കോട്ടയം: വൈക്കത്തിനടുത്ത് തലയാഴത്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. വാക്കേത്തറ സ്വദേശി കാർത്തികേയൻ (61) ആണ് മരിച്ചത്. തോട്ടകം സഹകരണ ബാങ്കിൽ കാർത്തികേയന് 17 ലക്ഷം രൂപയുടെ വായ്പാ കുടിശിക ഉണ്ടായിരുന്നു. 2014 ൽ എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് ഇന്ന് രാവിലെ കാർത്തികേയന്റെ വീടും സ്ഥലവും അളന്നു. ബാങ്ക് ഉദ്യോഗസ്ഥർ മടങ്ങിയതിനു പിന്നാലെയായിരുന്നു കാർത്തികേയന്റെ ആത്മഹത്യ. ബാങ്ക് സമ്മർദ്ദമാണ് മരണ കാരണമെന്ന് കുടുംബം ആരോപിച്ചു. ആത്മഹത്യയുടെ കാരണം പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.
Related Articles
രോഗിയായ ഭാര്യയെ പരിചരിക്കാന്‍ വിആര്‍എസ് എടുത്തു, ഭര്‍ത്താവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ ദാരുണ സംഭവം, ഭാര്യ മരിച്ചു
December 26, 2024
ബിജെപിക്ക് ഈ വര്‍ഷം സംഭാവനയായി ലഭിച്ചത് 2,224 കോടി; കോണ്‍ഗ്രസിനെക്കാള്‍ കൂടുതല്‍ ബിആര്‍എസിന്; സിപിഎമ്മിനും നേട്ടം
December 26, 2024
ശമ്പളം വെറും 13,000 രൂപ; കാമുകിക്ക് 4 ബി.എച്ച്.കെ ഫ്ളാറ്റ്, സ്വന്തമായി 3 കോടിയുടെ വാഹനങ്ങള്‍, മറിച്ചത് 21 കോടി!
December 26, 2024
‘ഒരു പിറന്നാളിന്റെ ഓര്‍മയ്ക്ക്:’ എം.ടിയോടൊപ്പമുള്ള നിമിഷങ്ങൾ പങ്കുവച്ച് ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കത്തോലിക്ക ബാവ
December 26, 2024
Check Also
Close