CrimeNEWS

പെണ്‍കുട്ടി കുളിക്കുന്ന ദൃശ്യം പകര്‍ത്താന്‍ ശ്രമം; യുവാവിനെ നാട്ടുകാര്‍ കൈയോടെ പിടികൂടി

ആലപ്പുഴ: പെണ്‍കുട്ടി കുളിക്കുന്നതിന്റെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചയാളെ പിടികൂടി. ഹരിപ്പാട് കാര്‍ത്തികപ്പള്ളി പഞ്ചായത്ത് 13-ാം വാര്‍ഡ് അനില്‍നിവാസില്‍ അനിലിനെയാണ് (അജി 34) തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.

11 വയസ്സുള്ള പെണ്‍കുട്ടി കുളിക്കുന്നതിനിടെ ഇയാള്‍ മൊബൈല്‍ഫോണില്‍ വീഡിയോ എടുക്കുകയായിരുന്നു. ഇത് കണ്ട് കുട്ടി ബഹളം വെച്ചു. ഓടിയെത്തിയ നാട്ടുകാര്‍ മൊബൈല്‍ ഫോണ്‍ സഹിതം ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

Signature-ad

 

Back to top button
error: