Month: February 2023

  • India

    ത്രിപുരയിൽ അധികാരം പിടിച്ചാൽ മുഖ്യമന്ത്രി സ്ഥാനം സി.പി.എമ്മിനെന്നു കോൺഗ്രസ്

    അഗര്‍ത്തല: ത്രിപുരയില്‍ സിപിഎം- കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനം സിപിഎമ്മിനായിരിക്കുമെന്ന് കോണ്‍ഗ്രസ്. എഐസിസി ജനറല്‍ സെക്രട്ടറി അജയ് കുമാര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സിപിഎമ്മിന്റെ മുതിര്‍ന്ന ഗോത്രവര്‍ഗ്ഗ നേതാവ് മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം കൈലാശഹറിലെ റാലിയില്‍ പറഞ്ഞു. എന്നാൽ, സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട്, വ്യക്തമായ മറുപടി നല്‍കാന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി കൂട്ടാക്കിയില്ല. തെരഞ്ഞെടുക്കപ്പെടുന്ന എംഎല്‍എമാര്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം. നിലവിലെ സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരിയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്. നാലു തവണ മുഖ്യമന്ത്രിയായ മുതിര്‍ന്ന സിപിഎം നേതാവ് മണിക് സര്‍ക്കാര്‍ ഇത്തവണ മത്സരിക്കുന്നില്ല. മത്സരിക്കാനില്ലെന്ന് മണിക് സര്‍ക്കാര്‍ പാര്‍ട്ടിയെ അറിയിക്കുകയായിരുന്നു. അതേസമയം, ത്രിപുര ബിജെപിയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും ഗോത്രമേഖലയിലെ പുതിയ പാർട്ടി വെല്ലുവിളിയാകുമെന്നും സ്ഥിരീകരിച്ച് ഉപമുഖ്യമന്ത്രി ജിഷ്ണു ദേബ് ബർമൻ. മുഖ്യമന്ത്രിയെ മാറ്റിയത് തന്ത്രപരമായ തീരുമാനമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രദ്യോത് ദേബ് ബർമന്റെ നേതൃത്വത്തിലുള്ള തിപ്ര…

    Read More »
  • Kerala

    ‘എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിശ്വനാഥന് ഒരു കുഞ്ഞ് ജനിച്ചത്, അവന്‍ അത്മഹത്യ ചെയ്യില്ല’; ആദിവാസി യുവാവിന്റെ മരണത്തില്‍ സഹോദരന്‍

    കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായ യുവാവിന്റെ മരണത്തിൽ ആരോപണവുമായി സഹോദരൻ രംഗത്ത്. വിശ്വനാഥന്റെ മരണം കൊലപാതകം തന്നെയെന്ന് സഹോദരന്‍ രാഘവൻ പറഞ്ഞു. വിശ്വനാഥന്‍ ആത്മഹത്യ ചെയ്യില്ലെന്നും ഇത് ആസൂത്രിതമായ കൊലപാതകമാണെന്നും രാഘവന്‍ പറഞ്ഞു. ‘എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിശ്വനാഥന് ഒരു കുഞ്ഞ് ജനിച്ചത്. അങ്ങനെയൊരു വേളയില്‍ അയാള്‍ ആത്മഹത്യ ചെയ്യില്ല. വിശ്വനാഥന്‍ ഓടിപ്പോയത് മരണം സംഭവിക്കാവുന്നത്ര ഗുരുതരമായ സ്ഥലത്തേക്കുമല്ല. ജനങ്ങളോ, ആശുപത്രി സെക്യൂരിറ്റിമാരോ, പൊലീസോ ആകാം വിശ്വനാഥന്റെ മരണത്തിനു പിന്നില്‍,’ രാഘവന്‍ പറഞ്ഞു. വിശ്വനാഥനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചിരുന്നുവെന്നും അതില്‍ മനംനൊന്ത് അയാള്‍ ആശുപത്രി പരിസരത്ത് നിന്ന് ഓടിപ്പോകുകയായിരുന്നുവെന്നും ഭാര്യാമാതാവും കൂട്ടിച്ചേര്‍ത്തു. അയാള്‍ പൊട്ടിക്കരയുന്നത് കണ്ടിരുന്നുവെന്ന് ആശുപത്രി പരിസരത്തുള്ളവര്‍ വ്യക്തമാക്കി. മോഷണശ്രമം ഉണ്ടായെന്ന് ആരോപിച്ച് വയനാട് മേപ്പാടി പാറവയല്‍ കോളനിയിലെ വിശ്വനാഥ(46)നെ ആശുപത്രിയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ ചോദ്യം ചെയ്തിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. വിശ്വനാഥനെ കാണാനില്ല എന്ന പരാതി അന്വേഷിക്കുന്നതില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച്ചയുണ്ടായെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.…

    Read More »
  • India

    ഛത്തീസ്ഗഡില്‍ വീണ്ടും ബി.ജെ.പി നേതാവിനെ കൊലപ്പെടുത്തി; പിന്നില്‍ മാവോയിസ്‌റ്റുകളെന്ന് സംശയം

    റായ്പൂര്‍: ഛത്തീസ്ഗഡില്‍ വീണ്ടും ബി.ജെ.പി നേതാവ് കൊലപ്പെട്ടു. ബി.ജെ.പിയുടെ നാരായണപൂര്‍ ജില്ല വൈസ് പ്രസിഡന്റായ സാഗര്‍ സഹുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിന്നില്‍ മാവോയിസ്‌റ്റെന്നാണ് പൊലീസിന്റെ സംശയം. ഈ മാസം കൊല്ലപ്പെടുന്ന മൂന്നാമത്തെ ബി.ജെ.പി നേതാവാണ് സാഗർ സാഹു. ഇതിന് പിന്നില്‍ മാവോയിസ്റ്റുകളാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവ സ്ഥലത്ത് നിന്ന് എ.കെ-47ന്റെ വെടിയുണ്ടകള്‍ ലഭിച്ചിട്ടുണ്ട്. മാവോയിസ്റ്റുകള്‍ ഉപയോഗിക്കുന്ന തരത്തിലുള്ള തോക്കിന്റെ വെടിയുണ്ടകളാണിവ. എന്നാല്‍ മാവോയിസ്റ്റ് ലഘുലേഖകളോ മറ്റ് വസ്തുക്കളോ കണ്ടുകിട്ടിയിട്ടില്ല. എല്ലാ വശങ്ങളും അന്വേഷിച്ച് ശരിയായ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും സമീപത്തെ വനപ്രദേശങ്ങളില്‍ നിന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ബസ്തര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ സുന്ദരാജ്. പി പറഞ്ഞു. സാഗര്‍ സഹുവിനെ വീട്ടില്‍ കയറി ഭാര്യയ്ക്ക് മുന്നില്‍ വെച്ചാണ് രണ്ടംഗ സംഘം കൊലപ്പെടുത്തിയത്. ഏകദേശം ഒമ്പത് മണിയോട് കൂടി വധിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷി വിവരണം. അജ്ഞാതരായ രണ്ട് പേര്‍ കൊലചെയ്തയുടനെ സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. തലയിലും കഴുത്തിലും വെടിയേറ്റ സഹുവിനെ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും…

    Read More »
  • India

    ഇനി അധികം അണിഞ്ഞൊരുങ്ങേണ്ട; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഡ്രസ് കോഡുമായി ഹരിയാന സര്‍ക്കാര്‍

    ചണ്ഡിഗഡ്: ആശുപത്രിയിൽ ജോലി സമയത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഡ്രസ് കോഡുമായി ഹരിയാന സര്‍ക്കാര്‍. ആശുപത്രിയില്‍ വരുമ്പോള്‍ അധികം ആഭരണങ്ങള്‍ ധരിക്കരുതെന്നും ഭംഗിയുള്ള ഹെയര്‍സ്‌റ്റൈലുകള്‍ വേണ്ടെന്നുമാണ് സര്‍ക്കാര്‍ നിര്‍ദേശം. നഖം നീട്ടിവളര്‍ത്തുന്നതിനും മേക്കപ്പിടുന്നതിനും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്കിടയില്‍ അച്ചടക്കവും ഏകത്വവും സമത്വവും നിലനിര്‍ത്തുക എന്നതാണ് ഡ്രസ് കോഡ് നയത്തിന്റെ ലക്ഷ്യമെന്ന് ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജ് പറഞ്ഞു. പുരുഷന്മാര്‍ മുടി കോളറിന്റെ നീളത്തില്‍ വളര്‍ത്തരുതെന്ന് നിര്‍ദേശമുണ്ട്. ഏതെങ്കിലും നിറത്തിലുള്ള ജീന്‍സ്, ഡെനിം സ്‌കര്‍ട്ട്, ഡെനിം വസ്ത്രങ്ങള്‍ എന്നിവ പ്രൊഫഷണല്‍ വസ്ത്രങ്ങളായി കണക്കാക്കില്ല. അവ ധരിച്ചുവരരുതെന്നും അനില്‍ വിജ് വ്യക്തമാക്കി. മുഴുവന്‍ സമയവും ഡ്രസ് കോഡ് നിര്‍ബന്ധമായും പാലിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡ്രസ് കോഡ് പാലിക്കാത്തവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും. അങ്ങനെയുള്ള ജീവനക്കാരനെ അന്നേ ദിവസം ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഉദ്യോഗാര്‍ഥികള്‍ അവരുടെ നെയിം ബാഡ്ജ് നിര്‍ബന്ധമായും ധരിച്ചിരിക്കണം. ഓരോ ജീവനക്കാരനും വൃത്തിയുള്ള വസ്ത്രം ധരിക്കണമെന്നും…

    Read More »
  • Crime

    ക്ഷേത്രത്തിൽ വച്ച് അമ്മയില്‍ നിന്ന് കൂട്ടംതെറ്റിയ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു

    ഭോപ്പാല്‍: മധ്യപ്രദേശില്‍ ശിവ്പുരിയില്‍ അമ്മയില്‍ നിന്ന് കൂട്ടംതെറ്റിയ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ക്ഷേത്രത്തില്‍ വച്ച് കൂട്ടം തെറ്റിയ കുട്ടിയുടെ മൃതദേഹം കിലോമീറ്ററുകള്‍ക്കകലെയാണ് കണ്ടെത്തിയത്. വായില്‍ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം. കരേര പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ബഡോറ ഗ്രാമത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ക്ഷേത്രത്തില്‍ നിന്ന് കൂട്ടം തെറ്റിയ കുട്ടി വീട്ടില്‍ തിരിച്ചെത്തിയുണ്ടാകുമെന്നാണ് അമ്മ കരുതിയിരുന്നത്. വീട്ടിലെത്താത്തതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ശനിയാഴ്ച രാവിലെ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളിന് പിന്നില്‍ വായില്‍ തുണി തിരുകിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ പോക്‌സോ ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. പ്രതികളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10,000 രൂപ പാരിതോഷികം നല്‍കുമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് രാജേഷ് ചന്ദേല്‍ പറഞ്ഞു.

    Read More »
  • Kerala

    കൂട്ട അവധി ദിവസം ഒരാള്‍ക്കെങ്കിലും സേവനം ലഭിച്ചില്ലെങ്കില്‍ മറുപടി പറയേണ്ടി വരുമെന്ന് ജനീഷ് കുമാര്‍ എംഎല്‍എ

    പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ട അവധിയില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് കെ യു ജനീഷ് കുമാര്‍ എംഎല്‍എ. കൂട്ട അവധി ദിവസം ഒരാള്‍ക്കെങ്കിലും സേവനം ലഭിച്ചില്ലെങ്കില്‍ മറുപടി പറയേണ്ടി വരും. 136 അംഗങ്ങളുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ ഡെപ്യൂട്ടി തഹസില്‍ദാര്‍ നടത്തിയ പ്രതികരണം ഗുരുതര പെരുമാറ്റച്ചട്ട ലംഘനമാണെന്നും ജനീഷ് കുമാര്‍ പറഞ്ഞു. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ തന്നെ ആക്ഷേപിച്ച ഉദ്യോഗസ്ഥനെതിരെ റിപ്പോര്‍ട്ട് ഉണ്ടായില്ലെങ്കില്‍ അപ്പോള്‍ കാണാമെന്നും എംഎല്‍എ പറഞ്ഞു. ജീവനക്കാരുടെ വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് എംഎല്‍ എയുടെ പ്രതികരണം. അറ്റന്‍ഡസ് രജിസ്റ്ററില്‍ 21 പേരാണ് ഒപ്പിട്ടിട്ടുള്ളത്. ബാക്കിയുള്ളവര്‍ വന്നിട്ടില്ലെന്ന് ഹെഡ് ക്വാര്‍ട്ടേഴ്‌സിന്റെ ചുമതലയുള്ള ഡെപ്യൂട്ടി തഹസില്‍ദാറാണ് പറഞ്ഞത്. പിന്നീട് 21 പേരുടേത് 25 ആക്കാനും ചിലര്‍ക്ക് ഹാഫ് ലീവും ചിലര്‍ വില്ലേജ് ഓഫീസ് ഡ്യൂട്ടിക്ക് പോയതായും രേഖയുണ്ടാക്കാനൊക്കെ ശ്രമം നടക്കുന്നുണ്ട്. ഏത് വില്ലേജില്‍ പോയി എന്നൊക്കെ നമുക്ക് പരിശോധിക്കാം. നിങ്ങള്‍ക്ക് എങ്ങനെ രക്ഷപ്പെടാന്‍ കഴിയുമെന്ന് നമുക്ക് നോക്കാമെന്നും കെ യു…

    Read More »
  • Kerala

    ഫണ്ട് തിരിമറി വിവാദം: എല്ലാം മാധ്യമ സൃഷ്ടി, പി.കെ. ശശിക്കെതിരേ ഒരന്വേഷണവും ഇല്ലെന്ന് എം.വി. ഗോവിന്ദൻ

    തിരുവനന്തപുരം: പാര്‍ട്ടി ഫണ്ട് തിരിമറി നടത്തിയെന്ന പരാതിയില്‍ കെടിഡിസി ചെയര്‍മാന്‍ പികെ ശശിക്കെതിരെ ഒരു അന്വേഷണവും ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മാധ്യമങ്ങളുണ്ടാക്കുന്ന അന്വേഷണം നിങ്ങള്‍ തന്നെ തീരുമാനിച്ചാല്‍ മതി. കോണ്‍ഗ്രസ് എന്ത് പ്രതിഷേധം നടത്തിയാലും മുഖ്യമന്ത്രിക്ക് ഒന്നും സംഭവിക്കില്ല. എത്രയോ കോണ്‍ഗ്രസ് പ്രതിഷേധങ്ങള്‍ ചലനമുണ്ടാക്കാതെ കടന്നുപോയെന്നും ഗോവിന്ദന്‍ പറഞ്ഞു. വിവിധ സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങൾ വഴിയും പാർട്ടിയുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങളിലൂടെയും പി.കെ.ശശി വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുന്നതായാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട പരാതി പാർട്ടിക്ക് ലഭിച്ചിട്ടുണ്ട്. പല സഹകരണ സ്ഥാപനങ്ങളിലും നിയമനങ്ങൾ നടത്തി ലക്ഷക്കണക്കിനു രൂപ ശശി കൈവശപ്പെടുത്തുന്നുവെന്നും ബന്ധുക്കളെ തിരുകിക്കയറ്റിയെന്നും പരാതിയിൽ പറയുന്നു. യൂണിവേഴ്സൽ കോളജ് തുടങ്ങിയത് പാർട്ടിയുടെ അനുമതിയോ അംഗീകാരമോ ഇല്ലാതെയാണ്. ഈ സ്ഥാപനത്തിനു വേണ്ടി സഹകരണ സ്ഥാപനങ്ങളിൽനിന്നു കോടികൾ പിരിച്ചു. കോളജിനു വേണ്ടി 4 കോടി രൂപ ചെലവിൽ പുതുതായി 10 ഏക്കർ ഭൂമി വാങ്ങാനുള്ള നീക്കത്തിനു പിന്നിൽ സാമ്പത്തിക നേട്ടമാണു ലക്ഷ്യമെന്നും…

    Read More »
  • India

    തമിഴ്നാട്ടിൽ പടക്ക നിർമാണശാലയ്ക്ക് തീപിടിച്ച് കുട്ടി ഉൾപ്പെടെ മൂന്നു മരണം; അഞ്ചുപേരുടെ നില ഗുരുതരം

    ചെന്നൈ: തമിഴ്‌നാട് തിരുപ്പത്തൂരിലെ വാണിയമ്പാടിയിലെ പടക്കനിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് കുട്ടി ഉൾപ്പെടെ മൂന്ന് മരണം. വാണിയമ്പാടി പുതുക്കോവില്‍ ആമ്പല്ലൂര്‍ റോഡിലാണ് അപകടം. പരിക്കേറ്റ ഏഴുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്. കടയുടമ കുമാറും അഞ്ച് വയസുള്ള കുട്ടിയും മറ്റൊരാളുമാണ് മരിച്ചത്. പടക്കനിര്‍മ്മാണശാലയ്ക്ക് ഞായറാഴ്ച ദിവസം അവധിയാണ്. എന്നാല്‍ സമീപത്ത് ഒരു മരണമുണ്ടായതിനെ തുടര്‍ന്ന് മരണാനന്തരചടങ്ങിനായി പടക്കം എടുക്കാന്‍ ഗോഡൗണ്‍ തുറക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. റോഡിലുണ്ടായിരുന്ന വഴിയാത്രക്കാര്‍ക്കും പടക്കം വാങ്ങാന്‍ വന്നവരുമാണ് അപകടത്തില്‍പ്പെട്ടത് പടക്കശാല പൂര്‍ണമായി കത്തിനശിച്ചു. അപകട കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • Sports

    സന്തോഷ് ട്രോഫിയിൽ രണ്ടാം മത്സരത്തിൽ കർണാടകയോടു തോറ്റ് കേരളം, ഇനിയുള്ള കളികൾ നിർണായകം

    ഭുവനേശ്വർ: സന്തോഷ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിൽ രണ്ടാം പോരിനിറങ്ങിയ നിലവിലെ ചാമ്പ്യൻമാരായ കേരളത്തിന് ഞെട്ടിക്കുന്ന തോൽവി. മറുപടിയില്ലാത്ത ഒറ്റ ​ഗോളിന് കർണാടകയാണ് കേരളത്തെ വീഴ്ത്തിയത്. കളി തുടങ്ങി 20ാം മിനിറ്റിൽ തന്നെ കർണാടക ​ഗോളടിച്ചു. ഈ ​ഗോൾ പ്രതിരോധിക്കാൻ അവർക്ക് സാധിക്കുകയും ചെയ്തു. ഇതോടെ കേരളത്തിന്റെ ​ഗോളടിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. വലതു വിങ്ങിൽ നിന്ന് വന്ന ക്രോസ് മികച്ച ഫസ്റ്റ് ടച്ചിലൂടെ നിയന്ത്രിച്ച ശേഷമാണ് പവാർ വല ചലിപ്പിച്ചത്. ​ഗോൾ നേടിയ ശേഷവും കർണാടക മികച്ച അവസരങ്ങൾ തുറന്നെടുത്തു. കേരളം സമനിലയ്ക്കായി കിണഞ്ഞു ശ്രമിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ കേരളം ഗോവയെ പരാജയപ്പെടുത്തിയിരുന്നു. രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കായിരുന്നു കേരളത്തിന്റെ ജയം. കർണാടക കഴിഞ്ഞ മത്സരത്തിൽ പഞ്ചാബുമായി 2-2ന് സമനിലയിൽ പിരിഞ്ഞാണ് കേരളത്തെ നേരിടാനിറങ്ങിയത്. 14ന് കേരളം മഹാരാഷ്ട്രയെ നേരിടും. ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തിയാൽ മാത്രമേ സെമി ഫൈനൽ എത്താൻ…

    Read More »
  • India

    അയോധ്യ കേസിൽ വിധി പറഞ്ഞ ജഡ്ജി അന്ധ്ര ഗവർണർ; 13 സംസ്ഥാനങ്ങളിൽ മാറ്റം, ആറിടത്ത് പുതിയ ഗവർണർമാർ

    ന്യൂഡൽഹി: രാജ്യത്ത് 13 സംസ്ഥാനങ്ങളിൽ ​ഗവ‍ർണർമാർക്ക് മാറ്റം. ആറു സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ചു. അയോധ്യ കേസിൽ വിധി പറഞ്ഞ സുപ്രീം കോടതി ജഡ്ജിയടക്കം ആറ് പുതിയ ​ഗവ‍ർണർമാരെയാണ് നിയമിച്ചിരിക്കുന്നത്. അയോധ്യ കേസിൽ അനുകൂല വിധി പറഞ്ഞ ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റിസ് അബ്ദുൽ നസീറിനെ ആന്ധ്രാപ്രദേശ് ​ഗവർണറായി നിയമിച്ചു. കർണാടക സ്വദേശിയായ റിട്ട. ജസ്റ്റിസ് എസ്. അബ്ദുൽ നസീർ മുത്തലാഖ് നിരോധിച്ച ഭൂരിപക്ഷ വിധിയിൽ മുത്തലാഖ് അനുകൂല നിലപാടാണ് സ്വീകരിച്ചത്. ആരിഫ് മുഹമ്മദ് ഖാന് പുറമെ മുസ്ലിം സമുദായത്തിൽ നിന്ന് രണ്ടാമത്തെ ഗവർണ്ണറാവുകയാണ് ജസ്റ്റിസ് അബ്ദുൾ നസീർ. അതേസമയം, സുപ്രീം കോടതി ജഡ്ജിമാരെ ഇത്തരം ​പദവികളിൽ നിയമിക്കുന്നത് അപൂർവ്വമാണ്. നേരത്തെ മുൻ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് പി. സദാശിവം കേരള ​ഗവ‍ർണറായി നിയമിക്കപ്പെട്ടിരുന്നു. അന്ന് സദാശിവത്തിന്റെ നിയമനത്തിൽ ജയലളിതയുടെ പിന്തുണയുണ്ടായിരുന്നു. കൂടാതെ മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ​ഗോ​ഗോയ് രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. അയോധ്യ കേസിൽ വിധി പറഞ്ഞ ബെഞ്ചിന് നേതൃത്വം…

    Read More »
Back to top button
error: