Month: February 2023

  • Movie

    (no title)

    സിനിമ ഓർമ്മ പിജി വിശ്വംഭരന്റെ ‘സന്ധ്യക്ക് വിരിഞ്ഞ പൂവി’ന് 40 വയസ്സ്. 1983 ഫെബ്രുവരി 11 നായിരുന്നു മമ്മൂട്ടിയുടെ ആദ്യകാല ഹിറ്റായ ഈ ചിത്രം റിലീസ് ചെയ്‌തത്‌. മോഹൻലാലിന് നെഗറ്റീവ് വേഷമായിരുന്നു. സീമയുടെ എക്കാലത്തെയും മികച്ച വേഷങ്ങളിലൊന്ന്. പിആർ ശ്യാമളയുടെ നോവലിന് തോപ്പിൽ ഭാസി തിരക്കഥയെഴുതി. നിർമ്മാണം സെഞ്ച്വറി രാജു മാത്യു. ഇളയരാജായുടെ ഇമ്പമേറിയ മൂന്ന് ഗാനങ്ങൾ ചിത്രത്തിന് മുതൽക്കൂട്ടായിരുന്നു. സീമ ജീവൻ പകർന്ന ഗൈനക്കോളജിസ്റ്റിനടുത്ത് അവളുടെ സഹോദരൻ (ശങ്കർ) വിവാഹം കഴിക്കാനിരിക്കുന്ന യുവതി ഗർഭമലസിപ്പിക്കാൻ വരുന്നത് മുതൽ ആരംഭിക്കുന്നു ചിത്രത്തിലെ നാടകീയതകൾ. ചികിത്സക്കിടെ യുവതി മരിക്കുന്നു. ഡോക്ടർ മനഃപൂർവം യുവതിയെ കൊല്ലുകയായിരുന്നു എന്ന് മാധ്യമങ്ങൾ വിധിയെഴുതി. ഡോക്ടർ സസ്പെൻഷനിലായി. മരിച്ച യുവതിയുടെ ബന്ധു (മോഹൻലാൽ), കുടുംബത്തെ സഹായിക്കാനെ പേരിൽ നടത്തുന്ന ചൂഷണം അതിര് കടക്കുമ്പോൾ രക്ഷകനായി അഡ്വേക്കേറ്റ് (മമ്മൂട്ടി) എത്തുന്നു. മദിരാക്ഷി ഒരു ലഹരിയായി കൊണ്ടുനടന്നിരുന്ന അഡ്വേക്കേറ്റിന് ആ ബന്ധം പുതിയൊരു തുടക്കമായി, ഡോക്ടറിനും. നിർമ്മാതാവ് രാജു മാത്യുവിന്റെ ബന്ധു…

    Read More »
  • LIFE

    നല്ല മനസ് ഉണ്ടെങ്കിൽ മാത്രെമെ മണ്ണിന് സംരക്ഷണം നൽകാൻ കഴിയൂ: ചെറുവയൽ രാമൻ

    സുൽത്താൻ ബത്തേരി: നല്ല മനസ് ഉണ്ടെങ്കിൽ മാത്രെമെ മണ്ണിന് സംരക്ഷണം നൽകാൻ കഴിയൂവെന്ന് ചെറുവയൽ രാമൻ.രാജ്യം പത്മശ്രീ നൽകി ആദരിച്ച ചെറുവയൽ രാമന് നിർമ്മലഗിരി അരമനയിൽ നടന്ന മലങ്കര ഓർത്തഡോക്സ് സഭ സുൽത്താൻ ബത്തേരി ഭദ്രാസന സണ്ടേസ്കൂൾ ടീച്ചേർസ് പഠന ക്യാമ്പിൽ നൽകിയ അനുമോദനങ്ങൾക്ക് മറുപടി പറഞ്ഞ് പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം. നല്ല കർഷകൻ മണ്ണിനെ സ്നേഹിക്കണം മണ്ണിനെ നശിപ്പിക്കരുത് മണ്ണ് നൽകുന്ന സ്നേഹം അത് ജീവിതത്തിൽ ലഭിക്കുന്ന കരുതൽ ആണെന്നു മണ്ണിൽ ലഭിക്കുന്ന കായ്കനികൾ ഭക്ഷിച്ച് നമുക്ക് രോഗമില്ലാത്ത ശരീരം നേടുവാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മണ്ണിനെ നശിപ്പിക്കുന്ന കീടനാശിനികൾ ഒഴിവാക്കി നാടിനെ സംരക്ഷിക്കുവാൻ കഴിയണം. അതാണ് യഥാർത്ഥ മനുഷ്യ സ്നേഹിയുടെ കടമ. ഈ കടമ നിർവ്വഹിക്കണം മണ്ണിനോട് കാട്ടുന്ന ഈ കീടനാശിനി എന്ന ശാപത്തെ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗ്ഗീസ് മാർ ബർന്നബാസ് ചെറുവയൽ രാമനെ പൊന്നടാ അണിയിച്ചു ആദരിച്ചു. പി.എസ്.സിയിലെക്ക് സ്ഥാനകയറ്റം ലഭിച്ച സെന്റ് മേരീസ്…

    Read More »
  • LIFE

    ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ 17ന് തിയറ്ററുകളിൽ; ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ്

    തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായ ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’. ആദിൽ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന സിനിമയിൽ ഭാവനയ്‍ക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന സിനിമ സെൻസറിംഗ് പൂർത്തിയാക്കി റിലീസിന് തയ്യാറായിരിക്കുകാണ്. ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന്. അരുൺ റുഷ്‍ദി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രം 17ന് റിലീസ് ചെയ്യും. വരികൾ എഴുതുന്നത് വിനായക് ശശികുമാർ ആണ്. ശബ്‍ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കൽ നിർവഹിക്കുന്നു, സ്റ്റിൽസ് രോഹിത് കെ സുരേഷുമാണ്. ബോൺഹോമി എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ റെനീഷ് അബ്‍ദുൾഖാദർ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രം നിർമ്മിക്കുന്നു. ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. സംവിധായകൻ ആദിൽ മൈമൂനാഥ് അഷ്റഫ് തന്നെയാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ന്റെ രചനയും. സംവിധായകൻ തന്നെയാണ് എഡിറ്റിംഗും. ഭദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന ഒരു പ്രധാന കഥാപാത്രമാകുന്നുണ്ട്. ഭദ്രന്റെ ‘ഇഒ’ എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത്. ഷെയ്ൻ നിഗം…

    Read More »
  • NEWS

    കുവൈത്തിൽ സർക്കാർ മേഖലയിൽ സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പ്രവാസി ജീവനക്കാരുടെ തൊഴിൽ കരാർ അവസാനിപ്പിക്കാൻ തീരുമാനം

    കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ മേഖലയിൽ സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പ്രവാസി ജീവനക്കാരുടെ തൊഴിൽ കരാർ അവസാനിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് വാണിജ്യ മന്ത്രാലയം. വാണിജ്യ മന്ത്രി മാസൻ അൽ നഹേദിന്റെ നിർദേശപ്രകാരം മന്ത്രാലയ അണ്ടർ സെക്രട്ടറി മുഹമ്മദ് അൽ അൻസിയാണ് ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന കുവൈത്ത് പൗരന്മാരാല്ലാത്ത 15 പേരുടെ തൊഴിൽ കരാറുകൾ അവസാനിപ്പിക്കാനാണ് തീരുമാനം. രാജ്യത്തെ തൊഴിൽ അവസരങ്ങൾ പരമാവധി സ്വദേശിവത്കരിക്കാനുള്ള നയം തുടരുന്നതിന്റെ ഭാഗമായാണ് തീരുമാനം. ടൈപ്പിസ്റ്റുകൾ, അക്കൗണ്ടന്റുമാർ, നിയമകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർ, സാങ്കേതിക വിഭാഗം, ആസൂത്രണ മേഖല, നിയന്ത്രണ, ഉപഭോക്തൃ സംരക്ഷണ മേഖല, സാമ്പത്തിക കാര്യങ്ങൾ, അതുപോലെ കോർപ്പറേറ്റ് മേഖല തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ള പ്രവാസികളെയാണ് പിരിച്ചു വിടുന്നത്. ഇവരുമായുള്ള തൊഴിൽ കരാറുകൾ ഈ വർഷം ജൂൺ 29ന് അവസാനിക്കുന്ന തരത്തിൽ നോട്ടീസ് നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

    Read More »
  • Kerala

    തനിക്കെതിരെ ആരും ആരോപണം ഉന്നയിച്ചിട്ടില്ല, വിവാദമുണ്ടാക്കുന്നത് മാധ്യമങ്ങൾ; റിസോർട്ട് വിവാദത്തിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി ഇപി ജയരാജൻ

    തിരുവനന്തപുരം: റിസോർട്ട് വിവാദത്തിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി ഇപി ജയരാജൻ. തനിക്കെതിരെ ആരും ആരോപണം ഉന്നയിച്ചിട്ടില്ലെന്നും വിവാദമുണ്ടാക്കുന്നത് മാധ്യമങ്ങളാണെന്നും ഇപി വിമർശിച്ചു. താൻ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് ആരും പറഞ്ഞിട്ടില്ല. വിവാദങ്ങൾക്ക് പിന്നിൽ ആരെന്ന് മാധ്യമങ്ങൾ തന്നെ കണ്ടെത്തണമെന്നും ഇ പി ജയരാജൻ തിരുവനന്തപുരത്ത് പറഞ്ഞു. അന്വേഷണവാർത്തകൾ തള്ളുമ്പോഴും റിസോർട്ടിൽ ഉയർന്ന ആരോപണങ്ങളിലെ അതൃപ്തി ഇപിയുടെ വാക്കുകളിലുണ്ട്. വിവാദങ്ങൾക്ക് പിന്നിലാരാണെന്ന് മാധ്യമങ്ങൾ അന്വേഷിക്കണം, മടിയിൽ കനമുള്ളവനേ വഴിയിൽ പേടിയുള്ളൂ എന്ന മുഖ്യമന്ത്രിയുടെ ശൈലി കടമെടുത്താണ് ഇപിയും വിവാദങ്ങളെ നേരിടുന്നത്. കണ്ണൂരിലെ ആയുർവേദ റിസോർട്ടുമായി ബന്ധപ്പെട്ട വിവാദം ഇ പി ജയരാജൻ വിശദീകരിക്കുകയും അന്വേഷണമടക്കം തുടർ നടപടികൾ സംസ്ഥാന സെക്രട്ടേറിയറ്റിലെന്ന് തീരുമാനിക്കുകയും ചെയ്ത സംസ്ഥാന സമിതി യോഗത്തിന് ശേഷമാണ് പുറത്ത് എല്ലാം നേതാക്കൾ നിഷേധിക്കുന്നത്. പാർട്ടിക്കകത്തെ പ്രശ്നങ്ങൾ പാർട്ടി കൈകാര്യം ചെയ്യുമെന്ന മുൻ നിലപാടിനൊപ്പം നിന്ന സംസ്ഥാന സെക്രട്ടറി അന്വേഷണ വാർത്ത മാധ്യമ സൃഷ്ടിയെന്ന് ഉറപ്പിച്ച് പറയുന്നു. തനിക്കെതിരെയുള്ള ആരോപണം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ബോംബേറ്…

    Read More »
  • LIFE

    ഒരു തലമുറയുടെ പ്രണയ സ്വപ്നങ്ങൾക്ക് നിറം പകർന്ന ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ റി- റിലീസിന്

    ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഭാഷകളുടെ വേർതിരിവില്ലാതെ ഒഴുകിപ്പടർന്ന പ്രണയകാവ്യമാണ് ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ. ഒരു തലമുറയുടെ പ്രണയ സ്വപ്നങ്ങൾക്ക് നിറം പകർന്ന ചിത്രത്തിലെ പാട്ടുകളും പ്രണയരംഗങ്ങൾ ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയാണ്. ഡിഡിഎൽജെ എന്ന ചുരുക്കെഴുത്തിൽ അറിയപ്പെടുന്ന ഷാരൂഖ് ഖാൻ ചിത്രം വീണ്ടും തിയറ്ററിൽ എത്തുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രണയ ദിനത്തോട് അനുബന്ധിച്ചാണ് ഷാരൂഖ് ഖാനും കാജോളും തകർത്തഭിനയിച്ച ചിത്രം റി- റിലീസിന് എത്തുന്നത്. റിലീസുമായി ബന്ധപ്പെട്ട് ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ’യുടെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. വാലന്റൈൻ ആഴ്ച മുഴുവനും ചിത്രം തിയറ്ററിൽ ഉണ്ടായിരിക്കും. Experience the grand tales of #DDLJ & #Pathaan this Valentine’s week in cinemas near you! Book your tickets for DDLJ here – https://t.co/0tbSwwBAFY | https://t.co/Nhp0L78IGN Book your tickets for Pathaan now – https://t.co/SD17p6wBSa | https://t.co/VkhFng5XLL pic.twitter.com/UzvbDUu3zg — Yash Raj Films…

    Read More »
  • LIFE

    രേഖയ്ക്ക് തിയറ്റർ ഇല്ല, ഷോ ഉള്ള സ്ഥലങ്ങളിൽ പോസ്റ്റർ പോലുമില്ല; നിരാശ പങ്കുവച്ച് വിൻസി

    വിന്‍സി അലോഷ്യസ് പ്രധാന കഥാപാത്രമായി എത്തിയ ചിത്രം ”രേഖ’ കഴിഞ്ഞ ദിവസമാണ് തിയറ്ററില്‍ എത്തിയത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നാല്‍ ചിത്രത്തിന് ഷോകള്‍ കുറവാണെന്നും പോസ്റ്ററുകള്‍ പോലുമില്ലെന്നും പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നായിക വിന്‍സി. വലിയ താരങ്ങള്‍ ഇല്ലാത്തതുകൊണ്ട് ചിത്രത്തിന് ഷോകള്‍ കിട്ടിയില്ലെന്നാണ് വിന്‍സി പറയുന്നത്. ഉള്ള തിയറ്ററിലുള്ള ഷോ കാണാന്‍ ശ്രമിക്കണമെന്നും ഇല്ലെങ്കില്‍ നാളെ സിനിമ അവിടെ കാണില്ലെന്നുമാണ് താരം പറയുന്നത്. ഒരു പോസ്റ്റര്‍ പോലും ഇല്ലാത്ത സിനിമ, അത് ഒരുപക്ഷെ ഞങ്ങളുടെ ആയിരിക്കും. കളിക്കുന്ന തിയേറ്ററില്‍ പോലും പോസ്റ്റര്‍ ഇല്ല, ഒരു സിനിമക്കും ഈ ഗതി വരരുത്- എന്ന അടിക്കുറിപ്പിലാണ് വിന്‍സി ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ജോണ്‍ ഐസക് തോമസ് സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് തമിഴ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജായിരുന്നു. വിന്‍സിയുടെ കുറിപ്പ് ഞങ്ങളുടെ സിനിമ രേഖ, വലിയ തിയറ്ററുകളോ ഷോസോ ഒന്നും ഇല്ല. ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത സിനിമ. ആളുകള്‍ ചോദിക്കുന്നു എന്താ ഷോകള്‍ കുറവാണല്ലോ,…

    Read More »
  • India

    ജോലി ഇല്ലാത്തതിനാൽ പ്രണയം തുറന്നു പറയാനാകുന്നില്ല, ഈ വാലന്റെൻ ദിനത്തിലും സിംഗിൾ ആണ്, സഹായിക്കണം; ബിഹാർ ഉപമുഖ്യമന്ത്രിക്കു കത്തയച്ച് യുവതി !

    പട്ന: ജോലി ഇല്ലാത്തതിനാൽ പ്രണയം തുറന്നു പറയാനാകുന്നില്ലെന്നും സഹായിക്കണമെന്നും അഭ്യർത്ഥിച്ച് ബിഹാർ ഉപമുഖ്യമന്ത്രിക്കു കത്തയച്ച് യുവതി ! ബിഹാർ സ്വദേശിയായ പിങ്കി എന്ന യുവതിയാണ് ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് കത്ത് എഴുതിയത്. ജോലി ഇല്ലാത്തതിനാൽ തന്റെ വൺസൈഡ് പ്രണയം പറയാനാവാത്തതിന്റെ ദുഃഖത്തിലാണ് കത്ത്. ജോലി നേടാൻ തേജസ്വിയോട് യുവതി സഹായവും അഭ്യർത്ഥിച്ചിട്ടുണ്ട്. എഴുത്തുകാരനായ പ്രഭാത് ബാന്ധുല്യയെ താന്‍ നാല് വര്‍ഷമായി പ്രണയിക്കുകയാണെന്നാണ് യുവതി പറയുന്നത്. ജോലി കിട്ടിയില്ലെങ്കിൽ പ്രഭാത് മറ്റാരെയെങ്കിലും വിവാഹം ചെയ്യുമെന്നും പിങ്കി കത്തിൽ കുറിച്ചു. പിങ്കിയുടെ കത്ത് ഇങ്ങനെ: “ഞാന്‍ വലിയ പ്രതിസന്ധിയിലാണെന്ന് നിങ്ങള്‍ക്ക് അറിയാമോ. താങ്കളുടെ പ്രണയവിവാഹം ആയിരുന്നില്ലേ. എന്നാല്‍ തൊഴിലില്ലായ്മ എന്റെ വിവാഹത്തില്‍ പ്രശ്‌നമാവുകയാണ്. നാലു വര്‍ഷമായി പ്രഭാത് ബാന്ധുല്യയെ പ്രണയിക്കുകയാണ് ഞാന്‍. പ്രണയത്തിന് ഇടയിലും ഞാന്‍ സമകാലിക വിഷയങ്ങളാണ് വായിക്കുന്നത്. ജോലി ലഭിച്ചതിനുശേഷം പ്രപ്പോസ് ചെയ്യാമെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ എനിക്ക് ജോലി ലഭിച്ചില്ല.  ഈ വര്‍ഷവും സിംഗിളായി തന്നെ വാലന്റൈന്‍സ് ദിനം കടന്നുപോകും.…

    Read More »
  • Crime

    ഡൽഹി മദ്യനയക്കേസ്: വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിയുടെ മകൻ അറസ്റ്റിൽ

    ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപി മഗുന്ദ ശ്രീനിവാസലു റെഡ്ഡിയുടെ മകന്‍ രാഘവ് മഗുന്ദ അറസ്റ്റിൽ.എൻ‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആണ് അറസ്റ്റിലായത്. കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമ (പിഎംഎല്‍എ) പ്രകാരമാണ് രാഘവ് മഗുന്ദയെ കസ്റ്റഡിയില്‍ എടുത്തത്. ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കും. മദ്യനയ കേസുമായി ബന്ധപ്പെട്ട് ഒന്‍പതാമത്തെ അറസ്റ്റാണിത്. ഈയാഴ്ചത്തെ മൂന്നാമത്തെ അറസ്റ്റും. പഞ്ചാബ് ശിരോമണി അകാലിദള്‍ എംഎല്‍എ ദീപ് മല്‍ഹോത്രയുടെ മകന്‍ ഗൗതം മല്‍ഹോത്ര, ചാരിയറ്റ് പ്രൊഡക്ഷന്‍സ് മീഡിയ ഡയറക്ടര്‍ രാജേഷ് ജോഷി, തെലങ്കാന എംഎല്‍എയും മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ കവിതയുടെ മുന്‍ ഓഡിറ്റര്‍ ബുച്ചി ബാബു എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ‘സൗത്ത് ഗ്രൂപ്പ്’ എന്ന ഒരു സംഘമാണ് ഡല്‍ഹിയിലെ മദ്യനയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതെന്ന് ഇഡി പറയുന്നു. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, എക്സൈസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സിബിഐ, ഇഡി കേസുകളില്‍ പ്രതികളാണ്. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി സമര്‍പ്പിച്ച…

    Read More »
  • Crime

    കണ്ണൂരിൽ എട്ടാം ക്ലാസുകാരി ജീവനൊടുക്കിയത് അധ്യാപികയുടെ ശകാരം മൂലമെന്ന്; പോലീസ് അന്വേഷണം തുടങ്ങി

    കണ്ണൂർ: കണ്ണൂർ പെരളശ്ശേരിയിൽ എട്ടാം ക്ലാസുകാരി ജീവനൊടുക്കിയത് അധ്യാപികയുടെ ശകാരം മൂലമെന്ന് നിഗമനം. ഇതിനു പിന്നാലെ സംഭവത്തിൽ അധ്യാപികയ്ക്കെതിരെ പോലീസ് അന്വേഷണം തുടങ്ങി. സ്കൂളിലെ ചുവരിൽ മഷിയാക്കിയതിന് അധ്യാപിക ശകാരിച്ചതിൽ മനം നൊന്താണ് റിയ ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക നി​ഗമനം. പെരളശ്ശേരി എകെജി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയായ റിയ പ്രവീൺ ആണ് ജീവനൊടുക്കിയത്. അധ്യാപികയുടെയും സഹപാഠിയുടെയും പേരെഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. പേനയിലെ മഷി ഡെസ്കിലും ക്ലാസ് മുറിയുടെ ചുരവിലും തേച്ചത് കണ്ട അധ്യാപിക റിയയെ ശകാരിച്ചു. തൻറെ പേനയിൽ നിന്നും കയ്യിലേക്ക് മഷി പടർന്നപ്പോൾ അറിയാതെ സംഭവിച്ചതാണെന്ന് കുട്ടി പറ‍ഞ്ഞെങ്കിലും രക്ഷിതാക്കളെ വിളിച്ചുകൊണ്ടുവന്നാൽ മാത്രമേ ക്ലാസിൽ കയറ്റു എന്ന് അധ്യാപിക പറഞ്ഞു. ഇതോടെ കുട്ടി സമ്മർദ്ദത്തിലായി. സ്കൂൾ വിട്ട് വൈകുന്നേരം വീട്ടിലെത്തിയ കുട്ടി കിടപ്പുമുറിയിലെ ജനലിൽ ഷാൾകുരുക്കി ആത്മഹ്യ ചെയ്യുകയായിരുന്നു. ഐവർമഠം സ്വപ്നക്കൂട് വീട്ടിൽ പ്രവീണിന്റെ മകളാണ് പതിമൂന്നുകാരി റിയ. കേസിൽ അധ്യാപികയുടെ മൊഴിയെടുത്ത ശേഷം വിശദമായ അന്വേഷണം…

    Read More »
Back to top button
error: