IndiaNEWS

ബോര്‍ഡിങ് സമയം കഴിഞ്ഞതിനാല്‍ അകത്തേക്ക് കയറ്റി വിട്ടില്ല; വിമാനത്തില്‍ ബോംബുണ്ടെന്ന് ഭീഷണി; മലയാളി സ്ത്രീ പിടിയില്‍

ബംഗളൂരു: വിമാനത്തില്‍ വ്യാജബോംബു ഭീഷണി മുഴക്കിയ മലയാളി സ്ത്രീ പിടിയില്‍. കോഴിക്കോട് സ്വദേശിയായ മാനസി സതീബൈനു എന്ന സ്ത്രീയാണ് അറസ്റ്റിലായത്. ബംഗളൂരു വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തില്‍ കയറാനാവാഞ്ഞതിന്റെ ദേഷ്യത്തില്‍ മാനസി ബോംബ് ഭീഷണി മുഴക്കുകയായിരുന്നുവെന്നാണ് വിവരം.

ഇന്നലെ കൊല്‍ക്കത്തയ്ക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ കയറാനാണ് മാനസി കെംപഗൗഡെ വിമാനത്താവളത്തിലെത്തുന്നത്. എന്നാല്‍ മാനസി എത്തുമ്പോളേക്കും വിമാനത്തിന്റെ ബോര്‍ഡിംഗ് സമയം അവസാനിച്ചതിനാല്‍ അധികൃതര്‍ ഉള്ളിലേക്ക് കടത്തി വിട്ടില്ല. ഏറെ തവണ പറഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ വഴങ്ങാതെ വന്നതോടെ മാനസി ബഹളം തുടങ്ങുകയും ഗെയ്റ്റിനടുത്തേക്ക് നീങ്ങി യാത്രക്കാരോട് വിമാനത്താവളത്തില്‍ ബോംബ് ഉണ്ടെന്നും ഓടി രക്ഷപെടൂവെന്നും വിളിച്ചു പറയുകയും ചെയ്തു.

Signature-ad

തടയാന്‍ ശ്രമിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ സന്ദീപ് സിങ്ങിനെ യുവതി അസഭ്യം പറയുകയും കോളറില്‍ പിടിച്ചു വലിക്കുകയും ചെയ്തതായാണ് വിവരം. ഇദ്ദേഹം നല്‍കിയ പരാതിയില്‍ പൊലീസ് ഉടന്‍ തന്നെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഐപിസി 505, 323, 353 സെക്ഷനുകള്‍ പ്രകാരമാണ് കേസ്.

Back to top button
error: