Month: February 2023
-
LIFE
കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന നിഗൂഢത നിറഞ്ഞ ചിത്രം ‘പകലും പാതിരാവും’, ട്രെയിലര്‍ പുറത്തു
കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ ചിത്രമാണ് ‘പകലും പാതിരാവും’. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ടീസര്‍ പുറത്തുവിട്ടപ്പോള്‍ തന്നെ ചിത്രത്തിന്റെ സ്വഭാവം നിഗൂഢത നിറഞ്ഞതാകും എന്ന സൂചനകളുണ്ടായിരുന്നു. ഇപ്പോഴിതാ ‘പകലും പാതിരാവി’ന്റെ ട്രെയിലറും പുറത്തുവിട്ടു എന്നതാണ് പുതിയ വാര്‍ത്ത. ഉദ്വേഗജനകമായ ഒട്ടേറെ രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കുന്നതാണ് ‘പകലും പാതിരാവിന്റെ’യും ട്രെയിലര്‍. രജിഷ് വിജയൻ ആണ് നായിക. ഫായിസ് സിദ്ദിഖ് ആണ് ഛായാഗ്രാഹണം. നിഷാദ് കോയ രചന നിര്‍വഹിച്ചിരിക്കുന്നു. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് നിര്‍മ്മിക്കുന്നത്. ഗോകുലം ഗോപാലൻ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുകയും ചെയ്‍തിരിക്കുന്നു. ‘മിന്നല്‍ മുരളി’ എന്ന സൂപ്പര്‍ഹീറോ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയം സ്വന്തമാക്കിയ ഗുരുസോമസുന്ദരം ‘പകലും പാതിരാവി’ലും പൊലീസ് ഓഫീസറായിട്ട് അഭിനയിക്കുന്നു. മാര്‍ച്ച് മൂന്നിന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുരേഷ് മിത്രകരി. എഡിറ്റിംഗ് റിയാസ് കെ ബദര്‍. പകലും പാതിരാവും…
Read More » -
Kerala
ക്ഷേത്രങ്ങളുടെ ഭരണം നടത്തേണ്ടത് വിശ്വാസികൾ, പാർട്ടി നേതൃത്വം അല്ല, ഇത് പ്രധാനമന്ത്രിക്കും ബാധകമാണെന്നും എം.വി. ഗോവിന്ദൻ
കോഴിക്കോട്: ക്ഷേത്രങ്ങളുടെ ഭരണം നടത്തേണ്ടത് വിശ്വാസികൾ തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കോഴിക്കോട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി നേതൃത്വം അല്ല ക്ഷേത്ര ഭരണം കൈകാര്യം ചെയ്യേണ്ടതെന്ന് പറഞ്ഞ സിപിഎം പിബി അംഗം, ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബാധകമാണെന്നും പറഞ്ഞു. കേന്ദ്ര സർക്കാർ വാർത്താ ഏജൻസികളെ കാവിവൽക്കരിക്കാൻ നീക്കം നടത്തുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പേരാമ്പ്രയിൽ സ്കൂൾ ബസ് സിപിഎം ജാഥയ്ക്ക് ഉപയോഗിച്ച് സംഭവം പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി കൺവീനർ കൂടിയായ ഇ പി ജയരാജന് ഏത് സമയത്ത് വേണമെങ്കിലും താൻ നയിക്കുന്ന പാർട്ടി ജാഥയിൽ പങ്കെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പാലക്കാട്ടെ നേതാവ് പികെ ശശിയുടെ അനധികൃത സ്വത്ത് സമ്പാദനമടക്കമുള്ള വിഷയങ്ങളിലെ പാർട്ടി അന്വേഷണവുമായി ബന്ധപ്പെട്ട് പേരെടുത്ത് പറയാതെ എംവി ഗോവിന്ദൻ നിലപാട് അറിയിച്ചു. തെറ്റ് ചെയ്ത ആരെയും സംരക്ഷിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിക്കകത്ത് കളകൾ ഉണ്ടെങ്കിൽ പറിച്ച് കളയും. എന്നാൽ ഇത് ശശിയെക്കുറിച്ചാണോ…
Read More » -
Kerala
വയനാട്ടിൽനിന്ന് വ്യാജ ആയുര്‍വേദ മരുന്നുകള്‍ പിടിച്ചെടുത്തു; പ്രമേഹം, ആര്‍ത്രൈറ്റിസ് രോഗങ്ങള്‍ക്ക് ഫലപ്രദമെന്ന് പരസ്യപ്പെടുത്തി നിര്‍മിച്ച മരുന്നുകളാണ് പിടികൂടിയത്
കല്‍പ്പറ്റ: വ്യാജ ആയുര്‍വേദ മരുന്നുകള്‍ വില്‍പ്പന നടത്തുന്നതായുള്ള പരാതിയെ തുടര്‍ന്ന് വയനാട് ഗാന്ധിഗ്രാമം ഔട്ട്‌ലെറ്റുകളില്‍ നടത്തിയ പരിശോധനയില്‍ തളിപ്പുഴയിലെ ഔട്ട്‌ലെറ്റില്‍ നിന്ന് കൃത്യമായ ബില്ലോ മറ്റുവിവരങ്ങളോ ഇല്ലാത്ത ആയൂര്‍വേദ മരുന്നുകള്‍ പിടിച്ചെടുത്തു. ആയുര്‍വേദ ഡ്രഗ്‌സ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളറുടെ നിര്‍ദേശപ്രകാരം ലക്കിടി മുതല്‍ വൈത്തിരിവരെയുള്ള വയനാട് ഗാന്ധിഗ്രാമം ഔട്ട്‌ലെറ്റുകളിലായിരുന്നു പരിശോധന. പതിനായിരം രൂപയുടെ വ്യാജമരുന്നുകളാണ് റെയ്ഡില്‍ തളിപ്പുഴയില്‍നിന്ന് പിടികൂടിയത്. പ്രമേഹം, ആര്‍ത്രൈറ്റിസ് രോഗങ്ങള്‍ക്ക് ഫലപ്രദമെന്ന് പരസ്യപ്പെടുത്തി നിര്‍മിച്ച മരുന്നുകളാണ് പിടികൂടിയിട്ടുള്ളത്. ‘സിദ്ധ്കൃഷ് ഹെര്‍ബോ ടെക് ജയ്പുര്‍’ എന്നപേരില്‍ ഉദ്പാദിപ്പിച്ച മരുന്നുകള്‍ക്ക് ലൈസന്‍സ് ഇല്ലെന്ന് പ്രാഥമിക പരിശോഷധനയില്‍ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായിട്ടുണ്ട്. മരുന്നുകളുടെ ബില്ലുകളൊന്നും പരിശോധനയില്‍ കണ്ടെത്താന്‍ സാധിച്ചിട്ടുമില്ല. ഈ മരുന്നുകള്‍ എവിടെ ഉത്പാദിപ്പിച്ചുവെന്നത് വ്യക്തമായിട്ടില്ലെന്നും ബില്ലുകള്‍ ഹാജരാക്കാന്‍ വായനാട് ഗാന്ധിഗ്രാമം അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. മരുന്നുകളുടെ ലേബലില്‍ നിയമപ്രകാരം രേഖപ്പെടുത്തേണ്ട വിവരങ്ങളില്ലെന്നും പരിശോധനാസംഘം പറഞ്ഞു. കേരളത്തില്‍ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം നിര്‍മിച്ച മരുന്നിന്റെ പേരില്‍…
Read More » -
Crime
ഹവാല ഇടപാടിൽ തുടർ വിശദീകരണം തേടി ജോയ് ആലുക്കാസിന് ഇഡി നോടീസ് നൽകും; 305 കോടി വിദേശത്തേക്ക് കടത്തിയതിൽ വിശദീകരണം തേടും
തൃശ്ശൂർ: ഹവാല ഇടപാടിൽ തുടർ വിശദീകരണം തേടി ജോയ് ആലുക്കാസിന് ചെന്നൈയിലെ ഇഡി അഡ്‌ജുഡിക്കേറ്റ് കമ്മിറ്റി ഉടൻ നോടീസ് നൽകും. 305 കോടി രൂപ വിദേശ നാണ്യ വിനിമയം ചട്ടം ലംഘിച്ച് രാജ്യത്തിന് പുറത്തേക്ക് കടത്തിയതിൽ വിശദീകരണം തേടും. ഇതിലെ മറുപടിയുടെ അടിസ്ഥാനത്തിലായിരിക്കും ജോയ് ആലുക്കാസിനെതിരായ തുടരന്വേഷണം. ജോയ് ആലുക്കാസ് വർഗീസ് ദുബായിലേക്ക് 305 കോടി ഹവാല ചാനൽ വഴി കടത്തിക്കൊണ്ടുപോയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. പണം ജോയ് ആലുക്കാസ് വർഗീസിന്‍റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ജോയ് ആലുക്കാസ് ജ്വല്ലറി എൽഎൽസിയിൽ നിക്ഷേപിച്ചിരുന്നുവെന്ന് ഇഡി പറയുന്നു. ജോയ് ആലുക്കാസിന്റെ തൃശ്ശൂരിലെ വീട്ടിലും സ്ഥാപനത്തിലുമടക്കം ഇഡി ഒരു ദിവസം മുഴുവൻ നീളുന്ന പരിശോധന നടത്തിയിരുന്നു. ഫെമ നിയമത്തിലെ സെക്ഷൻ 4 ന്റെ അടക്കം ലംഘനമുണ്ടായെന്നാണ് കണ്ടെത്തൽ. തൃശ്ശൂർ ശോഭ സിറ്റിയിലെ ജോയ് ആലുക്കാസ് വർഗീസിന്‍റെ വീടും ഭൂമി അടക്കമുള്ള 81.54 കോടിരൂപ മൂല്യം വരുന്ന സ്വത്തുക്കൾ കണ്ടുകെട്ടി. മൂന്ന് ബാങ്ക് അക്കൗണ്ടുകളിലുള്ള 91.22 ലക്ഷം രൂപ,…
Read More » -
India
ജീവൻ പണയംവച്ച് അവർ മടങ്ങുന്നു… പഠനം പൂർത്തിയാക്കാൻ… ഇന്ത്യയിൽ തുടർപഠനത്തിന് സാധ്യതയില്ല; എംബിബിഎസ് പഠനം പൂർത്തിയാക്കാൻ അപകട സാധ്യത അവഗണിച്ച് വിദ്യാർഥികൾ തിരികെ യുക്രെയ്നിലേക്ക്
കൊച്ചി: റഷ്യ യുക്രൈൻ യുദ്ധം ഒരു വർഷം പിന്നിടുമ്പോൾ മടങ്ങിയെത്തിയ വിദ്യാർഥികളിൽ നല്ലൊരു ശതമാനം യുക്രൈനിലേക്ക് തിരിച്ച് പോവുകയാണ്. എംബിബിഎസ് തുടർ പഠനത്തിന് നാട്ടിൽ സാധ്യതകളില്ലാത്താണ് അപകട സാധ്യത അവഗണിച്ച് തിരിച്ച് പോകാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുന്നത്. ഒരു വർഷം മുമ്പ് ജീവനും കയ്യിൽപ്പിടിച്ച് യുക്രൈനിൽ നിന്ന് നാട്ടിലെത്തിയതാണ് വിദ്യാർഥികളിൽ ഏറെപ്പേരും. ആദ്യം ആശ്വസമായിരുന്നെങ്കിലും തുടർപഠനം വഴിമുട്ടിയതോടെ ആശങ്കയായി. പ്രായോഗിക പഠനം നിർണായകമാണെന്നതിനാൽ ഓൺലൈൻ ക്ലാസുകൾ മതിയാകില്ല. പക്ഷേ നടക്കുന്നത് ഓൺലൈൻ ക്ലാസുകൾ മാത്രം. തുടർപഠനം മറ്റ് വിദേശ രാജ്യങ്ങളിലേക്ക് മാറ്റുക എന്നതാണ് ഇനിയുള്ള പോംവഴി. പക്ഷേ അതിന് ഇനിയും ഫീസടയ്ക്കണം. ഇതിന് നിവൃത്തിയില്ലാത്തവരാണ് യുക്രൈനിലേക്ക് സാഹസപ്പെട്ട് മടങ്ങുന്നത്. യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർഥികൾക്ക് നാട്ടിൽ പഠനം തുടരുന്നതിന് ദേശീയ മെഡിക്കൽ കമ്മീഷന്‍റെ അനുമതിയില്ല. ഇത് ചോദ്യം ചെയ്തുള്ള ഹർജി ഒരു വർഷത്തിനിപ്പുറവും തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിലാണ് വിദ്യാർഥികളുടെ നിവൃത്തിയില്ലാത്ത മടക്കം.
Read More » -
India
2024ൽ ബിജെപി മുക്ത ഭാരതത്തിനായി പ്രവർത്തിക്കണമെന്ന് നിതീഷ് കുമാറും ലാലുപ്രസാദ് യാദവും
പാറ്റ്ന: 2024ൽ ബിജെപിമുക്ത ഭാരതത്തിനായി പ്രവർത്തിക്കണമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ആർജെഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവും. ഏഴ് പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ മഹാഘദ്ബന്ധൻ റാലിക്കിടെയായിരുന്നു നിതീഷ് കുമാറിന്റെ ആഹ്വാനം. ബീഹാറിലെ 40 ലോക്സഭാ സീറ്റുകളിൽ ഒന്നുപോലും ബിജെപിക്ക് ലഭിക്കില്ലെന്ന് നിതീഷ് കുമാർ പറഞ്ഞു. രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ബിജെപിയെ 2024ൽ അധികാരത്തിൽ നിന്ന് തുടച്ചുനീക്കാൻ ശ്രമിക്കണമെന്ന് ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ് പൂർണിയയിൽ നടക്കുന്ന റാലിയെ അഭിസംബോധന ചെയ്തു കൊണ്ട് ഓൺലൈനിലൂടെ പറഞ്ഞു. ബിജെപിയെ താഴെയിറക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ രാജ്യത്തുടനീളം പ്രതിപക്ഷ പാർട്ടികളുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസിനോട് നിതീഷ് കുമാർ ആവശ്യപ്പെട്ടു. 2024 ലെ തെരഞ്ഞെടുപ്പിൽ ബിജെപി നൂറ് സീറ്റ് തികക്കില്ലെന്നും കോൺഗ്രസ് നേതാവ് അഖിലേഷ് സിംഗ് പ്രസാദ് റാലിയിൽ പറഞ്ഞു. ബീഹാറിലെ സീമാഞ്ചലും നോർത്ത് ബംഗാളിലെ ചില പ്രദേശങ്ങളും ഉൾപ്പെടുത്തി പുതിയ കേന്ദ്രഭരണ പ്രദേശമുണ്ടാക്കുമെന്ന അമിത്ഷായുടെ പമാർശത്തോടും നിതീഷ് കുമാർ പ്രതികരിച്ചു. ബിജെപിക്ക് സംസ്ഥാനത്തെ വിഭജിക്കണമെന്നാണ് ആഗ്രഹമെന്നും എന്നാൽ…
Read More » -
Kerala
70 ലക്ഷത്തിന്‍റെ അക്ഷയ ലോട്ടറി നറുക്കെടുത്തു; സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 589 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. അടുത്തിടെ ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് ബുധനാഴ്ചയും അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പ് ഞായറാഴ്ചയുമായി ലോട്ടറി വകുപ്പ് മാറ്റിയിരുന്നു. എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കുകയും വേണം. സമ്മാനാർഹമായ…
Read More » -
Kerala
ഇസ്രായേലിൽ കൃഷി പഠിക്കാൻ പോയ കേരളാ സംഘത്തിൽനിന്ന് മുങ്ങിയ കർഷകനെ കണ്ടെത്തി; ബിജു കുര്യൻ നാളെ കേരളത്തിലെത്തുമെന്ന് സഹോദരൻ അറിയിച്ചെന്ന് കൃഷി മന്ത്രി
തിരുവനന്തപുരം: ഇസ്രായേലിൽ കൃഷി പഠിക്കാൻ പോയ കേരളാ സംഘത്തിൽ നിന്നും മുങ്ങിയ കർഷകൻ ബിജു കുര്യനെ കണ്ടെത്തിയതായി കൃഷി മന്ത്രി പ്രസാദ്. ഇയാൾ നാളെ കേരളത്തിലെത്തുമെന്ന് സഹോദരൻ അറിയിച്ചതായും മന്ത്രി വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ സംഘത്തിനൊപ്പം നടത്തിയ ഇസ്രായേൽ സന്ദർശനത്തിനിടെയാണ് ഈ മാസം 17 ന് ബിജു മുങ്ങിയത്. ബിജുവിന്റെ വിസ റദ്ദാക്കണമെന്ന് കേരള സർക്കാർ ഇന്ത്യൻ എംബസി വഴി ആവശ്യപ്പെട്ടിരുന്നു. സർക്കാർ സംഘത്തിൽ നിന്നും മുങ്ങിയതല്ലെന്നും ഇസ്രായേലിലെ പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ പോയതായിരുന്നുവെന്നുമാണ് തന്നോട് ബിജു പറഞ്ഞതെന്നാണ് സഹോദരൻ ബെന്നി ഇരട്ടി അറിയിച്ചത്. എയർപോർട്ടിലെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം ബിജു തന്നെ വിളിച്ചതായും നാളെ കോഴിക്കോട്ട് എത്തുമെന്നും ബെന്നി അറിയിച്ചു. കൃഷി രീതികൾ നേരിട്ട് കണ്ട് പഠിക്കുന്നതിന് വേണ്ടിയായിരുന്നു കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി അശോകിൻറെ നേതൃത്വത്തിൽ കേരളാ സർക്കാരിന്റെ 27 പേരടങ്ങുന്ന കർഷക സംഘം ഈ മാസം 12 ന് ഇസ്രായേലിലേക്ക് പോയത്. സന്ദർശന വേളയിൽ കണ്ണൂർ…
Read More » -
Crime
രക്ഷിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങിയ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ബസിൽ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു; സന്യാസിയായി ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ
കോഴിക്കോട്: മാനസിക വൈകല്യമുള്ള യുവതിയെ ബസിൽ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത ശേഷം മുങ്ങിയ പ്രതി ഒടുവിൽ പിടിയിൽ. പന്തീർപാടം പാണരുക്കണ്ടത്തിൽ ഇന്ത്യേഷ് കുമാറിനെ (38) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റന്‍റ് കമ്മീഷണർ കെ സുദർശനും സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ചേർന്ന് സേലത്ത് വെച്ച് കസ്റ്റഡിയിലെടുത്തത്. കേസിലെ മറ്റു പ്രതികളായ കുന്ദമംഗലം സ്വദേശികളായ മലയൊടിയാറുമ്മൽ വീട്ടീൽ ഗോപീഷ് (38), പന്തീർപാടം മേലേപൂളോറ വീട്ടിൽ മുഹമ്മദ് ഷമീർ(32) എന്നിവരെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. 2021 ജൂലൈ നാലിനായിരുന്നു കേസിന് ആസ്പദമായ സംഭവം. ചേവായൂരിലെ വീട്ടിൽ നിന്നും രക്ഷിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങിയ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ മുണ്ടിക്കൽത്താഴം വയൽ സ്റ്റോപ്പിനടുത്ത് വെച്ച് സ്കൂട്ടറിലെത്തിയ രണ്ട് യുവാക്കൾ കയറ്റി കൊണ്ടുപോയി കോട്ടാപറമ്പയിലുള്ള ബസ് ഷെഡിൽ നിർത്തിയിട്ട ബസിൽ വെച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന് ശേഷം സുഹൃത്തായ മുഹമ്മദ് ഷമീറിനെ വിളിക്കുകയും ഷമീർ പത്താം മൈലിലുള്ള വീട്ടിൽ നിന്നും ഓട്ടോ വിളിച്ച് കോട്ടാപറമ്പ് എത്തി യുവതിയെ…
Read More »