Month: February 2023

  • Careers

    സൗദി ആരോഗ്യ മന്ത്രാലയത്തില്‍ തൊഴില്‍ അവസരം; അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 23

    തിരുവനന്തപുരം: നോർക്ക റൂട്ട്സ് മുഖേന സൗദി ആരോഗ്യ മന്ത്രാലയത്തിലേയ്ക്ക് (MoH) വനിതാ നഴ്സുമാർക്ക് തൊഴിലവസരം. നഴ്സിങിൽ ബി.എസ്സി/ പോസ്റ്റ് ബി.എസ്.സി/ എം.എസ്.സി / പി.എച്ച്.ഡി. വിദ്യാഭ്യാസ യോഗ്യതയും, കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സ്. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ നിയമമനുസരിച്ചുള്ള ശമ്പളം ലഭിക്കും. ശമ്പളത്തിന് പുറമെ താമസം, ഭക്ഷണം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമാണ്. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ നടക്കുന്ന തീയതി, സ്ഥലം എന്നിവ പിന്നീട് അറിയിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 23. കാർഡിയോളജി ICU/ ER/ ICU/ NICU/ PICU/ CATH LAB/ ജനറൽ നഴ്സിംഗ്/ ഡയാലിസിസ് / എൻഡോസ്കോപ്പി/മെന്റൽ ഹെൽത്ത്/ മിഡ്‍വൈഫ് / ഓങ്കോളജി/ OT (OR)/ PICU/ ട്രാൻസ്പ്ലാന്റ്/ മെഡിക്കൽ സർജിക്കൽ എന്നീ ഡിപ്പാർട്ട്മെന്റുകളിലേക്കാണ് തൊഴിലവസരമുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏറ്റവും പുതിയ ബയോഡാറ്റ, ആധാർ കാർഡ്, പാസ്‍പോർട്ട്, ഡിഗ്രി സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ സ്കാൻ…

    Read More »
  • NEWS

    സൗദി അറേബ്യയിൽ സന്ദർശന വിസയിൽ എത്തി ജോലി ചെയ്യാൻ അനുമതിയുള്ളത് രണ്ട് രാജ്യക്കാർക്ക് മാത്രം

    റിയാദ്: സൗദി അറേബ്യയിൽ സന്ദർശന വിസയിൽ എത്തിയ ശേഷവും ജോലി ചെയ്യാൻ അനുമതിയുള്ളത് രണ്ട് രാജ്യക്കാർക്ക് മാത്രമെന്ന് അറിയിപ്പ്. സന്ദർശക വിസയിൽ സൗദി അറേബ്യയിൽ താമസിക്കുമ്പോഴും സ്വകാര്യ സ്ഥാപനങ്ങളിൽ നിയമാനുസൃതം തന്നെ ജോലി ചെയ്യാൻ അനുവാദം നൽകുന്ന അജീർ പെർമിറ്റ് യെമനികൾക്കും സിറിയൻ പൗരന്മാർക്കും മാത്രമേ അനുവദിക്കൂ എന്നാണ് അധികൃതർ വിശദമാക്കിയിരിക്കുന്നത്. സ്വകാര്യ മേഖലയിൽ ജോലിയിൽ ചെയ്യാൻ ആഗ്രഹിക്കുന്ന, യെമനികളും സിറിയക്കാരും അല്ലാത്ത എല്ലാ വിദേശികളം അതത് സ്ഥാപനങ്ങളുടെ സ്‍പോൺസർഷിപ്പിൽ രാജ്യത്ത് നിയമാനുസൃതം താമസിക്കുന്നവർ ആയിരിക്കണം. അതേസമയം സൗദി അറേബ്യയിലെ വിദേശികൾക്ക് സ്വന്തം സ്വന്തം തൊഴിലുടമയ്ക്ക് വേണ്ടിയല്ലാതെ നിശ്ചിത സ്ഥാപനങ്ങളിൽ ഒരു നിർണിത കാലത്തേക്ക് ജോലി ചെയ്യാൻ നിയമാനുസൃതം തന്നെ അനുമതി നൽകുന്നതിനുള്ള സംവിധാനമാണ് അജീർ പദ്ധതി. തൊഴിലാളികളെ ആവശ്യമുള്ള സന്ദർഭങ്ങളിൽ അവരെ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും രാജ്യത്തെ സ്വകാര്യ മേഖലയിൽ താത്കാലിക ജോലി വ്യവസ്ഥാപിതമാക്കുകയുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇത് പ്രകാരം എതെങ്കിലും ഒരു സ്ഥാപനത്തിൽ അധികമായുള്ള ജീവനക്കാരെ താത്കാലികമായി മറ്റ്…

    Read More »
  • Local

    ഏറ്റുമാനൂർ നഗരം ഇനി ക്യാമറക്കണ്ണിൽ

    കോട്ടയം: ഏറ്റുമാനൂർ നഗരം ഇനി പോലീസിന്റെ ക്യാമറക്കണ്ണുകളിൽ. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ എം.എൽ.എ കൂടിയായ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവന്റെ ആസ്തി വികസനഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ മുടക്കിയാണ് ഏറ്റുമാനൂർ നഗരത്തിലുടനീളം നിരീക്ഷണക്യാമറകൾ സ്ഥാപിച്ചത്. നിരീക്ഷണക്യാമറകളുടെ പ്രവർത്തനോദ്ഘാടനം ഏറ്റുമാനൂർ നഗരത്തിൽ നടന്ന ചടങ്ങിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. എം.എൽ.എ. ഫണ്ടിൽ നിന്ന് ഇതുപോലെരു പദ്ധതിക്ക് ഇത്രയും തുക മുടക്കുന്നത് സംസ്ഥാനത്തുതന്നെ ആദ്യമായാണെന്നും ധനകാര്യവകുപ്പിന്റെ പ്രത്യേകഉത്തരവ് വാങ്ങിയാണ് ഏറ്റുമാനൂരിനുവേണ്ടി പദ്ധതി നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു. പാറകണ്ടം ജംഗ്ഷനിൽ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചതിനൊപ്പം പട്ടിത്താനം ബൈപ്പാസിൽ സോളാർ ലൈറ്റ് സ്ഥാപിക്കുന്നതിന് റോഡ് സുരക്ഷാ അതോറിട്ടി 96 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഏറ്റുമാനൂർ മിനി സിവിൽ സ്‌റ്റേഷനു ഭരണാനുമതി ആയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ചടങ്ങിൽ തോമസ് ചാഴികാടൻ എം.പി. അധ്യക്ഷനായിരുന്നു. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ് പടിഞ്ഞാറേക്കര, ഏറ്റുമാനൂർ…

    Read More »
  • LIFE

    കോട്ടയം രാജ്യാന്തര ചലച്ചിത്രമേള: ഫെസ്റ്റിവൽ കിറ്റ് വിതരണം ആരംഭിച്ചു

    കോട്ടയം: കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ്, കിറ്റ് വിതരണം ആരംഭിച്ചു. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസിന് ഡെലിഗേറ്റ് കിറ്റ് കൈമാറി സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിച്ചു. ഫെസ്റ്റിവൽ ബുക്ക്, സ്‌ക്രീനിംഗ് ഷെഡ്യൂൾ, ഡെലിഗേറ്റ് പാസ് എന്നിവയടങ്ങുന്നതാണ് ഡെലിഗേറ്റ് ഫെസ്റ്റിവൽ ബാഗ്. ഫെസ്റ്റിവൽ ചെയർമാനായ സംവിധായകൻ ജയരാജ്, കൺവീനറായ സംവിധായകൻ പ്രദീപ് നായർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടർ എച്ച്. ഷാജി, ഫെസ്റ്റിവൽ കോ-ഓർഡിനേറ്ററായ നഗരസഭാംഗം സജി കോട്ടയം, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ ഇ.വി. ഷിബു എന്നിവർ സന്നിഹിതരായിരുന്നു. കോട്ടയം അനശ്വര തിയേറ്ററിലെ കൗണ്ടറിലൂടെ ഇന്ന് രാവിലെ 11 മുതൽ ഡെലിഗേറ്റ് കിറ്റ് വിതരണം ചെയ്യും. ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്ക് രജിസ്‌ട്രേഷൻ രേഖയും ഓഫ്‌ലൈനായി രജിസ്റ്റർ ചെയ്തവർക്ക് പണമടച്ച രസീതും നൽകി ഡെലിഗേറ്റ് കിറ്റ് കൈപ്പറ്റാം.

    Read More »
  • LIFE

    കോട്ടയം രാജ്യാന്തര ചലച്ചിത്രമേള 24ന് ആരംഭിക്കും; സയ്യിദ് മിർസ വിശിഷ്ടാതിഥി

    കോട്ടയം: രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 24 മുതൽ 28 വരെ അനശ്വര, ആഷ, സി.എസം.എസ്. കോളജ് എന്നിവിടങ്ങളിലായി നടക്കുമെന്ന് സഹകരണ – രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ചലച്ചിത്രമേള ഫെബ്രുവരി 24ന് വൈകിട്ട് അഞ്ചിന് അനശ്വര തീയറ്ററിൽ നടക്കുന്ന ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിക്കും. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസ വിശിഷ്ടാതിഥിയാകും. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, തോമസ് ചാഴികാടൻ എം.പി., തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റിയൻ, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, വൈസ് ചെയർമാൻ പ്രേംകുമാർ, ഫെസ്റ്റിവൽ ചെയർമാൻ ജയരാജ്, അക്കാദമി സെക്രട്ടറി സി. അജോയ്, ഫെസ്റ്റിവൽ കൺവീനർ പ്രദീപ് നായർ…

    Read More »
  • LIFE

    കോട്ടയം രാജ്യാന്തര ചലച്ചിത്രമേള: വിളംബര ജാഥ ഇന്ന്

    കോട്ടയം: കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് മുന്നോടിയായി ഇന്ന് വൈകിട്ട് 4.30 ന് കളക്ടറേറ്റിൽ നിന്ന് തിരുനക്കര പഴയപൊലീസ് മൈതാനത്തേക്ക് വിളംബര ജാഥ നടക്കും. ചലച്ചിത്ര കലാകാരന്മാർ, സാംസ്‌കാരിക- കലാ പ്രവർത്തകർ, വിദ്യാർഥികൾ, പൊതുജനങ്ങൾ, വിവിധ സംഘടനകൾ എന്നിവർ പങ്കെടുക്കും. കലാരൂപങ്ങൾ, കലാ-കായിക പ്രകടനങ്ങൾ, വാദ്യമേളങ്ങൾ എന്നിവ വിളംബര ജാഥയ്ക്കു മിഴിവേകും. കേരള ചലച്ചിത്ര അക്കാദമി കോട്ടയം ഫിലിം സൊസൈറ്റിയുടേയും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും വിവിധ കോളജുകളുടേയും ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെയും വിവിധ സംഘടനകളുടേയും നേതൃത്വത്തിലാണ് വിളംബര ജാഥ സംഘടിപ്പിക്കുന്നത്.

    Read More »
  • Local

    സി.എസ്. ഐ. പർക്കാൽ മിഷൻ ശതാബ്ദി ആഘോഷ ഉദ്ഘാടനം 25ന്

    കോട്ടയം: സി.എസ്.ഐ. മദ്ധ്യകേരള മഹായിടവകയുടെ ബാഹ്യകേരള മിഷൻ പ്രവർത്തനമായ പർക്കാൽ മിഷന്റെ ശതാബ്ദി ആഘോഷ ഉദ്ഘാടനം 25ന് മൂന്ന് മണിക്ക് കോട്ടയം സി.എസ്.ഐ. റിട്രീറ്റ് സെന്ററിൽ മന്ത്രി വി.എൻ. വാസവൻ നിർവ്വഹിക്കും. ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ അധ്യക്ഷത വഹിക്കും. മാർത്തോമ്മാ സഭ കോട്ടയം കൊച്ചി ഭദ്രാസന ബിഷപ്പ് ഡോ. എബ്രഹാം മാർ പൗലോസ് മുഖ്യ പ്രഭാഷണം നടത്തും. രാവിലെ ഒമ്പതിന് മഹായിടവകയുടെ 19 മിഷൻ ഫീൽഡുകളുടെ നേതൃത്വത്തിൽ വിവിധ ഭാഷകളിലുള്ള സാംസ്കാരിക പരിപാടി നടക്കും. 24ന് ആരംഭിക്കുന്ന മിഷൻ ഫെസ്റ്റിനോട് അനുബന്ധിച്ച് വെള്ളിയാഴ്ച രണ്ടു മണിക്ക് മിഷൻ എക്സിബിഷനും വൈകിട്ട് അഞ്ചിന് മിഷനറി സമ്മേളനവും കുടുംബസംഗമവും നടക്കും. മദ്ധ്യകേരള മഹായിടവകയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ വിവിധ മിഷൻ ഫീൽഡുകളിലുള്ള വിദ്യാഭ്യാസ സ്ഥാപനകളിലും ആതുരാലയങ്ങളിലും പ്രവർത്തിക്കുന്ന മിഷനറിമാരും സുവിശേഷകരും മിഷനറി ഫെസ്റ്റിന് നേതൃത്വം നൽകും. 1924ലാണ് പർക്കാൽ മിഷൻ ആരംഭിച്ചത്. ഹൈദരാബാദ് നൈസാമിന്റെ അധികാര പരിധിയിൽപ്പെട്ട പ്രദേശത്താണ് പ്രാരംഭത്തിൽ ട്രാവൻകൂർ…

    Read More »
  • LIFE

    പാത്രിയർക്കാ ദിനം: മണർകാട് കത്തീഡ്രലിൽ പാത്രിയർക്കാ പതാക ഉയർത്തി

    മണർകാട്: പാത്രിയർക്കാ ദിനത്തോട് അനുബന്ധിച്ച് മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ പാത്രിയർക്കാ പതാക ഉയർത്തി. പ്രോഗ്രാം കോർഡിനേറ്റർ ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്കോപ്പ, സഹവികാരി ഫാ.കുറിയാക്കോസ് കാലായിൽ, ട്രസ്റ്റിമാരായ ബിനോയ് എബ്രഹാം, ജോസ് എം.ഐ, ബിനു ടി. ജോയ്, സെക്രട്ടറി രഞ്ജിത്ത് എബ്രഹാം എന്നിവർ ചേർന്നാണ് പാത്രിയർക്കാ പതാക ഉയർത്തിയത്.

    Read More »
  • Local

    15 വർഷത്തിലേറയായി തകർന്ന് കിടന്ന ചിറവംമുട്ടം – മലകുന്നം റോഡിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു

    കോട്ടയം: ജില്ലാ പഞ്ചായത്തിന്റെ 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ. വൈശാഖിന്റെ ഡിവിഷൻ വിഹിത ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് പുനർനിർമ്മിക്കുന്ന ചിറവംമുട്ടം മലകുന്നം റോഡിന്റെ പുനർനിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചു. 15 വർഷത്തിന് മുകളിലായി തകർന്ന് കിടന്ന റോഡിന്റെ നിർമ്മാണ പ്രവർത്തനമാണ് ആരംഭിച്ചിരിക്കുന്നത്. ഇളങ്കാവ് ദേവീ ക്ഷേത്രം, പൊട്ടിപ്പാറ പള്ളി, ചിറവമുട്ടം മഹാദേവ ക്ഷേത്രം, ഇത്തിത്താനം സ്കൂൾ തുടങ്ങിയ പ്രധാന ആരാധന ക്ഷേത്രങ്ങളിലേയ്ക്കും സ്കൂളിലേയ്ക്കും പോകുവാനുള്ള പ്രധാന റോഡുകളിൽ ഒന്നാണിത്.   ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ. വൈശാഖ് നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രൊഫ. ടോമിച്ചൻ ജോസഫ് അദ്ധ്യക്ഷനായി. കുറിച്ചി ഗ്രമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് തോമസ്സ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ബിജു എസ് മേനോൻ, ലൂസി ജോസഫ്, ഉണ്ണികൃഷ്ണൻ നായർ, അരുൺ ബാബു, തുടങ്ങിയവർ സംസാരിച്ചു.

    Read More »
  • Local

    ജില്ലാ പഞ്ചായത്ത് കൂന ഒരുക്കി… നാട്ടുകാർ കപ്പയിട്ടു; പുതുപ്പള്ളി വേറിട്ട പ്രതിഷേധം

    പുതുപ്പളളി: ജില്ലാ പഞ്ചായത്തിൻ്റെ അധീനതയിലുള്ള പുതുപ്പള്ളി ഗവ.വി.എച്ച്.എസ്.ഹൈ സ്കൂൾ ഗ്രൗണ്ടിൽ മാസങ്ങൾക്കു മുമ്പ്നിക്ഷേപിച്ച മണ്ണ് നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് പ്രവർത്തകർ മൺകൂനയിൽ കപ്പയിട്ടു പ്രതിഷേധിച്ചു. പുതുപ്പള്ളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് സാം. കെ.വർക്കിയുടെ നേതൃത്വത്തിലാണ് പ്രവർത്തകർ കപ്പയിട്ടത്.കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം ജോഷി ഫിലിപ്പ് സമരം ഉത്ഘാടനം ചെയ്തു. സ്കൂൾ കെട്ടിട നിർമ്മാണ പ്രവർത്തിയുടെ ഭാഗമായി നീക്കം ചെയ്ത മണ്ണ് കരാറുകാരൻ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം മൈതാനത്ത് കൂന കുട്ടിയതാണ്. കെട്ടിടം പണി പൂർത്തികരിച്ച് മാസങ്ങൾ പിന്നിട്ടിട്ടും മണ്ണ് നീക്കം ചെയ്യാത്തത് വകുപ്പുകൾ തമ്മിലുള്ള തർക്കം മൂലമാണ്. ജില്ലാ പഞ്ചായത്ത് പൊതുമരാമത്തു വിഭാഗമാണ് കെട്ടിടം നിർമ്മിച്ചത്. മണ്ണ് മാറ്റിയത് വിദ്യാഭ്യാസ വകുപ്പിൻ്റെ കൈവശമുള്ള സ്ഥലത്തു നിന്നുമാണ്. നീക്കം ചെയ്ത മണ്ണിൻ്റേയും, നിക്ഷേപിച്ചി ട്ടുള്ള മണ്ണിൻ്റേയും അളവിൽ കുറവു കണ്ടതാണ് തർക്കത്തിനു കാരണം. മൈതാനത്തു നിന്നും കൂട്ടിയിട്ടിരിക്കുന്ന മണ്ണ് മാറ്റാത്തതിനാൽ മൈതാനം കാടുകയറി കിടക്കുകയാണ്. കായിക പ്രേമികളും, പ്രഭാത നടപ്പുകാരും ഇതുമൂലം…

    Read More »
Back to top button
error: