KeralaNEWS

സഹപ്രവര്‍ത്തകന്റെ വിവാഹത്തിനു കൂട്ടഅവധി; കോതമംഗലത്ത് താലൂക്ക്, വില്ലേജ് ഓഫീസ് പ്രവര്‍ത്തനം താളംതെറ്റി

കൊച്ചി: റവന്യൂ ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ അവധിയെടുത്ത് സഹപ്രവര്‍ത്തകന്റെ വിവാഹത്തിന് പോയതോടെ താലൂക്ക് ഓഫീസിന്റേയും വില്ലേജ് ഓഫീസിന്റേയും പ്രവര്‍ത്തനം താളംതെറ്റി. കോതമംഗലത്താണ് ഓഫീസുകളില്‍ പല ആവശ്യങ്ങള്‍ക്കായി എത്തിയവര്‍ നിരാശരായി മടങ്ങിയത്. ഇതിനെതിരെ പരാതിയും ഉയര്‍ന്നു.

താലൂക്ക് ഓഫീസിലെ ക്ലാര്‍ക്കിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍ തിരുവനന്തപുരത്തേയ്ക്കു പോയി. വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസുകളിലെത്തിയ പലര്‍ക്കും ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ നിരാശയോടെ മടങ്ങേണ്ടിവന്നതായാണ് ആക്ഷേപം.

Signature-ad

71 ഉദ്യോഗസ്ഥരുള്ള താലൂക്ക് ഓഫീസില്‍ 27 പേരാണു ഹാജരുണ്ടായിരുന്നത്. 13 വില്ലേജ് ഓഫീസുകളിലായി 65 ഉദ്യോഗസ്ഥരുള്ളതില്‍ 30 പേര്‍ ഹാജരുണ്ടായി. എന്നാല്‍, ചട്ടം പാലിച്ചു കലക്ടറുടെ അനുമതിയോടെയാണ് ഉദ്യോഗസ്ഥര്‍ അവധിയെടുത്തതെന്നാണു അധികൃതരുടെ വിശദീകരണം.

താലൂക്ക്, വില്ലേജ് ഓഫീസുകളിലായി മുപ്പത്തഞ്ചോളം ഉദ്യോഗസ്ഥര്‍ മാത്രമാണ് വിവാഹത്തിനു പോകാന്‍ അവധിയെടുത്തത്. ഓഫീസുകളില്‍ എത്തിയില്ലെന്നു പറയുന്ന മറ്റ് ഉദ്യോഗസ്ഥര്‍ വര്‍ക്ക് അറേഞ്ച്‌മെന്റില്‍ വിവിധയിടങ്ങളില്‍ ജോലിയിലുണ്ട്. സേവനങ്ങള്‍ക്കു തടസമുണ്ടാകാതെ ഓഫീസുകളില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നതായും അധികൃതര്‍ വിശദീകരിച്ചു.

 

 

 

Back to top button
error: