തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി ജയനെതിരെ വിശദമായ അന്വേഷണത്തിന് കമ്മീഷനെ വെച്ച് പാർട്ടി. നാലംഗ കമ്മീഷനെ അന്വേഷണത്തിനായി നിയമിക്കാൻ ഇന്ന് ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവാണ് തീരുമാനിച്ചത്. കെ.കെ അഷ്റഫ്, ആർ.രാജേന്ദ്രൻ, സി.കെ ശശീധരൻ, പി വസന്തം എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടതിനെ തുടർന്നാണ് വിശദമായ അന്വേഷണം നടത്താൻ പാർട്ടി തീരുമാനിച്ചത്. എ.പി ജയനെതിരായ അനധികൃത സ്വത്ത് സമ്പാദനത്തിൽ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ പരാതിയിൽ നേരത്തെ പാർട്ടി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിനു തുടർച്ചയായാണ് അടുത്ത ഘട്ടത്തിലെ അന്വേഷണം.
Related Articles
Check Also
Close