Month: February 2023

  • NEWS

    തുര്‍ക്കി-സിറിയ ഭൂകമ്പത്തില്‍ മരണസംഖ്യ 1,300 പിന്നിട്ടു; ഇന്ത്യ ദുരന്തനിവാരണ സേനയെ അയയ്ക്കും

    ഇസ്തംബുള്‍: തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലും അനുഭവപ്പെട്ട കനത്ത് ഭൂചലനത്തില്‍ മരണം 1,379 ആയി. നൂറുകണക്കിനുപേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. തുര്‍ക്കിയില്‍ 284 പേരും സിറിയയില്‍ 237 പേരും മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിറിയയില്‍ 630 പേര്‍ക്കും തുര്‍ക്കിയില്‍ 440 പേര്‍ക്കും പരുക്കേറ്റുവെന്നാണ് റിപ്പോര്‍ട്ട്. വിമതരുടെ കൈവശമുള്ള മേഖലകളില്‍ കുറഞ്ഞത് 120 പേരെങ്കിലും മരിച്ചിട്ടുണ്ടാകാമെന്നാണ് റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കന്‍ തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്. 15 മിനിറ്റിനുശേഷം റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ തുടര്‍ചലനവും അനുഭവപ്പെട്ടു. കുറഞ്ഞത് 20 തുടര്‍ചലനങ്ങളാണ് ഉണ്ടായത്. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. ധാരാളം പേര്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലെബനനിലും സൈപ്രസിലും ചലനം അനുഭവപ്പെട്ടു. സിറിയയില്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളില്‍ കുറഞ്ഞത് 42 പേര്‍ മരിച്ചുവെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് സിറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സന റിപ്പോര്‍ട്ട് ചെയ്തു. 200 പേര്‍ക്ക് പരുക്കേറ്റു.…

    Read More »
  • India

    ബോര്‍ഡിങ് സമയം കഴിഞ്ഞതിനാല്‍ അകത്തേക്ക് കയറ്റി വിട്ടില്ല; വിമാനത്തില്‍ ബോംബുണ്ടെന്ന് ഭീഷണി; മലയാളി സ്ത്രീ പിടിയില്‍

    ബംഗളൂരു: വിമാനത്തില്‍ വ്യാജബോംബു ഭീഷണി മുഴക്കിയ മലയാളി സ്ത്രീ പിടിയില്‍. കോഴിക്കോട് സ്വദേശിയായ മാനസി സതീബൈനു എന്ന സ്ത്രീയാണ് അറസ്റ്റിലായത്. ബംഗളൂരു വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തില്‍ കയറാനാവാഞ്ഞതിന്റെ ദേഷ്യത്തില്‍ മാനസി ബോംബ് ഭീഷണി മുഴക്കുകയായിരുന്നുവെന്നാണ് വിവരം. ഇന്നലെ കൊല്‍ക്കത്തയ്ക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ കയറാനാണ് മാനസി കെംപഗൗഡെ വിമാനത്താവളത്തിലെത്തുന്നത്. എന്നാല്‍ മാനസി എത്തുമ്പോളേക്കും വിമാനത്തിന്റെ ബോര്‍ഡിംഗ് സമയം അവസാനിച്ചതിനാല്‍ അധികൃതര്‍ ഉള്ളിലേക്ക് കടത്തി വിട്ടില്ല. ഏറെ തവണ പറഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ വഴങ്ങാതെ വന്നതോടെ മാനസി ബഹളം തുടങ്ങുകയും ഗെയ്റ്റിനടുത്തേക്ക് നീങ്ങി യാത്രക്കാരോട് വിമാനത്താവളത്തില്‍ ബോംബ് ഉണ്ടെന്നും ഓടി രക്ഷപെടൂവെന്നും വിളിച്ചു പറയുകയും ചെയ്തു. തടയാന്‍ ശ്രമിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ സന്ദീപ് സിങ്ങിനെ യുവതി അസഭ്യം പറയുകയും കോളറില്‍ പിടിച്ചു വലിക്കുകയും ചെയ്തതായാണ് വിവരം. ഇദ്ദേഹം നല്‍കിയ പരാതിയില്‍ പൊലീസ് ഉടന്‍ തന്നെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഐപിസി 505, 323, 353 സെക്ഷനുകള്‍ പ്രകാരമാണ് കേസ്.

    Read More »
  • NEWS

    ഡബ്ല്യു.സി.സിയെ തള്ളിപ്പറയാനല്ല ശ്രമിച്ചത്, പെണ്‍കുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നത്: ഇന്ദ്രന്‍സ്

    തിരുവനന്തപുരം: ‘വിമണ്‍ ഇന്‍ സിനിമ കളക്ടീവ്’ ഇല്ലായിരുന്നുവെങ്കില്‍ നടിയെ ആക്രമിച്ച കേസില്‍ നടിയെ കൂടുതല്‍ പേര്‍ പിന്തുണയ്ക്കുമായിരുന്നുവെന്ന പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ ഇന്ദ്രന്‍സ്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശം വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചതോടെയാണ് അദ്ദേഹം ക്ഷമ ചോദിച്ചത്. ഫെയ്‌സ്ബുക്കില്‍ ഇതുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഇന്ദ്രന്‍സ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ആരെയെങ്കിലും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ ബോധപൂര്‍വ്വം ശ്രമിച്ചിട്ടില്ലെന്ന് ഇന്ദ്രന്‍സ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഡബ്ല്യു.സി.സി യെ തള്ളിപ്പറയാനല്ല ശ്രമിച്ചത്. ചിലരെങ്കിലും അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതായി കണ്ടു. എന്റെ ഒരു സഹപ്രവര്‍ത്തകന്‍ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാന്‍ പാടാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. പെണ്‍കുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നത്. അവരുടെ വേദനയില്‍ ഒപ്പം തന്നെയുണ്ടെന്നും ഇന്ദ്രന്‍സ് പറഞ്ഞു. മനുഷ്യരുടെ സങ്കടങ്ങള്‍ വലിയ തോതില്‍ വേദനിപ്പിക്കാറുണ്ട്. എല്ലാ നിലവിളികളും തിരിച്ചറിയാനുള്ള ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്ന് വന്നത്. നില്‍ക്കുന്ന മണ്ണിനെ കുറിച്ച് നല്ല ബോധമുണ്ട്. എന്റെ വാക്കുകള്‍ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍…

    Read More »
  • Kerala

    കണ്ണൂര്‍ മേലെ ചൊവ്വയിലെ കട്ടക്കയം സെബാസ്റ്റ്യന്റെ ഭാര്യ ലൈസാമ എന്ന കത്തോലിക്ക സഭാ വിശ്വാസിയുടെ മൃതദേഹം പയ്യാമ്പലത്ത് ചിതയൊരുക്കി സംസ്‌കരിക്കുന്നു

    കണ്ണൂര്‍ പയ്യാമ്പലം ശ്മശാനത്തില്‍ ഇന്ന് (തിങ്കൾ) വൈകിട്ട് അഗ്‌നിനാളങ്ങള്‍ ഉയരുമ്പോള്‍  കത്തോലിക്ക സഭാ വിശ്വാസികൾക്കിടയിൽ പുതിയൊരു ചരിത്രം കുറിക്കപ്പെടുകയാണ്. കണ്ണൂര്‍ മേലെ ചൊവ്വയിലെ കട്ടക്കയം സെബാസ്റ്റ്യന്റെ ഭാര്യ ലൈസാമ(61) എന്ന കത്തോലിക്ക സഭാ വിശ്വാസിയുടെയുടെ മൃതദേഹമാണ് പയ്യാമ്പലത്ത് സംസ്‌കരിക്കുന്നത്. മാനന്തവാടി പുതിയാപറമ്പില്‍ കുടുംബാംഗമായ ലൈസാമ സെബാസ്റ്റ്യന്‍ ശനിയാഴ്ചയാണ് മരിച്ചത്. മൃതദേഹം കല്ലറയില്‍ അടക്കംചെയ്യുന്നതിനുപകരം ചിതയൊരുക്കി സംസ്‌കരിക്കാമെന്ന് നേരത്തേ തീരുമാനമെടുത്തിരുന്നു. പക്ഷേ, പരമ്പരാഗതരീതിയില്‍നിന്ന് മാറാന്‍ വിശ്വാസികള്‍ തയ്യാറായിരുന്നില്ല. എന്നാല്‍ വേറിട്ട കാഴ്ചപ്പാടുകളുള്ള സെബാസ്റ്റ്യന്‍ പ്രിയതമയുടെ മൃതദേഹം ചിതയില്‍ സംസ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കുടുംബവും ഇടവക പള്ളി അധികാരികളും കൂടെനിന്നു. അതോടെ സെബാസ്റ്റ്യന്റെ തീരുമാനം ചരിത്രത്തിന്റെ ഭാഗമാകുകയാണ്, ഒപ്പം ലൈസാമയുടെ പേരും. കാലത്തിനനുസരിച്ച് പുരോഗമനപരമായി ചിന്തിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് സെബാസ്റ്റ്യന്‍ പറയുന്നത്. സെബാസ്റ്റ്യന്റെ വാക്കുകളിലൂടെ: ”അഗ്‌നിയാണ് എന്തിനെയും ശുദ്ധിചെയ്യുന്നത്. അഗ്‌നിയില്‍ തീരുകയെന്നത് ഏറ്റവും ഉത്തമമായ രീതിയാണ്. പണംകൊടുത്ത് മൃതദേഹം സംസ്‌കരിക്കുന്നതിനോട് വ്യക്തിപരമായി എനിക്ക് യോജിപ്പില്ല. എന്നോട് പണം ചോദിച്ചിട്ടൊന്നുമില്ല. എന്നാലും മാറിച്ചിന്തിക്കാന്‍, പുതുതലമുറയ്ക്ക് വഴിയൊരുക്കാന്‍ ശ്രമിക്കുകയാണ്. സന്തോഷകരമായ…

    Read More »
  • Kerala

    ഉമ്മന്‍ ചാണ്ടിക്കു ചികിത്സ നിഷേധിച്ചെന്നു  മുഖ്യമന്ത്രിക്കു നൽകിയ പിൻവലിപ്പിക്കാൻ പലരെ കൊണ്ടും സമ്മർദ്ദം ചെലുത്തിയെന്ന് സഹോദരൻ അലക്സ് വി ചാണ്ടി: ഏറ്റവും മികച്ച ചികിത്സയാണ് തനിക്ക് നല്‍കുന്നതെന്ന് ഉമ്മൻ‌ചാണ്ടി

       മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മതിയായ ചികിത്സ കിട്ടുന്നില്ലെന്ന് പരാതി നൽകിയ ശേഷം പിൻവലിപ്പിക്കാൻ പലരെ കൊണ്ടും സമ്മർദ്ദം ചെലുത്തിയെന്ന് സഹോദരൻ അലക്സ് വി ചാണ്ടി. മതിയായ ചികിൽസ ഉമ്മൻ ചാണ്ടിക്ക് കിട്ടുന്നില്ല. ഉമ്മൻ ചാണ്ടിയുടെ ഭാര്യയും മൂത്ത മകളും ചാണ്ടി ഉമ്മനുമാണ് മുൻ മുഖ്യമന്ത്രിക്ക് ചികിത്സ നിഷേധിക്കുന്നത്. ഇതിൽ പ്രാർത്ഥനാ സംഘങ്ങളുടെ ഇടപെടലും ഉണ്ട്. ഇളയ മകൾ അച്ചു ഉമ്മന് പിതാവിന് മികച്ച ചികിത്സ കിട്ടണമെന്നാണ് ആവശ്യം. പരാതി നൽകിയ ശേഷം പിൻവലിപ്പിക്കാൻ ഉമ്മൻചാണ്ടിയുടെ കുടുംബം പലരെയും കൊണ്ട് സമ്മർദ്ദം ചെലുത്തിയെന്നും അലക്സ് വി ചാണ്ടി പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സഹോദരൻ അലക്സ് വി ചാണ്ടിയും ബന്ധുക്കളും ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കയച്ച കത്തിന്റെ പകര്‍പ്പ് മാധ്യമങ്ങൾ പുറത്തു വിട്ടു. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില ഓരോ ദിവസവും വഷളായി വരികയാണെന്നും അതിനാല്‍ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ച് അദ്ദേഹത്തിന് ചികിത്സ ഉറപ്പാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജര്‍മനിയിലെ ചികിത്സയ്ക്കുശേഷം…

    Read More »
  • NEWS

    മരടില്‍ രണ്ട് കണ്ടെയ്‌നര്‍ പഴകിയ മീന്‍ പിടികൂടി, പുഴുവരിച്ച മീൻ എത്തിച്ചത് ആന്ധ്രയിൽ നിന്ന് 

    കൊച്ചി: എറണാകുളത്ത് പഴകിയ മീൻ വേട്ട. മരടില്‍ നിന്ന് പുഴുവരിച്ച നിലയിലുള്ള, രണ്ട് കണ്ടെയ്‌നര്‍ പഴകിയ മീന്‍ പിടികൂടി. ആന്ധ്രാപ്രദേശില്‍ നിന്നെത്തിച്ച രണ്ട് ലോഡ് മീനുകള്‍ പുഴുവരിച്ച നിലയിലാണ് കണ്ടെത്തിയത്. ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം നഗരസഭ അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് പുഴുവരിച്ച് ചീഞ്ഞ നിലയിലുള്ള മീനുകൾ കണ്ടെത്തിയത്.  ഇന്ന് രാവിലെയും കണ്ടെയ്‌നറില്‍ നിന്ന് മീന്‍ വില്‍പ്പനയ്ക്കായി കൊണ്ടുപോയതായി നാട്ടുകാര്‍ പറയുന്നു. കണ്ടെയ്‌നറിലെ ദുര്‍ഗന്ധത്തെ തുടര്‍ന്ന് വിവരം നാട്ടുകാര്‍ നഗരസഭയെ അറിയിക്കുകയായിരുന്നെന്ന് മരട് നഗരസഭ ചെയര്‍മാന്‍ പറഞ്ഞു. തുടര്‍ന്ന് മരട് നഗരസഭാ ആരോഗ്യവകുപ്പും, ഭക്ഷ്യാ സുരക്ഷാ വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക പരിശോധനയില്‍ തന്നെ ചീഞ്ഞ മീനുകളാണെന്ന് കണ്ടെത്തിയതായി നഗരസഭാ അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഒരു കണ്ടെയ്‌നറിലെ മുഴുവന്‍ ലോഡ് മീനും നശിപ്പിക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കി. കൂടുതല്‍ പരിശോധനയ്ക്കായി ഭക്ഷ്യ സുരക്ഷാ പരിശോധനവിഭാഗം സാമ്പിളുകള്‍ ശേഖരിച്ചു.

    Read More »
  • India

    വിവാഹമോചനം നേടിയ ശേഷവും ഭർത്താവിൽ നിന്ന് ഭാര്യയ്ക്ക് ജീവനാംശം അവകാശപ്പെടാമെന്നു ഹൈക്കോടതി

    മുംബൈ: വിവാഹമോചനത്തിനു ശേഷവും ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം ഭാര്യയ്ക്കു ഭര്‍ത്താവില്‍നിന്ന് ജീവനാശം അവകാശപ്പെടാമെന്നു ബോംബെ ഹൈക്കോടതി. വിവാഹ മോചനം നേടിയ ഭാര്യയ്ക്കു പ്രതിമാസം ആറായിരം രൂപ വീതം നല്‍കാനുള്ള സെഷന്‍സ് കോടതി വിധി ശരിവച്ചുകൊണ്ടാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ഒരേ വീട്ടില്‍ വിവാഹ ബന്ധത്തിലൂടെയോ അതിനു സമാനമായ രീതിയിലോ ഒരുമിച്ചു കഴിഞ്ഞവരെയാണ്, ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കുടുംബ ബന്ധം എന്നു നിര്‍വചിച്ചിരിക്കുന്നതെന്ന് ജസ്റ്റിസ് ആര്‍ജി അവചത് പറഞ്ഞു. ഏതു കാലത്തും ഈ ബന്ധപ്രകാരം ഒരുമിച്ചു കഴിഞ്ഞവര്‍ നിയമത്തിന്റെ നിര്‍വചനത്തില്‍ പെടുമെന്ന് കോടതി വ്യക്തമാക്കി. 2013 മേയിലാണ് പൊലീസ് കോണ്‍സ്റ്റബിള്‍ ആയ ഹര്‍ജിക്കാരന്‍ വിവാഹിതനായത്. 2013 ജൂലൈയില്‍ തന്നെ ഇവര്‍ വേര്‍പിരിഞ്ഞു, പിന്നീട് നിയമപരമായി വിവാഹ മോചനം നേടുകയും ചെയ്തു. വിവാഹ മോചന സമയത്ത്, ഗാര്‍ഹിക പീഡന നിമയപ്രകാരം ജീവനാംശത്തിന് ഭാര്യ ആവശ്യം ഉന്നയിച്ചിരുന്നു. കുടുംബ കോടതി ഇതു തള്ളി. എന്നാല്‍ 2021ല്‍ സെഷന്‍സ് കോടതി ഈ ആവശ്യത്തില്‍…

    Read More »
  • India

    ഇല്ലോളം വൈകിയാലും… 100 രൂപ കൈക്കൂലി വാങ്ങിയ കേസിൽ 30 വർഷത്തിനു ശേഷം വിധി; 82കാരനായ റിട്ട. റെയിൽവെ ഉദ്യോ​ഗസ്ഥന് ഒരു വർഷം തടവ് !

    ലഖ്‌നൗ: വൈകിയെത്തിയ നീതി അനീതിയാണെന്നത് നിയമ വൃത്തങ്ങളിൽ പൊതുവേയുള്ള ചൊല്ലാണ്. എന്നാൽ, വൈകിയെത്തിയ വിധിയാണെങ്കിലോ, അതും കേസെടുത്ത് 30 വർഷം കഴിഞ്ഞ്! അത്തരത്തിലൊരു വാർത്തയാണ് ലഖ്‌നൗവിൽ നിന്ന് പുറത്തു വരുന്നത്. 100 രൂപ കൈക്കൂലി വാങ്ങിയ കേസിൽ 30 വർഷത്തിനു ശേഷം വിധി പ്രഖ്യാപിച്ചിരിക്കുകയാണ് ലഖ്‌നൗ സ്‌പെഷ്യൽ കോടതി. 30 വർഷങ്ങൾക്ക് മുൻപ് നൂറു രൂപ കൈക്കൂലി വാങ്ങിയ കേസിൽ റിട്ട. റെയിൽവെ ജീവനക്കാരന് ഒരുവർഷം തടവുശിക്ഷയാണ് കോടത് വിധിച്ചത്. 82 വയസുകാരനായ രാം നാരായൺ വർമ എന്നയാളാണ് ശിക്ഷിക്കപ്പെട്ടത്. പ്രായം പരി​ഗണിച്ച് ശിക്ഷയിൽ ഇളവു വേണമെന്ന പ്രതിഭാ​ഗത്തിന്റെ വാദം തള്ളിയാണ് ലഖ്‌നൗ സ്‌പെഷ്യൽ കോടതിയുടെ വിധി. ശിക്ഷയിളവ് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് ഹർജി പരിഗണിച്ച ജഡ്ജ് അജയ് വിക്രം സിങ് പറഞ്ഞു. കേസിൽ പ്രതി നേരത്തെ രണ്ട് ദിവസം ജയിലിൽ കിടന്നിട്ടുണ്ടെന്ന വാദവും കോടതി അം​ഗീകരിച്ചില്ല. മെഡിക്കൽ പരിശോധന നടത്താൻ നോർത്തേൺ റെയിൽവെയിൽ ലോക്കോ പൈലറ്റായിരുന്ന രാം കുമാർ…

    Read More »
  • Kerala

    കറന്റ് ബില്ലടച്ചില്ല, മലപ്പുറം കളക്ടറേറ്റിലെ സർക്കാർ ഓഫീസുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി

    മലപ്പുറം: വൈദ്യുതി ബില്ലടക്കാത്തതിനാൽ മലപ്പുറം കളക്ടറേറ്റിലെ സർക്കാർ ഓഫീസുകളിലെ ഫ്യൂസ് ഊരി കെഎസ്ഇബി. പ്രധാനപ്പെട്ട ഓഫീസുകളുടെ പ്രവർത്തനം വൈദ്യുതിയില്ലാതായതോടെ പ്രതിസന്ധിയിലായി. കലക്ടറേറ്റിലെ ബി ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഹയർ സെക്കണ്ടറി റീജണൽ ഡയറക്ടറേറ്റ് അടക്കമുള്ള പ്രധാനപ്പെട്ട ഓഫിസുകളുടെ ഫ്യൂസാണ് കുടിശ്ശിക വന്നതോടെ ശനിയാഴ്ച കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ഊരിയത്. ഞായറാഴ്ച അവധി ദിവസത്തിന് ശേഷമെത്തിയ ഉദ്യോഗസ്ഥർ ഓഫീസിൽ ജോലി ചെയ്യാനാകാതെ വെറുതെ ഇരിക്കുകയാണ്. പട്ടിക ജാതി വികസന സമിതിയുടെ ഓഫീസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ഹയർ സെക്കണ്ടറി റീജിനൽ ഡയരക്ടറേറ്റ്, എന്നിവിടങ്ങളിലാണ് വൈദ്യുതിയില്ലാത്തത്. മാസങ്ങളായി ബിൽ കുടിശ്ശിക വന്നതിനാലാണ് നടപടിയെടുത്തതെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്. പല തവണ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഇരുപതിനായിരം വരെ കുടിശികയുണ്ടെന്നും കെഎസ്ഇബി അധികൃതർ അറിയിച്ചു. അതേസമയം എന്ന് ബില്ലയടയ്ക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.

    Read More »
  • NEWS

    “ആ മുതിർന്ന സ്ത്രീ ഞാനാണ്”; ആദ്യ ലൈം​ഗികാനുഭവത്തെകുറിച്ച് ഹാരി രാജകുമാരന്റെ വെളിപ്പെടുത്തൽ; അവകാശ വാദവുമായി 40 വയസുകാരി രംഗത്ത്

    “നിങ്ങൾക്കു മുന്നിൽ ഒരു പച്ച മനുഷ്യനായി നിൽക്കാൻ ആഗ്രഹിക്കുന്നു ” എന്ന തിലകന്റെ പ്രശസ്ത സിനിമാ ഡയലോഗ് പോലെയായിരുന്നു ഹാരി രാജകുമാരന്റെ ആത്മകഥയായ ‘സ്പെയർ’ എന്ന പുസ്തകം. തുടക്കം തൊട്ട് അവസാനം വെളിപ്പെടുത്തലുകളും തുറന്നു പറച്ചിലുകളുമാണ് അതിലേറെയും. തന്റെ സ്വകാര്യ ജീവിതത്തിലെ പല സംഭവങ്ങളും ഹാരി പുസ്തകത്തിൽ തുറന്നു പറഞ്ഞു. അതിൽ ഒന്നായിരുന്നു ഹാരിയുടെ ആദ്യ ലൈം​ഗികാനുഭവവും.മുതിർന്ന ഒരു സ്ത്രീയുമായിട്ടാണ് തനിക്ക് ആദ്യ ലൈം​ഗികാനുഭവം ഉണ്ടായത് എന്നായിരുന്നു ഹാരി എഴുതിയിരുന്നത്. ഹാരി പറഞ്ഞത് ശരിവയ്ക്കുകയാണ് സാഷ വാൽപോൾ എന്ന സ്ത്രീ. ഹാരി പറഞ്ഞ ആ മുതിർന്ന സ്ത്രീ താനാണെന്നും 40 വയസുള്ള സാഷ അവകാശപ്പെട്ടു. “2001 -ലെ ഒരു വേനൽക്കാലത്താണ് അത് സംഭവിച്ചത്. ഒരു പബ്ബിന് പുറത്തുള്ള തുറന്ന സ്ഥലത്ത് വച്ചായിരുന്നു അത്” -സാഷ പറഞ്ഞു. ഹാരിയേക്കാൾ രണ്ട് വയസ് മൂത്തതായിരുന്നു സാഷ. ഇരുവരും തമ്മിൽ സുഹൃത്തുക്കളായിരുന്നു. ഏറെ നാളത്തെ പരിചയവുമുണ്ടായിരുന്നു. അന്ന് സാഷയുടെ ജന്മദിനാഘോഷമായിരുന്നു. പബ്ബിൽ വച്ച് മദ്യപിച്ച ശേഷം…

    Read More »
Back to top button
error: