Month: February 2023
-
Kerala
കളമശ്ശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്: കുഞ്ഞിനെ സി.ഡബ്ല്യു.സിക്ക് മുന്നിൽ ഹാജരാക്കി; നഗരസഭാ ജീവനക്കാരിയെ ജോലിയിൽനിന്ന് നീക്കി
കൊച്ചി: കളമശ്ശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട കുഞ്ഞിനെ സിഡബ്ല്യൂസിക്ക് മുന്നിൽ ഹാജരാക്കി. കുത്തിനെ ദത്തെടുത്ത അനൂപിന്റെ സഹോദരനാണ് കുഞ്ഞിനെ ഹാജരാക്കിയത്. കുട്ടിയുടെ യഥാർത്ഥ ജനന സർട്ടിഫിക്കറ്റിലെ വിവരങ്ങൾ വ്യാജമാണെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി കണ്ടെത്തിയിരുന്നു. കുട്ടി ജനിച്ചത് കളമശ്ശേരി മെഡിക്കൽ കോളേജിൽ തന്നെയാണ്. സർട്ടിഫിക്കറ്റ് പ്രകാരം ഓഗസ്റ്റ് 27 നാണ് കുട്ടി ജനിച്ചത്. സിഡബ്ല്യൂസി സർട്ടിഫിക്കറ്റിലെ വിവരങ്ങൾ തേടിയെങ്കിലും വ്യാജമെന്നാണ് നിലവിലെ കണ്ടെത്തൽ. ശരിയായ അച്ഛനമ്മമാർ നൽകിയ മേൽവിലാസം തെറ്റാണെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. ഫോൺ നമ്പറിലും ലഭ്യമല്ല. സെപ്റ്റംബർ ആറിനാണ് ഇവർ ജനന സർട്ടിഫിക്കറ്റ് കൈപ്പറ്റിയത്. മാതാപിതാക്കളുടെ പേര് വിവരങ്ങളും വ്യാജമാണോയെന്ന് പരിശോധിക്കാനാണ് സിഡബ്ല്യൂസി തീരുമാനം. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് കളമശേരി നഗരസഭയിലെ കിയോസ്‌ക് അസിസ്‌റ്റന്റ് എ എൻ രഹ്നയെ ജോലിയിൽനിന്ന് നീക്കി. ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി. മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ വ്യാജ സീലും ഒപ്പും നിർമിച്ച് വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയ അഡ്മിനിസ്ട്രേറ്റീവ്…
Read More » -
Kerala
ദോശ ചുട്ടുകൊടുക്കും പോലെ ഹെൽത്ത് കാർഡ് നൽകുന്നെന്നു നിയമസഭയിൽ പ്രതിപക്ഷം; തീരുമാനം അട്ടിമറിച്ചവർക്കെതിരെ നടപടിയെടുത്തെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ദോശ ചുട്ടുകൊടുക്കും പോലെ ഹെൽത്ത് കാർഡ് നൽകുന്നെന്നു ചൂണ്ടിക്കാട്ടി നിയമസഭയിൽ പ്രതിപക്ഷ ബഹളം. പണം വാങ്ങി കൃത്യമായ പരിശോധനയില്ലാതെ ഹെൽത്ത് കാർഡ് ദോശ ചുടുന്നത് പോലെ കൊടുക്കുന്നതായി പ്രതിപക്ഷം കുറ്റപ്പെടുത്തി. ജനറൽ ആശുപത്രിയിൽ നിന്നും 300 രൂപ കൈക്കൂലി വാങ്ങി ദോശ ചുടുന്നത് പോലെ ഹെൽത്ത് കാർഡ് നൽകുന്ന സ്ഥിതിയാണെന്നും കാർഡുകളെല്ലാം 100% കൃത്യമാണെന്ന് മന്ത്രിക്ക് ഉറപ്പിച്ചു പറയാമോയെന്നും പ്രതിപക്ഷം ചോദിച്ചു. എന്നാൽ, ഹെൽത്ത് കാർഡിൽ സർക്കാർ തീരുമാനം അട്ടിമറിച്ചവർക്കെതിരെ നടപടിയെടുത്തതായി നിയമ സഭയെ അറിയിച്ചു. നിയമം നടപ്പിലാക്കുന്നതിന് പ്രതിപക്ഷം ഒപ്പം നിൽക്കണമെന്നും പ്രശ്നത്തെ സമന്യവൽകരിക്കരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു. ‘സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ പരിശോധിക്കേണ്ട ഉദ്യോഗസ്ഥർക്ക് ആവശ്യമായ സംവിധാനം ഇല്ല. ഹോട്ടലുകൾ രജിസ്ട്രേഷൻ എടുക്കുന്നില്ല. ഹോട്ടലുകളുടെയും തൊഴിലാളികളുടെയും വിവരങ്ങൾ കൃത്യമായുള്ള ഡാറ്റ ബേസ് പോലും ഇല്ല. വകുപ്പുകൾക്ക് ഏകോപനമില്ലെന്നും വകുപ്പ് മന്ത്രി പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. വളരെ പ്രധാനപ്പെട്ട വിഷയത്തിൽ മന്ത്രി ലാഘവ ബുദ്ധിയോടെ മറുപടി…
Read More » -
India
കോൺഗ്രസും സി.പി.എമ്മും ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ; അവരുടെ പരസ്യ സഖ്യം ബി.ജെ.പിക്ക് ഗുണമാകുമെന്ന് ത്രിപുര മുഖ്യമന്ത്രി
അഗര്‍ത്തല: സംസ്ഥാനത്ത് ഇടത്- കോണ്‍ഗ്രസ് സഖ്യം പരസ്യമായത് ബി.ജെ.പിയെ സഹായിക്കുമെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ. സി.പി.എമ്മും കോണ്‍ഗ്രസും ഒന്നിക്കുന്നത് സംസ്ഥാനത്തെ വോട്ടര്‍മാര്‍ക്ക് ഇഷ്ടമില്ലെന്നും അദ്ദേഹം പറഞ്ഞു. ‘കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും പരസ്പരം വിശ്വാസമില്ല. 25 വര്‍ഷം സി.പി.ഐ.എം സംസ്ഥാനത്ത് ഭീകരത അഴിച്ചുവിട്ടു. ഇപ്പോള്‍ അവര്‍ കോണ്‍ഗ്രസുമായി ഒരുമിച്ചിരിക്കുമ്പോള്‍ ഇതിലും വലിയ സങ്കടം ജനങ്ങള്‍ക്ക് വേറെയുണ്ടാവില്ല. ആളുകള്‍ക്ക് അത് ഇഷ്ടമല്ലെന്നും ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്- ഇടത് കൂട്ടുകെട്ട് പരസ്യമായത് ബി.ജെ.പിക്ക് നല്ലതാണ്. മുമ്പ്, ഇത് രഹസ്യമായിരുന്നു. അവര്‍ ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് ഇപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുന്നു,’ മണിക് സാഹ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വലിയ മാറ്റങ്ങളാണ് സംസ്ഥാനത്തുണ്ടായതെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘ഞങ്ങള്‍ റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നിര്‍മിച്ചു. സമാധാനം പുനസ്ഥാപിച്ചു. ഏഴ് ദേശീയ പാതകള്‍ക്ക് കൂടി 10,222 കോടി രൂപയുടെ ഫണ്ട് അനുവദിച്ചു. അഗര്‍ത്തല മുതല്‍ സബ്‌റൂം വരെയുള്ള ഹൈവേ രാജ്യത്തെ ഏറ്റവും മികച്ച പാതയ്ക്ക്…
Read More » -
NEWS
ബംഗ്‌ളാദേശില്‍ ഹിന്ദു ആരാധനാലയങ്ങള്‍ക്കുനേരേ വ്യാപക ആക്രമണം; ഒറ്റ രാത്രികൊണ്ട് തകര്‍ത്തത് 14 ക്ഷേത്രങ്ങള്‍
ധാക്ക: മുസ്ലിം ഭൂരിപക്ഷ രാജ്യമായ ബംഗ്‌ളാദേശില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ വ്യാപക ആക്രമണം. വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളായ ധന്തല, പരിയ, ചാരുള്‍ എന്നിവിടങ്ങളിലെ 14 ഹിന്ദു ക്ഷേത്രങ്ങളാണ് ഒറ്റരാത്രികൊണ്ട് അക്രമികള്‍ തകര്‍ത്തത്. വിഗ്രഹങ്ങളില്‍ ഒട്ടുമുക്കാലും നശിപ്പിക്കപ്പെട്ടു. ചിലത് ക്ഷേത്രങ്ങള്‍ക്ക് തൊട്ടടുത്തുള്ള കുളങ്ങളില്‍നിന്നും കണ്ടെത്തിയിട്ടുണ്ട്. രാത്രിയുടെ മറപറ്റിയെത്തിയവരാണ് അക്രമം അഴിച്ചുവിട്ടതെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മുസ്ലീം- ഹിന്ദു വിഭാഗങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവും ഇല്ലാത്തിടത്താണ് അക്രമം ഉണ്ടായത്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നു പോലീസ് അറിയിച്ചു. ബംഗ്‌ളാദേശില്‍ ഹിന്ദു ആരാധനാലയങ്ങള്‍ക്കുനേരെ ആക്രമണം ഉണ്ടാകുന്നത് ആദ്യമായല്ല. 2021 ല്‍ ദുര്‍ഗാപൂജയോടനുബന്ധിച്ച് ക്ഷേത്രങ്ങള്‍ക്കു നേരെ വ്യാപകമായ ആകമണമുണ്ടായിരുന്നു. ബംഗ്‌ളാദേശ് തലസ്ഥാനമായ ധാക്കയ്ക്ക് സമീപം രംഗ്പൂര്‍ ജില്ലയിലെ പിര്‍ഗോഞ്ച് ഉപാസിലാ ഗ്രാമത്തിലാണ് അന്ന് വ്യാപക അക്രമങ്ങള്‍ അരങ്ങേറിയത്. യുവാവ് മതനിന്ദനടത്തിയെന്നാരോപിച്ചുള്ള വ്യാജ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ ചൊല്ലിയാണ് സംഘര്‍ഷം ഉടലെടുത്തത്. ആരോപണ വിധേയനായ യുവാവിന്റെ വീടിന് തൊട്ടടുത്തുള്ള നിരവധി വീടുകളും അക്രമികള്‍ അഗ്‌നിക്കിരയാക്കിയിരുന്നു.
Read More » -
Kerala
അന്വേഷണത്തെ എന്തിനു ഭയക്കണമെന്ന് ഹൈക്കോടതി; സൈബി ജോസ് കിടങ്ങൂരിന്റെ ഹര്‍ജി തള്ളി
കൊച്ചി: ജഡ്ജിമാരുടെ പേരില്‍ കോഴ വാങ്ങിയെന്ന കേസ് റദ്ദാക്കണമെന്ന പ്രതി സൈബി ജോസ് കിടങ്ങൂരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. അറസ്റ്റ് തടയണം എന്ന ആവശ്യവും തള്ളിയ കോടതി അന്വേഷണത്തെ എന്തിനു ഭയക്കണമെന്നു ചോദിച്ചു. ആരോപണം ഗുരുതരമാണെന്നും ജുഡീഷ്യല്‍ സംവിധാനത്തെ ആകെ ബാധിക്കുന്ന ഒന്നാണ് വിഷയമെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് ചൂണ്ടിക്കാട്ടി. പ്രതിക്കെതിരേ ഉയര്‍ന്നിരിക്കുന്നതു ഗുരുതരമായ ആരോപണമാണ്. അന്വേഷണം മുന്നോട്ടു പോകട്ടെ എന്നു വ്യക്തമാക്കിയ കോടതി സത്യം പുറത്തു വരട്ടെ എന്ന നിലപാടാണ് സ്വീകരിച്ചത്. ഹൈക്കോടതി ഹര്‍ജി തള്ളിയതോടെ അഭിഭാഷക സംഘടനാ നേതാവിന് കടുത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. കേസില്‍ തെളിവുകളില്ലെന്നും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത് എന്ന വാദവും കോടതി തള്ളുകയായിരുന്നു. ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാറിന് അഭിഭാഷകര്‍ നല്‍കിയത് വ്യാജ പരാതിയാണെന്നായിരുന്നു ഹര്‍ജിയില്‍ സൈബിയുടെ വാദം. കേസിന്റെ എഫ്.ഐ.ആര്‍ അന്വേഷണ സംഘം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നേരത്തെ സമര്‍പ്പിച്ചിരുന്നു. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും വഞ്ചനാകുറ്റവുമാണ് സൈബിയ്‌ക്കെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്.…
Read More » -
Local
വിവാഹത്തലേന്ന് വരന്‍ മുങ്ങി, വധുവിന്റെ കൈപിടിച്ച് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍
കോട്ടയം: കല്യാണത്തലേന്ന് വരനെ കാണാതായതോടെ പിറ്റേന്ന് പറഞ്ഞുറപ്പിച്ച മുഹൂര്‍ത്തത്തില്‍ യുവതിയുടെ കഴുത്തില്‍ മിന്നുകെട്ടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. തലയോലപ്പറമ്പിലാണ് സംഭവം. തലയോലപ്പറമ്പ് നദ്വത്ത് നഗര്‍ കോട്ടൂര്‍ ഫാത്തിമ ഷഹനാസിനെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുമീര്‍ വിവാഹം വിവാഹം കഴിച്ചത്. ഞായറാഴ്ച വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായപ്പോഴാണ് തലയോലപ്പറമ്പ് സ്വദേശിയായ വരനെ കാണാതായ വിവരം അറിഞ്ഞത്. തുടര്‍ന്ന് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ സുമീര്‍ ഫാത്തിമയെ വിവാഹം കഴിക്കാമെന്ന് പറയുകയായിരുന്നു. നദ്വത്ത് നഗര്‍ കെ.കെ.പി.ജെ ഓഡിറ്റോറിയത്തില്‍ നടന്ന നിക്കാഹിന് ഷാജഹാന്‍ മൗലവി നേതൃത്വം നല്‍കി.
Read More » -
India
ഉത്തർപ്രദേശിൽ വീടിന് തീപിടിച്ചു, ഉറങ്ങിക്കിടന്നിരുന്ന മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം, നാട്ടുകാരുടെ രക്ഷാപ്രവർത്തനവും വിഫലമായി
ലഖ്‌നൗ: ഉത്തർപ്രദേശിൽ വീടിന്റെ മേൽക്കൂരയ്ക്ക് തീപിടിച്ചതിനെ തുടർന്ന്, ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്ന് വയസുകാരിക്കു ദാരുണാന്ത്യം. ഇന്ന് രാവിലെയായിരുന്നു സംഭവം. ബഹാദൂർപൂരിലെ രാംബാബു എന്ന വ്യക്തിയുടെ ഓല മേഞ്ഞ വീടിനാണ് തീപിടിച്ചത്. സംഭവമറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും ഓടിയെത്തി രക്ഷപ്രവർത്തനം നടത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. വീടിനുള്ളിൽ ഉറങ്ങിക്കിടന്ന കുട്ടിയുടെ മുകളിലേക്ക് തീപിടിച്ച മേൽക്കൂര വന്നു വീഴുകയായിരുന്നു. തീ പടരുന്നത് കണ്ട് നാട്ടുകാരും ബന്ധുക്കളും ഓടിയെത്തിയെങ്കിലും അപ്പോഴേക്കും കുട്ടി മരിച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വീടിന് സമീപം കെട്ടിയിട്ടിരുന്ന പശുവും പൊള്ളലേറ്റു ചത്തു. തീ പടരുന്ന സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, വീടിന്റെ മേൽക്കൂരയിൽ എങ്ങനെ തീ പടർന്നു എന്നത് വ്യക്തമല്ല. വീട്ടിനുളളിൽ തീ പിടിച്ച ശേഷം മേൽക്കൂരയിലേക്ക് പടർന്നതാകാനാണ് സാധ്യതയെന്നു പോലീസ് പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More »


