മുംബൈ: മകന്‍ മരിച്ചെന്ന് വ്യാജ സര്‍ട്ടിഫികറ്റുണ്ടാക്കി ഇന്‍ഷുറന്‍സ് തുക തട്ടാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ മാതാവിനെതിരെ പൊലീസ് കേസെടുത്തു. അഹമ്മദാബാദ് സ്വദേശിയായ നന്ദബായ് പ്രമോദ് (50) ആണ് 29 കാരനായ മകന്‍ ദിനേശ് മരിച്ചെന്ന് കാട്ടി എല്‍.ഐ.സി തുക തട്ടാന്‍ ശ്രമിച്ചത്. ദിനേശും ഈ തട്ടിപ്പിന് കൂട്ടുനിന്നതായും പൊലീസ് പറയുന്നു.
എല്‍.ഐ.സിയുടെ ദാദര്‍ ബ്രാഞ്ചില്‍ നിന്ന് 2015 ലാണ് ദിനേശ് ഇന്‍ഷുറന്‍സ് പോളിസിയെടുക്കുന്നത്. ആദ്യത്തെ പ്രീമിയം തുക അടക്കുകയും ചെയ്തിരുന്നു. മകന്‍ അഹമ്മദാബാദില്‍ വച്ചുണ്ടായ അപകടത്തില്‍ മരിച്ചുവെന്ന് കാട്ടി 2017 മാര്‍ച്ചിലാണ് നന്ദബായ് പ്രമോദ് ഇന്‍ഷുറന്‍സിന് വേണ്ടി അപേക്ഷിക്കുന്നത്.
2016 ല്‍ മകന്‍ മരിച്ചുവെന്നാണ് ഡെത്ത് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് സംശയം തോന്നിയ എല്‍ഐസി അധികൃതര്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കുകയും വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു. ദിനേശിന്റെ ഇന്‍ഷുറന്‍സ് ക്ലെയിമില്‍ എട്ടുകോടിയാണ് വാര്‍ഷിക വരുമാനം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് വ്യാജ ആദായ നികുതി റിട്ടേണുകളാണെന്നും പൊലീസ് കണ്ടെത്തി.