KeralaNEWS

ഫണ്ട് തിരിമറി വിവാദം: എല്ലാം മാധ്യമ സൃഷ്ടി, പി.കെ. ശശിക്കെതിരേ ഒരന്വേഷണവും ഇല്ലെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: പാര്‍ട്ടി ഫണ്ട് തിരിമറി നടത്തിയെന്ന പരാതിയില്‍ കെടിഡിസി ചെയര്‍മാന്‍ പികെ ശശിക്കെതിരെ ഒരു അന്വേഷണവും ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മാധ്യമങ്ങളുണ്ടാക്കുന്ന അന്വേഷണം നിങ്ങള്‍ തന്നെ തീരുമാനിച്ചാല്‍ മതി. കോണ്‍ഗ്രസ് എന്ത് പ്രതിഷേധം നടത്തിയാലും മുഖ്യമന്ത്രിക്ക് ഒന്നും സംഭവിക്കില്ല. എത്രയോ കോണ്‍ഗ്രസ് പ്രതിഷേധങ്ങള്‍ ചലനമുണ്ടാക്കാതെ കടന്നുപോയെന്നും ഗോവിന്ദന്‍ പറഞ്ഞു.

വിവിധ സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങൾ വഴിയും പാർട്ടിയുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങളിലൂടെയും പി.കെ.ശശി വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുന്നതായാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട പരാതി പാർട്ടിക്ക് ലഭിച്ചിട്ടുണ്ട്. പല സഹകരണ സ്ഥാപനങ്ങളിലും നിയമനങ്ങൾ നടത്തി ലക്ഷക്കണക്കിനു രൂപ ശശി കൈവശപ്പെടുത്തുന്നുവെന്നും ബന്ധുക്കളെ തിരുകിക്കയറ്റിയെന്നും പരാതിയിൽ പറയുന്നു. യൂണിവേഴ്സൽ കോളജ് തുടങ്ങിയത് പാർട്ടിയുടെ അനുമതിയോ അംഗീകാരമോ ഇല്ലാതെയാണ്. ഈ സ്ഥാപനത്തിനു വേണ്ടി സഹകരണ സ്ഥാപനങ്ങളിൽനിന്നു കോടികൾ പിരിച്ചു. കോളജിനു വേണ്ടി 4 കോടി രൂപ ചെലവിൽ പുതുതായി 10 ഏക്കർ ഭൂമി വാങ്ങാനുള്ള നീക്കത്തിനു പിന്നിൽ സാമ്പത്തിക നേട്ടമാണു ലക്ഷ്യമെന്നും പരാതിയിലുണ്ട്.

Signature-ad

തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി നടത്തിയതിലും മണ്ണാര്‍ക്കാട് ഏരിയാ കമ്മറ്റി ഓഫീസ് നിര്‍മ്മാണത്തിനായും പിരിച്ച തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നയാിരുന്നു ശശിക്കെതിരെ ഉയര്‍ന്ന ആരോപണം. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ ചേര്‍ന്ന പാലക്കാട് ജില്ലാ കമ്മറ്റി യോഗത്തില്‍ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പങ്കെടുത്തിരുന്നു. ശശിക്കെതിരായ അന്വേഷണത്തിന്റെ ചുമതല പുത്തലത്ത് ദിനേശനെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍.

Back to top button
error: