Month: February 2023

  • India

    മേയറെ തെരഞ്ഞെടുക്കാനാവാതെ മൂന്നാം വട്ടവും ഡല്‍ഹി കോര്‍പറേഷന്‍യോഗം പിരിഞ്ഞു; എ.എ.പി. സുപ്രീം കോടതിയിലേക്ക്

    ന്യൂഡല്‍ഹി: മേയറെ തെരഞ്ഞെടുക്കാതെ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ യോഗം വീണ്ടും പിരിഞ്ഞു. നാമനിര്‍ദേശം ചെയ്യപ്പെട്ട കൗണ്‍സില്‍ അംഗങ്ങള്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അനുമതി നല്‍കിയതാണ് വിവാദമായത്. ഈ തീരുമാനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് ഇന്നലെ മേയര്‍ തെരഞ്ഞെടുപ്പ് നടത്താനാകാതെ ഡല്‍ഹി മുനിസിപ്പല്‍ ഹൗസ് പിരിഞ്ഞത്. അതിനിടെ, നാമനിര്‍ദേശം ചെയ്തവര്‍ക്കു വോട്ടവകാശം നല്‍കിയ ബി.ജെ.പി. തീരുമാനത്തിനെതിരേ സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് ആം ആദ്മി പാര്‍ട്ടി. കോടതിയുടെ മേല്‍നോട്ടത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് എ.എ.പിയുടെ ആവശ്യം. 1957 ലെ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ നിയമമനുസരിച്ച് മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാന്‍, നാമനിര്‍ദേശം ചെയ്യപ്പെട്ടവര്‍ യോഗ്യരാണെന്നു പ്രിെസെഡിങ് ഓഫീസര്‍ സത്യ ശര്‍മ ഇന്നലെ കൗണ്‍സില്‍ യോഗത്തെ അറിയിച്ചു. ഇതിനു പിന്നാലെയാണ് ബഹളമുണ്ടായത്. തുടര്‍ന്ന് ഇത്തരമൊരു അന്തരീക്ഷത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയില്ലെന്നും കൗണ്‍സില്‍യോഗം മാറ്റിവച്ചതായും പ്രിെസെഡിങ് ഓഫീസര്‍ സത്യ ശര്‍മ അറിയിക്കുകയായിരുന്നു. പ്രിസൈഡിങ് ഓഫീസറുടെ തീരുമാനത്തിനെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്ന് എ.എ.പി. നേതാവ് അതിഷി പറഞ്ഞു.…

    Read More »
  • India

    വീണ്ടും ഭാരത് യാത്രയുമായി രാഹുല്‍; ഇക്കുറി നടക്കുന്നത് ഗാന്ധിജിയുടെ ജന്മനാട്ടിൽ നിന്ന് അസമിലേക്ക്, തീരുമാനം ഉടൻ

    അഹമ്മദാബാദ്: കന്യാകുമാരിയില്‍നിന്ന് കശ്മീരിലേക്കുള്ള ഭാരത് ജോഡോ യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയതിനു പിന്നാലെ വീണ്ടും ഭാരത് യാത്ര നടത്താന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഗുജറാത്തില്‍നിന്ന് അസമിലേക്കായിരിക്കും രണ്ടാംഘട്ട ഭാരത് ജോഡോ യാത്ര നടത്തുന്നത്. മഹാത്മാഗാന്ധിയുടെ ജന്മസ്ഥലമായ പോര്‍ബന്തറില്‍നിന്നായിരിക്കും യാത്ര തുടങ്ങുകയെന്നും ഗുജറാത്ത് കോണ്‍ഗ്രസ്‌വൃത്തങ്ങള്‍ വ്യക്തമാക്കി. ഈമാസം റായ്പുരില്‍ ചേരുന്ന എ.ഐ.സി.സി. പ്ലീനറി സമ്മേളനത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. യാത്ര എന്നു തുടങ്ങുമെന്നതിനെക്കുറിച്ചും ധാരണയായിട്ടില്ല. മണ്‍സൂണ്‍ സീസണിനുശേഷമോ ഈ വര്‍ഷാവസാനമോ യാത്ര നടത്താനാണ് ആലോചനയെന്നാണു സൂചന. ”കന്യാകുമാരിയില്‍നിന്ന് കശ്മീരിലേക്കു കാല്‍നടയായി രാഹുല്‍ ഗാന്ധി നടത്തിയ യാത്രയ്ക്ക് അഭൂതപൂര്‍വമായ പ്രതികരണമാണ് രാജ്യത്തിന്റെ വിവിധ മേഖലകളില്‍നിന്നു ലഭിച്ചത്. വിലക്കയറ്റം, തൊഴിലില്ലായ്മ, അസമത്വം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതില്‍ പാര്‍ട്ടി വിജയിച്ചു. രാജ്യത്തിന്റെ പടിഞ്ഞാറുനിന്ന് കിഴക്കോട്ടുള്ള ജാഥയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും”- ഗുജറാത്തില്‍നിന്നുള്ള കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് പറഞ്ഞു. അതേസമയം, ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഗുജറാത്തിലുടനീളം കോണ്‍ഗ്രസ് ജാഥകള്‍ സംഘടിപ്പിക്കുന്നുണ്ട്.

    Read More »
  • India

    വി.ഐ.പി ക്വാട്ട ഒഴിവാക്കി; അപേക്ഷാ ഫീസ് ഇല്ല: ഹജ് നയം പൊളിച്ചെഴുതി കേന്ദ്രം

    ന്യൂഡല്‍ഹി: ഒട്ടേറെ മാറ്റങ്ങളുമായി പുതിയ ഹജ്ജ് നയം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. വി.ഐ.പി ക്വാട്ട നിര്‍ത്തലാക്കിയതും ഹജ്ജിന് തീര്‍ത്ഥാടകര്‍ക്ക് സൗജന്യമായി അപേക്ഷിക്കാമെന്നതുമാണ് പ്രധാന മാറ്റം. നേരത്തെ 400 രൂപയോളമായിരുന്നു ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള അപേക്ഷ ഫീസ്. മുതിര്‍ന്ന പൗരന്‍മാര്‍ക്കും അംഗപരിമിതര്‍ക്കും വനിതകള്‍ക്കും പുതിയ നയത്തില്‍ മുന്‍ഗണന നല്‍കുന്നുണ്ട്. 50,000 രൂപയോളം കുറവ് ഓരോ തീര്‍ത്ഥാടകനും പുതിയ ഹജ്ജ് നയത്തിലൂടെ ലഭിക്കുമെന്ന് ന്യൂനപക്ഷ മന്ത്രാലയം അവകാശപ്പെടുന്നത്. ബാഗ്, സ്യൂട്ട്കെയ്സ്, കുട തുടങ്ങിയ വസ്തുകള്‍ക്കായി തീര്‍ത്ഥാടകര്‍ പണം നല്‍കേണ്ടതില്ല. സ്വന്തം നിലക്ക് ഈ വസ്തുക്കള്‍ ഹാജിമാര്‍ക്ക് വാങ്ങാം. ഇന്ത്യക്കായി അനുവദിച്ചിട്ടുള്ള ഹജ്ജ് ക്വാട്ടയില്‍ 80 ശതമാനം ഹജ്ജ് കമ്മിറ്റിക്ക് കീഴിലും 20 ശതമാനം സ്വകാര്യ ട്രാവല്‍ ഏജന്‍സികള്‍ക്കുമായാണ് വീതിച്ച് നല്‍കിയിട്ടുള്ളത്. നേരത്തെ ഒരു തവണ ഹജ്ജ് ചെയ്തവര്‍ക്ക് ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ വീണ്ടും ഹജ്ജിന് അപേക്ഷ നല്‍കാന്‍ കഴിയില്ല. വി.ഐ.പികള്‍ക്കും ഇനി സാധാരണ തീര്‍ത്ഥാടകരായി തന്നെ ഹജ്ജ് നിര്‍വഹിക്കേണ്ടി വരും. ഇത്തവണ കേരളത്തിലെ മൂന്ന് ഇടങ്ങളില്‍…

    Read More »
  • NEWS

    24 മണിക്കൂറിനിടെ മൂന്ന് വന്‍ ഭൂചലനങ്ങള്‍; വിറങ്ങലിച്ച് തുര്‍ക്കിയും സിറിയയും, മരണ സംഖ്യ 2,300 കടന്നു

    ഇസ്താംബുള്‍: തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ വമ്പന്‍ ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 2,300 കടന്നു. തുര്‍ക്കിയില്‍ മാത്രം 1,498 പേര്‍ മരിച്ചു. സിറിയയില്‍ 810 പേര്‍ മരിച്ചു. ഇരു രാജ്യങ്ങളിലുമായി 2,308 പേര്‍ മരിച്ചതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച രാവിലെ നാലരയോടെയാണ് തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലും ആദ്യ ഭൂചലനുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ പതിനഞ്ചിന് മിനിറ്റിന് ശേഷം 7.5 തീവ്രത രേഖപ്പെടുത്തിയ തുടര്‍ ചലനമുണ്ടായി. ഉച്ചതിരിഞ്ഞ് നാലുമണിയോടെ വീണ്ടും ഭൂചലനമുണ്ടായി. 6.0 ആണ് റിക്ടര്‍ സ്‌കെയിലില്‍ തീവ്രത രേഖപ്പെടുത്തിയത്. തുര്‍ക്കിയിലെ നുര്‍ദാഗി നഗരത്തിലെ ഗാസിയന്‍ടെപിലാണ് ആദ്യത്തെ ഭൂകമ്പത്തിന്റെ പ്രവഭകേന്ദ്രം. തെക്ക് കിഴക്കന്‍ തുര്‍ക്കിയിലെ കഹ്രമാന്‍മറാസിലാണ് രണ്ടാമത്തെ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. മധ്യ തുര്‍ക്കിയിലാണ് ഉച്ചയ്ക്ക് ശേഷം ഭൂചലനമുണ്ടായത്. തുര്‍ക്കിയിലും സിറിയയിലും സംഭവിച്ചത് നൂറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും ശക്തിയേറിയ ഭൂചലനമാണ് എന്നാണ് വിലയിരുത്തല്‍. തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ പ്രധാന നഗരങ്ങളെയെല്ലാം ഭൂകമ്പങ്ങള്‍ ബാധിച്ചിട്ടുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സികള്‍…

    Read More »
  • India

    കരിയര്‍ നശിപ്പിക്കുമെന്ന് മുന്‍ഭാര്യ ഭീഷണിപ്പെടുത്തുന്നുവെന്ന് ധവാന്‍; അയേഷ മുഖര്‍ജിയെ വിലക്കി കോടതി

    ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനും ഭാര്യയായിരുന്ന അയേഷ മുഖര്‍ജിയും 2021-ലാണ് വിവാഹമോചിതരായത്. ഒമ്പതു വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് ഇരുവരും വഴിപിരിഞ്ഞത്. ഇപ്പോള്‍ അയേഷക്കെതിരേ കോടതിയെ സമീപിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം. തന്റെ കരിയര്‍ നശിപ്പുക്കുമെന്ന് മുന്‍ ഭാര്യ ഭീഷണിപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് ധവാന്‍ ഡല്‍ഹി പട്യാല ഹൗസ് കോടതിയെ സമീപിച്ചത്. തനിക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുന്ന സന്ദേശങ്ങള്‍ ഐപിഎല്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സി.ഇ.ഒ ധീരജ് മല്‍ഹോത്രയ്ക്ക് അയേഷ മുഖര്‍ജി അയച്ചതായി ധവാന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെ അയേഷയെ വിലക്കി കോടതി ഉത്തരവിട്ടു. സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ധവാനെതിരേ പരാമര്‍ശങ്ങള്‍ നടത്തുന്നതാണ് കോടതി വിലക്കിയത്. അതേസമയം ആവശ്യമെങ്കില്‍ പരാതിയുമായി ഔദ്യോഗിക സംവിധാനങ്ങളെ സമീപിക്കാമെന്നും കോടതി ധവാന്റെ മുന്‍ ഭാര്യയ്ക്ക് നിര്‍ദേശം നല്‍കി. ഓസ്ട്രേലിയന്‍ പൗരത്വമുള്ള 47-കാരിയായ അയേഷയും 37-കാരനായ ധവാനും 2012-ലാണ് വിവാഹിതരായത്. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും ഒരു മകനുണ്ട്. മകന്‍ നിലവില്‍ അയേഷയോടൊപ്പം ഓസ്ട്രേലിയയിലാണ്. അയേഷയ്ക്ക്…

    Read More »
  • Crime

    പെണ്‍കുട്ടി കുളിക്കുന്ന ദൃശ്യം പകര്‍ത്താന്‍ ശ്രമം; യുവാവിനെ നാട്ടുകാര്‍ കൈയോടെ പിടികൂടി

    ആലപ്പുഴ: പെണ്‍കുട്ടി കുളിക്കുന്നതിന്റെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചയാളെ പിടികൂടി. ഹരിപ്പാട് കാര്‍ത്തികപ്പള്ളി പഞ്ചായത്ത് 13-ാം വാര്‍ഡ് അനില്‍നിവാസില്‍ അനിലിനെയാണ് (അജി 34) തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. 11 വയസ്സുള്ള പെണ്‍കുട്ടി കുളിക്കുന്നതിനിടെ ഇയാള്‍ മൊബൈല്‍ഫോണില്‍ വീഡിയോ എടുക്കുകയായിരുന്നു. ഇത് കണ്ട് കുട്ടി ബഹളം വെച്ചു. ഓടിയെത്തിയ നാട്ടുകാര്‍ മൊബൈല്‍ ഫോണ്‍ സഹിതം ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.  

    Read More »
  • Kerala

    വാര്‍ത്തയാകുന്ന രീതിയിലല്ല പ്രശ്‌നങ്ങള്‍ ഉന്നയിക്കേണ്ടത്: ഗണേഷിനെതിരേ മുഖ്യമന്ത്രി

    തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയ്ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍.ഡി.എഫ് നിയമസഭാ കക്ഷി യോഗത്തിലാണ് വിമര്‍ശനം ഉന്നയിച്ചത്. വാര്‍ത്തയാകുന്ന രീതിയിലല്ല പ്രശ്‌നങ്ങള്‍ ഉന്നയിക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ ശൈലി ശരിയല്ല. സര്‍ക്കാര്‍ പണം അനുവദിക്കാതെയാണോ ഗണേഷിന്റെ മണ്ഡലമായ പത്തനാപുരത്ത് വികസനം നടന്നതെന്നു മുഖ്യമന്ത്രി ചോദിച്ചു. പത്തനാപുരത്തിന് അനുവദിച്ച പദ്ധതികളുടെ കണക്കും മുഖ്യമന്ത്രി വായിച്ചു. ഗണേഷ് കുമാര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. നേരത്തെ, നിയമസഭാസമ്മേളനം തുടങ്ങുന്നതിനു മുന്നോടിയായി നടന്ന എല്‍.ഡി.എഫ് നിയമസഭാകക്ഷി യോഗത്തില്‍ ഗണേഷ് കുമാര്‍ പത്താനുപുരത്ത് വികസനമെത്തുന്നില്ലെന്ന് പരാതി ഉന്നയിച്ചിരുന്നു. ഭരണപക്ഷ എം.എല്‍.എമാരെപ്പോലും സര്‍ക്കാര്‍ അവഗണിക്കുകയാണെന്നായിരുന്നു ഗണേഷ് തുറന്നടിച്ചത്. .തുറന്നുപറയുന്നതിന്റെ പേരില്‍ നടപടി എടുക്കാനാണെങ്കില്‍ അതു ചെയ്‌തോളൂ എന്ന വെല്ലുവിളിയുമായി ഗണേഷ് വേദി വിടുകയും ചെയ്തു. ”കഴിഞ്ഞ ബജറ്റില്‍ ഓരോ എം.എല്‍.എയ്ക്കും 20 പ്രവൃത്തിവീതം തരാമെന്നുപറഞ്ഞ് എഴുതിവാങ്ങി. ഒറ്റയെണ്ണം പോലും തന്നില്ല. ഭരണപക്ഷക്കാരുടെ സ്ഥിതിതന്നെ ഇതാണ്. കിഫ്ബിയാണ് എല്ലാറ്റിനും പോംവഴി എന്നാണു പറയുന്നത്. ഇപ്പോള്‍ കിഫ്ബി…

    Read More »
  • Movie

    ഭാനുപ്രിയയ്ക്ക് മറവിരോഗം, ഓർമകൾ നഷ്ടമാകുന്നു, സംഭാഷണങ്ങൾ മറന്നുപോകുന്നു

       തെന്നിന്ത്യന്‍ സിനിമയില്‍ ഒരു കാലത്തെ സൂപ്പര്‍ നായികയായിരുന്നു ഭാനുപ്രിയ. മലയാളം, കന്നട, തെുലുഗ്, തമിഴ് എന്നിങ്ങനെ വിവിധഭാഷകളില്‍ തിളങ്ങി. രാജശില്പി, അഴകിയ രാവണൻ, കൊച്ചു കൊച്ചു സന്തോഷങ്ങൾ, കുലം തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ ഭാനുപ്രിയ മികച്ച നര്‍ത്തകി കൂടിയാണ്. സിനിമയില്‍ 1998 മുതല്‍ 2005 വരെ സജീവമായി പ്രവര്‍ത്തിച്ചു. പിന്നീട് വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ മാത്രമായി ഒതുങ്ങി. രണ്ട് വര്‍ഷമായി താന്‍ ഓര്‍മക്കുറവ് നേരിടുകയാണെന്നും അതുകൊണ്ടാണ് അധികം സിനിമകള്‍ ചെയ്യാത്തതെന്നും പറയുന്നു ഭാനുപ്രിയ. ഒരു തെലുങ്ക് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ വെളിപ്പെടുത്തൽ നടത്തിയത്. ക്ലാസിക്കൽ നർത്തകിയായ ഭാനുപ്രിയ നൃത്തത്തിലും സജീവമല്ലാതായി. ‘എനിക്ക് ഈയിടെയായി തീരെ സുഖമില്ല. ഓർമ്മശക്തി കുറയുന്നു. പഠിച്ച ചില കാര്യങ്ങൾ ഞാൻ മറന്നു. നൃത്തത്തോടുള്ള താൽപര്യവും കുറഞ്ഞു. വീട്ടിൽ പോലും ഞാൻ നൃത്തം പരിശീലിക്കാറില്ല.’ കഴിഞ്ഞ രണ്ട് വർഷമായി തനിക്ക് ഓർമക്കുറവ് അനുഭവപ്പെടുന്നുണ്ടെന്നും നടി പറഞ്ഞു ഭര്‍ത്താവ്…

    Read More »
  • Social Media

    ട്രെയിനില്‍ പരിസരം മറന്ന് ഉറക്കം; ദേഹത്ത് കയറി എലിയുടെ ‘സഞ്ചാരം’; യുവാവ് ഞെട്ടി ഉണര്‍ന്നപ്പോള്‍ സംഭവിച്ചത്…

    യാത്രയില്‍ ചിലര്‍ പരിസരം പോലും മറന്ന് ഉറങ്ങുന്നത് നാം പലപ്പോഴും കാണാറുണ്ട്. ട്രെയിനിലോ, ബസിലോ എന്തിലുമാകട്ടെ, തൊട്ടടുത്ത സീറ്റിലെ കാര്യം പോലും അറിയാത്തത്ര ഗാഢനിദ്രയില്‍ ലയിച്ച് യാത്രാ ചെയ്യുന്നവര്‍ നിരവധിയുണ്ട്. ന്യൂയോര്‍ക്ക് സബ്വേയിലെ ഒരു യാത്രക്കാരന്റെ ഉറക്കമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. ഉറക്കത്തിനിടെ ഇയാളുടെ കാലിലൂടെ ഒരു എലി ദേഹത്തേക്ക് കയറുന്നു. തുടര്‍ന്ന് തോളിലും കഴുത്തിലുമെല്ലാം ഇരിക്കുന്നു. https://twitter.com/Jazzie654/status/1621604045357191168?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1621604045357191168%7Ctwgr%5E41d808ad66059ba201233e5022899781aa960ff5%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fjeevitham-life%2F2023%2Ffeb%2F06%2Fa-rat-on-the-passengers-body-170093.html എന്നാല്‍, യാത്രക്കാരന്‍ ഇതൊന്നുമറിയാതെ ഉറക്കത്തിലും. കഴുത്തിലൂടെ എലി സഞ്ചരിക്കുമ്പോഴാണ് ഇയാള്‍ ഉറക്കത്തില്‍ നിന്നും ഉണരുന്നത്. കഴുത്തില്‍ കൈ കൊണ്ടു തടവുമ്പോള്‍ എലി താഴേക്ക് ഇറങ്ങി വരുന്നു. പെട്ടെന്ന് ഞെട്ടിയെങ്കിലും പിന്നീട് അയാള്‍ സമചിത്തതയോടെ നില്‍ക്കുന്നു. അതിനിടെ എലി താഴേക്ക് ചാടി അപ്രത്യക്ഷമാകുകയും ചെയ്തു.      

    Read More »
  • Crime

    ഭാര്യയും സഹോദരപുത്രനും തമ്മില്‍ രഹസ്യ ബന്ധം; എതിര്‍ത്ത യുവാവിനെ വെടിവച്ചു കൊന്നു

    ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഭാര്യയുടെ രഹസ്യബന്ധം ചോദ്യം ചെയ്ത മുപ്പത്തിരണ്ടുകാരനെ ഭാര്യയും യുവാവിന്റെ സഹോദര പുത്രനും ചേര്‍ന്നു വെടിവച്ചുകൊന്നു. ദഹര്‍ ഗ്രാമത്തിലുള്ള സന്ദീപ് (32) എന്നയാളെ കൊന്ന സംഭവത്തില്‍ ഭാര്യ പ്രീതി (28) സന്ദീപിന്റെ സഹോദരന്റെ മകന്‍ ജോണി (20) എന്നിവരെ പിടികൂടി. സന്ദീപിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. ഇതിനിടെ പ്രീതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യം ചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു. ശനിയാഴ്ചയോടെ പ്രീതി കുറ്റസമ്മതം നടത്തി. റിതാലി വനമേഖലയില്‍ പ്രീതിയും ജോണിയും ചേര്‍ന്ന് സന്ദീപിനെ വെടിവച്ച് കൊല്ലുകയായിരുന്നു. പ്രീതിയും ജോണിയും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇവരുടെ രഹസ്യബന്ധം അറിഞ്ഞ സന്ദീപ് ശക്തമായി എതിര്‍ത്തു. ഇതോടെ ഇരുവരും ചേര്‍ന്ന് സന്ദീപിനെ വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നു. വെടിയുണ്ടകള്‍ ഏറ്റ നിലയിലാണ് സന്ദീപിന്റെ മൃതദേഹം വനപ്രദേശത്തു കണ്ടെത്തിയത്. നാട്ടില്‍ സന്ദീപിന് ശത്രുക്കളാരും ഇല്ലെന്നു കണ്ടെത്തിയ പോലീസ് കുടുംബാംഗങ്ങളുടെ ഫോണ്‍…

    Read More »
Back to top button
error: