Month: February 2023

  • Crime

    പതിനേഴുകാരിയെ മാസങ്ങളോളം പീഡിപ്പിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

    തിരുവനന്തപുരം: പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. സിപിഎം കല്ലിങ്കര ബ്രാഞ്ച് സെക്രട്ടറി ഷമീറിനെ(50)യാണ് മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്. പതിനേഴുകാരിയായ പെണ്‍കുട്ടിയെ ഷമീര്‍ മാസങ്ങളായി പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഒടുവില്‍ പെണ്‍കുട്ടി അധ്യാപകരോട് വിവരം പറഞ്ഞു. അധ്യാപകര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സി.ഡബ്ല്യൂ.സി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് മംഗലപുരം പോലീസിന് കൈമാറുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരേ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.  

    Read More »
  • Crime

    അശ്ലീലവീഡിയോ കാണുന്നതിനെച്ചൊല്ലി തര്‍ക്കം; യുവതിയെ രണ്ടാം ഭര്‍ത്താവ് തീകൊളുത്തി കൊന്നു

    ഗാന്ധിനഗര്‍: അശ്ലീലവീഡിയോ കാണുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു. ഗുജറാത്തിലെ സൂറത്ത് കത്തര്‍ഗാം നിവാസിയായ കിഷോര്‍ പട്ടേല്‍ (33) ആണ് ഭാര്യ കാജലി (30)നെ കൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് കിഷോര്‍ പട്ടേല്‍ ഭാര്യയെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. 40 ശതമാനത്തോളം പൊള്ളലേറ്റ യുവതി ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. ഇതോടെ വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്ന പ്രതിക്കെതിരേ കൊലക്കുറ്റംകൂടി ചുമത്തി. കിഷോര്‍ പട്ടേല്‍ അശ്ലീലവീഡിയോ കാണുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. യുവതി നല്‍കിയ മരണമൊഴിയിലും ഇക്കാര്യം പറഞ്ഞിരുന്നു. ഞായറാഴ്ച രാത്രി കിഷോര്‍ പട്ടേല്‍ അശ്ലീലവീഡിയോ കാണുന്നത് ഭാര്യയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇത്തരം വീഡിയോ കാണുന്നത് നിര്‍ത്തണമെന്ന് യുവതി ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. ഇതോടെ ദമ്പതിമാര്‍ തമ്മില്‍ വഴക്കായി. തിങ്കളാഴ്ച രാവിലെയും ഇതേച്ചൊല്ലിയുള്ള തര്‍ക്കം തുടര്‍ന്നു. ഇതിനിടെയാണ് യുവാവ് ഭാര്യയെ ഉപദ്രവിച്ചതെന്നും പിന്നാലെ തീകൊളുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഗുജറാത്തിലെ പത്താന്‍ സ്വദേശിയായ കിഷോറും മുംബൈ സ്വദേശിയായ…

    Read More »
  • NEWS

    പലസ്തീനില്‍ ഇസ്രയേല്‍ ആക്രമണം; 10 പേര്‍ കൊല്ലപ്പെട്ടു, 102 പേര്‍ക്ക് പരുക്ക്

    ജെറുസലേം: വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ പത്ത് പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 102 പേര്‍ക്ക് പരുക്കേറ്റു. നബ്ലുസ് നഗത്തിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. പരുക്കേറ്റവരില്‍ ആറുപേര്‍ ഗുരുതരാവസ്ഥയിലാണെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഭീകരര്‍ക്ക് വേണ്ടിയുള്ള തെരച്ചിലാണ് നടന്നതെന്നാണ് ഇസ്രയേല്‍ വിശദീകരണം. ഇസ്രയേല്‍ സേനയ്ക്ക് നേരെ പ്രദേശവാസികള്‍ കല്ലേറ് നടത്തി. തിരക്കേറിയ മാര്‍ക്കറ്റിന് സമീപമാണ് ആക്രമണം നടന്നത്. മേഖലയെ വീണ്ടും സംഘര്‍ഷത്തിലേക്ക് തള്ളിവിടുകയാണ് ഇസ്രയേല്‍ ചെയ്യുന്നതെന്ന് പലസ്തീന്‍ പ്രസിഡന്റിന്റെ വക്താവ് കുറ്റപ്പെടുത്തി. വിഷയത്തില്‍ പ്രതികരണവുമായി ഹമാസും രംഗത്തെത്തി. വെസ്റ്റ് ബാങ്കിലെ ജനങ്ങള്‍ക്കെതിരെ ശത്രുക്കള്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും ക്ഷമ നശിച്ചുകൊണ്ടിരിക്കുന്നുവെന്നും ഹമാസ് പ്രതികരിച്ചു. കഴിഞ്ഞദിവസം ജെനിന്‍ നഗരത്തിലും ഇസ്രയേല്‍ ആക്രമണം നടന്നിരുന്നു. ഈവര്‍ഷം മാത്രം ഇസ്രയേല്‍ ആക്രമണത്തില്‍ 50 പലസ്തീന്‍കാരാണ് കൊല്ലപ്പെട്ടത്. തിരിച്ചടിയില്‍ 11 ഇസ്രയേലുകാരും കൊല്ലപ്പെട്ടു.  

    Read More »
  • Kerala

    ഒന്നാം തീയതിയിലെ ഡ്രൈ ഡേ അശാസ്ത്രീയം; ബാര്‍ പ്രവര്‍ത്തന സമയത്തിലും മാറ്റംേവണമെന്ന് ഉടമകള്‍

    തിരുവനന്തപുരം: ഒന്നാം തീയതിയിലുള്ള ഡ്രൈ ഡേ മാറ്റണമെന്ന് ബാര്‍ ഉടമകള്‍. തീരുമാനം അശാസ്ത്രീയമെന്നും അസോസിയേഷന്‍ സര്‍ക്കാരിനെ അറിയിച്ചു. മദ്യനയം രൂപീകരിക്കുന്നതിനു മുന്നോടിയായി മന്ത്രിയുടെ അധ്യക്ഷതയിലുള്ള യോഗത്തിലാണ് ബാര്‍ ഉടമകള്‍ ഇക്കാര്യം ഉന്നയിച്ചത്. നിലവിലുള്ള ബാര്‍ സമയം മാറ്റി രാവിലെ 8 മുതല്‍ 11 വരെയാക്കണം. ഐടി മേഖലയിലുള്ള ബാറുകള്‍ നൈറ്റ് ലൈഫ് ഏര്‍പ്പെടുത്തണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു. മുന്നണിയിലും, സര്‍ക്കാരിലും ആലോചിച്ച ശേഷം പറയാമെന്നായിരുന്നു മന്ത്രി എം.ബി.രാജേഷ് ബാര്‍ ഉടമ അസോസിയേഷനെ അറിയിച്ചത്.  

    Read More »
  • India

    കോവിഡ് ഭീതിയില്‍ ഭര്‍ത്താവിനെയും പുറത്താക്കി; അടച്ചിട്ട വീട്ടില്‍ യുവതിയും മകനും കഴിഞ്ഞത് മൂന്നു വര്‍ഷം!

    ചണ്ഡീഗഡ്: കോവിഡില്‍നിന്ന് രക്ഷപ്പെടാന്‍ മൂന്ന് കൊല്ലമായി വീട്ടിനുള്ളില്‍ത്തന്നെ കഴിഞ്ഞുവന്ന മുപ്പത്തിമൂന്നുകാരിയേയും മകനേയും ചൊവ്വാഴ്ച പോലീസ് സംഘമെത്തി പുറത്തിറക്കി. ഹരിയാണ ഗുരുഗ്രാമിലെ ചക്കര്‍പുരിലെ വാടകവീട്ടിലാണ് കോവിഡിനെ ഭയന്ന് യുവതി പത്തുവയസുള്ള മകനുമായി ‘ഏകാന്തവാസ’ത്തില്‍ തുടര്‍ന്നത്. പോലീസ് സംഘവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ശിശുക്ഷേമ സമിതി അംഗങ്ങളും എത്തി വീടിന്റെ പ്രധാനവാതില്‍ തകര്‍ത്താണ് മുന്‍മുന്‍ മാജി എന്ന യുവതിയേയും മകനേയും പുറത്തെത്തിച്ചത്. യുവതിയ്ക്ക് മാനസികപ്രശ്നങ്ങളുള്ളതായും യുവതിയേയും മകനേയും റോഹ്ത്തക്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഗുരുഗ്രാം സിവില്‍ സര്‍ജന്‍ ഡോക്ടര്‍ വിരേന്ദര്‍ യാദവ് അറിയിച്ചു. ഫെബ്രുവരി 17-ന് മുന്‍മുന്നിന്റെ ഭര്‍ത്താവ് സുജന്‍ മാജി സഹായം തേടി പോലീസിനെ സമീപിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. സ്വകാര്യകമ്പനിയില്‍ എന്‍ജിനീയറാണ് സുജന്‍. കോവിഡ് വ്യാപനത്തേക്കുറിച്ചുള്ള ഭീതി മൂലം ഭര്‍ത്താവിനെ അടക്കം പുറത്താക്കി മുന്‍മുന്‍ വീടിനുള്ളില്‍ ഏകാന്തവാസം ആരംഭിക്കുകയായിരുന്നു. 2020-ല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ആദ്യം ഇളവുവരുത്തിയപ്പോള്‍ ജോലിക്ക് പോയ ഭര്‍ത്താവിനെ പിന്നീട് മുന്‍മുന്‍ വീടിനുള്ളില്‍ പ്രവേശിപ്പിച്ചില്ല. ആദ്യത്തെ കുറച്ചുദിവസങ്ങള്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം കഴിഞ്ഞ സുജന്‍ ഭാര്യയെ…

    Read More »
  • Crime

    ദമ്പതികള്‍ ചമഞ്ഞ് വീട്ടുജോലിക്കെത്തി, അഞ്ചു അലക്ഷത്തിന്‍െ്‌റ സാധനങ്ങള്‍ മോഷ്ടിച്ചു; കമിതാക്കള്‍ പിടിയില്‍

    ആലപ്പുഴ: മോഷണ കേസില്‍ ദമ്പതികള്‍ ചമഞ്ഞ് വീട്ടുജോലിക്ക് നിന്ന കമിതാക്കള്‍ അറസ്റ്റില്‍. എറണാകുളം സ്വദേശി ഷിജി ജിനേഷിന്റെ ആലപ്പുഴ ചെത്തി തോട്ടപ്പിള്ളി വീട്ടില്‍ ജോലിക്കു നിന്നിരുന്ന കോട്ടയം പാറത്തോട് പോത്തല ജിജോ (38), മുണ്ടക്കയം കാര്യാട്ട് സുജാ ബിനോയ് (43) എന്നിവരാണ് പിടിയിലായത്. സ്വര്‍ണമാല, ഗ്യാസ് കുറ്റികള്‍, ഇരുമ്പ് ഗേറ്റ്, വാഹനത്തിന്റെ സ്റ്റെപ്പിനി ടയര്‍, മൂന്ന് ലാപ്പ് ടോപ്പ് , ഓടിന്റെയും മറ്റും പാത്രങ്ങള്‍, തുണിത്തരങ്ങള്‍, കാര്‍പ്പറ്റുകള്‍ തുടങ്ങി 5,32,500 രൂപ വിലവരുന്ന സാധനങ്ങളാണ് ഇവര്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയതെന്ന് അര്‍ത്തുങ്കല്‍ പോലീസ് പറഞ്ഞു. പരാതിക്കാരിയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ താമസിക്കുന്ന ഭര്‍തൃമാതാവിനെ സംരക്ഷിക്കുന്നതിനും വീട്ടുജോലിക്കുമായി ദമ്പതികളെ ആവശ്യപ്പെട്ട് പത്രപരസ്യം കൊടുത്തിരുന്നു. പത്രപരസ്യം കണ്ട് ബന്ധപ്പെട്ട ജിജോയും സുജയും ദമ്പതികളാണെന്ന് തെറ്റിദ്ധരിപ്പിച്ച് 2021 നവംബര്‍ മാസം മുതല്‍ ഷിജി ജിനേഷിന്റെ വീട്ടില്‍ താമസിച്ചുവരികയായിരുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന ഷിജിയുടെ ഭര്‍ത്താവ് മകളുടെ വിവാഹത്തിനും മറ്റുമായി നാട്ടില്‍ എത്തിയപ്പോഴാണ് സ്വര്‍ണവും സാധനങ്ങളും നഷ്ടമായത് അറിഞ്ഞത്.…

    Read More »
  • Careers

    ഇഗ്നോയിൽ പ്രവേശനം; അവസാന തീയതി ഫെബ്രുവരി 28

    തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) നടത്തുന്ന അക്കാഡമിക് സെഷനിലേക്കുള്ള (ഒ.ഡി.എൽ&ഓൺലൈൻ) പ്രോഗ്രാമുകളിൽ (ഫ്രഷും/ റീരജിസ്‌ട്രേഷനും) ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. റൂറൽ ഡെവലപ്‌മെന്റ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, എഡ്യൂക്കേഷൻ, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, ഇക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, സൈക്കോളജി, അഡൾട്ട് എഡ്യൂക്കേഷൻ, ഡെവലപ്‌മെന്റ് സ്റ്റഡീസ്, ജെൻഡർ ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ്, ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, ആന്ത്രപ്പോളജി, കോമേഴ്‌സ്, സോഷ്യൽ വർക്ക്, ഡയറ്റെറ്റിക്‌സ് ആൻഡ് ഫുഡ് സർവീസ് മാനേജ്‌മെന്റ്, കൗൺസലിംഗ് ആൻഡ് ഫാമിലി തെറാപ്പി, ലൈബ്രേറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, എൻവിറോൺമെന്റൽ സ്റ്റഡീസ് തുടങ്ങി വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളാണുള്ളത്. അപേക്ഷകൾ https://ignouadmission.samarth.edu.in ൽ ഓൺലൈനായി സമർപ്പിക്കണം. ഓൺലൈനായി നിലവിൽ ജനുവരി 2023 സെഷനിലേക്ക് രജിസ്റ്റർ ചെയ്ത പഠിതാക്കൾ അവരുടെ യൂസർ നെയിമും പാസ്…

    Read More »
  • LIFE

    സൗബി​ന്റെ ഫാമിലി കോമഡി എൻറർടെയ്‍നർ ‘അയൽവാശി’ റിലീസ് തീയതി പ്രഖ്യാപിച്ചു

    സൗബിൻ ഷാഹിർ, ബിനു പപ്പു, നസ്‍ലിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അയൽവാശി എന്ന ചിത്രത്തിൻറെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 21 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിന് എത്തും. നവാഗതനായ ഇർഷാദ് പരാരി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണിത്. ഫാമിലി കോമഡി എൻറർടെയ്‍നർ ആണ് ചിത്രം. തല്ലുമാലയുടെ വൻ വിജയത്തിനുശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രമാണിത്. അതോടൊപ്പം തല്ലുമാലയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളും ഇർഷാദിന്റെ സഹോദരനുമായ മുഹ്സിൻ പരാരിയും ചിത്രത്തിന്റെ നിർമാണ പങ്കാളിയാണ്. നിഖില വിമൽ ആണ് ചിത്രത്തിൽ നായിക ആയി എത്തുന്നത്. പൃഥ്വിരാജിന്റെ സഹ സംവിധായകനായി പ്രവർത്തിച്ച ഇർഷാദ് പരാരി ലൂസിഫർ എന്ന ചിത്രത്തിന്റെ സംവിധാന സഹായി കൂടിയായിരുന്നു. സൗബിനും നിഖില വിമലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് അയൽവാശിക്ക്. സൗബിൻ ഷാഹിറിനും നിഖില വിമലിനും ബിനു പപ്പുവിനും നസ്‍ലിനും ഒപ്പം ജഗദീഷ്, കോട്ടയം നസീർ, ഗോകുലൻ, ലിജോ മോൾ…

    Read More »
  • LIFE

    ‘പഠാന്‍റെ’ പടയോട്ടം തുടരുന്നു; ഇന്ത്യയിൽ ആദ്യ ദിനം 50 കോടി, 28-ാം ദിനത്തില്‍ 500 കോടി… കണക്കുകൾ

    ഷാരൂഖ് ഖാന് മാത്രമല്ല, ബോളിവുഡ് വ്യവസായത്തിനാകെ പഠാന്‍ നല്‍കിയ ആശ്വാസം ചെറുതല്ല. തുടര്‍ പരാജയങ്ങള്‍ക്കവസാനം കരിയറില്‍ ഇടവേളയെടുത്ത കിംഗ് ഖാന്‍റേതായി നാല് വര്‍ഷത്തിനിപ്പുറം എത്തുന്ന ചിത്രമാണ് പഠാനെങ്കില്‍ കൊവിഡ് കാലത്തെ വലിയ തകര്‍ച്ചയ്ക്കു ശേഷം ബോളിവുഡിനെ വിജയവഴിയിലേക്ക് തിരികെയെത്തിക്കുകയും ചെയ്തു ചിത്രം. ബോളിവുഡ് ചിത്രങ്ങളുടെ എക്കാലത്തെയും ഇന്ത്യന്‍ നെറ്റ് കളക്ഷനില്‍ ഇതിനകം ഒന്നാം സ്ഥാനത്ത് എത്തിയിട്ടുള്ള ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതിനകം നേടിയിട്ടുള്ളത് 1000 കോടിയില്‍ അധികമാണ്. റിലീസ് ദിനം മുതല്‍ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം ക്രമാനുഗതമായാണ് ബോക്സ് ഓഫീസിലേക്ക് പടര്‍ന്നു കയറിയത്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ചിത്രം ഓരോ നാഴികക്കല്ലും താണ്ടിയത് എത്ര ദിവസം കൊണ്ടാണെന്നത് പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കറായ തരണ്‍ ആദര്‍ശ് സംഖ്യകളില്‍ അവതരിപ്പിച്ചിട്ടുണ്ട്. അത് ഇങ്ങനെ.. 50 കോടി- 1-ാം ദിവസം 100 കോടി- 2-ാം ദിവസം 150 കോടി- 3-ാം ദിവസം 200 കോടി- 4-ാം ദിവസം 250…

    Read More »
  • Local

    മാംസോല്‍പാദനത്തില്‍ കേരളം മുൻപന്തിയിലെത്തണമെന്ന് മന്ത്രി ചിഞ്ചുറാണി

    കായംകുളം: സംസ്ഥനത്തിനകത്തു തന്നെ സംശുദ്ധമായ ഇറച്ചി ഉറപ്പ് വരുത്താനായി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പോത്തുകുട്ടി പരിപാലന പദ്ധതി വഴി മാംസോല്പാദനത്തിലും മുന്‍പന്തിയില്‍ എത്തണമെന്ന് മൃഗസംരക്ഷണ – ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. മൃഗസംരക്ഷണ വകുപ്പും ഓണാട്ടുകരയിലെ സമഗ്ര കാര്‍ഷിക വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഓണാട്ടുകര വികസന ഏജന്‍സിയും കൈകോര്‍ത്തു നടപ്പിലാക്കുന്ന ആലപ്പുഴ ജില്ലയിലെ പോത്തുകുട്ടി വളര്‍ത്തല്‍ പദ്ധതിയുടെ വിതരണോദ്ഘാടനം കായംകുളം ടൗണ്‍ ഹാളില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി ഓണാട്ടുകര മേഖലയിലെ 39 പഞ്ചായത്തുകളിലും അഞ്ച് മുനിസിപ്പാലിറ്റികളിലുയി 628 ഉപഭോക്താക്കള്‍ക്ക് ഒരു കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കി വരുന്നത്. കായംകുളം നഗരസഭയിലെ 55 ഉപഭോക്താക്കള്‍ക്കാണ് ഇന്ന് പോത്തുകുട്ടികളെ വിതരണം ചെയ്തത്. ഉദ്ഘാടനച്ചടങ്ങില്‍ കായംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ പി. ശശികല അധ്യക്ഷത വഹിച്ചു. കായംകുളം നഗരസഭാ വൈസ് ചെയര്‍മാന്‍ ജെ. ആദര്‍ശ്, ഓണാട്ടുകാര വികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ എന്‍. രവീന്ദ്രന, അംബുജാക്ഷി ടീച്ചര്‍, രുക്മിണി രാജു,…

    Read More »
Back to top button
error: