KeralaNEWS

‘പാര്‍ട്ടിക്കായി ജയിലില്‍ പോയ സഖാവ്, കരി വാരി തേക്കരുതായിരുന്നു’; ആകാശ് തില്ലങ്കേരിയെ പിന്തുണച്ച് കൂട്ടാളിയുടെ ഫേസ്ബുക്ക് കുറിപ്പ്

കണ്ണൂര്‍: സി.പി.എമ്മും ഡി.വൈ.എഫ്.ഐയും കൈവിട്ടെങ്കിലും ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ പിന്തുണച്ച് സുഹൃത്തും കൂട്ടാളിയുമായ ജിജോ തില്ലങ്കേരി. ആർഎസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതക കേസിൽ പാർട്ടിക്കായി ജയിലിൽ പോയ ആളാണ് ആകാശ് തില്ലങ്കേരിയെന്ന് ജിജോ ഫേസ്ബുക്കിൽ കുറിച്ച്. ന്യായത്തിനൊപ്പം നിന്നില്ലെങ്കിലും തങ്ങളെ കരിവാരിതേക്കരുതായിരുന്നുവെന്നും ജിജോ പറയുന്നുണ്ട്. ആകാശിനെതിരെ തില്ലങ്കേരിയിൽ പ്രസംഗിക്കാൻ പാര്‍ട്ടി പി. ജയരാജനെ നിയോഗിച്ചതിന് പിന്നാലെയാണ് ജിജോയുടെ പ്രതികരണം.

ആകാശിനെതിരെ ആദ്യം രംഗത്ത് വന്നത് പാര്‍ട്ടിയുടെ പ്രാദേശിക പ്രവര്‍ത്തകനായ രാഗിന്ദ് എ പി ആയിരുന്നു. ആകാശിനെതിരെ രാഗിന്ദ് എ പിയുടെ പ്രതികരണത്തില്‍ ഇടപെടാതിരുന്ന പാര്‍ട്ടി, ന്യായത്തിനൊപ്പം നിന്നില്ലെങ്കിലും തങ്ങളെ കരിവാരിതേക്കരുതായിരുന്നു എന്നാണ് ജിജോ കുറിപ്പില്‍ പറയുന്നത്.

Signature-ad

ജനങ്ങൾക്ക് ബോധ്യം വരണമെങ്കിൽ പി ജയരാജൻ തന്നെ ആകാശിനെയും കൂട്ടാളികളെയും തള്ളിപ്പറയണം എന്നാണ് നേതാക്കളുടെ പൊതുവികാരം. ആകാശിന് പ്രാദേശിക നേതൃത്വത്തിന്‍റെ സഹായമുണ്ടെന്ന തിരിച്ചറിവിൽ തില്ലങ്കേരി ലോക്കൽ കമ്മറ്റിക്ക് കീഴിലെ 19 ബ്രാഞ്ചുകൾക്കും സിപിഎം കർശന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പി. ജയരാജനെ വാഴ്ത്തുന്ന പി.ജെ ആർമ്മിയെന്ന സാമൂഹ്യ മാധ്യമ കൂട്ടായ്മയുടെ അഡ്മിനാണ് ആകാശ് തില്ലങ്കേരി.

പി. ജയരാജൻ നേതൃത്വത്തിലേക്ക് വരണമെന്ന് വാദിക്കുന്ന ഇക്കൂട്ടർ രാത്രിയായാൽ സ്വ‍ർണ്ണക്കടത്ത് ക്വട്ടേഷനും ഗുണ്ടാ പ്രവർത്തനവുമാണ് നടത്തുന്നതെന്ന് പാർട്ടി ഒരു വർഷം മുൻപ് വ്യക്തമാക്കിയിരുന്നു. പക്ഷെ സാമൂഹ്യ മാധ്യമങ്ങളിൽ സിപിഎം പ്രചാരകരായി തുടരുകയായിരുന്നു സംഘം. ഷുഹൈബ് വധം പാർട്ടി ഏൽപിച്ചിട്ട് താൻ ചെയ്തതാണ് വെളിപ്പെടുത്തി സിപിഎമ്മിനെ വെട്ടിലാക്കിയ ആകാശിനെ ഒതുക്കാനുള്ള തീവ്രശ്രമത്തില്‍ തന്നെയാണ് പാര്‍ട്ടി.

അതിന് വേണ്ടിയാണ് പി ജെയെ തന്നെ തില്ലങ്കേരിയിലേക്ക് നിയോഗിച്ചിട്ടുള്ളത്. നേരത്തെ എംവി ജയരാജൻ മാത്രം പങ്കെടുത്താൽ മതിയെന്ന് നിശ്ചയിച്ചതായിരുന്നു. പി ജയരാജന്‍റെ ഫോട്ടോ അടക്കം ഉൾപെടുത്തി പുതിയ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കണ്ണൂരിലേക്ക് കടക്കും മുൻപ് തന്നെ ആകാശ് തില്ലങ്കേരി വിവാദം തീർക്കാനാണ് പാര്‍ട്ടിയുടെ ശ്രമം.

Back to top button
error: