ശബരിമല: നാണയങ്ങള്‍ എണ്ണിത്തീര്‍ന്നതോടെ മണ്ഡല, മകരവിളക്കു കാലത്ത് ശബരിമലയിലെ വരുമാനം 360 കോടി രൂപയായി ഉയര്‍ന്നു. നാണയങ്ങള്‍ രണ്ടു ഘട്ടമായി എണ്ണിത്തീര്‍ത്തപ്പോള്‍ 10 കോടി രൂപയാണ് കിട്ടിയത്. മകരവിളക്കു കഴിഞ്ഞു നട അടച്ച ശേഷം 25 വരെ നാണയങ്ങള്‍ എണ്ണിയപ്പോള്‍ 5.71 കോടി രൂപയും ഈ മാസം 5 മുതല്‍ വെള്ളിയാഴ്ച വരെ എണ്ണിയപ്പോള്‍ 4.29 കോടി രൂപയും ലഭിച്ചു.
അതേസമയം, വരുമാനത്തിന്റെ പകുതിയും ചെലവ് ഇനത്തില്‍ കൊടുത്തു തീര്‍ക്കേണ്ടി വരുമെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍ പറഞ്ഞു. ഇപ്പോള്‍ തന്നെ ജല അതോറിറ്റിക്കു കുടിശിക ഇനത്തില്‍ 5 കോടിയും വൈദ്യുതി ചാര്‍ജായി കെഎസ്ഇബിക്ക് 5 കോടിയും നല്കി. ജീവനക്കാരുടെ ശമ്പളം, പെന്ഷന് എന്നിവ പരിഷ്കരിച്ചതായും അദ്ദേഹം പറഞ്ഞു.