Month: February 2023

  • Travel

    കുടകിലെ കുളിരിലേക്ക് സൈക്കിളിൽ ഒരുല്ലാസ യാത്ര, 3 ദിവസത്തെ യാത്രയുടെ സംഘാടകർ ‘പെഡല്‍ ഫോഴ്സ്’ കൂട്ടായ്മ

       കണ്ണൂര്‍:  സഞ്ചാരികള്‍ക്ക് കുടകിന്റെ തണുപ്പിലേക്ക് സൈക്കിള്‍ ചവിട്ടി കയറാം. സൈക്കിള്‍ യാത്രയൊരുക്കി യാത്രക്കാരുടെ കൂട്ടായ്മ. വിനോദയാത്രയില്‍ മലിനീകരണം കുറയ്ക്കാന്‍ സൈക്കിള്‍ ഉപയോഗിക്കാം എന്ന സന്ദേശവുമായാണ് സൈക്കിള്‍ യാത്രക്കാരുടെ കൂട്ടായ്മയായ ‘പെഡല്‍ ഫോഴ്സ്’ കുടകിലേക്ക് സൈക്കിള്‍ യാത്ര സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 12ന് കോഴിക്കോട് നിന്നും മാഹിയില്‍ നിന്നും ആരംഭിക്കുന്ന യാത്ര മൂന്ന് ദിവസം നീണ്ട് നില്‍ക്കും. മാഹി ഇരിട്ടി വഴിയാണ് കൂര്‍ഗിലെത്തുക. തുടര്‍ന്ന് വിരാജ് പേട്ടിലും മടിക്കേരിയിലുമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷമായിരിക്കും മടക്കം. യാത്രയില്‍ ആദ്യം പേര് നല്‍കുന്ന 15 പേര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം നല്‍കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 98475 33898 എന്ന നമ്പറില്‍ വിളിക്കാം.

    Read More »
  • Local

     2 വര്‍ഷം മുമ്പ് മോഷണം പോയ പഞ്ചലോഹ വിഗ്രഹം കണ്ടെത്തി, ക്ഷേത്ര മുറ്റത്ത് ഫുട്‌ബോള്‍ കളിച്ചു കൊണ്ടിരുന്ന കുട്ടികളാണ് വിഗ്രഹം കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തിയത്

         മഞ്ചേശ്വരം: ശ്രീ മഹാലിംഗേശ്വര ക്ഷേത്രത്തില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പ് മോഷണം പോയ പഞ്ചലോഹത്തില്‍ തീര്‍ത്ത വിഗ്രഹം ക്ഷേത്രത്തിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തി. വ്യാഴാഴ്ച കുറേ കുട്ടികള്‍ മതിലിന് സമീപം ഫുട്‌ബോള്‍ കളിക്കുന്നതിനിടെ പന്ത് കുറ്റിക്കാട്ടില്‍ വീണതായും തുടര്‍ന്ന് കുട്ടികളിലൊരാള്‍ പന്തെടുക്കാന്‍ പോയപ്പോഴാണ് കുറ്റിക്കാട്ടില്‍ വിഗ്രഹം കിടക്കുന്നത് കണ്ടതെന്നും അധികൃതര്‍ പറഞ്ഞു. വിവരമറിഞ്ഞെത്തിയ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ വിഗ്രഹം തിരികെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി. 2020 ഓഗസ്റ്റ് 10 നാണ് ശ്രീകോവിലില്‍ നിന്ന് വിഗ്രഹം മോഷണം പോയത്. വെള്ളിയില്‍ നിര്‍മിച്ച രണ്ട് ജോഡി തൃക്കണ്ണ്, കലശപ്പാത്രം, തളിക, ഗ്ലാസ്, സ്പൂണ്‍ എന്നിവയും രുദ്രാക്ഷമാലയും മോഷണം പോയി. പൂജാരിയുടെ മുറിയുടെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് ലോക്കറില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ ഉപയോഗിച്ചാണ് ശ്രീകോവിലിനുള്ളില്‍ കടന്നത്. ക്ഷേത്ര കമ്മിറ്റി മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കുകയും പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുകയും അന്വേഷണം ഊര്‍ജിതമാക്കുകയും ചെയ്തെങ്കിലും വിഗ്രഹം കണ്ടെത്താനായിരുന്നില്ല. വിഗ്രഹം…

    Read More »
  • NEWS

    പഴഞ്ചൊല്ലിൽ പതിരില്ല, രോഗശമനത്തിന് ഫലപ്രദമായതും ജീവിതത്തിന് പ്രകാശം പരത്തുന്നതുമായ 63 ആയുർവേദ പഴഞ്ചൊല്ലുകൾ

    1. ചോര കൂടാൻ ചീര കൂട്ടുക. (അനീമിയ പോലുള്ള അസുഖങ്ങൾക്ക് ചീര ഉപയോഗിക്കുന്നത് വളരെ നല്ലതാണ് എന്ന് സാരം.) 2. നീരു കൂടിയാൽ മോര്. (ശരീരത്തിൽ നീര് കൂടിയാൽ അതു കുറയാൻ പുളിയില്ലാത്ത കാച്ചിയ മോര് കൂട്ടുന്നത് ഫലപ്രദം.) 3. അരവയർ ഉണ്ടാൽ ആരോഗ്യമുണ്ടാകും. (വയറുനിറയെ ഭക്ഷണം കഴിക്കരുത്. അരവയർ എപ്പോഴും കാലിയായി വയ്ക്കാം. അത് ആരോഗ്യത്തിന് നന്ന്.) 4. അതിവിടയം അകത്തായാൽ അതിസാരം പുറത്ത്. (വയറിളക്കത്തിന് വളരെ നല്ല ഔഷധമാണ് അതിവിടയം.) 5. ചക്കയ്‌ക്ക് ചുക്ക്‌- മാങ്ങായ്‌ക്ക് തേങ്ങ. (ചക്ക തിന്ന് ഉണ്ടായ ദഹനക്കേടിന് ചുക്ക് കഷായം വെച്ചു കുടിക്കുക. മാങ്ങ കഴിച്ച് ഉണ്ടായ ഉൾപ്പുഴുക്കത്തിനും ദഹനക്കേടിനും തേങ്ങ പാൽ കുടിക്കുകയോ തേങ്ങ തിന്നുകയോ ചെയ്യാം.) 6. കണ്ണിൽ കുരുവിന് കയ്യിൽ ചൂട്. (കണ്ണിൽ കുരു വന്നാൽ കൈകൾ തമ്മിൽ കൂട്ടി തിരുമ്മി ആ ചൂട് കൊള്ളിച്ചാൽ കുരു പോകും.) 7. രാത്രി കഞ്ഞി രാവണനും ദഹിക്കില്ല. (രാത്രിയിൽ കഞ്ഞി…

    Read More »
  • Local

    ബില്‍ അടക്കാനെത്തുന്നവര്‍ക്ക് രാജകീയ സ്വീകരണം: പയ്യന്നൂര്‍ കെ.എസ്.ഇ.ബി ഓഫിസ് മാതൃകയാവുന്നു

      പയ്യന്നൂര്‍:  കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസില്‍ ബില്‍ അടക്കാന്‍ പോകുന്ന ഉപഭോക്താവിന് ഇനി നിന്ന് കാല്‍ കുഴയ്‌ക്കേണ്ട, എ.സി റുമിലിരിക്കാം, ടി.വി കാണാം, മടുപ്പും ദുരിതവുമില്ലാതെ കാര്യം നടത്തി മടങ്ങിവരാം, സംസ്ഥാനത്തിന് തന്നെ മാതൃകയായി മാറിയിരിക്കുകയാണ് കെ എസ് ഇ ബി പയ്യന്നൂര്‍ സെക്ഷന്‍ ഓഫീസിലെ നവീകരിച്ച കസ്റ്റമര്‍ ലോഞ്ചും കാഷ് കൗണ്ടറും. ഉപഭോക്താക്കള്‍ക്ക് മികച്ച സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പുതിയ സൗകര്യങ്ങളില്‍ സന്തുഷ്ടരാണെന്ന് ബില്‍ അടയ്ക്കാനെത്തുന്നവരെല്ലാം സാക്ഷ്യപ്പെടുത്തുന്നു. മഴയും വെയിലും കൊണ്ട് ക്യൂ നിന്ന് വൈദ്യുതി ബില്‍ അടച്ചതെല്ലാം പഴയ കഥയായി മാറിയിരിക്കുന്നു. ശീതീകരിച്ച മുറിയില്‍ ഇരുന്ന് ബില്‍ അടയ്ക്കുകയും പരാതികളും പ്രശ്‌നങ്ങളും ബോധിപ്പിക്കുകയും ചെയ്യാം. ഉപഭോക്തൃ സൗഹൃദപരമായ ഈ മാറ്റം ആശ്വാസവും സ്വാഗതാര്‍ഹവുമാണെന്ന് ഉപഭോക്താക്കള്‍ പറയുന്നു. മികച്ച കസ്റ്റമര്‍ സര്‍വീസിലേക്ക് വൈദ്യുതി ബോര്‍ഡും ജീവനക്കാരും മാറുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് കേരളം നോക്കിക്കാണുന്നത്. ഉപഭോക്താവിന് മാന്യമായ പരിഗണനയെന്ന മദ്രാവാക്യമാണ് കെ എസ് ഇ ബി ഉയര്‍ത്തി പിടിക്കുന്നത്. പയ്യന്നൂര്‍ മോഡല്‍…

    Read More »
  • Social Media

    ആദ്യം പരീക്ഷ പിന്നെ വിവാഹം; പട്ടുസാരിക്ക് മുകളില്‍ കോട്ട് ധരിച്ച് യുവതി ക്ലാസിലേക്ക്

    തിരുവനന്തപുരം: വിവാഹദിനവും പരീക്ഷയും ഒരുമിച്ച് വന്നാല്‍ എന്ത് ചെയ്യും? രണ്ടും ഒഴിവാക്കാന്‍ പറ്റില്ല. അങ്ങനെയാണ് വിവാഹത്തിന് തൊട്ടുമുമ്പ് ശ്രീലക്ഷ്മി അനില്‍ എന്ന വധു പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് എത്തിയത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. വിവാഹ വസ്ത്രമായ പട്ടുസാരിയും ആഭരണങ്ങളും അണിഞ്ഞ് മുല്ലപ്പൂ ചൂടി ക്ലാസിലെത്തിയ ശ്രീലക്ഷ്മിയെ കണ്ട് സഹപാഠികള്‍ ആദ്യം അമ്പരന്നു. പിന്നാലെ ലാബ് കോട്ട് ധരിച്ച് വധു പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് തയ്യാറായി. തിരുവനന്തപുരം നാലാഞ്ചിറയിലെ നവജീവന്‍ കോളേജ് ഓഫ് ഫിസിയോതെറാപ്പിയിലെ വിദ്യാര്‍ഥിനിയാണ് ശ്രീലക്ഷ്മി. ഗ്രൂസ് ഗേള്‍സ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇതുവരെ 24 ലക്ഷം ആളുകള്‍ വീഡിയോ കണ്ടു. പരീക്ഷയ്ക്ക് മുന്‍ഗണന നല്‍കിയ വധുവിനെ അഭിനന്ദിച്ച് നിരവധി പേര്‍ ഈ വീഡിയോക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. വിവാഹജീവിതത്തിന് ശേഷം കരിയര്‍ അവസാനിപ്പിക്കുന്ന സ്ത്രീകള്‍ക്ക് ശ്രീലക്ഷ്മി മാതൃകയാണെന്നും ചിലര്‍ കുറിച്ചു.

    Read More »
  • Kerala

    ഡ്രൈഫ്രൂട്ട്സ് വാങ്ങാനെത്തി; ചില്ല് വാതിലില്‍ ഇടിച്ചുവീണു; മുന്‍ നാവിക ഉദ്യോഗസ്ഥന്‍ മരിച്ചു

    തൃശൂര്‍: ചാവക്കാട് മണത്തലയില്‍ ചില്ലുവാതിലില്‍ ഇടിച്ചുവീണയാള്‍ മരിച്ചു. മണത്തല സ്വദേശി ടിവി ഉസ്മാന്‍ ഹാജിയാണ് മരിച്ചത്. 84 വയസായിരുന്നു. ഡ്രൈഫ്രൂട്ട്സ് കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയതായിരുന്നു ഉസ്മാന്‍ ഹാജി. വീഴ്ചയില്‍ തലയുടെ പിന്നില്‍ ആഴത്തില്‍ മുറിവേല്‍ക്കുകയായിരുന്നു നാവിക സേനയിലെ റിട്ട. ഉദ്യോഗസ്ഥനാണ് മരിച്ച ഉസ്മാന്‍ ഹാജി. കടയിലേക്ക് വരുന്ന സമയത്ത് ചില്ലുവാതില്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടില്ല. ചില്ലില്‍ തലയിടിച്ച ഉടനെ മലര്‍ന്നടിച്ച് വീഴുകയായിരുന്നു. വീഴ്ചയില്‍ തലയുടെ പുറകിലായി ആഴത്തില്‍ മുറിവേറ്റു. കടയിലെ ജീവനക്കാരും നാട്ടുകാരും ഉടന്‍ തന്നെ ചാവക്കാട്ടെ ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    Read More »
  • Kerala

    ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായി

    തൃശൂര്‍: പുഴയ്ക്കലില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ഉടനെ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് തീയണയ്ക്കുകയായിരുന്നു. രാവിലെ പതിനൊന്നരയോടെയാണ് സംഭവം. തീ ഉയരുന്നത് കണ്ട് ഡ്രൈവര്‍ ബസ് സൈഡാക്കിയ ശേഷം ആളുകളെ ഇറക്കി. വിവരം അറിഞ്ഞെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് തീയണച്ചു. ആര്‍ക്കും പരിക്കില്ല. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് ഉടന്‍ തന്നെ സ്ഥലത്തെത്തി. തൃശൂര്‍ – കോട്ടയം റൂട്ടിലോടുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിനാണ് തീപിടിച്ചത്.

    Read More »
  • Kerala

    കുടുംബം ചികിത്സ നിഷേധിച്ചിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി; ബംഗളൂരുവിലേക്ക് കൊണ്ടുപോയി

    തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തുടര്‍ചികിത്സയ്ക്കായി ബംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ന്യുമോണിയ ബാധയെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ പ്രത്യേക വിമാനത്തിലാണ് ബംഗളൂരുവിലേക്ക് കൊണ്ടുപോയത്. ബംഗളൂരുവിലെ എച്ച്‌സിജി ആശുപത്രിയിലാണ് തുടര്‍ചികിത്സ. കുടുംബം ചികിത്സ നിഷേധിക്കുന്നുവെന്ന ആരോപണങ്ങള്‍ ഉമ്മന്‍ചാണ്ടി തള്ളി. മികച്ച ചികിത്സ ലഭിച്ചെന്നും ആരോഗ്യം മെച്ചപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ച മുന്‍പാണ് ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉമ്മന്‍ചാണ്ടി ആരോഗ്യനില വീണ്ടെടുത്തുവെന്നും തുടര്‍ ചികിത്സയ്ക്കായി മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് കുടുംബം ആഗ്രഹിക്കുന്നുവെങ്കില്‍ ആകാമെന്ന് മെഡിക്കല്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കാന്‍സര്‍ ചികിത്സയ്ക്കായി ഉമ്മന്‍ചാണ്ടിയെ ബംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചത്.

    Read More »
  • Kerala

    സബ് കലക്ടറുടെ വിവാഹം; കോഴിക്കോട്ടും കൂട്ട അവധി

    കോഴിക്കോട്: കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധിക്ക് സമാനമായി കോഴിക്കോട് സബ് കലക്ടര്‍ ഓഫീസീലും ജീവനക്കാരുടെ കൂട്ട അവധി. സബ് കലക്ടറുടെ വിവാഹത്തിന് 22 ജീവനക്കാരാണ് അവധിയെടുത്ത് പോയത്. ഫെബ്രുവരി മൂന്നിന് വെളളിയാഴ്ച തിരുനെല്‍വേലിയില്‍ വച്ചാണ് വിവാഹം നടന്നത്. ഓഫീസില്‍ ആകെ 33 ജീവനക്കാരാണ് ഉള്ളത്. ഭൂമി തരംമാറ്റം അടക്കം നിരവധി അപേക്ഷകള്‍ കെട്ടിക്കിടക്കുന്ന ഓഫീസാണിത്. പരാതികള്‍ കൈകാര്യം ചെയ്യാന്‍ ഡെപ്യൂട്ടേഷനില്‍ നിയോഗിക്കപ്പെട്ടവരാണ് ജീവനക്കാരല്‍ ഏറപേരും. അതേസമയം, കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധി വിവാദത്തില്‍ കെ യു ജനീഷ് കുമാര്‍ എംഎല്‍എയും ഉദ്യോഗസ്ഥരും തമ്മിലുള്ള പോര് മുറുകുകയാണ്. കൂട്ട അവധി ദിവസം ഒരാള്‍ക്കെങ്കിലും സേവനം ലഭിച്ചില്ലെങ്കില്‍ മറുപടി പറയേണ്ടി വരുമെന്ന് എംഎല്‍എ പറഞ്ഞു. എംഎല്‍എ നാടകം കളിക്കുകയാണ് എന്നാരോപിച്ച് താലൂക്ക് ഓഫീസിലെ ഗ്രൂപ്പില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പങ്കുവച്ച വാട്സ്ആപ്പ് സന്ദേശം പുറത്തുവന്നിരുന്നു. കാലു വയ്യാത്ത ആളെ പണം കൊടുത്ത് എത്തിച്ചു. നാടകത്തില്‍ എംഎല്‍എ നിറഞ്ഞാടിയെന്നും ഡെപ്യൂട്ടി തഹസില്‍ദാര്‍ വിമര്‍ശനം ഉന്നയിക്കുന്നു.…

    Read More »
  • Kerala

    ”കാലു വയ്യാത്ത ആളെ പണം കൊടുത്ത് എത്തിച്ചു; താലൂക്ക് ഓഫീസില്‍ എംഎല്‍എയുടെ നാടകം”… വാട്സ്ആപ്പ് ചാറ്റുകള്‍ പുറത്ത്

    പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ കൂട്ടഅവധി വിവാദത്തില്‍ ജീവനക്കാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിലെ ചാറ്റുകള്‍ പുറത്ത്. ആരും മുങ്ങിയതല്ല. എല്ലാ ജീവനക്കാരും അവധിക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എംഎല്‍എ ജനീഷ് കുമാര്‍ താലൂക്ക് ഓഫീസില്‍ കാണിച്ചത് മുന്‍കൂട്ടി തയ്യാറാക്കിയ നാടകമാണ്. കാലു വയ്യാത്ത ആളെ പണം കൊടുത്ത് എത്തിച്ചു. നാടകത്തില്‍ എംഎല്‍എ നിറഞ്ഞാടിയെന്നും ഡെപ്യൂട്ടി തഹസില്‍ദാര്‍ വിമര്‍ശനം ഉന്നയിക്കുന്നു. എംഎല്‍എയ്ക്ക് ഹാജര്‍നില പരിശോധിക്കാന്‍ അവകാശമുണ്ടോയെന്നും കോന്നി താലൂക്ക് ഒഫീഷ്യല്‍ എന്ന ഗ്രൂപ്പില്‍ ചോദിക്കുന്നുണ്ട്. അന്ന് സേവനം തേടി താലൂക്ക് ഓഫീസിലെത്തിയത് പത്തുപേരില്‍ താഴെ മാത്രമാണെന്നും ചാറ്റില്‍ സൂചിപ്പിക്കുന്നുണ്ട്. അതേസമയം, കൂട്ട അവധിയെടുത്ത് വിനോദയാത്രയ്ക്ക് പോയ കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ തിരിച്ചെത്തി. യാത്ര വിവാദമായ പശ്ചാത്തലത്തില്‍ ഓഫീസ് പരിസരത്ത് പാര്‍ക്കു ചെയ്ത വാഹനങ്ങള്‍ എടുക്കാന്‍ വരാതെ ജീവനക്കാര്‍ നേരെ വീടുകളിലേക്ക് പോകുകയായിരുന്നു. രാത്രി മൂന്നുമണിയോടെയാണ് ജീവനക്കാര്‍ ടൂര്‍ കഴിഞ്ഞ് തിരിച്ചെത്തിയത്. ജീവനക്കാരുടെ ഉല്ലാസയാത്ര സ്പോണ്‍സേഡ് ആണെന്ന ആരോപണം ട്രാവല്‍സ് മാനേജര്‍ ശ്യാം നിഷേധിച്ചു.…

    Read More »
Back to top button
error: