IndiaNEWS

തമിഴ്നാട്ടിൽ പടക്ക നിർമാണശാലയ്ക്ക് തീപിടിച്ച് കുട്ടി ഉൾപ്പെടെ മൂന്നു മരണം; അഞ്ചുപേരുടെ നില ഗുരുതരം

ചെന്നൈ: തമിഴ്‌നാട് തിരുപ്പത്തൂരിലെ വാണിയമ്പാടിയിലെ പടക്കനിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് കുട്ടി ഉൾപ്പെടെ മൂന്ന് മരണം. വാണിയമ്പാടി പുതുക്കോവില്‍ ആമ്പല്ലൂര്‍ റോഡിലാണ് അപകടം. പരിക്കേറ്റ ഏഴുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്. കടയുടമ കുമാറും അഞ്ച് വയസുള്ള കുട്ടിയും മറ്റൊരാളുമാണ് മരിച്ചത്.

പടക്കനിര്‍മ്മാണശാലയ്ക്ക് ഞായറാഴ്ച ദിവസം അവധിയാണ്. എന്നാല്‍ സമീപത്ത് ഒരു മരണമുണ്ടായതിനെ തുടര്‍ന്ന് മരണാനന്തരചടങ്ങിനായി

Signature-ad

പടക്കം എടുക്കാന്‍ ഗോഡൗണ്‍ തുറക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. റോഡിലുണ്ടായിരുന്ന വഴിയാത്രക്കാര്‍ക്കും പടക്കം വാങ്ങാന്‍ വന്നവരുമാണ് അപകടത്തില്‍പ്പെട്ടത് പടക്കശാല പൂര്‍ണമായി കത്തിനശിച്ചു. അപകട കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: