ശ്രീനഗര്‍: കശ്മീരില്‍നിന്നുള്ള ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ കുപ്വാരയില്‍നിന്നുള്ള ബഷീര്‍ അഹമ്മദ് പീര്‍ ആണ് കൊല്ലപ്പെട്ടത്.
15 വര്‍ഷത്തിലേറെയായി ഇയാള്‍ പാക്കിസ്ഥാനില്‍ സുരക്ഷിതനായി കഴിയുകയായിരുന്നുവെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു. റാവല്‍പിണ്ടിയിലെ ഒരു കടയ്ക്കു പുറത്തുവച്ച് പോയിന്റ് ബ്ലാങ്കിലാണ് അജ്ഞാതനായ ആള് പീറിനെ വെടിവച്ചു കൊന്നതെന്ന് പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിയന്ത്രണരേഖയില്‍ ഭീകരരെ വിന്യസിക്കുന്ന ചുമതലയായിരുന്നു പീറിന്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ നാലിന് കേന്ദ്രം ഇയാള്‍ക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു.