IndiaNEWS

   കാമ്പസിലെ സീനിയർ വിദ്യാർഥിയുടെ കടുത്ത റാഗിങ്ങിന് ഒരു ഇര കൂടി. ആത്മഹത്യയ്ക്കു ശ്രമിച്ച, കകാതിയ മെഡിക്കല്‍ കോളജിലെ അനസ്തീഷ്യ ഒന്നാം വര്‍ഷ പിജി വിദ്യാര്‍ത്ഥിനി ഡോ. പ്രീതി (26)  ഇന്നലെ രാത്രി മരണത്തിനു കീഴടങ്ങി. നിസാംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലിരിക്കെയാണ് മരണം.

മാനസിക പീഡനത്തിത്തെ തുടർന്ന്  ആത്മഹത്യയ്ക്കു ശ്രമിച്ച് പ്രീതി ആശുപത്രിയിലായതിനു പിന്നാലെ, പ്രേരണാക്കുറ്റം ചുമത്തി സീനിയർ വിദ്യാർഥിയായ ഡോ. എം.എ സൈഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണിപ്പോൾ. ഡോ.പ്രീതിയുടെ മരണത്തിനു പിന്നാലെ ആശുപത്രിയിൽ സംഘർഷാവസ്ഥ ഉടലെടുത്തു. പ്രീതിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിക്കു മുന്നിൽ സംഘടിച്ചവർ മുദ്രാവാക്യം മുഴക്കി. തുടർന്ന് കൂടുതൽ പൊലീസുകാരെ രംഗത്തിറക്കിയാണ് രംഗം ശാന്തമാക്കിയത്.

Signature-ad

രണ്ടാം വർഷ പിജി വിദ്യാർഥിയായ ഡോ.സൈഫിന്റെ മാനസിക പീഡനമാണത്രേ ഡോ.പ്രീതിയുടെ മരണത്തിനു കാരണം. 2022 ഡിസംബർ മുതൽ സൈഫ് പ്രീതിയെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും പരാതിയുണ്ട്. മുതിർന്ന വിദ്യാർഥികൾ പ്രീതിയെ കടുത്ത റാഗിങ്ങിന് ഇരയാക്കിയതായി പിതാവ് നരേന്ദറും ആരോപിച്ചിരുന്നു. പ്രീതിയുടെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രീതി ബുധനാഴ്ച രാത്രി, റെയിൽവേ പൊലീസിൽ എസ്.ഐ ആയ നരേന്ദറിനെ  ഫോണിൽ വിളിച്ചിരുന്നു. ഡോ.സൈഫ് എന്ന സീനിയർ വിദ്യാർഥിയുടെ നേതൃത്വത്തിൽ അനാവശ്യ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി പ്രീതി പരാതിപ്പെട്ടു. കൂടുതൽ സമയം ജോലി ചെയ്യാൻ നിർബന്ധിക്കുന്നതായും ഡ്യൂട്ടി സമയത്ത് വാഷ്റൂമിൽ പോകാൻ പോലും അനുവദിക്കുന്നില്ല എന്നും പ്രീതി പിതാവിനോടു പറഞ്ഞു. അദ്ദേഹം ഇക്കാര്യം ലോക്കൽ പൊലീസിനെ അറിയിച്ചു. ഇതിനു പിന്നാലെയാണ് പ്രീതി ജീവനൊടുക്കാൻ ശ്രമിച്ചത്.

വാറങ്കല്‍ സ്വദേശിനിയായ  പ്രീതി ആശുപത്രിയില്‍ വച്ച്‌ സ്വയം വിഷം കുത്തി വെച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. നില ഗുരുതരമായതോടെ ഹൈദരാബാദിലെ നിംസ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.

സംഭവം തെലങ്കാനയില്‍ വലിയ കോളിളക്കം ആണുണ്ടാക്കിയത്. പ്രീതി ആത്മഹത്യക്കു പിന്നില്‍ ലൗജിഹാദ് ആണെന്ന് ബിജെപി സംസ്ഥാനാധ്യക്ഷന്‍ ബണ്ടി സഞ്ജയ്‌ ആരോപിച്ചിരുന്നു. മരിച്ച പ്രീതിയുടെ കുടുംബത്തിന് തെലങ്കാന സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: