Month: February 2023
-
LIFE
തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം ചിരഞ്‍ജീവിക്ക് ബോക്സ് ഓഫീസ് വിജയം നല്‍കിയ ‘വാള്‍ട്ടര്‍ വീരയ്യ’ ഒടിടി റിലീസിന്; സ്ട്രീമിങ് നെറ്റ്ഫ്ലിക്സില്‍
ചിരഞ്‍ജീവി നായകനായി ഏറ്റവും ഒടുവിലെത്തിയ ചിത്രമാണ് ‘വാള്‍ട്ടര്‍ വീരയ്യ’. കെ എസ് രവീന്ദ്രയുടെ (ബോബി കൊല്ലി) സംവിധാനത്തിലുള്ള ചിത്രമാണ് ‘വാള്‍ട്ടര്‍ വീരയ്യ’. ബോബി കൊല്ലിയുടേത് തന്നെ ചിത്രത്തിന്റെ കഥയും സംഭാഷണവും. ചിരഞ്‍ജീവി നായകനായ ഏറ്റവും ലാഭം ഉണ്ടാക്കിയ ചിത്രമാണ് ‘വാള്‍ട്ടര്‍ വീരയ്യ’ എന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴിതാ ചിത്രം അതിന്‍റെ തീയറ്റര്‍ പ്രദര്‍ശനത്തിന് ശേഷം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രം 27ന് നെറ്റ്ഫ്ലിക്സില്‍ എത്തും. തീയറ്ററിലെ വലിയ സ്വീകാര്യത ചിത്രത്തിന് ഒടിടിയിലും മികച്ച പ്രതികരണം ഉണ്ടാക്കും എന്നാണ് പ്രതീക്ഷ. സെയ് റാ നരസിംഹ റെഡ്ഡി, ആചാര്യ, ഗോഡ്ഫാദർ എന്നീ തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷമാണ് ‘വാള്‍ട്ടര്‍ വീരയ്യ’ ചിരഞ്‍ജീവിക്ക് ബോക്സ് ഓഫീസ് വിജയം നല്‍കിയത്. നേരത്തെ ചിത്രത്തിന്‍റെ വിജയം ആഘോഷിച്ച് ‘ഗാംഗ് ലീഡര്‍’ എന്ന പശ്ചാത്തല സംഗീതത്തിന്റെ സ്‍പെഷ്യല്‍ പ്രമോ ചിത്രത്തിന്‍റെ അണിയറക്കാര്‍ പുറത്തുവിട്ടിരിരുന്നു. ‘വാള്‍ട്ടര്‍ വീരയ്യ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ്. ആര്‍തര്‍ എ വില്‍സണ്‍…
Read More » -
Kerala
ഇറച്ചി വാങ്ങിയ പൊലീസുകാരന്റെ സംശയം, പരിശോധന; കൊച്ചിയിൽ ലൈസൻസില്ലാതെ പ്രവര്‍ത്തിച്ച കടയിൽനിന്ന് 8 കിലോ പഴകിയ മാംസം പിടികൂടി
കൊച്ചി: കൊച്ചിയിൽ പഴകിയ മാംസം പിടികൂടി. നെട്ടൂരിൽ ലൈസൻസില്ലാതെ പ്രവര്‍ത്തിച്ച ഒരു കടയിൽ നിന്നാണ് കോര്‍പ്പറേഷൻ ആരോഗ്യ വിഭാഗം പഴകിയ ബീഫ് പിടിച്ചെടുത്തത്. ആലുവ സ്വദേശിയായ സലാം എന്നയാളാണ് കട നടത്തിയിരുന്നത്. ഇരുമ്പു ഷീറ്റ് കൊണ്ട് മറച്ചുണ്ടാക്കിയ ഒരു ഷെഡ്ഡിലായിരുന്നു മാംസ വില്‍പ്പന. രാവിലെ ഇവിടെ നിന്നും ഇറച്ചി വാങ്ങിയ ഒരു പൊലീസുകാരനാണ് മാംസം പഴകിയതാണെന്ന സംശയം പ്രകടിപ്പിച്ചത്. വീട്ടിലെത്തിയപ്പോഴാണ് ദുര്‍ഗന്ധം വമിക്കുന്നതായി വ്യക്തമായത്. കടക്കാരനെ സമീപിച്ചപ്പോള്‍ പഴകിയതല്ലെന്നും പരാതിയുണ്ടെങ്കില്‍ ഇറച്ചി മാറ്റി നല്‍കാമെന്നും പറഞ്ഞു. ഇതോടെ പൊലീസുകാരൻ കോര്‍പ്പറേഷൻ ആരോഗ്യ വിഭാഗത്തില്‍ പരാതിപെട്ടു. തുടര്‍ന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. കടയില്‍ സൂക്ഷിച്ചിരുന്നു 8 കിലോ പഴകിയ ഇറച്ചി പിടിച്ചെടുത്തു. കടയും അടപ്പിച്ചിച്ചു. പിടിച്ചെടുത്ത ഇറച്ചി കുഴിച്ചിട്ടു. ഇതിനോടകം 13 കിലോ ഇറച്ചി ഇവിടെ നിന്നും വില്‍പ്പന നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇറച്ചി വാങ്ങിയവര്‍ക്ക് ഉപയോഗിക്കരുതെന്ന് കോര്‍പ്പറേഷൻ കൗൺസിലര്‍ മുന്നറിയിപ്പ് നല്‍കി.
Read More » -
LIFE
ഉണ്ണി മുകുന്ദന്‍ പങ്കുവച്ച പോസ്റ്റിനെതിരായ കമന്‍റിന് വധഭീഷണി പോലും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സന്തോഷ് കീഴാറ്റൂര്‍
2021ൽ ഹനുമാന്‍ ജയന്തി ആശംസയര്‍പ്പിച്ച് ഉണ്ണി മുകുന്ദന്‍ പങ്കുവച്ച പോസ്റ്റിന് നടന്‍ സന്തോഷ് കീഴാറ്റൂര്‍ നല്‍കിയ കമന്‍റ് ഏറെ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. ‘ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്ന് നാടിനെ രക്ഷിക്കുമോ?’ എന്നായിരുന്നു സന്തോഷിന്റെ കമന്റ്. ഇത് ഒരുകുട്ടം ആളുകളെ പ്രകോപിപ്പിക്കുകയും വിമർശനങ്ങൾ വഴിവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ആ വിഷയത്തിൽ തനിക്ക് വധഭീഷണി പോലും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് സന്തോഷ് കീഴാറ്റൂർ. സന്തോഷ് കീഴാറ്റൂരിന്റെ വാക്കുകൾ ഇങ്ങനെ അദ്ദേഹത്തിന്റെ സിനിമ നൂറ് ദിവസം ഓടുന്നു. അതുപോലെ ഞാൻ ചെയ്യുന്ന സോളോ പെർഫോമൻസ് ഭയങ്കരമായി ആളുകൾ ഏറ്റെടുക്കുന്നു. ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച സഹപ്രവർത്തകരാണ്. മല്ലു സിംഗ് പോലുള്ള സിനിമകൾ ഭയങ്കരമായി ഇഷ്ടപ്പെട്ട ആളാണ് ഞാൻ. വിക്രമാദിത്യൻ സിനിമയിൽ മികച്ച വേഷം. സ്റ്റൈൽ എന്ന സിനിമയിൽ നമ്മൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഞാൻ അന്ന് ബുദ്ധിമോശത്തിൽ ഒരു കമന്റ് ഇടുകയും അത് തെറ്റാണെന്ന് സമ്മതിക്കുകയും ചെയ്തതാണ്. അതിൽ വധ ഭീഷണി അടക്കം നേരിട്ടൊരാൾ ഞാൻ ആണ്. കൊന്ന്…
Read More » -
Kerala
വാഹനത്തിന് പച്ചതെളിഞ്ഞാലും സീബ്രാ ക്രോസില്‍ നടത്തം, നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
സീബ്രാ ക്രോസിങ്ങുകളിലൂടെ ഏതുസമയത്തും റോഡ് മുറിച്ചുകടക്കുന്നവര്‍ക്കും ഫുട്പാത്ത് ഉപയോഗിക്കാതെ റോഡിലൂടെ നടക്കുന്നവര്‍ക്കുമെതിരേ പോലീസ് നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍. വാഹനങ്ങൾ പോകുന്നതിന് പച്ചലൈറ്റ് കത്തുമ്പോഴും റോഡ് മുറിച്ചുകടക്കുന്നത് സാധാരണ കാഴ്ചയാണ്. സീബ്രാ ക്രോസിങ്ങുകളില്‍ക്കൂടി ഏതുസമയത്തും റോഡ് മുറിച്ചുകടക്കാമെന്നാണ് ചിലരുടെ ധാരണയെന്നും കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവില്‍ പറയുന്നു. എല്ലാതരം വാഹനങ്ങള്‍ ഓടിക്കുന്നവരും കാല്‍നടയാത്രക്കാര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണം. അതേസമയം ട്രാഫിക് സിഗ്‌നലുകള്‍ അവഗണിക്കുന്നതില്‍ കാല്‍നടയാത്രക്കാരും ഒട്ടും പിറകിലല്ല. കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ക്കാണ് കമ്മിഷന്‍ ഉത്തരവ് നല്‍കിയത്. അലക്ഷ്യമായി മൊബൈല്‍ ഫോണില്‍ സംസാരിച്ച് റോഡ് മുറിച്ചുകടക്കുന്നവര്‍ക്കെതിരേയും നടപടിയെടുക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. ഉത്തമമായ ട്രാഫിക് സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ ബോധവത്കരണം നടത്തണം. കോഴിക്കോട് നഗരത്തിലെ വണ്‍വേ ലംഘനം, ഹൈബീം ഉപയോഗം, അതിവേഗം തുടങ്ങിയ നിയമലംഘനങ്ങളെക്കുറിച്ച് രജിസ്റ്റര്‍ചെയ്ത കേസിലാണ് ഉത്തരവ്. ഇരുചക്രവാഹനങ്ങള്‍ കൂട്ടിമുട്ടി മരണം സംഭവിക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. ഇപ്പോള്‍ ഇത് സാധാരണ വാര്‍ത്തയായിമാറിയിരിക്കുന്നു. അനിയന്ത്രിതമായ വേഗവും നഗ്‌നമായ നിയമലംഘനവും അക്ഷമയും…
Read More » -
Local
എക്സൈസ് കായികമേളയ്ക്കിടെ മത്സരാർഥിയായ ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു, മേള നിർത്തിവച്ചു
എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടന്നഎക്സൈസ് കായികമേളയ്ക്കിടെ മത്സരാർഥി കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിലെ പ്രിവന്റീവ് ഓഫിസർ ആർ.വേണുകുമാർ (53) ആണ് മരിച്ചത്. രാവിലെ ഏഴു മണിയോടെ 800 മീറ്റർ നടത്ത മത്സരത്തിനുശേഷം ഗ്രൗണ്ടിൽ നിൽക്കുമ്പോഴാണ് വേണുകുമാർ കുഴഞ്ഞ് വീണത്. ഉടൻ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വേണുകുമാറിന്റെ മരണത്തെ തുടർന്ന് കായികമേള നിർത്തിവച്ചു.
Read More » -
Local
കൂട്ടുകാരുടെ കൂടെ ഊട്ടിയിൽ പോകാൻ അമ്മ അനുവദിച്ചില്ല, പിണങ്ങി വീട് വിട്ടറങ്ങിയ വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി
കൂട്ടുകാരുമൊത്ത് ഊട്ടിയിലേക്ക് പോകാൻ അമ്മ അനുവാദം നൽകിയില്ല. തുടർന്ന് അമ്മയോട് പിണങ്ങി വീട് വിട്ടറങ്ങിയ വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി സുൽത്താൻ ബത്തേരി ചുള്ളിയോട് കോളിമൂല നാരായണന്‍- ഓമന ദമ്പതികളുടെ മകന്‍ നയജിത്ത് (20) ആണ് മരിച്ചത്. കൂട്ടുകാരനുമൊത്ത് ഊട്ടിയിലേക്ക് പോകാന്‍ അനുവാദം നല്‍കാത്തതിന്റെ മനോവിഷമത്തില്‍ അമ്മയോട് പിണങ്ങി വീടുവിട്ടിറങ്ങിയതായിരുന്നു നയജിത്ത്. അമ്മയോട് പിണങ്ങി മൊബൈൽ ഫോണും വലിച്ചെറിഞ്ഞാണ് നയജിത് വീട് വിട്ടിറങ്ങിയത്. തിങ്കളാഴ്ച മുതല്‍ നയജിത്തിനെ കാണാനില്ലായിരുന്നു. തുടർന്ന് യുവാവിനെ കാണാതെ വന്നതോടെ നൂല്‍പ്പുഴ പോലീസില്‍ പരാതി നൽകി നാട്ടുകാരും ബന്ധുക്കളും തിരച്ചില്‍ നടത്തുന്നതിനിടെയാണ് മംഗലംകാപ്പ് എസ്റ്റേറ്റ് കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങള്‍ പഴക്കം തോന്നിക്കുന്ന നിലയിലുള്ള മൃതദേഹത്തില്‍ മത്സ്യം കൊത്തിയ പാടുകളുണ്ടായിരുന്നു. വീട്ടില്‍ നിന്ന് ഇറങ്ങിപോയ അന്ന് തന്നെ കുട്ടി വെള്ളത്തിലകപ്പെട്ടിരിക്കാമെന്നാണ് നിഗമനം. നയജിത്തിന് ഒരു സഹോദരിയുണ്ട്.
Read More » -
NEWS
പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയ പ്രവാസിയായ കാമുകനോടു നഷ്ടപരിഹാരം ആവശ്യപ്പെട്ട് കാമുകി, ഒടുവിൽ തട്ടിക്കൊണ്ടുപോയി ലക്ഷങ്ങൾ കവര്‍ന്ന കാമുകിയും സഹോദരനും സംഘവും കുടുങ്ങി
പ്രവാസിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണവും പണവും കവർന്നെടുത്ത സംഭവത്തില്‍ യുവതി ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍. തക്കല സ്വദേശി മുഹൈദിന്‍ അബ്ദുള്‍ ഖാദറിനെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും തട്ടിക്കൊണ്ടുപോയി പണവും വിലപിടിപ്പുള്ള സാധനങ്ങളും കവര്‍ന്നത്. മുഹൈദിനെ കാറില്‍ കയറ്റി കൊണ്ടുപോയി ചിറയിന്‍കീഴിലെ റിസോര്‍ട്ടില്‍ രണ്ട് ദിവസം കെട്ടിയിടുകയും തുടര്‍ന്ന് മുഹൈദിന്റെ കാമുകി ഇന്‍ഷയും സഹോദരന്‍ ഷഫീക്കും ചേര്‍ന്ന് കവര്‍ച്ച നടത്തുകയുമായിരുന്നു. ഫെബ്രുവരി 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുഹൈദിനും ഇന്‍ഷയുമായി ദുബായില്‍ വച്ച് പ്രണയത്തിലായിരുന്നു. ഇതിനിടെ തിരികെ നാട്ടിലേക്കെത്തിയ ഇന്‍ഷ തനിക്ക് മറ്റ് ആലോചനകള്‍ വരുന്നതിനാല്‍ വീട്ടില്‍ വന്ന് സംസാരിക്കാൻ മുഹൈദിനോട് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് പ്രവാസിയായ യുവാവ് നാട്ടിലേക്ക് വരുന്നത്. പക്ഷേ ബന്ധത്തില്‍ നിന്നും താൻ പിന്മാറുകയായെന്ന് മുഹൈദിന്‍ യുവതിയെ അറിയിച്ചു. എന്നാല്‍, നഷ്ടപരിഹാരം എന്ന നിലയില്‍ യുവതി ഒരു കോടി രൂപ ആവശ്യപ്പെട്ടു. പക്ഷേ പണം നൽകാൻ മുഹൈദിന്‍ തയ്യാറായില്ല. അങ്ങനെയാണ് എയര്‍പോര്‍ട്ടിലെത്തിയ യുവാവിനെ യുവതിയും സംഘവും ചേർന്ന് കാറില്‍…
Read More » -
Movie
രജീഷ് മിഥിലയുടെ തമിഴ് അരങ്ങേറ്റ ചിത്രം ‘യാനൈ മുഖത്താൻ’ ഫസ്റ്റ് ലുക്ക് എത്തി
മലയാളത്തിൽ ‘വാരിക്കുഴിയിലെ കൊലപാതകം,’ ‘ഇന്നു മുതൽ,’ ‘ലാൽ ബഹദൂർ ശാസ്ത്രി’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ രജീഷ് മിഥില സംവിധാനം ചെയ്ത പ്രഥമ തമിഴ് സിനിമയായ ‘യാനൈ മുഖത്താൻ’ ഉടൻ റീലീസ് ചെയ്യും. ഇതിൻ്റെ മുന്നോടിയായി ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്ത് വിട്ടു. വലിയ സ്വീകരണമാണ് ഫസ്റ്റ് ലുക്കിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.യോഗി ബാബുവാണ് ഫാൻ്റസി- ഹ്യൂമർ ചിത്രമായ യാനൈ മുഖത്താനിലെ നായകൻ. തമിഴിൽ ‘യാനൈ മുഖത്താൻ’ എന്നാൽ ആദ്യന്ത ദൈവമായ ഗണപതിയുടെ വിളിപ്പേരാണ്. സിനിമയെ കുറിച്ച് ആരായവെ രജീഷ് ഇങ്ങനെ വിശദീകരിച്ചു: “എൻ്റെ സുഹൃത്തായ നടൻ രമേഷ് തിലകിനോട് ഞാൻ ‘യാനൈ മുഖത്താ’ൻ്റെ കഥ പറയുകയുണ്ടായി. കഥ കേട്ടപ്പോൾ രമേഷ് തിലക് യോഗി ബാബുവാണ് ഇതിന് അനുയോജ്യനായ നടൻ എന്ന് പറഞ്ഞ് യോഗി ബാബുവിനെ പരിചയപ്പെടുത്തി തന്നു. അങ്ങനെയാണ് ഈ പ്രോജക്ടിൻ്റെ തുടക്കം. ഫാൻ്റസി ചിത്രമായ ഇതിൽ തീവ്ര ഗണപതി ഭക്തനായ ഓട്ടോ ഡ്രൈവറായിട്ടാണ് രമേഷ് തിലക് അഭിനയിക്കുന്നത്.…
Read More » -
Kerala
നേതൃത്വത്തിനെതിരെ പരസ്യപ്രതികരണം നടത്തുന്ന നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി കെസി വേണുഗോപാൽ
റായ്പുര്‍: പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യപ്രതികരണം നടത്തുന്ന നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി കെസി വേണുഗോപാല്‍. പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും പരസ്യമായ പ്രതികരണത്തിന് ആരും പോകാതിരിക്കണമെന്നും കെസി വേണുഗോപാല്‍ നിര്‍ദേശിച്ചു. പരാതികള്‍ ഒഴിവാക്കി കൊണ്ടേ മുന്നോട്ട് പോകൂയെന്നും നേതാക്കള്‍ നിര്‍ദേശങ്ങള്‍ പാലിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. കെസി വേണുഗോപാലിനും കെ സുധാകരനും വിഡി സതീശനുമെതിരെ തുറന്നടിച്ച് മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസില്‍ നടക്കുന്ന പല കാര്യങ്ങളും മുതിര്‍ന്ന നേതാക്കള്‍ അറിയുന്നില്ലെന്നും വേണുഗോപാലിന്റെ നിര്‍ദേശപ്രകാരം സുധാകരനും സതീശനും ചേര്‍ന്ന് കോക്കസായാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. പാര്‍ട്ടി ഒരുപാട് അവസരങ്ങള്‍ തനിക്ക് നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ കേരളത്തിലെ ചിലര്‍ ബോധപൂര്‍വ്വം അകറ്റിനിര്‍ത്തുന്നത് വേദനാജനകമാണെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.
Read More » -
Kerala
കൊച്ചി മെട്രോയിൽ നിരവധി തൊഴിലവസരങ്ങൾ, മാർച്ച് 8 നു മുമ്പ് അപേക്ഷിക്കുക
കൊച്ചി മെട്രോയിൽ നിരവധി തൊഴിലവസരങ്ങൾ. ഡയറക്ടർ, മാനേജർ, ഫ്‌ളീറ്റ് മാനേജർ, ഫിനാൻസ് മാനേജർ എന്നീ തസ്തികയിലാണ് ഒഴിവുകൾ ഉള്ളത്. ഡയറക്ടർ ( സിസ്റ്റംസ്) ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷൻ എന്നിവയിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് ബിഇ/ബിടെക്ക്/ബിഎസ്‌സി എഞ്ചിനീയറിംഗ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. മാർച്ച് എട്ടാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം. മാനേജർ (ഐടി- ഇഈർപി) ഐടിയിലോ കമ്പ്യൂട്ടർ സയൻസിലോ ബിഇ/ബിടെക്ക് പഠനം എഐസിടിഇ അംഗീകൃത സർവകലാശാലകളിൽ നിന്ന് പൂർത്തിയാക്കിയവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. ഫ്‌ളീറ്റ് മാനേജർ (ഓപറേഷൻസ്) ഫ്‌ളീറ്റ് മാനേജറാകാനുള്ള യോഗ്യത മെക്കാനിക്കൽ/ഇലക്ട്രോണിക്‌സ്/ഇലക്ട്രിക്കൽ എഞ്ചിനിയറിംഗിലുള്ള ഡിഗ്രിയോ ഡിപ്ലോമയോ ആണ്. ഫ്‌ളീറ്റ് മാനേജർ (മെയിന്റനൻസ്) ഫ്‌ളീറ്റ് മാനേജറാകാനുള്ള യോഗ്യത മെക്കാനിക്കൽ/ഇലക്ട്രോണിക്‌സ്/ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ് / നേവൽ ആർക്കിടക്ചർ എന്നിവയിലുള്ള ഡിഗ്രിയോ ഡിപ്ലോമയോ ആണ്. ഫിനാൻസ് മാനേജർ സിഎ, ഐസിഡബ്ല്യുഎ പഠിച്ച ഉദ്യോഗാർത്ഥികൾക്ക് ഫിനാൻസ് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷകളെല്ലാം സമർപ്പിക്കേണ്ട അവസാന തിയതി മാർച്ച് 8 ആണ്. അവസരങ്ങളുടെ എണ്ണവും ശമ്പളവും മറ്റ്…
Read More »