Month: February 2023

  • Crime

    ഓട്ടോ ഡ്രൈവറെ നടുറോഡിൽ മർദ്ദിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

    കോട്ടയം: മാങ്ങാനം മന്ദിരം ആശുപത്രിക്ക് സമീപം നടുറോഡിൽ വച്ച് ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച കേസിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടമ്പലം മടുക്കാനി ഭാഗത്ത് കാരാട്ടിൽ വീട്ടിൽ തിലകൻ മകൻ ദീപു കുമാർ. ഇ (26), പുതുപ്പള്ളി പൊങ്ങംപാറ ഭാഗത്ത് പാറയിൽ വീട്ടിൽ തോമസ് പി.ജെ മകൻ സുബിൻ പി തോമസ് (28) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. മാങ്ങാനം സ്വദേശിയായ ഓട്ടോ ഡ്രൈവർ രാജേഷിനാണ് ഇവരുടെ മർദ്ദനമേറ്റത്. ഇയാളുടെ മകനും യുവാക്കളും തമ്മിൽ മുൻപ് അടിപിടി ഉണ്ടായിട്ടുള്ളതും, പിതാവ് യുവാക്കൾക്കെതിരെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതേ തുടർന്നുള്ള വിരോധം മൂലമാണ് ഇവർ രാജേഷിനെ ക്രൂരമായി മർദ്ദിച്ചത്. മർദ്ദന ശേഷം ബോധം നഷ്ടപ്പെട്ട ഇയാളെ യുവാക്കൾ റോഡരികിൽ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികളെ പിടികൂടുകയുമായിരുന്നു. ദീപു കുമാറിന്…

    Read More »
  • Crime

    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ കോട്ടയത്ത് യുവാവ് അറസ്റ്റിൽ

    കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മണ്ണഞ്ചേരി വടക്കേപറമ്പിൽ വീട്ടിൽ നവാസ് കെ.പി (35) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം സ്കൂൾ വിട്ട് കെ.എസ്.ആർ.ടി.സി ഭാഗത്തേക്ക് നടന്നു പോയ അതിജീവിതയെ ഇയാൾ ലൈംഗിക അതിക്രമം നടത്താൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയും ആയിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശാന്ത് കുമാർ ,എസ്.ഐ മാരായ ശ്രീജിത്ത്, ജയകുമാർ , സി.പി.ഓ മാരായ ദിലീപ് വർമ്മ , അരുൺകുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി.

    Read More »
  • Kerala

    പി.ടി തോമസിനോട് പാര്‍ട്ടി അന്യായം കാണിച്ചു; വിമര്‍ശനവുമായി ശശി തരൂര്‍

    കൊച്ചി: പി.ടി. തോമസിനോട് കോണ്‍ഗ്രസ് പാര്‍ട്ടി അന്യായം കാണിച്ചുവെന്ന് ശശി തരൂര്‍ എം.പി. അഞ്ചു വര്‍ഷം മികച്ച പ്രവര്‍ത്തനം നടത്തിയിട്ടും പാര്‍ട്ടി സീറ്റ് കൊടുക്കാതിരുന്നത് തനിക്ക് അന്യായമായി തോന്നിയെന്നായിരുന്നു തരൂരിന്റെ പരാമര്‍ശം. പ്രകൃതിക്കും പരിസ്ഥിതിക്കും വേണ്ടി നിലകൊണ്ടതിനാല്‍ മാത്രമാണ് അദ്ദേഹത്തിന് വീണ്ടും പാര്‍ട്ടി ടിക്കറ്റ് കൊടുക്കാതിരുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. കൊച്ചിയില്‍ ഫ്രണ്ട്സ് ഓഫ് പി.ടി ആന്‍ഡ് നേച്ചര്‍ എന്ന സംഘടന നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇവന്‍ എന്റെ പ്രിയ പി.ടി.’ എന്ന സ്മരണിക അദ്ദേഹം പ്രകാശനം ചെയ്തു. പി.ടിയുടെ ഭാര്യ ഉമാ തോമസ് എംഎല്‍എ, വേണു രാജാമണി എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. ഇടുക്കിയില്‍ നിന്നുള്ള സിറ്റിങ് എം.പിയായിരുന്ന പി.ടി. തോമസിന് 2014-ല്‍ സീറ്റ് നിഷേധിച്ചിരുന്നു. ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടര്‍ന്നായിരുന്നു പി.ടി. തോമസിന് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചത്.

    Read More »
  • Kerala

    ലോറിക്കടിയില്‍പെട്ട് യുവാവ് മരിച്ചു; മൃതദേഹം റോഡരികില്‍ കിടന്നത് 9 മണിക്കൂര്‍

    കൊല്ലം: എംസി റോഡില്‍ ലോറിക്കടിയില്‍പെട്ട് മരിച്ച യുവാവിന്റെ മൃതദേഹം റോഡരികില്‍ കിടന്നത് ഒന്‍പതുമണിക്കൂര്‍. കൊട്ടാരക്കര വെട്ടിക്കവല പച്ചൂര്‍ സ്വദേശി രതീഷാണ് മരിച്ചത്. അപകടത്തിന് പിന്നാലെ രതീഷിനെ റോഡരികിലേക്ക് മാറ്റിയിട്ട ശേഷം ലോറി ഡ്രൈവര്‍ കടന്നുകളയുകയായിരുന്നു. ഡ്രൈവര്‍ തക്കല സ്വദേശി കൃഷ്ണകുമാറിനെ കൊട്ടാരക്കര പോലീസ് പിടികൂടി. തമിഴ്‌നാട്ടില്‍ നിന്ന് വാഴവിത്തുമായി എത്തിയ ലോറിയാണ് കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയ്ക്ക് അപകടമുണ്ടാക്കിയത്. സദാനന്ദപുരത്തെ കടയില്‍ വാഴവിത്തിറക്കിയ ശേഷം ലോറി മുന്നോട്ടെടുത്തപ്പോള്‍ വഴിയില്‍ കിടക്കുകയായിരുന്ന രതീഷ് ലോറിക്കടിയില്‍പ്പെട്ടു. എന്തോ സംഭവിച്ചെന്ന് മനസിലാക്കിയ ഡ്രൈവര്‍ ലോറിയില്‍ നിന്നിറങ്ങി നോക്കിയപ്പോഴാണ് റോഡില്‍ കിടക്കുന്ന യുവാവിനെ കണ്ടത്. തുടര്‍ന്ന് റോഡരികിലേക്ക് മാറ്റി കിടത്തിയ ശേഷം ഡ്രൈവര്‍ സ്ഥലത്തുനിന്ന് ലോറിയുമായി കടന്നുകളഞ്ഞു. തിരക്കേറിയ റോഡില്‍ ആരും മൃതദേഹം കണ്ടില്ല. ഇന്ന് രാവിലെ സ്ഥലത്തെത്തിയവര്‍ പോലീസിനെ വിവരം അറിയിച്ചു. സിസി ടിവി പരിശോധിച്ചപ്പോളാണ് സംഭവത്തെക്കുറിച്ച് വ്യക്തത വന്നത്. അപകടമുണ്ടാക്കിയ ലോറി പുത്തൂരില്‍ നിന്നാണ് പിടികൂടിയത്.

    Read More »
  • Movie

    ക്രിസ്റ്റഫർ’ അശ്വമേധം തുടരുന്നു, മമ്മൂട്ടിയുടെ പൊലീസ് വേഷങ്ങളിൽ ഏറ്റവും ഉജ്വലം ക്രിസ്റ്റഫർ ആൻ്റണി

    ‘യവനിക’യിലെ ജേക്കബ് ഈരാളി മുതൽ ‘ക്രിസ്റ്റഫ’റിലെ ക്രിസ്റ്റഫർ ആൻ്റണി വരെ മമ്മൂട്ടി അനശ്വരമാക്കിയ പൊലീസ് വേഷങ്ങൾക്കു കണക്കില്ല. ബൽറാമും, നരേന്ദ്രൻ എന്ന നരിയും, ഹരിദാസ് ദാമോദരനും, ഡറിക്ക് എബ്രഹാമും, പെരുമാളും, രാജൻ സഖറിയായും, മണിയും തുടങ്ങി ഓരോ പൊലീസ് ഓഫീസറും വ്യത്യസ്ത കൊണ്ടും വേഷപ്പകർച്ചകൊണ്ടും പ്രേക്ഷകനെ വിസ്മയിപ്പിക്കുന്നു. പുതിയ ചിത്രം ‘ക്രിസ്റ്റഫ’റിൽ മമ്മൂട്ടി അവതരിപ്പിച്ച പൊലീസ് വേഷം പ്രേക്ഷകർക്ക് ആവേശം പകരുന്നു. മലയാള സിനിമ ഇന്നേവരെ കാണാത്ത ഒരു പോലീസ് മുഖം തന്നെയാണ് മമ്മൂട്ടിയുടെ ക്രിസ്റ്റഫർ. കഥാപാത്രത്തിനനുയോജ്യമായ മമ്മൂട്ടിയുടെ ശരീരഭാഷയും അഭിനയരീതികളും കണ്ടിരിക്കാൻ തന്നെ ഒരു ത്രിൽ ആണ്‌. ഒരു സാധാരണ പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം രണ്ടേമുക്കാൽ മണിക്കൂർ പോയതറിയാതെ മനോഹരമായിത്തന്നെ ഈ പോലീസ് സ്റ്റോറി ബി ഉണ്ണികൃഷ്ണൻ അവതരിപ്പിച്ചു. ടൈഗറും, മാടമ്പിയും, ഗ്രാൻഡ് മാസ്റ്ററും, ഐ.ജി യും, വില്ലനുമൊക്കെ സമ്മാനിച്ച ബി. ഉണ്ണികൃഷ്ണൻ ‘ആറാട്ടി’ൽ നിരാശപ്പെടുത്തിയെങ്കിലും ക്രിസ്റ്റഫറിലൂടെ ഒരു വമ്പൻ തിരിച്ചുവരവ് തന്നെയാണ് നടത്തിയിരിക്കുന്നത്. മോർച്ചറിയിൽ നിന്നും പ്രിയമുള്ള ഒരാളുടെ ഡെഡ്ബോഡി…

    Read More »
  • Crime

    ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട 32കാരിയെ വിവാഹ വാഗ്ദാനം നൽകി ഹോട്ടലുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചു; തൃശ്ശൂരിൽ പൊലീസുകാരൻ അറസ്റ്റിൽ

    തൃശ്ശൂർ: തൃശ്ശൂരിൽ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 32കാരിയെ പീഡിപ്പിച്ച പൊലീസുകാരൻ അറസ്റ്റിൽ. രാമവർമപുരം പൊലീസ് ക്യാംപിലെ കെ സി ശ്രീരാജാണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നൽകി ഹോട്ടലുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതി പറയുന്നത്. പരാതി ഒത്തുതീർപ്പാക്കാൻ പാലക്കാട്ടേയും കാസർകോട്ടേയും സിപിഎമ്മിന്റെ ചില പ്രാദേശിക നേതാക്കൾ ഇടപ്പെട്ടതായും യുവതി ആരോപിക്കുന്നു. ഫേസ്ബുക്ക് വഴിയാണ് കാസർകോട് സ്വദേശിനിയായ മുപ്പത്തിരണ്ടുകാരി പൊലിസ് ഉദ്യോഗസ്ഥനെ പരിചയപ്പെട്ടത്. തൃശൂർ രാമവർമപുരം പൊലീസ് ക്യാപിലെ ഉദ്യോഗസ്ഥനായ കെ സി ശ്രീരാജ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. തൃശൂരിലെയും ഗുരുവായൂരിലെയും ഹോട്ടലുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതി പറയുന്നത്. ഇരുവരും ആറ് മാസത്തോളം ഒന്നിച്ച് ഇവിടെ താമസിച്ചിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോഴാണ് വീട്ടുകാർ കാര്യങ്ങൾ അറിഞ്ഞത്. തൃശൂരിൽ ജോലി സംബന്ധമായി താമസിച്ചെന്നായിരുന്നു അതുവരെ വീട്ടുകാരോട് പറഞ്ഞിരുന്നത്. തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ പരാതി നൽകിയ ശേഷം, പാലക്കാട്, കാസർകോട് ജില്ലകളിലെ ചില സിപിഎം പ്രാദേശിക നേതാക്കൾ വീട്ടിൽ എത്തി സംസാരിച്ചു. പരാതി പിൻവലിക്കാൻ സമ്മർദ്ദം…

    Read More »
  • Kerala

    നികുതി ബഹിഷ്‌കരണ സമരം, കെ സുധാകരനും വി.ഡി സതീശനും രണ്ടുതട്ടിൽ

    തിരുവനന്തപുരം: എൽ.ഡി.എഫ് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖാപിച്ച നികുതി വര്‍ധനക്ക് പിന്നാലെ, നികുതി ബഹിഷ്‌കരണ സമരം നടത്തണോ വേണ്ടയോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നത. സാധ്യമായ മേഖലയിലെല്ലാം നികുതി ബഹിഷ്‌കരിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ ഇന്നും ആവര്‍ത്തിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ സുധാകരന്‍ ഇക്കാര്യം ഊന്നിപ്പറഞ്ഞിരുന്നു. നികുതി ബഹിഷ്‌കരിക്കണമെന്നും നടപടി വന്നാല്‍ പാര്‍ടി സംരക്ഷിക്കുമെന്നുമാണ്  സുധാകരന്‍ പറയുന്നത്. നികുതി ബഹിഷ്‌കരണം വേണമെന്ന് പാര്‍ട്ടി തീരുമാനിച്ചാല്‍ അതിന് സാധിക്കുന്ന മേഖലയില്‍ നികുതി ബഹിഷ്‌കരിക്കണമെന്നും സുധാകരന്‍ പറഞ്ഞു. ജനത്തിന്റെ വികാരം അതാണ്. ജനത്തിന്റെ താല്‍പര്യമാണ് പാര്‍ട്ടി താല്‍പര്യമെന്നും സുധാകരന്‍ പറഞ്ഞിരുന്നു. എന്നാല്‍, നികുതി പിരിക്കേണ്ട എന്നത് പ്രായോഗികമായിട്ടുള്ള കാര്യമല്ലെന്നാണ് വി.ഡി സതീശന്റെ അഭിപ്രായം. പിണറായി വിജയന്‍ പാര്‍ടി സെക്രട്ടറിയായിരിക്കുമ്പോള്‍ നികുതി കൊടുക്കേണ്ട എന്ന് പറഞ്ഞിരുന്നുവെന്നും അതിനെ കളിയാക്കാന്‍ വേണ്ടിയിട്ടാണ് കെപിസിസി പ്രസിഡന്റ് അങ്ങനെ പറഞ്ഞത് എന്നുമാണ് സതീശന്റെ വിശദീകരണം. ‘ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം അത് തന്നെയാണ് പറഞ്ഞത് എന്നും നികുതി പിരിക്കേണ്ട എന്നത് പ്രായോഗികമായിട്ടുള്ള കാര്യമല്ല’…

    Read More »
  • Local

    പൊലീസിൽ കാട്ടു കള്ളന്മാർ വിലസുന്നു, നിലമ്പൂരിൽ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ച പോലീസ് ഡ്രൈവറുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്, 62 രേഖകള്‍ സീല്‍ചെയ്തു

    നിലമ്പൂര്‍: വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന കേസില്‍ പോലീസ് ഡ്രൈവർ സക്കീര്‍ ഹുസൈന്റെ വീട്ടില്‍ കോഴിക്കോട് വിജിലന്‍സ് പ്രത്യേക വിഭാഗം പരിശോധന നടത്തി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു. പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനിലെ ഡ്രൈവറായ സക്കീര്‍ ഹുസൈന്റെ നിലമ്പൂര്‍ റെയില്‍വേസ്റ്റേഷന് സമീപത്തെ വീട്ടിലാണ് കോഴിക്കോട് പോലീസ് വിജിലന്‍സ് എസ്.പി. അബ്ദുള്‍ റസാഖിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. 62 രേഖകള്‍ വിജിലന്‍സ് സീല്‍ചെയ്തു. വീട്ടില്‍ പരിശോധന തുടരുമ്പോൾ തന്നെ സക്കീര്‍ ഹുസൈന്റെ ഭാര്യയുടെ പേരിലുള്ള കെട്ടിടത്തിലും സഹോദരന്റെ പേരിലുള്ള കെട്ടിടത്തിലും പരിശോധന നടത്തി. രണ്ട് ഡിവൈ.എസ്.പി.മാര്‍ ഉള്‍പ്പെടെ വിജിലന്‍സിന്റെ 20 അംഗ സംഘം എസ്.പി. ക്കൊപ്പമുണ്ടായിരുന്നു. രാവിലെ ആറ് മണിക്കാരംഭിച്ച പരിശോധന വൈകീട്ട് 4.20 വരെ തുടര്‍ന്നു. സക്കീര്‍ ഹുസൈന്‍ മുന്‍പ് മലപ്പുറം എസ്.പി ഓഫീസിലും ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ട്.

    Read More »
  • Kerala

    ബേക്കറിയില്‍ പലഹാരം ഉണ്ടാക്കുന്നതിനിടെ ഗ്രൈന്‍ഡറില്‍ ഷോള്‍ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം, പിറന്നാള്‍ ദിനത്തിലായിരുന്നു ദുരന്തം

       ഉപ്പള: ബേക്കറിയില്‍ പലഹാരം ഉണ്ടാക്കുന്നതിനിടെ ഗ്രൈന്‍ഡറില്‍ ഷോള്‍ കുടുങ്ങി പിറന്നാള്‍ ദിനത്തില്‍ യുവതിക്ക് ദാരുണാന്ത്യം. കാസര്‍കോട് തലപ്പാടി തൂമിനാടിലാണ് സംഭവം. തൂമിനാട് ലക്ഷം വീട് കോളനിയിലെ രഞ്ജന്റെ  ഭാര്യ ഡി ജയ ഷീല (24) ആണ് മരിച്ചത്. കര്‍ണാടക വിട്ടലയിലെ മാലിങ്ക-സുനന്ദ ദമ്പതികളുടെ മകളാണ്. ഒരു വര്‍ഷം മുമ്പാണ് വിവാഹം കഴിഞ്ഞ് തൂമിനാടില്‍ എത്തിയത്. ശനിയാഴ്ച ജയ ഷീലയുടെ ജന്മദിനമായിരുന്നു. അപകടം സംഭവിച്ചത് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ്.

    Read More »
  • Movie

    മമ്മൂട്ടി നായകനായും മോഹൻലാൽ വില്ലനായും അഭിനയിച്ച പി.ജി വിശ്വംഭരന്റെ ‘സന്ധ്യക്ക് വിരിഞ്ഞ പൂവി’ന് ഇന്ന് 40 വയസ്സ്

    സിനിമ ഓർമ്മ പിജി വിശ്വംഭരന്റെ ‘സന്ധ്യക്ക് വിരിഞ്ഞ പൂവി’ന് 40 വയസ്സ്. 1983 ഫെബ്രുവരി 11നാണ് മമ്മൂട്ടിയുടെ ആദ്യകാല ഹിറ്റായ ഈ ചിത്രം റിലീസ് ചെയ്‌തത്‌. മോഹൻലാലിന് നെഗറ്റീവ് വേഷമായിരുന്നു. സീമയുടെ എക്കാലത്തെയും മികച്ച വേഷങ്ങളിലൊന്ന്. പിആർ ശ്യാമളയുടെ നോവലിന് തോപ്പിൽ ഭാസി തിരക്കഥയെഴുതി. നിർമ്മാണം സെഞ്ച്വറി രാജു മാത്യു. ഇളയരാജായുടെ ഇമ്പമേറിയ മൂന്ന് ഗാനങ്ങൾ ചിത്രത്തിന് മുതൽക്കൂട്ടായിരുന്നു. സീമ ജീവൻ പകർന്ന ഗൈനക്കോളജിസ്റ്റിനടുത്ത് അവളുടെ സഹോദരൻ (ശങ്കർ) വിവാഹം കഴിക്കാനിരിക്കുന്ന യുവതി ഗർഭമലസിപ്പിക്കാൻ വരുന്നത് മുതൽ ആരംഭിക്കുന്നു ചിത്രത്തിലെ നാടകീയതകൾ. ചികിത്സക്കിടെ യുവതി മരിക്കുന്നു. ഡോക്ടർ മനഃപൂർവം യുവതിയെ കൊല്ലുകയായിരുന്നെന്ന് മാധ്യമങ്ങൾ വിധിയെഴുതി. ഡോക്ടർ സസ്പെൻഷനിലായി. മരിച്ച യുവതിയുടെ ബന്ധു (മോഹൻലാൽ), കുടുംബത്തെ സഹായിക്കാനെ പേരിൽ നടത്തുന്ന ചൂഷണം അതിര് കടക്കുമ്പോൾ രക്ഷകനായി അഡ്വേക്കേറ്റ് (മമ്മൂട്ടി) എത്തുന്നു. മദിരാക്ഷി ഒരു ലഹരിയായി കൊണ്ടുനടന്നിരുന്ന അഡ്വേക്കേറ്റിന് ആ ബന്ധം പുതിയൊരു തുടക്കമായി, ഡോക്ടറിനും. നിർമ്മാതാവ് രാജു മാത്യുവിന്റെ ബന്ധു കൊച്ചുമോൻ, സെഞ്ച്വറി…

    Read More »
Back to top button
error: