറ: റഫീഖ് റഷീദ്. കലാസംവിധാനം: ബാലകൃഷ്ണൻ കൈതപ്രം, മേക്കപ്പ്: ജയൻ ഏരുവേശി. എഡിറ്റർ: സിന്റോ ഡേവിഡ്, സംഗീതം: ജോജി തോമസ്, അസോസിയേറ്റ് ഡയറക്ടർ: മനോജ് , പ്രൊഡക്ഷൻ കൺട്രോളർ: ഉദയകുമാർ, അസിസ്റ്റന്റ് ഡയറക്ടർമാർ: രാലാജ് രാജൻ, ആരാധ്യ രാഗേഷ്. സ്റ്റിൽസ്: വിദ്യൻ കനകത്തിടം, പി.ആർഒ: റഹിം പനവൂർ, പ്രൊഡക്ഷൻ മാനേജർ: വിനോദ് പാടിച്ചാൽ, യൂണിറ്റ്: ശ്യാമാസ് മീഡിയ.